സുന്തര്‍ രാജ് മാഷിനു കണ്ണീരോടെ വിട....

23 comments

  നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ സജീവ  സാന്നിധ്യം  എല്ലാ കാര്യത്തിനും ഞങ്ങളുടെ കൂടെ ഇപ്പോഴും ഉണ്ടായിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകന്‍ ,കൂട്ടുകാരന്‍ ,ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ട മാഷ്‌ , എഴുത്തിലെ പോരായ്മകള്‍ നന്നാക്കാന്‍ തുടങ്ങിയ അക്ഷരാശ്രമം എന്ന സംരംഭത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ,എല്ലാത്തിനും ഉപരിയായി ഒരു നല്ല മനുഷ്യന്‍ ആയ സുന്തര്‍ രാജ് മാഷ്‌ നമ്മെ വിട്ടു പോയിരിക്കുന്നു ,ഈ സമയത്ത് എന്താണ് പറയേണ്ടത് എന്ന് എനിക്ക്  അറിയുന്നില്ല ഒരു കുടുംബാങ്ങത്തിന്റെ വേര്‍പാടിന്റെ വേദന ഞാന്‍ അടക്കം ഉള്ള "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ "എല്ലാ അംഗങ്ങളും കൂടാതെ അദ്ദേഹത്തിന്‍റെ കമന്റുകള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരുപാട്  ബ്ലോഗര്‍മാരും അനുഭവിക്കുന്നു .അദ്ദേഹത്തിന്‍റെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ബ്ലോഗിലെ അവസാന വരികള്‍ പോലെ http://viewsinnet.blogspot.com/    ഈ മമ്മൂഞ്ഞിന്‍റെ  മയ്യത്ത്   എത്ര മണിക്കാണ് കുളിപ്പിക്കാന്‍ എടുക്കുക എന്ന് വല്ലോര്‍ക്കും അറിയാമെങ്കില്‍ ഒന്ന് പറയാന്‍ മറക്കരുതേ  ഈ വാക്കുകള്‍ അറം പറ്റിയ പോലെ ..പരേതന്റെ ആത്മാവിനു നിത്യ ശാന്തി  നേരാന്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം  ,കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു ...

എന്ത് പറഞ്ഞാണ് സുഹുര്‍ത്തുക്കളെ ഞാന്‍ എന്നെത്തന്നെ സമാശ്വസിപ്പിക്കുക..

പെയിഡ് ന്യൂസ്‌ ..അഥവാ...കാശിനു വാര്‍ത്ത...

80 comments


                               സ്മാര്‍ട്ട് കൊച്ചിയിലെ ചുവന്ന  തെരുവോരങ്ങളില്‍ (ചുവന്ന തെരുവ് എന്നാല്‍ ചെമ്മണ്ണിട്ട റോഡുകള്‍ ഉള്ള തെരുവാണ്  കേട്ടോ ) ഗോരി കളിച്ചു വളര്‍ന്ന പയ്യന്‍ ആണ്  ശാന്തപ്പന്‍ (ഗോരി കളി:  ഞങ്ങളുടെ നാട്ടില്‍ ആറേഴു ഓടിന്‍ കഷണങ്ങള്‍ അടുക്കി വെച്ച് അതിലേക്കു പന്ത് എറിയുന്ന‌ കളി,വിവിധ ദേശങ്ങളില്‍ വിവിധ പേരുകള്‍ ആയിരിക്കും ഇതിനു കേട്ടാ) ). ശാന്തപ്പന്‍ നഗരങ്ങളിലെ സിനിമാ തീയെറ്റരുകളില്‍ പോകുമ്പോളൊക്കെ ഗോരിക്ക്  എറിയുന്ന  പന്തുമായി നിരന്നു നില്‍ക്കുന്ന ഭാരതീയ ഗോരി ടീമിലെ കളിക്കാരുടെ പടങ്ങള്‍ കണ്ടു , അവനും ഒരു ആഗ്രഹം ഗോരി ദേശീയ ടീമില്‍ എങ്ങനെയും സ്ഥാനം പിടിക്കണം. ഗോരി കളിച്ചു നടക്കുന്നു എന്നല്ലാതെ ശരിക്കു മര്‍മത്തില്‍ എറിയാനുള്ള വിരുതൊന്നും ഇല്ലെങ്കിലും,വല്ലപ്പോഴും "ചക്ക വീണു മുയല്‍ ചാകാറുണ്ട്" എന്നത് കൊണ്ട് താനും ഒരു വലിയ ഗോരി കളിക്കാരന്‍ ആണ് എന്നാണു പുള്ളിയുടെ വിചാരം .
                   
                            എങ്ങനെയാണ് ശാന്തപ്പന് ദേശീയ ഗോരി ടീമില്‍ സ്ഥാനം കിട്ടുക? ശാന്തപ്പനെക്കള്‍ വലിയ കളിക്കാരൊക്കെ പായും തലയണയും, മറ്റു പലതും ദേശീയ ആസ്ഥാനത്ത് കൊണ്ട് വെച്ച് കെട്ടിക്കിടക്കുമ്പോള്‍ ന്യായമായും വരുന്ന ചോദ്യം. അപ്പോഴാണ്‌ ശാന്തപ്പന്റെ സുഹൃത്തും അഖില കേരള കള്ള സാക്ഷി യുണിയന്‍ പ്രസിഡന്റും ആയ "സാക്ഷി ബീരാന്‍" രംഗത്ത് വരുന്നത്.(വാഴക്കൊല മുതല്‍ മനുഷ്യക്കൊല വരെ ഉള്ളതിന്നു കള്ള സാക്ഷി പറയലാണ് ബീരാന്റെ ജോലി ). ബീരാന്റെ നിര്‍ദേശപ്രകാരം ശാന്തപ്പന്‍ , കേരളത്തിലെ അറിയപ്പെടുന്ന ഫ്ലാഷ് ന്യൂസ്‌ ചാനലിന്റെ  റിപ്പോര്ട്ടരെ  കാണുന്നു .

റിപ്പോര്‍ട്ടര്‍ : തനിക്കു ദേശീയ ടീമില്‍ കയറാന്‍ എന്ത്  യോഗ്യതയാടോ  ഉള്ളത് ..സംസ്ഥാന ടീംമില്‍ അംഗമാണോ? അല്ല. ജില്ലാ ടീമില്‍ അംഗമാണോ? അല്ല .പിന്നെ എങ്ങനെ നടക്കുമെന്നാണ് .അതും പോട്ടെ നേരാം വണ്ണം ഗോരി കളി അറിയുകയും ഇല്ലല്ലോ?

ശാന്തപ്പന്‍ : ഒന്ന് പോ മാഷേ എല്ലാരും ഇതൊക്കെ ചെയ്തിട്ടും അറിഞ്ഞിട്ടും ആണോ ടീമില്‍ കയറുന്നത്?ഒന്ന് എത്തി കിട്ടിയാല്‍ അതൊക്കെ പഠിച്ചോളും കേട്ടാ.മാഷൊരു കാര്യം ചെയ്യാന്‍ പറ്റുമോന്നു അറിയാനാ ഞാന്‍ വന്നെ .എന്നെക്കുറിച്ച് നിങ്ങളുടെ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ്‌ കൊടുക്കണം പറ്റുമോ?

റിപ്പോര്‍ട്ടര്‍ : ഓഹോ അപ്പൊ അങ്ങിനെ വഴിക്ക് വാ .കുറെ കാശ് ഇറക്കേണ്ടിവരും വരും കേട്ടാ.

ശാന്തപ്പന്‍ :കാശൊക്കെ ഇറക്കാം ടീമില്‍ എത്തണം ,അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കും അതിന്നു മുമ്പ് ന്യൂസ്‌ ഇറക്കണം എന്തേ?

റിപ്പോര്‍ട്ടര്‍ : ഓഹോ അങ്ങിനെയോ അപ്പോളെ  ഒരു കാര്യം ചെയ്യൂ താന്‍ തന്റെ പിള്ളാരെയും കൂട്ടി ഗോരി കളിക്കാന്‍ പുത്തരിക്കണ്ടത്തിലേക്ക് വാ നാളെ തന്നെ ,നമുക്ക് അവിടെന്നു തന്റെ കളി ഷൂട്ട്‌ ചെയ്യാം പിന്നെ അഡ്വാന്‍സ്‌  കാശും തന്നോളൂ..

ശാന്തപ്പന്‍ : മാഷേ ഇതാ ഇത് പിടിച്ചോളൂ എഴുപത്തയ്യായിരം ഉണ്ട്.പെങ്ങളെ പണ്ടം പണയം വെച്ച കാശാണ് ടീമില്‍ എത്തിയില്ലെങ്കില്‍ അറിയാല്ലോ  ,ഇപ്പോള്‍ തന്നെ ഒരു ന്യൂസ്‌ കാച്ചിയെക്ക്.

"ദേശീയ ഗോരി ടീമിലേക്ക് ശാന്തപ്പന് സാധ്യത " ?

റിപ്പോര്‍ട്ടര്‍ :ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമിലേക്ക് എടുക്കാന്‍ ഇതിലും എളുപ്പമാടോ.അപ്പോള്‍ ന്യൂസ്‌ ഇപ്പോള്‍ തന്നെ കൊടുത്തേക്കാം .തന്റെ രണ്ടു ഫോട്ടോ എടുപ്പിചോളൂ   കേട്ടാ.

അങ്ങനെ ചാനെലില്‍ ഫ്ലാഷ് ന്യൂസ്‌ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

 "കേരളത്തിന്റെ ശാന്തപ്പന് ദേശീയ ടീമില്‍ സ്ഥാനം കിട്ടാന്‍ സാധ്യത" 

ഇത് കണ്ട മറ്റു ചാനലുകളും മുന്നും പിന്നും നോക്കാതെ ന്യൂസ്‌  കാച്ചി. പത്രങ്ങളായ പത്രങ്ങളും ,ദേശീയ പത്രങ്ങള്‍ വരെ ഗോരി കളി അറിയാത്ത ശാന്തപ്പനെ വാനോളം പുകഴ്ത്തി.പിറ്റേന്നത്തെ പത്രങ്ങളെല്ലാം ശാന്തപ്പന്റെ ചിരിക്കുന്ന മുഖവും കൂടെ ഫുള്‍ സൈസിലുള്ള ഫാമിലി ഫോട്ടോയും ഫ്രെണ്ട്  പേജില്‍ കൊടുത്തു .ശാന്തപ്പന്റെ വെളുക്കെ ചിരിക്കുന്ന ,ഗോരിക്ക് എറിയുന്ന പടവുമായി പുത്തരിക്കണ്ടത്ത് അവന്റെ പിള്ളാര്‍ ഒരു പ്രകടനവും നടത്തി.ഈ വാര്‍ത്തകളൊക്കെ കണ്ട സെലെക്ഷന്‍ കമ്മിറ്റിയും ഇനി ശാന്തപ്പനെ ടീമില്‍ എടുത്തില്ലെങ്കില്‍ അത് ഒരു പ്രാദേശിക വാദത്തിനു കാരണമാകുമോ  എന്നും ഭയന്ന്  ടീമിലും എടുത്തു.. .............

.ശേഷം ഗ്രൗണ്ടില്‍ 
വാല്‍ :ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല.അഥവാ അങ്ങിനെ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍ത്യവും ആണ്, 
പിന്നെ കാര്യങ്ങള്‍ കൂട്ടി വായിക്കുക.കഥാപാത്രങ്ങള്‍ മാറിയേക്കാം ,രാഷ്ട്രീയക്കാരും ,മറ്റും ,വാര്‍ത്തകള്‍ ഇങ്ങനെയും ആകാം "ആചാര്യന്‍ എന്ന ബ്ലോഗ്ഗര്‍ ഇമ്തിയാസിനു സീറ്റ് കൊടുക്കാന്‍ ബ്ലോഗര്‍മാരുടെ ആവശ്യം" ."നൌഷാദ് അകംബാടത്തിനു മികച്ച കാര്ട്ടൂനിസ്റ്റു അവാര്‍ഡിന് സാധ്യത".ഇനിയും ഇങ്ങനെ പല വാര്‍ത്തകളും ഉണ്ടാകും കേട്ടാ...അതെന്നെ .

വൈകി വരുന്ന തിരിച്ചറിവുകള്‍ ...

55 comments

അന്ന് നാം സന്തോഷിച്ചു ,ലോക മനസ്സുകള്‍ ഒന്നടങ്കം ഈജിപ്ത്യന്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കി ,അവസാനം ഹുസ്നി മുബാറക്ക്‌  എന്ന ഏകാധിപതി ,ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ ലോകത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം,പ്രക്ഷോഭം നയിച്ച ആളുകളുടെ വീര കഥകള്‍ കൊണ്ട് നിറഞ്ഞു,നമ്മുടെ മാധ്യമങ്ങളും അതില്‍ നിന്നും വ്യതിചലിച്ചില്ല .ഫെസ് ബൂക്കിനെയും ,ഓര്‍ക്കൂട്ടിനെയും,എന്തിനു പറയുന്നു പാവം ബ്ലോഗുകളെ പോലും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാക്കി.

ആ പ്രക്ഷോഭം ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തിയതാണ് എന്ന് നാം വൈകി ആണ് അറിഞ്ഞത്.ആ പ്രക്ഷോഭ അഗ്നികള്‍  ലോകത്തിന്റെ കോണുകളിലൂടെ അവസാനം മിഡില്‍ ഈസ്റ്റ്‌  കടക്കുമോ എന്നുള്ള ഭയം ,ലിബിയയും,ഇപ്പോള്‍ ബഹറിനും കടന്നു,ഒമാനിലേക്കും അവിടന്ന് കുവൈറ്റിലേക്കും ,ഇറാക്കിലേക്കും,എന്തിനു സൌദിയിലെക്കും വരെ  ചിലപ്പോള്‍  നീണ്ടെക്കാവുന്ന    ഈ തിരി നീളുമ്പോള്‍ ഇപ്പോള്‍ നാമൊക്കെ നമ്മുടെ ബന്ധുക്കളെ ഓര്‍ത്താണ് നില വിളിക്കുന്നത്‌,എന്നെങ്കിലും ഇതൊന്നു അവസാനിച്ചാല്‍ മതി എന്ന അവസ്ഥയിലേക്ക് നാം എത്തുമ്പോള്‍ ചിന്തിക്കേണ്ടത് എന്താണ്?
യുവത്വത്തിന്റെ ചോരത്തിളപ്പില്‍ മുന്നും പിന്നും നോക്കാതെ കാട്ടി കൂട്ടുന്ന ചെയ്തികള്‍ക്ക് ,വളരെ ദുഃഖ കരമായ ഒരു അവസാനം ഉണ്ടാകും എന്ന് എന്ത് കൊണ്ട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ,യുദ്ധങ്ങളുടെ അവസാനം ,അവിടത്തെ ജനങ്ങളുടെയും ,ആ രാജ്യവുമായി ബന്ധമുള്ള രാജ്യങ്ങളുടെയും,അവസ്ഥകള്‍ കണ്ടു നാമൊക്കെ മനസ്സിലാക്കുന്നില്ലാ?,ഏകാധിപധികളെ തുരത്തെണ്ടത്‌ ആവശ്യമാണ്‌ എങ്കിലും,അതിനു മാനുഷികമായ പരിഗണന നല്‍കിയുള്ള ചര്‍ച്ചകള്‍ക്കാണ് ,സമാധാന കാംക്ഷികളായ രാജ്യങ്ങളും ,ജനങ്ങളും മുന്നിട്ടിറങ്ങേണ്ടത്,ഇവിടങ്ങളിലൊക്കെ പറയുന്നതിലും വളരെയധികം ആള്‍ക്കാര്‍ ആണ് ദിനേന മരിച്ചു വീഴുന്നത്,ഇതൊന്നും എന്തെ ഇപ്പോള്‍ മാധ്യമങ്ങളില്‍ വിഷയമാകുന്നില്ലാ?,ഇതൊന്നും എന്ത് കൊണ്ട് തനിക്കു ഇഷ്ട്ടമില്ലാത്ത ആളുകള്‍ തുമ്മിയാല്‍ പോലും മനുഷ്യാവകാശ  ലംഘനം ആരോപിക്കുന്ന സംഘടനകള്‍ കാണുന്നില്ല?, 


ഒരു പ്രക്ഷോഭം നടന്ന രാജ്യത്ത് ഇത് വരെ ആയിട്ടും ബദല്‍ സംവിധാനം ഉണ്ടാകാത്തത് ,അവിടത്തെ സാധാരണ ജനജീവിതത്തെ വളരെ ബാധിച്ചിട്ടുണ്ട് എന്നും നാം മനസ്സിലാക്കുക,തങ്ങള്‍ക്കു അനഭിമതരായ രാജ്യങ്ങളുടെ ജനങ്ങള്‍ക്ക്‌ പ്രക്ഷോഭത്തിനുള്ള തിരി കൊടുക്കാന്‍ മാത്രമല്ല ,അവിടങ്ങളിലെ ജന ജീവിതം നേരെയാക്കുവാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതാണ്‌.അവര്‍ അതിനു തുനിഞ്ഞില്ലെങ്കിലും യു എന്‍ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടത് യുദ്ധങ്ങള്‍ ഉണ്ടാവാതിരിക്കനാണ്  ,അല്ലാതെ ഇപ്പോള്‍ പടിഞ്ഞാറന്‍ രക്ത ദാഹികള്‍ ലിബിയ എന്ന രാജ്യത്തെയും കൈപ്പിടിയില്‍ ഒതുക്കുവാന്‍ സര്‍വ സന്നാഹവുമായി കാത്തു നില്‍കുമ്പോള്‍ അതിനു പിന്തുണ നല്‍കി അവസാനം എല്ലാം കഴിഞ്ഞു കുറെ മരുന്നും ,പൊതിയുമായി ഇറങ്ങല്‍ മാത്രമല്ലാ ഇവരുടെയൊക്കെ പണികള്‍ .ഇപോഴത്തെ സംഭവ വികാസങ്ങള്‍ കാര്യ കാരണങ്ങള്‍ നിരത്തി ചിന്തിക്കുമ്പോള്‍ ചിലതൊക്കെ മണക്കാന്‍ കഴിയുന്നുണ്ട്.ബെടക്കാക്കി തനിക്കാക്കുക എന്ന തത്വം  ഇവിടെ പ്രായോഗികമായോ എന്നൊരു സംശയം ഇല്ലാതില്ലാ.


അനുബന്ധം : ഈജിപ്ത്യന്‍  പ്രക്ഷോഭ വിജയത്തിന്റെയും ,ലിബിയയിലെ ഗദ്ദാഫിയുടെ തകര്‍ച്ചയും ആഘോഷമാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഹോരാത്രം പങ്കെടുത്തു യുവാവായ മകന്‍ ക്ഷീണിച്ചു വീട്ടിലെക്കെത്തുമ്പോള്‍ ,ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി ഏതോ വിദേശ രാജ്യത്ത് കഷ്ട്ടപ്പെട്ടു കൊണ്ടിരുന്ന അച്ഛന്‍ ,അവിടത്തെ പ്രക്ഷോഭങ്ങള്‍ കാരണം തനിക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു വീട്ടിലേക്കു തിരിച്ചെത്തിയിരുന്നു....