അഴിമതികള്‍ക്കെതിരെ ,നമ്മുടെ അവകാശം വിനിയോഗിക്കുക..

41 comments

പ്രിയപ്പെട്ടവരേ ..
അങ്ങിനെ ഇതാ നമ്മുടെ തിരഞ്ഞെടുപ്പ് മാമാങ്കം ഏപ്രില്‍ മാസം പതിമൂന്നിനു അവസാനിക്കുകയാണ്.നാം എല്ലാവരും നമ്മുടെ അവകാശം വിനിയോഗിക്കണം  ,അഴിമതിക്കെതിരെ,സ്വജന പക്ഷ പാതത്തിനെതിരെ,കോടിക്കണക്കിനു പാവപ്പെട്ട ദരിദ്ര നാരായണന്മാര്‍ ഒരു നേരം കഞ്ഞിക്കു വകയില്ലാതെ കടത്തിണ്ണയും, വഴിയോരങ്ങളിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെടുന്ന നാട്ടില്‍ ,നമ്മെ ഭരിച്ചു മുടിക്കുന്ന ,കോടിക്കണക്കിനു,പോരാ ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തി ഇവിടെത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശമായ ,ഭക്ഷണം,പാര്‍പ്പിടം,തുടങ്ങിയ അത്യാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ നില്‍ക്കാത്ത ,അധികാര വര്‍ഗത്തിന്റെ സാമ്രാജ്യത്ത കൂട്ടിക്കൊടുപ്പുകള്‍ക്കെതിരെ,എന്നും പാവപ്പെട്ടവന്‍ പാവപ്പെട്ടവനായും,മുതലാളി വര്‍ഗങ്ങള്‍ മേലാളന്മാരായും,ഇവിടെ നില നില്‍ക്കണം എന്ന  ഭരണ വര്‍ഗ തന്ത്ര കുതന്ത്രങ്ങള്‍ക്ക്‌ എതിരെ ,പാവപ്പെട്ടവന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരി അത് കേസായാല്‍ ഉണ്ടാക്കിയ കോടികളില്‍ ചിലത് കൊടുത്ത്  തീര്‍പ്പാക്കി പുറത്തു വരുന്ന ,രാഷ്ട്രീയ ഹിജടകള്‍ക്ക് എതിരെ നമ്മുടെ ഏക അവകാശമായ വോട്ട്‌ എന്ന ആയുധം അത് വിനിയോഗിക്കുക.

മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത് ?.പരസ്പരം ചളിവാരി എറിയലുകള്‍ അല്ലാതെ ,പാവപ്പെട്ടവന്റെ   ഏതു വിഷയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?എന്ത് കൊണ്ട് നമ്മുടെ പാര്‍ട്ടികള്‍ ഒന്നും നല്ല ഭാവിക്ക് വേണ്ട ക്രിയാത്മക ചര്‍ച്ചകളോ ,പ്രകടന പത്രികയോ ഉണ്ടാക്കുന്നില്ലാ,? നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ട അടിസ്ഥാന പ്രശ്നങ്ങള്‍ പോലും ചര്‍ച്ച ചെയ്യാത്ത തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍.എന്തിന്റെ പേരില്‍ ആണ് ഇവരൊക്കെ വോട്ട്‌ ചോദിക്കേണ്ടത്‌ ?മാറി മാറി കട്ടു മുടിക്കാനാണോ?ഭാവിയിലെ പത്തു വര്‍ഷത്തില്‍ ഈ നാടിനു എന്ത് ചെയ്യുവാന്‍ സാധിക്കും എന്നുള്ള ഒരു പ്രഖ്യാപനമോ ,പരിപാടികളോ ഇവര്‍ക്കാര്‍ക്കും ഇല്ലേ?

നാം വോട്ട്‌ ചെയ്യുക ..കക്ഷി രാഷ്ട്രീയം അല്ലാതെ ,മത ജാതീയ ചിന്തകള്‍ ഇല്ലാതെ,നമ്മുടെ വോട്ടും വാങ്ങി വിജയിച്ചു പോയിട്ട് ,പിന്നെ ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ , ഉള്ളിലുള്ള കള്ളത്തരത്തിന്റെ കറുത്ത കറകള്‍ മായ്ക്കാന്‍ ചുളിവുകള്‍ വീഴാത്ത വെളുത്ത കുപ്പായവും ,ചുണ്ടില്‍ ഒരു പുഞ്ചിരിയും ഫിറ്റു ചെയ്തു യാതൊരു ഉളുപ്പും ഇല്ലാതെ നമ്മുടെ മുന്നിലേക്ക്‌ അവതരിക്കുന്ന അവതാരങ്ങള്‍ക്കു അല്ലാ.വര്‍ഷങ്ങളായി പ്രമാണിത്തം അടിച്ചെല്പിച്ചു കൊണ്ട്  സ്ഥിരമായി അധികാരം കയ്യാളി , പുതു യുവ രക്തങ്ങള്‍ക്ക് അവസരം കൊടുക്കാതെ ഭരണ യന്ത്രം തിരിക്കുന്ന മേലാളന്മാര്‍ക്ക് അല്ലാ..നമ്മുടെ വോട്ടും വാങ്ങി ജയിച്ചിട്ടു നമ്മുടെ എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാകുന്ന,നമ്മുടെ നാടിന്റെ സ്പന്തനം അറിയുന്ന,നാടിന്റെ വികസന കാര്യങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സ്വന്തം പ്രതിനിധിക്ക് ,അഴിമതിയുടെ കറ പുരളാത്ത വ്യക്ത്തിത്തങ്ങള്‍ക്ക് അവര്‍ ആരായാലും ഏതു പാര്‍ട്ടി ആയാലും ജനങ്ങളുടെ നന്മ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന നാടിന്റെ സ്വന്തം ആളുകള്‍ക്ക് വോട്ട്‌ ചെയ്യുക .നമ്മുടെ നാടിന്റെ ശാപമായ അഴിമതിയെ തൂത്തെറിയുക..

ജയ്‌ ഹസാരെ ..

ജയ്‌ ജനാധിപത്യം