മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും...


മൊയ്തീന്‍ക്ക ഒരു
പ്രശ്ന പരിഹാരത്തിന് ആണ്
മൊയിലാരുടെ അടുക്കല്‍ എത്തിയത് .

"അല്ല മൊയിലാരെ,
മ്മടെ മോന്‍ ശുക്കൂര്‍,
നാട്ടാരുടെ  തോട്ടത്തീന്ന്‍
അടക്കയും ,തേങ്ങയും കട്ടോണ്ട് 
വരുന്നു ,ഇത് തെറ്റല്ലേ ?
എന്താണ് നമ്മള്‍
ഇതിനൊരു പരിഹാരം ചെയ്ക "

മൊയ്തീന്‍ക്കാ
നിങ്ങള്‍
ബേജാര്‍ ആകണ്ടാ ,
പരിഹാരം ഇണ്ട്.
ഒരു ഉലക്ക കുത്തനെ വെച്ചിട്ട് ,
അത് മൂടുവോളം നെല്ല് ,
പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക .
അദ്ദാണ് പരിഹാരം ..

"അല്ല മൊയിലാരെ ,
വേറെ
ഒരു പ്രശ്നം കൂടി ഇതില്‍ ഉണ്ട് .
നിങ്ങളെ മോന്‍ സുബൈര്‍ കൂടി
മോഷണത്തിന്  കൂട്ട് ഉണ്ടെന്നാണ് ,
ശുക്കൂര്‍ പറയുന്നത് .
അപ്പൊ എന്താ ചെയ്ക ?"

മൊയിതീന്‍ക്കാ
അപ്പൊ നമ്മള്‍ ഒരു കാര്യം ചെയ്യാ,
അതേയ് ഉലക്ക
കുത്തനെ വെക്കണ്ടാ,
ചെരിച്ചു വെച്ച് അത് മൂടുവോളം
നെല്ല് കൊടുത്താലും മതി...

ന്തേ അദ്ദേന്നെ...

:-ആചാര്യന്‍

Comments

ഷാജി കെ എസ് said...

ശരി മൊല്യാരെ!!

ajith said...

അത്രേള്ളൂ. ഒലക്കയെടുക്കുമ്പോ ഉള്ളതില് ഏറ്റവും ചെറ്യേ ഒലക്ക തന്നെ എടുക്കണംട്ടാ.

ആചാര്യന്‍ said...

നന്തി അജിതെട്ടാ 💖

ആചാര്യന്‍ said...

നന്തി ഉണ്ട്ട്ടാ

സുധി അറയ്ക്കൽ said...

pഹ ഹ ഹാ.ഇഷ്ടപ്പെട്ടു.!!!!

Joselet Joseph said...

ഹി..ഹി...അത് കലക്കി.

Sudheer Das said...

അദ്ദന്നെ..

വിനോദ് കുട്ടത്ത് said...

ആചാര്യൻ തന്നെ.....ഉലക്ക പോലൊരു ലൈക്കും പിടിച്ചോ......

സുധി അറയ്ക്കൽ said...

ആചാര്യാ.ബ്ലോഗിനെ മറന്നോ???

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക