മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും...

9 comments

മൊയ്തീന്‍ക്ക ഒരു
പ്രശ്ന പരിഹാരത്തിന് ആണ്
മൊയിലാരുടെ അടുക്കല്‍ എത്തിയത് .

"അല്ല മൊയിലാരെ,
മ്മടെ മോന്‍ ശുക്കൂര്‍,
നാട്ടാരുടെ  തോട്ടത്തീന്ന്‍
അടക്കയും ,തേങ്ങയും കട്ടോണ്ട് 
വരുന്നു ,ഇത് തെറ്റല്ലേ ?
എന്താണ് നമ്മള്‍
ഇതിനൊരു പരിഹാരം ചെയ്ക "

മൊയ്തീന്‍ക്കാ
നിങ്ങള്‍
ബേജാര്‍ ആകണ്ടാ ,
പരിഹാരം ഇണ്ട്.
ഒരു ഉലക്ക കുത്തനെ വെച്ചിട്ട് ,
അത് മൂടുവോളം നെല്ല് ,
പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക .
അദ്ദാണ് പരിഹാരം ..

"അല്ല മൊയിലാരെ ,
വേറെ
ഒരു പ്രശ്നം കൂടി ഇതില്‍ ഉണ്ട് .
നിങ്ങളെ മോന്‍ സുബൈര്‍ കൂടി
മോഷണത്തിന്  കൂട്ട് ഉണ്ടെന്നാണ് ,
ശുക്കൂര്‍ പറയുന്നത് .
അപ്പൊ എന്താ ചെയ്ക ?"

മൊയിതീന്‍ക്കാ
അപ്പൊ നമ്മള്‍ ഒരു കാര്യം ചെയ്യാ,
അതേയ് ഉലക്ക
കുത്തനെ വെക്കണ്ടാ,
ചെരിച്ചു വെച്ച് അത് മൂടുവോളം
നെല്ല് കൊടുത്താലും മതി...

ന്തേ അദ്ദേന്നെ...

:-ആചാര്യന്‍

ദൈവം മനസ്സുകളിലെക്കാണോ നോക്കുന്നത് അതോ?!!!

2 commentsമൊയ്തീന്‍ക്കയും പഠാണി ,

ഖാന്‍സാബും ഒരേ കമ്പനിയില്‍
ആണ് ജോലി ചെയ്യുന്നത്.


മൊയ്തീന്‍ക്ക ജോലിക്കിടയിലും
 ബാങ്ക് കേട്ടാല്‍ ഉടനെ
അടുത്തുള്ള പള്ളിയില്‍
Image result for old man clip artനമസ്ക്കാരത്തിനായി പോകും .
ഖാന്‍ സാബും പോകുമ്പോള്‍
എപ്പോഴുംകൂടെ കാണും .

ഈയിടയ്ക്ക് ആണ് മൊയ്തീന്‍ക്ക
ആ കാര്യം ശ്രദ്ധിച്ചു തുടങ്ങിയത് .
ഇക്ക പോയി വുളു ഒക്കെ എടുത്തു
പള്ളിയിലേക്ക് കയറുമ്പോഴേക്കും
നമ്മടെ ഖാന്‍സാബ് നേരെ അങ്ങ്
പള്ളിയില്‍ കയറി പോകും .
പഹയന്‍ വുളു എടുക്കുന്നത് കാണാനും ഇല്ലാ..

ഇതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം .
Image result for old man clip artമൊയ്തീന്‍ക്ക ഖാന്‍സാബി നോട്‌
കാര്യം തിരക്കി .

"ഹേയ് ഖാന്‍ സാബ്,
ആപ്
ക്യാ കര്‍ രഹെ ഭായീ ?
പിസാപ് കര്‍ക്കെ ഭി ബിനാ വുളു
പേ നമാസ് ?
കൈസേ സഹി ഹോയെഗാ ഭായ് ?"

ഇദ്ദാണ് ഖാന്‍ സാബിന്‍റെ ഉത്തരം .

"ക്യാ ഹേ മൊയ്തീന്‍ക്ക ആപ് ഭി
ഐസാ സവാല്‍ പൂച്ച് രഹെ ഹേയ് ?

ഖുദാ ദില്‍ കോ ദേഖ്തെ ഹേ
യാ ലൌഡ ക്കോ ?"
Image result for old man clip art

അദ്ദേന്നെ ല്ലേ
ദൈവം മനസ്സുകളിലെക്കാണോ
നോക്കുന്നത്
അതോ ?

-:ആചാര്യന്‍

ദേ അങ്ങോട്ടു നോക്കിയേ ,മാവോയിസ്റ്റ് ...

3 comments

(മാവോയിസ്റ്റുകളെ കണ്ടെന്നുള്ള
സൂചന കേട്ട് പോലീസുകാര്‍,
കൊത്തങ്കുടി മല മുകളിലേക്ക് തിരിച്ചു)

ജീപ്പില്‍ നിന്നും ചാടി ഇറങ്ങിയ
എസ് ഐ പോത്തന്‍,
റോഡരികില്‍ കൊട്ട മെടയുകയായിരുന്ന ,
ഗോപാലന്‍ ചേട്ടനോട് ,

ആരെടോ ഇവിടെ മാവോയിസ്റ്റുകളെ
കണ്ടെന്ന് പറഞ്ഞത് ?

ഏമാനെ അടിയന്‍ അല്ലെ .
ആ നിക്കുന്ന കുട്ടി ആണേ
ഞങ്ങളോട് പറഞ്ഞത് .

(പോത്തന്‍ എസ് ഐ
കുട്ടിയെ വിളിച്ചു )

താന്‍ ആണോ കണ്ടത് ?
എന്താണ് കണ്ടത് ?അവരുടെ കയ്യില്‍
തോക്കുണ്ടായിരുന്നോ?
ഏതു വഴിക്കാണ് അവര്‍
ഓടിപ്പോയത് ?

രണ്ടു പേര്‍
";മാവോ ,മാവോ "
എന്ന് പറഞ്ഞു കൊണ്ട്
ഓടുന്നത് ഞാന്‍ കണ്ടു ഏമാനെ ,
കയ്യില്‍ എന്തോ ഒരു കറുത്ത കവറും ഉണ്ടായിരുന്നു .
ആ കാട്ടിനുള്ളിലേക്ക് ആണ് പോയത് .


"സാര്‍ സാര്‍
രണ്ടു മാവോയിസ്റ്റുകളെ കിട്ടി സാര്‍".

(കാട്ടിന്നുള്ളിലേക്ക് പോയ പോലീസുകാര്‍
രണ്ടു പേരെയും പിടിച്ചു കൊണ്ട് വന്നു )

എന്താനെടോ ആ കറുത്ത കവറില്‍?

സാര്‍ ഞങ്ങള്‍ പരിശോധിച്ചു .
അതില്‍ മീന്‍ ആണ് സാര്‍

(പോത്തന്‍ എസ് ഐ
പിടിച്ചു കൊണ്ട് വന്നവരോട് )

പറയെടോ
നിങ്ങള്‍ എത്ര പേര്‍ ഉണ്ട് ?
എവിടെയാണ് താവളം?


ഏമാനെ
ഞങ്ങളുടെ കുറുമ്പി പൂച്ചയെ കാണാനില്ല .
അതിനാണ് ഈ മീനും കാണിച്ചു കൊണ്ട്

"മ്യാവൂ ,മ്യാവൂ "

എന്നും വിളിച്ചു കൊണ്ട്
കാട്ടിലേക്ക് പോയത് .
ആരോ അതിനെ

 "മാവോ ,മാവോ "

 എന്ന് തെറ്റിദ്ധരിച്ചതാണ് ഏമാനെ
അടിയങ്ങളെ വിട്ടേക്കണം .

(ഇത് കേട്ട എസ് ഐ പോത്തനും
സംഘവും പ്ലിംഗ് പ്ലിംഗ് )

കിസ്സ്‌ ഓഫ് ലവ്

2 comments


കണ്ണും കണ്ണുംചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
ഇഷ്ട്ടമാണെന്ന്...
മനസ്സും മനസ്സും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
പ്രണയം ആണെന്ന്...
കയ്യും കയ്യും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
കൈവിടില്ലാന്ന്‍...
ചുണ്ടും ചുണ്ടും ചേര്‍ന്നപ്പോള്‍
മന്ത്രിച്ചു ,
എന്തൊരു വായ്നാറ്റം ആണെന്ന്...
--------------------
-'ആചാര്യന്‍ '

മകന്‍ ...

6 comments

ജീച്ചിരുന്നപ്പോള്‍
ഉമ്മറത്തൊരു
ചാരു കസേരയിട്ടു കൊടുക്കാത്തവന്‍..

മരിച്ചു കഴിഞ്ഞപ്പോള്‍
അതേ ഉമ്മറച്ചുവരില്‍
അയാളുടെ പടം ചില്ലിട്ടു വെച്ചിരിക്കുന്നു.....

ആത്മഹത്യ...

4 comments

മരിക്കാന്‍ വേണ്ടിയല്ല,
ജീവിക്കാന്‍ വേണ്ടിയാണ്,
അവര്‍.
ആത്മഹത്യ ചെയ്യുന്നത്..
ഈ ലോകത്ത് നിന്നും ശാന്തി തേടി,
മറ്റൊരു ലോകത്ത് ജീവിക്കാൻ വേണ്ടി ...
(ആചാര്യന്‍ )

"വാക്കും വരയും "

5 comments

ഈ കസേരയുടെ വില 
പിണറായി പഠിപ്പിക്കേണ്ടാ ..പന്ന്യന്‍
അതിന്‍റെ വില, അല്ലാതെ
തന്നെ ജനങ്ങള്‍ക്ക് അറിയാം ..
---------------------
അഡ്ജസ്റ്റ്‌ സമരം ചെയ്യുന്നത്
സി പി ഐ ആണ് ..പിണറായി .
തൂറാന്‍ മുട്ടിയത് അഡ്ജസ്റ്റ്‌
ചെയ്യാന്‍ കഴിയാതെ പോയത്
ജനങ്ങള്‍ മറന്നിട്ടില്ല ..
--------------------
മുല്ലപ്പെരിയാര്‍ സുരക്ഷയില്‍
ആശങ്ക വേണ്ടെന്ന്,
ചെന്നിത്തലയും ,പി ജെ ജോസഫും .
മന്ത്രി സഭയുടെ സുരക്ഷയില്‍
ഇവര്‍ ആശങ്കാകുലരാണ് താനും .
-----------------------
ഡല്‍ഹിയില്‍ പാഠം പഠിച്ചു ,
ഇനി രാജി വെക്കില്ലാ ..കെജ്രിവാള്‍.
അന്നത്തെ രാജിയോടെ ഡല്‍ഹിയിലെ
മാത്രം അല്ല ഇന്ത്യയിലെ മൊത്തം
ജനങ്ങളും പാഠം പഠിച്ചു കഴിഞ്ഞു .
------------------------
ബി ജെ പി പ്രതീക്ഷ നശിപ്പിച്ചു,
ഇനി പ്രതീക്ഷ കൊടുക്കരുത്
ശിവസേന ..
അതെ മുഖ്യമന്ത്രിയാകാം എന്നുള്ള
ഉദ്ധവ് താക്കറെയുടെ പ്രതീക്ഷ
നശിപ്പിച്ചു കളഞ്ഞില്ലേ..
-------------------
"വാക്കും വരയും "
ആചാര്യന്‍

ബാറും കാറും പൂ ..പൂത്ത കാശും

7 comments

"ഷാപ്പുകള്‍ പൂട്ടിക്കാതിരിക്കാന്‍
മൂലമറ്റം ഷാപ്പുടമ സതീശന്‍ ,
കേരളത്തിലെ യും കേന്ദ്രത്തിലെയും ചില
ഉന്നതരെ കോഴയുമായി സമീപിക്കുന്നു ,
അതിനു അവര്‍ പറയുന്ന മറുപടികള്‍ ആണ്
ഇതിലെ വിഷയം "

സഖാവ് വാങ്കെ
------------------------------
"ഒരു കോടിയോ ?ഇത് ,
മൂക്കിപ്പൊടി വാങ്ങാന്‍ തികയില്ലല്ലോടെയ് 
എടുത്തോണ്ട് പോ സതീശാ "

കുഞ്ഞു സാഹിബ്
-----------------------------
ഞമ്മക്ക് ഇത്ഹറാമാണല്ലോ
മോനേയ്.

ന്താ അപ്പൊ വേണ്ടേ ?

അല്ല ഇങ്ങള് ആ റം വിറ്റ
കാശാണല്ലോന്ന്...
"ഒരു കോടിയെങ്കി ഒരു കോടി
ഇജ്ജു ഇങ്ങട്ട് തന്നാള ,

സോണി സാര്‍
--------------------
അതല്ല മോനെ
സോണി സാറിനു തരാന്ന് പറഞ്ഞ ബാക്കി
എവിടെ?
സോണി സാറേ അത്
മകന്‍റെ കയ്യില്‍ കൊടുത്തതാണല്ലോ..
ഓഹോ
എന്‍റെ അല്ലെ മോന്‍ ..
അത് ചെലവായി പോയിട്ടുണ്ടാകും

ചെന്നന്‍
-------------
ദാ സതീശാ
ഈ അമ്പത് ലച്ചം
എന്‍റെ മുടി മുറിക്കാന്‍ തികയില്ല
ബാക്കി തന്നില്ലെങ്കില്‍ നമ്മള്‍ പാര വെക്കുമേ ..
തൊമ്മച്ചന്‍
------------------
അയ്യായിരം കോടി കയ്യില്‍
വരാനുള്ള ചാന്‍സ്
ഒരു വാട്സാപ്പ് ക്ലിപ്പ് മൂലം
തകര്‍ന്നിരിക്കുവാ സതീശാ ..
രണ്ടര കോടി കൊണ്ടൊന്നും ഒന്നും ആകില്ലാ..
ഇനിയും തന്നില്ലെങ്കില്‍
എല്ലാ ബാറും പൂട്ടും .
മുഹമ്മദ്‌ ചട്ടേല്‍
-------------------------
ദേഖോ സതീശ് ഭായീ,
യെ ദസ്‌ ക്രോര്‍ സെ, കുച്ച് നഹി ഹോഗാ..
മാഡം കോ ദേനെ കാ ഹൈ,
ബേബി കോ ദേനെ കാ ഹൈ,
ഔര്‍ മാലൂം ഹൈ നാ,
കേരള പ്രദേശ്‌ കാ സബ് കോ നക്കാപ്പിച്ച ദേനെ കാ ഹൈ ,
യെ പൈസ ഇധര്‍ രഖ്കെ ജാവോ ..
പൂര സൌ ക്രോര്‍ ലേക്കെ ആവോ ..
ദസ്‌ കോക ലേകെ ആയ മലബാറി ..
ചമ്പൂര്‍ന്ന ചാച്ചരതാ
ഉള്ളൂ കാ പട്ടാ ..

"ബാറും കാറും പൂ ..പൂത്ത കാശും "
ഇതില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും സാങ്കല്പികം
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ,
മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല .
ആചാര്യന്‍ 

സെല്‍ഫീ

5 comments

അല്ല മോനേ ,,

ഇപ്പോളത്തെ പിള്ളേരെ ഒരു കാര്യേ...
എന്താണ് മൊയ്തീന്‍ക്കാ പറയ്‌ .
ഞാന്‍ ഈ അറുപതാം വയസ്സിലും
വടി കുത്താതെ നടക്ക്ന്ന്‍,
നീ കണ്ടാ ഇരുപതും ഇരുപത്തഞ്ചും ,
വയസ്സ് മാത്രോള്ള ആ പുള്ളാരെ കയ്യിമ്മേ ,
എല്ലാരെ കയ്യിലും ഓരോ വടിയിണ്ട്..
അത് കുത്തി നടക്കണ വടി അല്ല
മോയിതീന്‍ക്കാ ,
സെല്‍ഫീ സ്റ്റിക്ക് ആണ്
സെല്‍ഫീ സ്റ്റിക്

ആചാര്യന്‍

വിമാനം കാസര്‍കോട്...!!!!

12 comments

വിമാനം  കാസര്‍കോട്ട്
കണ്ടെത്തിയതായി റിപ്പോര്‍ട്ട്....!!!

നമസ്കാരം ഇന്നത്തെ പ്രധാന വാര്‍ത്ത....

കാണാതായ വിമാനത്തെ കാസര്‍കോട് ഔക്കര്‍ച്ചാന്‍റെ പോരെന്‍റെ  മുറ്റത്തു കണ്ടതായി മോയിതുച്ചാന്‍റെ  ഓള്  ആയിസുമ്മ ചെല്ലിയതായി  ഞങ്ങളെ  കാസര്‍കോട് ലേഖകന്‍  അബ്ബാസ്
റിപ്പോര്‍ട്ട് ചെയ്യുന്നു ..
കൂടുതല്‍ വിവരങ്ങളുമായി ആയിസുമ്മയുടെ വീട്ടില്‍ നിന്നും അബ്ബാസ് ലൈനില്‍ ഉണ്ട് ..

"അബ്ബാസ് എപ്പോഴാണ് അവര്‍ വിമാനം കണ്ടത് ?
എന്തൊക്കെയാണ് കൂടുതല്‍ വിവരങ്ങള്‍?"

"നികേഷ് ഞാന്‍ ഇപ്പോള്‍ ആയിസുമ്മായുടെ വീട്ടില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് തന്നെ കേള്‍ക്കാം...."

"മോനെ ഞാന്‍ പയ്യുനെ കറന്നും,പാത്രം കയീറ്റും ജീബിക്കുന്ന പാവപ്പെട്ടോളാണ,പയ്യുനെ കറക്കാന്‍ ഔക്കര്‍ച്ചാന്‍റെ പോരെക്ക് പോവലുണ്ടായിനു,
മിഞ്ഞാന്നു കാലത്തെ ഓറെ പോരെന്റെ മുറ്റത്തു ഒരു സാധനം ഇങ്ങനെ ചെറക് എല്ലോ ഇള്ളതു ഞാന്‍ കണ്ട് ,ഔക്കര്‍ച്ചാന്‍റെ പുള്ളിനോട് കേട്ടപ്പോ അത് ബീമാനം ആയിസഞ്ഞാന്നു ഓന് ചെല്ലീന് മോനെ,
ഇന്നലെ ഈടെ പുള്ളമ്മാര്‍ ബിസിയം പറേന്നെ ഇണ്ടായിനു ബീമാനം കാണാനില്ലാലോന്നു,അപ്പൊ ഞാന്‍ പുള്ളമ്മാരോട് ചെല്ലി ഇങ്ങനെ കണ്ടിന് എന്ന് ,ഇത് നിങ്ങോല്ലോ കൂട്ടോം ഗുല്‍മാലും ആക്കൂന്ന് ഞമ്മക്കറിഞ്ഞിട്ടാ മോനേ ."

"അല്ല  ആയിസുമ്മാ അന്ന് വല്ല വിശേഷവും ഉണ്ടായിരുന്നോ?

"ഈ ബയസ്സാം കാലത്ത് ഞമ്മക്ക് എന്ത്
വിശേഷം മോനേ,നിങ്ങ ആളെ കളിയാക്കണ്ടാ"

"അതല്ല ആയിസുമ്മാ അവിടെ അന്ന് എന്തെങ്കിലും പരിപാടികളോ,ആരെങ്കിലും വരുകയോ? മറ്റോ ഉണ്ടായിരുന്നോന്നു? "

" ആ അന്നാണ് കാലത്തേ ഔക്കര്‍ച്ചാന്‍റെ  മോന്‍ ജമാല്‍ ദുബയിന്നു വന്നത്."

"നികേഷ് അന്ന് കാലത്ത് ദുബയിന്നു ജമാല്‍ വന്നിരുന്നു, എന്നും അന്ന് തന്നെ ആണ് വിമാനം കണ്ടത് എന്നും ആയിസുമ്മ പറയുന്നതിനാല്‍ ,ഇതിനു പിന്നില്‍ ജമാല്‍ ആണോ എന്നും ,ജമാലിന് പിന്നില്‍  കാസര്‍കോട് മുജാഹിദീനോ,കേരള  മുജാഹിദീനോ ,പങ്കുണ്ടോ എന്നും സംശയിക്കാവുന്നതും ആണ് ."

"അതല്ല ഈ ഔക്കര്‍ച്ചാന്‍റെ പൊരെ ഈടെ അട്ത്തെന്നെയാ?"

"ഈടെന്നെ  മോനെ രണ്ട് ചവുട്ട് നടന്നെങ്കില്‍ എത്തി .
ഞമ്മോ നോക്കീറ്റ് ബെരാ "

"ഹാ നികേഷ് ലോക വാര്‍ത്താ ചരിത്രത്തില്‍ ആദ്യമായി ഇതാ വിമാനം നമ്മുടെ ചാനലിലൂടെ ലോകം കാണാന്‍ പോകുന്ന ആ ആകാംക്ഷാ ഭരിതമായ നിമിഷങ്ങള്‍ "

"ഇത് ഔക്കര്‍ച്ചാന്‍റെ പുള്ളി സമീര്‍ ,
സമീ നീ ആ ബീമാനം ഓറെ കാണിച്ചിര്‍ മോനെ, കൊറേ നേരായി ആ  ബിമാനത്തെം തേടിക്കൊണ്ട് കൊറേ ആള്‍ ഞമ്മളെ പോരേല്‍ കാത്തിറ്റ് നിക്ക്ന്നെ "

"ഇതാ ആയിസഞ്ഞാ ഇതാ നിങ്ങോല്ലോ  തേട്ന്നെത്?"


@@@@####$$$$$

"വാര്‍ത്തകളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ,
വിമാനം കണ്ടു കിട്ടുന്നത്  വരെ വെറൊരു വാര്‍ത്തയുമായി
ഇടവേളയ്ക്കു ശേഷം വീണ്ടും വരാം ""ഇത് കാള പെറ്റൂ  എന്ന് കേക്കുമ്പോള്‍ തന്നെ കയറുമായി ഓടുന്ന നവ മാധ്യമ മൂരാച്ചികള്‍ക്ക് സമര്‍പ്പിക്കുന്നു "