ദേ അങ്ങോട്ടു നോക്കിയേ ,മാവോയിസ്റ്റ് ...


(മാവോയിസ്റ്റുകളെ കണ്ടെന്നുള്ള
സൂചന കേട്ട് പോലീസുകാര്‍,
കൊത്തങ്കുടി മല മുകളിലേക്ക് തിരിച്ചു)

ജീപ്പില്‍ നിന്നും ചാടി ഇറങ്ങിയ
എസ് ഐ പോത്തന്‍,
റോഡരികില്‍ കൊട്ട മെടയുകയായിരുന്ന ,
ഗോപാലന്‍ ചേട്ടനോട് ,

ആരെടോ ഇവിടെ മാവോയിസ്റ്റുകളെ
കണ്ടെന്ന് പറഞ്ഞത് ?

ഏമാനെ അടിയന്‍ അല്ലെ .
ആ നിക്കുന്ന കുട്ടി ആണേ
ഞങ്ങളോട് പറഞ്ഞത് .

(പോത്തന്‍ എസ് ഐ
കുട്ടിയെ വിളിച്ചു )

താന്‍ ആണോ കണ്ടത് ?
എന്താണ് കണ്ടത് ?അവരുടെ കയ്യില്‍
തോക്കുണ്ടായിരുന്നോ?
ഏതു വഴിക്കാണ് അവര്‍
ഓടിപ്പോയത് ?

രണ്ടു പേര്‍
";മാവോ ,മാവോ "
എന്ന് പറഞ്ഞു കൊണ്ട്
ഓടുന്നത് ഞാന്‍ കണ്ടു ഏമാനെ ,
കയ്യില്‍ എന്തോ ഒരു കറുത്ത കവറും ഉണ്ടായിരുന്നു .
ആ കാട്ടിനുള്ളിലേക്ക് ആണ് പോയത് .


"സാര്‍ സാര്‍
രണ്ടു മാവോയിസ്റ്റുകളെ കിട്ടി സാര്‍".

(കാട്ടിന്നുള്ളിലേക്ക് പോയ പോലീസുകാര്‍
രണ്ടു പേരെയും പിടിച്ചു കൊണ്ട് വന്നു )

എന്താനെടോ ആ കറുത്ത കവറില്‍?

സാര്‍ ഞങ്ങള്‍ പരിശോധിച്ചു .
അതില്‍ മീന്‍ ആണ് സാര്‍

(പോത്തന്‍ എസ് ഐ
പിടിച്ചു കൊണ്ട് വന്നവരോട് )

പറയെടോ
നിങ്ങള്‍ എത്ര പേര്‍ ഉണ്ട് ?
എവിടെയാണ് താവളം?


ഏമാനെ
ഞങ്ങളുടെ കുറുമ്പി പൂച്ചയെ കാണാനില്ല .
അതിനാണ് ഈ മീനും കാണിച്ചു കൊണ്ട്

"മ്യാവൂ ,മ്യാവൂ "

എന്നും വിളിച്ചു കൊണ്ട്
കാട്ടിലേക്ക് പോയത് .
ആരോ അതിനെ

 "മാവോ ,മാവോ "

 എന്ന് തെറ്റിദ്ധരിച്ചതാണ് ഏമാനെ
അടിയങ്ങളെ വിട്ടേക്കണം .

(ഇത് കേട്ട എസ് ഐ പോത്തനും
സംഘവും പ്ലിംഗ് പ്ലിംഗ് )

Comments

സ്വന്തം സുഹൃത്ത് said...

ആക്ഷേപ ഹാസ്യം അസ്സലായി :D

സുധി അറയ്ക്കൽ said...

ഹ ഹ ഹ .നന്നായി..

വിനോദ് കുട്ടത്ത് said...

മ്യാവോ....മാവോ.....അത് കലക്കി....

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക