ബാറും കാറും പൂ ..പൂത്ത കാശും


"ഷാപ്പുകള്‍ പൂട്ടിക്കാതിരിക്കാന്‍
മൂലമറ്റം ഷാപ്പുടമ സതീശന്‍ ,
കേരളത്തിലെ യും കേന്ദ്രത്തിലെയും ചില
ഉന്നതരെ കോഴയുമായി സമീപിക്കുന്നു ,
അതിനു അവര്‍ പറയുന്ന മറുപടികള്‍ ആണ്
ഇതിലെ വിഷയം "

സഖാവ് വാങ്കെ
------------------------------
"ഒരു കോടിയോ ?ഇത് ,
മൂക്കിപ്പൊടി വാങ്ങാന്‍ തികയില്ലല്ലോടെയ് 
എടുത്തോണ്ട് പോ സതീശാ "

കുഞ്ഞു സാഹിബ്
-----------------------------
ഞമ്മക്ക് ഇത്ഹറാമാണല്ലോ
മോനേയ്.

ന്താ അപ്പൊ വേണ്ടേ ?

അല്ല ഇങ്ങള് ആ റം വിറ്റ
കാശാണല്ലോന്ന്...
"ഒരു കോടിയെങ്കി ഒരു കോടി
ഇജ്ജു ഇങ്ങട്ട് തന്നാള ,

സോണി സാര്‍
--------------------
അതല്ല മോനെ
സോണി സാറിനു തരാന്ന് പറഞ്ഞ ബാക്കി
എവിടെ?
സോണി സാറേ അത്
മകന്‍റെ കയ്യില്‍ കൊടുത്തതാണല്ലോ..
ഓഹോ
എന്‍റെ അല്ലെ മോന്‍ ..
അത് ചെലവായി പോയിട്ടുണ്ടാകും

ചെന്നന്‍
-------------
ദാ സതീശാ
ഈ അമ്പത് ലച്ചം
എന്‍റെ മുടി മുറിക്കാന്‍ തികയില്ല
ബാക്കി തന്നില്ലെങ്കില്‍ നമ്മള്‍ പാര വെക്കുമേ ..
തൊമ്മച്ചന്‍
------------------
അയ്യായിരം കോടി കയ്യില്‍
വരാനുള്ള ചാന്‍സ്
ഒരു വാട്സാപ്പ് ക്ലിപ്പ് മൂലം
തകര്‍ന്നിരിക്കുവാ സതീശാ ..
രണ്ടര കോടി കൊണ്ടൊന്നും ഒന്നും ആകില്ലാ..
ഇനിയും തന്നില്ലെങ്കില്‍
എല്ലാ ബാറും പൂട്ടും .
മുഹമ്മദ്‌ ചട്ടേല്‍
-------------------------
ദേഖോ സതീശ് ഭായീ,
യെ ദസ്‌ ക്രോര്‍ സെ, കുച്ച് നഹി ഹോഗാ..
മാഡം കോ ദേനെ കാ ഹൈ,
ബേബി കോ ദേനെ കാ ഹൈ,
ഔര്‍ മാലൂം ഹൈ നാ,
കേരള പ്രദേശ്‌ കാ സബ് കോ നക്കാപ്പിച്ച ദേനെ കാ ഹൈ ,
യെ പൈസ ഇധര്‍ രഖ്കെ ജാവോ ..
പൂര സൌ ക്രോര്‍ ലേക്കെ ആവോ ..
ദസ്‌ കോക ലേകെ ആയ മലബാറി ..
ചമ്പൂര്‍ന്ന ചാച്ചരതാ
ഉള്ളൂ കാ പട്ടാ ..

"ബാറും കാറും പൂ ..പൂത്ത കാശും "
ഇതില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും സാങ്കല്പികം
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ,
മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല .
ആചാര്യന്‍ 

Comments

സുധീര്‍ദാസ്‌ said...

സബ് കുച്ച് സച്ച് ഹെ ഭായ്...

Akakukka said...

"സമകാലിക ബാറ്കുംഭകോണ കതിനാവെടിവഴിപാട്"

സൂപ്പര്‍.. :)))))))))))))

ഷാജി പരപ്പനാടൻ said...

Deepasthambam mahaashcharyam, namukkum kittanam panam

ഫൈസല്‍ ബാബു said...

ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ,
മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല :) ഹും ഒക്കെ വിശ്വസിച്ചു ട്ടോ

ajith said...

ഇവിടെ ഒന്നും കിട്ടിയില്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!!!!!!!!

Mohammed Kutty.N said...

കലക്കീ ീ ീ.....

Joselet Joseph said...

ബാറിനു പിന്നിലെ കറുത്ത കൈകള്‍ ഇതൊന്നുമല്ല കേട്ടോ...

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക