"വാക്കും വരയും "


ഈ കസേരയുടെ വില 
പിണറായി പഠിപ്പിക്കേണ്ടാ ..പന്ന്യന്‍
അതിന്‍റെ വില, അല്ലാതെ
തന്നെ ജനങ്ങള്‍ക്ക് അറിയാം ..
---------------------
അഡ്ജസ്റ്റ്‌ സമരം ചെയ്യുന്നത്
സി പി ഐ ആണ് ..പിണറായി .
തൂറാന്‍ മുട്ടിയത് അഡ്ജസ്റ്റ്‌
ചെയ്യാന്‍ കഴിയാതെ പോയത്
ജനങ്ങള്‍ മറന്നിട്ടില്ല ..
--------------------
മുല്ലപ്പെരിയാര്‍ സുരക്ഷയില്‍
ആശങ്ക വേണ്ടെന്ന്,
ചെന്നിത്തലയും ,പി ജെ ജോസഫും .
മന്ത്രി സഭയുടെ സുരക്ഷയില്‍
ഇവര്‍ ആശങ്കാകുലരാണ് താനും .
-----------------------
ഡല്‍ഹിയില്‍ പാഠം പഠിച്ചു ,
ഇനി രാജി വെക്കില്ലാ ..കെജ്രിവാള്‍.
അന്നത്തെ രാജിയോടെ ഡല്‍ഹിയിലെ
മാത്രം അല്ല ഇന്ത്യയിലെ മൊത്തം
ജനങ്ങളും പാഠം പഠിച്ചു കഴിഞ്ഞു .
------------------------
ബി ജെ പി പ്രതീക്ഷ നശിപ്പിച്ചു,
ഇനി പ്രതീക്ഷ കൊടുക്കരുത്
ശിവസേന ..
അതെ മുഖ്യമന്ത്രിയാകാം എന്നുള്ള
ഉദ്ധവ് താക്കറെയുടെ പ്രതീക്ഷ
നശിപ്പിച്ചു കളഞ്ഞില്ലേ..
-------------------
"വാക്കും വരയും "
ആചാര്യന്‍

Comments

ഷാജി പരപ്പനാടൻ said...

Sensational criticism.. Good &simply way

Shukoor Ahamed said...

വീണ്ടും ബ്ലോഗിന്റെ വഴിയേ.. നന്നായി വരട്ടെ.

ഹന്‍ല്ലലത്ത് Hanllalath said...

:)

Mohammed Kutty.N said...

എന്താ പറയ്യാ.....നമ്മുടെ 'വിധി' നാം ചുമലില്‍ വക്കുന്നു .....

ajith said...

ഇവരൊക്കൈല്ലായിരുന്നെങ്കില്‍ ഇങ്ങനെ നമുക്ക് മറുചിന്ത ചിന്തിക്കാന്‍ കഴിയുമായിരുന്നോ!!!

ജയ് ജയ് എല്ലാ നേതാക്കളും ;)

റോസാപ്പൂക്കള്‍ said...

ഓ...ഇത് രാഷ്ട്രീയം ആണല്ലേ...ഞാന്‍ പോണു

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക