മിസ്റ്റര്‍ ബെര്‍ളീ ഇനിയും വേണോ കോടതിക്ക് ഒരു വോട്ട്?...ബ്ലോഗര്‍മാരുടെ പ്രിയ കൂട്ടുകാരന്‍ മിസ്റ്റര്‍ ബെര്‍ലി എഴുതിയ "കോടതിക്ക് ഒരു വോട്ട് പോസ്റ്റ്‌" കണ്ടു .അതിനു ഒരു കമ്മെന്റ് എഴുതാന്‍ പോയതാണ് ഇങ്ങനെയൊരു പോസ്റ്റായി ത്തീര്‍ന്നത് .വിരോധാഭാസം എന്ന് പറയട്ടെ ബെര്‍ളിയുടെ ഈ പോസ്റ്റിനു പിറകെത്തന്നെ വരുന്നു ജന ദ്രോഹ പരമായ ഹര്‍ത്താല്‍ അത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ പോസ്റ്റുന്നത് .

താഴെ ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നും ചിലത്.....

"ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് "

എന്താ ഇനിയും കോടതിക്ക് ഒരു വോട്ട് കൊടുക്കണോ?ബന്ദ്‌ എന്ന നൂലമാലയെ രാഷ്ട്രീയ കോമരങ്ങള്‍ ഹര്‍ത്താല്‍ എന്ന പേരിട്ടു ,അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നില്ലേ? ബന്ദ്‌ നിരോധിച്ചു കൊണ്ടുള്ള കോടതി വിധി എന്തായി?അതിനു പുല്ലു വില കല്പ്പിക്കുന്നോ ഇവിടെ?.എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ? കോടതി എന്തെ ഇതിനെ കാണുന്നില്ല?കോടതിക്കും ഒരു അവധി ആയിക്കോട്ടെ എന്ന് കരുതിയാണോ ഹര്‍ത്താല്‍ എന്ന ജനാധിപത്യ ധ്വംസനത്തെ കുറിച്ച് മിണ്ടാണ്ടിരിക്കുന്നത്?.ഇവിടത്തെ രാഷ്ട്രീയക്കാര്‍ കോടതിയെ എന്ത് ശുംഭന്മാര്‍ എന്ന് ആക്ഷേപിച്ചാലും ഒരു ചുക്കും സംഭാവിക്കുന്നില്ലലോ?കോടതിക്ക് മനസ്സിലാവണം ബന്ദ്‌ പോലെത്തന്നെ ഹര്‍ത്താലും ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തലാണെന്നു?.പാവപ്പെട്ട കോടതിക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍കുന്ന ജനങ്ങള്‍ എന്തെങ്ങിലും മിണ്ടിപ്പോയാല്‍ കോടതി അലക്ഷ്യം, ആന, ചേന ,രാഷ്ട്രീയ പാര്‍ട്ടികളും മറ്റും കോടതി വിധി ലംഖിച്ചാല്‍ എന്തെ ശക്തമായ നടപടി എടുക്കുന്നില്ല കോടതികള്‍?

പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ രാഷ്ട്രീയക്കാരനും കോടതികളും എല്ലാം ഒരുപോലെ മുമ്പന്തിയില്‍ ഉണ്ട്.അല്ലെങ്ങില്‍ ഇവിടെ എത്ര രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും നടക്കുന്നുണ്ട്.അതിലെ പ്രതികള്‍ എന്ന് പറയുന്നവരും മറ്റും ജയിലുകളില്‍ പോലും സ്വൈര്യ വിഹാരം നടത്തുന്നത് കോടതിക്ക് അറിയാത്തതാണോ ?എന്തിനു അധികം പറയുന്നു .കോടതികള്‍ പ്രതികള്‍ എന്ന് പറഞ്ഞു കുറ്റം ചുമത്തപ്പെട്ട ആള്കാരെയും മറ്റും രാഷ്ട്രീയ ഭരണ നേത്രത്വം ഇടപെട്ടു കേസുകള്‍ തന്നെ ഇല്ലാതാക്കുന്നതും അവരെ വെറുതെ വിടപ്പെടുന്നതും ഈ കോടതികള്‍ക്ക് കാണാതിരിക്കാന്‍ അവര്‍ വെറും കണ്ണ് കെട്ടിവേക്കപ്പെട്ട പ്രതിമകള്‍ ഒന്നും അല്ലല്ലോ? കോടതികള്‍ എന്ന് പറയുന്നത് ഈ നാട്ടില്‍ ജീവിക്കുന്ന ചോരയും നീരും ഉള്ള?മനുഷ്യര്‍ തന്നെ അല്ലെ?..

പിന്നെ കോടതികളും ന്യായാധിപന്മാരും രാഷ്ട്രീയക്കാരെക്കാളും ഒട്ടും മോശക്കാരല്ല കേട്ടോ.ദിനകരന്റെയും മറ്റും കേസുകള്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനവും മറ്റും നാം വായിച്ചതാണല്ലോ?പണത്തിന്റെ കനം നോക്കിയാണ് കോടതി വിധികള്‍ എന്ന് ഒരു മന്ത്രി തന്നെ പറഞ്ഞതും നാം ഓര്‍ക്കുക. അത് കൊണ്ട് അവര്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് മത്സരിച്ചു ജയിച്ചാലും ഇപ്പോഴത്തെതിനേക്കാള്‍ മോശം ആവാനേ തരമുള്ളൂ.വെറും ഒന്ന് രണ്ടു കാര്യങ്ങളില്‍ ഉത്തരവ് ഇറക്കിയത് കൊണ്ട് അത് ജനകീയം എന്നൊന്നും പറയാന്‍ കഴിയില്ല.കോടതിക്ക് കഴിയുമെങ്ങില്‍ എല്ലാ ജന ദ്രോഹ പരമായ കാര്യങ്ങളിലും ഇടപെടട്ടെ. അല്ലെ ?അത് കൊണ്ട് ഇനിയും നാം ആലോചിക്കണ്ടേ മിസ്റ്റര്‍ ബെര്‍ലി കോടതിക്ക് വോട്ട് നല്‍കണോ വേണ്ടയോ എന്ന്?...


Comments

ആചാര്യന്‍ said...

പാവപ്പെട്ട കോടതിക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍കുന്ന ജനങ്ങള്‍ എന്തെങ്ങിലും മിണ്ടിപ്പോയാല്‍ കോടതി അലക്ഷ്യം, ആന, ചേന ,രാഷ്ട്രീയ പാര്‍ട്ടികളും മറ്റും കോടതി വിധി ലംഖിച്ചാല്‍ എന്തെ ശക്തമായ നടപടി എടുക്കുന്നില്ല കോടതികള്‍..

sm sadique said...

എന്റെ വോട്ട് ആചാര്യന്,
ഇങ്ങനെ എഴുതുന്നതിന്.

ആചാര്യന്‍ said...

വളരെ നന്ദി സാദിക്ക് ഭായ് ..ഇപ്പോഴും ഇവിടെ വരുന്നതിനും എനിക്ക് പ്രോത്സാഹനം തരുന്നതിനും..

ആചാര്യന്‍ said...

വളരെ നന്ദി സാദിക്ക് ഭായ് ..ഇപ്പോഴും ഇവിടെ വരുന്നതിനും എനിക്ക് പ്രോത്സാഹനം തരുന്നതിനും..

ആചാര്യന്‍ said...

പാവപ്പെട്ട കോടതിക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍കുന്ന ജനങ്ങള്‍ എന്തെങ്ങിലും മിണ്ടിപ്പോയാല്‍ കോടതി അലക്ഷ്യം, ആന, ചേന ,രാഷ്ട്രീയ പാര്‍ട്ടികളും മറ്റും കോടതി വിധി ലംഖിച്ചാല്‍ എന്തെ ശക്തമായ നടപടി എടുക്കുന്നില്ല കോടതികള്‍..

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക