കുരങ്ങന്‍റെ പരിണാമ യുക്തിവാദിസം.......എന്താണ് യുക്തിവാദി?സ്വന്തം യുക്തിക്ക് അനുസരിച്ച് വാദിക്കുന്നവന്‍ എന്നാണോ?അതല്ല എല്ലാ മത വിശ്വാസങ്ങളെയും വിശ്വസിക്കാതെ അനുസരിക്കാതെ ,ഈ സമൂഹത്തിന്റെ ഒരു നല്ല കാര്യങ്ങളിലും ഇടപെടാതെ ,മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ചെയ്യേണ്ട കര്‍മങ്ങളും ചെയ്യാതിരിക്കാന്‍ വേണ്ടി മടിയന്മാരായ ചിലര്‍ കണ്ടെത്തിയ കുരുട്ടു മാര്‍ഗമോ?

ഇവര്‍ എന്തെ മനസ്സിലാക്കുന്നില്ല ഇവര്‍ എങ്ങിനെ ഈ ലോകത്തില്‍ ജനിച്ചു ,ജീവിക്കുന്നു എന്ന്?ഒരാളും യുക്തി വാദി ആയി ജനിച്ചിട്ടില്ല .ഇവിടെ ജനിക്കപ്പെട്ട യുക്തി വാദികള്‍ എല്ലാം അവരുടെ മുന്‍ തലമുറകള്‍ ദൈവ വിശ്വാസികള്‍ ആയിരുന്നു എന്നത് എന്തെ മനസ്സിലാക്കുന്നില്ല?വെറും ഒരു തുള്ളി വെള്ളം കൊണ്ട് ജനിപ്പിക്കപ്പെട്ട ഈ വെറും മനുഷ്യര്‍ പറയുന്നു .ഈ ലോകം നിയന്ദ്രിക്കുന്ന ദൈവം ഇല്ല എന്ന് ഈ മനുഷ്യ വംശം വെറും കുരങ്ങനില്‍ നിന്നും പരിണാമം ചെയ്തു ഉണ്ടായതാണ് എന്ന് .അങ്ങനെയാണെങ്കില്‍ ഇപ്പോഴും കുരങ്ങന്മാര്‍ ഉണ്ടാകുന്നില്ലേ?പരിണാമം ചെയ്തു ഉണ്ടായതാണെങ്കില്‍ കുരങ്ങന്മാരുടെ വംശം തന്നെ എന്നെ അറ്റ് പോകേണ്ടതല്ലേ?.അതല്ല യുക്തിവാദികള്‍ എന്ന വര്‍ഗ്ഗം മാത്രം ആണോ കുരങ്ങനില്‍ നിന്നും പരിണാമം ചെയ്തത്?

ചിലര്‍ അവര്‍ യുക്തി വാദികള്‍ എന്ന പേരും വെച്ച് കൊണ്ട് ഇസ്ലാം മതത്തെയും മറ്റും താറടിച്ചു കാണിക്കാന്‍ മാത്രം നടക്കുന്നവര്‍ ആണ്.ഇവരുടെ യുക്തി പോലും ഇവര്‍ അല്ല നിയന്ദ്രിക്കുന്നത് എന്ന് മനസ്സിലാക്കണം .ഏതോ അദൃശ്യ ശക്തി നിയന്ദ്രിക്കുന്ന സ്വന്തം ശരീരത്തെ തന്നെ കളവാക്കിക്കൊണ്ട് ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മതങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്ന കുറുക്കന്റെ ഭുദ്ധി ,ഇത് ഇവിടത്തെ സാമാന്യ ജനങ്ങള്‍ മനസ്സിലാക്കി വരുന്നുണ്ട് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ..

ചോദ്യ പേപ്പര്‍ വിവാദത്തില്‍ പെട്ട അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തില്‍, ചില യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ,അവര്‍ ജനിച്ചു ജീവിച്ച മതങ്ങളോട് കൂറ് പുലര്‍ത്തിക്കൊണ്ട് ഇസ്ലാം മതത്തെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ചൊരിയുകയുണ്ടായി.അവര്‍ മനസ്സിലാക്കുന്നില്ല ഇത്തരം വിമര്‍ശനങ്ങള്‍ അവരുടെ പൂച്ച് പുറത്തു ചാടിക്കും എന്ന് .ആ സംഭവം ഒരിക്കലും ന്യയികരിക്കാവുന്ന ഒന്നല്ല തികച്ചും കാടത്തം എന്നെ പറയേണ്ടൂ.ആ അധ്യാപകന് സര്‍ക്കാര്‍ ശിക്ഷ നല്‍കിയിരുന്നു .അയാള്‍ തന്നെ അതിനു മാപ്പ് പറയുകയും ചെയ്തിരുന്നു .അത് പോലെത്തന്നെ അയാളുടെ കൈപ്പത്തി വെട്ടിയ ഇവര്‍ക്കും തക്കതായ ശിക്ഷ നല്‍കും എന്ന് തന്നെയാണ് വിശ്വാസം.

Comments

Jerry said...

അല്ല ...... മാഷെ , ഇവിടെ യുക്തി വാദികളെ തെറി വിളിക്കുന്നത്‌ എന്തിനെന്നു മനസ്സില്‍ ആകുന്നില്ല .....!!

വെട്ടിയവനും വെട്ടു കൊണ്ടവനും (തീവ്ര) മത വിഡ്ഢി കല്‍ !

ഒരു യുക്തി വാദി പോലും ആ പരിസരത്ത് എങ്ങും ഉണ്ടായതായി പരാതി ഇല്ല ....

എന്നിട്ടും ബ്ലോഗിലെ മുസ്ലിം തീവ്ര വാദികള്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇസ്ലാമിനെ കരി വാരി തേക്കാന്‍ വേണ്ടി യുക്തി വാദികള്‍ ഗൂഡ ആലോചന നടത്തി ഉണ്ടാക്കിയത് ആണ് ഈ സംഭവം എന്ന് !!

ഇനി അതാല്ല ഞങള്‍ മത തീവ്ര വാദികള്‍ തമ്മില്‍ വെട്ടലും കൊല്ലലും ഒക്കെ ങ്ങള്‍ തന്നെ ചെയ്യും ..
അതില്‍ യുക്തിവാദികള്‍ ഇടപെടേണ്ട ..എന്നാണോ ........?!!!!!!

പരിണാമത്തെ പറ്റി പറഞ്ഞത് ആ സുഹൃത്തിന്റെ മാസകിക വളര്‍ച്ചയും വിദ്യാഭ്യാസവും തെളിയിക്കുന്ന വയ്ക്കുക ആയതിനാല്‍ അതിനു വിശദീകരണം വേണ്ടതുണ്ട് എന്ന് തോന്നുന്നില്ല ...

സാരല്ലാട്ടോ ............ പടച്ചവന്‍ ആറ് ദിവസം കൊണ്ട് ഇക്കനുന്നതിനെ ഒക്കെ പടച്ചുണ്ടാക്കി എഴാം ദിവസം അവധി എടുത്തു സില്‍മ കാണാന്‍ പോയി ..അതാ സത്യം.... മോന്റെ തലയ്ക്കു അതിനുള്ള കഴിവേ പടചൂന്‍ തന്നുള്ളൂ എന്ന് കരുതി സമാധനിക്യ ..അല്ലാതെന്ത ചെയ്ക ...! ?

Jerry said...
This comment has been removed by a blog administrator.
ആചാര്യന്‍ said...

ഇപ്പോള്‍ തന്നെ മനസ്സിലായി യുക്തിവാദം എന്നാല്‍ എന്താണെന്നും അത് എന്തിനാണെന്നും ഹഹഹ ...

Jerry said...

ഹാ ഹാ ഹാ ഹാ ഹാ .......

ചിരിക്കു ...അങ്ങിനെ എങ്കിലും മത തിമിരം അലപം ശമിക്കട്ടെ !!!

ആചാര്യന്‍ said...

അല്ല മാഷേ വെട്ടലും കൊല്ലലും ഒക്കെ കേരളത്തില്‍ നടക്കാത്ത സംഭവം ഒന്നും അല്ല...പിഞ്ചു കുട്ടികളുടെ മുമ്പില്‍ വെച്ച് അധ്യാപകനെ വരെ വെട്ടി തുണ്ടം തുണ്ടം ആക്കിയ നാടാണ് ഇത് ..കണ്ണൂര്‍ ജില്ലയില്‍ മാത്രം എത്രയോ പേരെ അരിഞ്ഞു വീഴ്ത്തിയിട്ടുണ്ട് ..ഈ സംഭവം പെരുപ്പിച്ചു കാണിച്ചു ഒരു മതത്തെ മൊത്തത്തില്‍ താരടിക്കുന്നത് ഒട്ടും ശെരിയല്ല ...തെറ്റ് ആര് ചെയ്താലും അതിന്നെ ഒരേ കണ്ണുകൊണ്ട് വിമര്‍ശിക്കണം ..അല്ലാതെ ഒരു വിഭാഗത്തെ മേലെ മാത്രം കുതിര കയറുന്ന പ്രവണത ഒട്ടും ശെരിയല്ല ...ഈ നീക്കത്തെ എല്ലാവരും വളരെ ഗൌരവത്തോടെ കാണേണ്ടതാണ്...

Muhammed Shan said...

ഒരു മുഹമ്മദ്‌ കളവു നടത്തിയാല്‍ മൊത്തം മുസല്‍മാന്‍ മാരും കള്ളന്‍ മാര്‍ ആണെന്ന് ആരും പറയാറില്ല.
എന്നാല്‍ ഒരു മുഹമ്മദ്‌ ഇസ്ലാമിക വ്യവസ്ഥയ്ക്ക് വേണ്ടി കളവു ചെയ്യുമ്പോള്‍ അത് സമൂഹത്തിനു മുഴുവന്‍ അപകീര്‍ത്തികരം ആയേക്കും.

എന്നത് പോലെ ഒരു മുഹമ്മദ്‌ ജൊസഫ് മാഷിന്‍റെ കൈ വെട്ടിയാല്‍ അത് മുഹമ്മദിന്‍റെ സംസ്കാരം ഇല്ലായ്മ എന്നെ പറയൂ
എന്നാല്‍ അത് ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി എന്ന് പറയുകയും അതിനെ അനുകൂലിക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന കുറെ ആളുകള്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ അത് ആ വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും,ആ വ്യവസ്ഥിതിയുടെയും തന്നെ സംസ്കാരം ആണ് പ്രകടിപ്പിക്കുന്നത്.

ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്‍റെ വസ്ത്രാക്ഷേപം നടത്തുന്നവര്‍ ആയി മാറിയിരിക്കുന്നു.

സന്തോഷ്‌ said...

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.

Mohamed Rafeeque parackoden said...

യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവരാണോ യുക്തിവാദികള്‍ ആരാണിവര്‍.
മിസ്റ്റര്‍ ജറി,,,,,,, യഥാര്‍ത്ഥ തീവ്രവാദികള്‍ ഇസ്രായിലും അമേരിക്കയും ബ്രിട്ടനുമാണ് .ഒസാമ പോലും ഒരു അമേരിക്കന്‍ സൃഷ്ടിയാണ് എന്ന കാര്യം ജെറിക്കറിയുമോ ആകയാല്‍ ജെറിയുടെ ( " എന്നിട്ടും ബ്ലോഗിലെ മുസ്ലിം തീവ്ര വാദികള്‍ പറയുന്നത് കേട്ടാല്‍ തോന്നും " )
ഈ രീതിയിലുള്ള കമന്റ്സ് ഒട്ടും ശരിയല്ല എന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.........

Manoj മനോജ് said...

“ഇവിടെ ജനിക്കപ്പെട്ട യുക്തി വാദികള്‍ എല്ലാം അവരുടെ മുന്‍ തലമുറകള്‍ ദൈവ വിശ്വാസികള്‍ ആയിരുന്നു എന്നത് എന്തെ മനസ്സിലാക്കുന്നില്ല?”

!!!

“പരിണാമം ചെയ്തു ഉണ്ടായതാണെങ്കില്‍ കുരങ്ങന്മാരുടെ വംശം തന്നെ എന്നെ അറ്റ് പോകേണ്ടതല്ലേ?”

!!!!!!!

അപ്പൂട്ടൻ said...

ഈ മനുഷ്യ വംശം വെറും കുരങ്ങനിൽ നിന്നും പരിണാമം ചെയ്തു ഉണ്ടായതാണ്‌ എന്ന്

അങ്ങിനെ ആരും പറഞ്ഞിട്ടില്ലല്ലോ ആചാര്യാ

sky said...

പരിണാമ സിദ്ധാന്ധത്തില്‍ പറയുന്നത് മനുഷ്യന്‍റെയും കുരങ്ങിന്റെയും പൂര്‍വികര്‍ ഒന്ന് തന്നെ ആണ് എന്നാണ്. അല്ലാതെ കുരങ്ങനില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന് പറയുന്നില്ല. ഒരു കോമണ്‍ നോഡില്‍ നിന്നും ഉള്ള ബ്രാഞ്ചിംഗ്.

Unknown said...

പരിണാമ സിദ്ധാന്ധത്തെ തള്ളി പറയുന്നവര്‍ പലരും മതഗ്രന്ഥങ്ങളില്‍ കാണുന്ന ഫെയറി കഥകളില്‍ വളരെ ആഴത്തില്‍ വിശ്വസിക്കുന്നു , മുഹമ്മദ് ചിറകുകള്‍ ഉള്ള കുതിര പുറത്തു കയറി ദൈവത്തെ കാണാന്‍ പോയി എന്നു വിശ്വസിക്കുന്പോഴു്ം മനുഷ്യല്‍ ചന്ദ്രനില്‍ പോയി എന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല

ആചാര്യന്‍ said...

@ najeebbm വിശുദ്ദ ഖുറാന്‍ വെറും ഫയറി കഥകളുടെ ശേഖരം അല്ല എന്ന് താങ്കള്‍ മനസ്സിലാക്കുക ...ശെരിക്കു മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും

മനു said...

യുക്തി വാദത്തെ എതിര്‍ക്കുന്ന മത വിശ്വാസികള്‍ മറ്റു മതങ്ങളെ യുക്തി പുര്‍വ്വം ചോദ്യം ചെയ്യ് എന്നതാണ് സത്യം . അപ്പോള്‍ ഈ പറയുന്ന ആളും ഒരു യുക്തി വാദി തന്നെ ആണ് . അത് കൊണ്ട് ചോദ്യത്തിനു ഉത്തരം സ്വയം കണ്ടെത്തുന്നതാണ് നല്ലത് . ദൈവം ഇല്ല എന്ന് വാശിപിദിക്കുന്നവന്‍ അല്ല യുക്തി വാദി അങ്ങിനെ വിശ്വസിക്കാന്‍ തെളിവുകള്‍ ഒന്നും ലഭിക്കത്തവന്‍ ആണ് .

ആചാര്യന്‍ said...

@ najeebbm വിശുദ്ദ ഖുറാന്‍ വെറും ഫയറി കഥകളുടെ ശേഖരം അല്ല എന്ന് താങ്കള്‍ മനസ്സിലാക്കുക ...ശെരിക്കു മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും

ആചാര്യന്‍ said...

യുക്തി വാദത്തെ എതിര്‍ക്കുന്ന മത വിശ്വാസികള്‍ മറ്റു മതങ്ങളെ യുക്തി പുര്‍വ്വം ചോദ്യം ചെയ്യ് എന്നതാണ് സത്യം . അപ്പോള്‍ ഈ പറയുന്ന ആളും ഒരു യുക്തി വാദി തന്നെ ആണ് . അത് കൊണ്ട് ചോദ്യത്തിനു ഉത്തരം സ്വയം കണ്ടെത്തുന്നതാണ് നല്ലത് . ദൈവം ഇല്ല എന്ന് വാശിപിദിക്കുന്നവന്‍ അല്ല യുക്തി വാദി അങ്ങിനെ വിശ്വസിക്കാന്‍ തെളിവുകള്‍ ഒന്നും ലഭിക്കത്തവന്‍ ആണ് .

ആചാര്യന്‍ said...

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.

ആചാര്യന്‍ said...

ഒരു മുഹമ്മദ്‌ കളവു നടത്തിയാല്‍ മൊത്തം മുസല്‍മാന്‍ മാരും കള്ളന്‍ മാര്‍ ആണെന്ന് ആരും പറയാറില്ല.
എന്നാല്‍ ഒരു മുഹമ്മദ്‌ ഇസ്ലാമിക വ്യവസ്ഥയ്ക്ക് വേണ്ടി കളവു ചെയ്യുമ്പോള്‍ അത് സമൂഹത്തിനു മുഴുവന്‍ അപകീര്‍ത്തികരം ആയേക്കും.

എന്നത് പോലെ ഒരു മുഹമ്മദ്‌ ജൊസഫ് മാഷിന്‍റെ കൈ വെട്ടിയാല്‍ അത് മുഹമ്മദിന്‍റെ സംസ്കാരം ഇല്ലായ്മ എന്നെ പറയൂ
എന്നാല്‍ അത് ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി എന്ന് പറയുകയും അതിനെ അനുകൂലിക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന കുറെ ആളുകള്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ അത് ആ വ്യവസ്ഥിതിയില്‍ വിശ്വോസിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും,ആ വ്യവസ്ഥിതിയുടെയും തന്നെ സംസ്കാരം ആണ് പ്രകടിപ്പിക്കുന്നത്.

ഇസ്ലാമിന് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്‍റെ വസ്ത്രാക്ഷേപം നടത്തുന്നവര്‍ ആയി മാറിയിരിക്കുന്നു.

ആചാര്യന്‍ said...

“ഇവിടെ ജനിക്കപ്പെട്ട യുക്തി വാദികള്‍ എല്ലാം അവരുടെ മുന്‍ തലമുറകള്‍ ദൈവ വിശ്വാസികള്‍ ആയിരുന്നു എന്നത് എന്തെ മനസ്സിലാക്കുന്നില്ല?”

!!!

“പരിണാമം ചെയ്തു ഉണ്ടായതാണെങ്കില്‍ കുരങ്ങന്മാരുടെ വംശം തന്നെ എന്നെ അറ്റ് പോകേണ്ടതല്ലേ?”

!!!!!!!

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക