പര്‍ദ്ദ വിവാദ നായിക റിയാനക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ്..പര്‍ദ്ദ വിവാദ നായികയായ കാസര്‍കോട് വിദ്യാനഗറിലെ റിയാന. ആര്‍. ഖാസിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്സെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് ടൗണ്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഉഡുപ്പി ദേവന്‍ പോറ്റി ധന്യന്തരി മെഡിക്കല്‍ കോളേജ് ജനറല്‍ മാനേജര്‍ സി രാഹുല്‍ റാമിന്റെ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

റിയാന നടത്തുന്ന റിയ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന 2010 ജൂണ്‍ 15ന് മുമ്പ് 40 കുട്ടികളെ പഠനത്തിനെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നതിനാണ് റിയാനയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഒരു കുട്ടിക്ക് 35,000 രൂപ കണക്കാക്കി കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ച് കോളേജ് അധികൃതര്‍ എസ്.ബി.ഐ ബാങ്കിന്റെ 1,14000 രൂപയ്ക്കുള്ള ഡി.ഡി റിയാനയ്ക്ക് നല്‍കിയിരുന്നു.

രേഖകളില്ലാതെ കുറേ പണം വേറെയും റിയാന വാങ്ങിയിട്ടുണ്ടെന്ന് നഴ്സിംഗ് കോളേജ് ജനറല്‍ മാനേജരുടെ പരാതിയില്‍ പറയുന്നു. ഇഷ്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പര്‍ദ്ദ ധരിക്കാന്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് റിയാന നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍ റിയാനയ്ക്ക് പോലീസ് സംരക്ഷനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന റിയാനയ്ക്ക് പിന്തുണയുമായി ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതോടേ വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് റിയാനയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ഏതായാലും വാളെടുത്തവന്‍ വാളാലേ എന്ന ചൊല്ല് അന്വര്‍ഥമാക്കി .എന്നാലും ഇത്ര പെട്ടെന്ന് തന്നെ ഇങ്ങനെ വരും എന്ന് റിയാന സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല .കോഴിക്കോട് പിടിയിലായ ആല്‍ബം നിര്‍മാതാവും സംവിധായകനുമായും റിഹനക്ക് ബന്ധം ഉണ്ട് എന്ന് പരാതി ഉണ്ടായെങ്കിലും താല്‍പര കക്ഷികള്‍ അത് ഒതുക്കി തീര്‍ത്തു എന്നാണു കേള്‍ക്കുന്നത്.

Comments

പട്ടേപ്പാടം റാംജി said...

എന്തൊക്കെ എങ്ങിനെയൊക്കെ എന്ന് പിടി കിട്ടാതെ വരുന്നു.

desertfox said...

35000 X 40 = 1,14000
:)

mannunnu said...

ഇവള്‍ക്ക് ‘ദേശസ്നേഹം‘ ശ്ശി കുറഞ്ഞെന്നു തോന്നുന്നു... നല്ല വാര്‍ത്ത.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്തൊക്കെ കാണണം,കേള്‍ക്കണം...
കലികാലം

നൗഷാദ് അകമ്പാടം said...

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും
അല്ലെങ്കില്‍
ബ്ലോഗ് തുടങ്ങിയവന്‍ ഭാര്യയുടെ ചീത്ത കേള്‍ക്കും
എന്ന് പണ്ടാരോ പറഞ്ഞപോലെയാ കാര്യങ്ങള്‍..!

ആര്‍ക്കറിയാം എന്തൊക്കെ എങ്ങനൊക്കെയാന്ന്!

മൻസൂർ അബ്ദു ചെറുവാടി said...

ഇനി ആരെയും കാണില്ല.
സഹായിച്ചവരും പത്രസമ്മേളനം നടത്തിയവരും ഒന്നും മിണ്ടില്ല.

ആചാര്യന്‍ said...

വിവാദം വെറും ഒരു പുകമറ ആണോ അല്ല പബ്ലിസിറ്റി സ്റ്റണ്ടോ ? എന്തൊക്കെയോ ചീഞ്ഞു നാറുന്നു....നന്ദി റാംജി

@ desert fox ...ആദ്യ ഗഡ് എന്നാണു ഉദ്ദേശിച്ചത് ...

@ കെട്ടുങ്ങല്‍ ..നന്ദി വന്നതിനു അതേ അതുണ്ടായിരുന്നെങ്കില്‍
വാളെടുക്കില്ലായിരുന്നു അല്ലെ?..
--

ആചാര്യന്‍ said...

നന്ദി റിയാസ് ,അഭിപ്രായത്തിന്
നൌഷാദിക്കാ ..ബ്ലോഗ്‌ തുടങ്ങിയവന്‍ ഭാര്യയുടെ ചീത്ത കേള്‍ക്കും ..ഹ ഹ പറഞ്ഞത് സത്യം..നന്ദി വന്നതിനും അഭിപ്രായത്തിനും
ചെറുവാടീ ..അവന്മാര്‍ ഇപ്പോള്‍ മുഖം മറച്ചാണ് നടപ്പ് ..പര്‍ദ്ദയും ഇട്ടിട്ടുണ്ടാകും ഇപ്പോള്‍ അല്ലെ...--


.കേരളത്തില്‍ എത്രയോ മുസ്ലിം സ്ത്രീകള്‍ മോഡേര്‍ണ്‍ ഡ്രസ്സുമിട്ട് സ്കൂളിലും കോളേജിലും മാര്‍ക്കറ്റിലും, മറ്റു സ്ഥലങ്ങളിലും കറങ്ങുന്നു, അവര്‍ക്കൊന്നും ഇല്ലാത്ത ഭീഷണി ഈ റിയാനക്ക് എങ്ങനെ വന്നു. കാരണം ഒന്നു മാത്രമാകാനാണ് സാധ്യത അതായത് സുന്ദരിയും എന്തിന്, ഉര്‍വശി, മേനക, രംഭ, തിലോത്തമ ശകുന്തള കൂടാതെ ക്ലിയോപ്രാട്ട , മൊണാലിസ , ഐശര്യറായ്, തുടങ്ങിയ ലോക സുന്ദരീമണികളെ വെല്ലുന്ന സൌന്ദര്യവും ശരീരവടിവുമുള്ള ഈ സുന്ദരിക്കുട്ടി കാസറഗോഡ് ടൌണില്‍ മുഖം മറക്കാതെയോ പര്‍ദ്ദ ധരിക്കാതെയോ ഒന്നു സഞ്ചരിച്ചാല്‍ അവിടത്തെ യുവകോമളന്മാര്‍ അവളെ ഒരു നോക്കു കാണാന്‍ തമ്മില്‍ തല്ലുകൂടി ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിവ് അതുകൊണ്ട് ദയവു ചെയ്ത് ഇനിമുതല്‍ റിയാന പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്ന് ആരൊക്കെയോ ഉപദേശിച്ചു അത് ആ കുട്ടി ഭീഷണിയായി തെറ്റിദ്ധരിച്ചു അത് മാത്രമാണ് ഈ പ്രശ്നത്തിനു കാരണം, 100% ഇതാണ് സത്യം.

TPShukooR said...

ആ വരട്ടെ കാണാം.

HAINA said...

റിയാനയും പര്‍ദ്ദയും വഞ്ചനയും

പുലരി said...

വഞ്ചനാ കേസിന്മേലുള്ള നടപടി മുന്‍ കുട്ടി കണ്ടുകൊന്റാവും പര്‍ദ്ദ വിവാദം ഉണ്ടാക്കി പോലിസ് പ്രൊട്ടക്ഷന്‍ സാധിചെടുതത്. ഇനിയിപ്പോള്‍ പറ്റിക്കപ്പെട്ടവരുടെ ഭാഗത്ത്‌ നിന്ന് ഭിഷണി ഒന്നും ഉണ്ടാകില്ലല്ലോ.. ഉണ്ടായാല്‍ തന്നെ പര്‍ദ്ദ ധരിക്കുവാന്‍ ഭിഷനിപ്പെടുതിയവര്‍ ആക്രമിക്കുവാന്‍ ശ്രമിച്ചു എന്നോ മറ്റോ കേസ് വഴിമാട്ടുകയും ചെയ്യാം.
ഭുലോകത്തെ കപട ബുദ്ധിജിവികലെയോന്നിനെയും ഇതുമായി ബന്ധപ്പെട്ടു പോടീ പോലും കാണുന്നില്ല.

ആചാര്യന്‍ said...

വഞ്ചനാ കേസിന്മേലുള്ള നടപടി മുന്‍ കുട്ടി കണ്ടുകൊന്റാവും പര്‍ദ്ദ വിവാദം ഉണ്ടാക്കി പോലിസ് പ്രൊട്ടക്ഷന്‍ സാധിചെടുതത്. ഇനിയിപ്പോള്‍ പറ്റിക്കപ്പെട്ടവരുടെ ഭാഗത്ത്‌ നിന്ന് ഭിഷണി ഒന്നും ഉണ്ടാകില്ലല്ലോ.. ഉണ്ടായാല്‍ തന്നെ പര്‍ദ്ദ ധരിക്കുവാന്‍ ഭിഷനിപ്പെടുതിയവര്‍ ആക്രമിക്കുവാന്‍ ശ്രമിച്ചു എന്നോ മറ്റോ കേസ് വഴിമാട്ടുകയും ചെയ്യാം.
ഭുലോകത്തെ കപട ബുദ്ധിജിവികലെയോന്നിനെയും ഇതുമായി ബന്ധപ്പെട്ടു പോടീ പോലും കാണുന്നില്ല.

ആചാര്യന്‍ said...

ഇവള്‍ക്ക് ‘ദേശസ്നേഹം‘ ശ്ശി കുറഞ്ഞെന്നു തോന്നുന്നു... നല്ല വാര്‍ത്ത.

ആചാര്യന്‍ said...

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും
അല്ലെങ്കില്‍
ബ്ലോഗ് തുടങ്ങിയവന്‍ ഭാര്യയുടെ ചീത്ത കേള്‍ക്കും
എന്ന് പണ്ടാരോ പറഞ്ഞപോലെയാ കാര്യങ്ങള്‍..!

ആര്‍ക്കറിയാം എന്തൊക്കെ എങ്ങനൊക്കെയാന്ന്!

ആചാര്യന്‍ said...

എന്തൊക്കെ എങ്ങിനെയൊക്കെ എന്ന് പിടി കിട്ടാതെ വരുന്നു.

ആചാര്യന്‍ said...

എന്തൊക്കെ കാണണം,കേള്‍ക്കണം...
കലികാലം

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക