പ്രവാസത്തിന്റെ കാണാ കാഴ്ചകള്‍ ...

വരൂ വരൂ ,
ഇതെന്റെ വീടാണ്. പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ.. പൊട്ടിപ്പൊളിഞ്ഞു അവിടെയും ഇവിടെയും ചോര്‍ച്ച വീണ ഒരു വീടായിരുന്നു. ഞാന്‍ ഗള്‍ഫില്‍ പോയതിനു ശേഷമാണ് ഇതിനെ ഒരു വീടാക്കിയത്. അച്ഛന്‍ കൂലിപ്പണി എടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് എന്നെ കുറച്ചെങ്കിലും പഠിപ്പിച്ചത്. എല്ലാരും ഗള്‍ഫില്‍ പോയി വന്നു പത്രാസു കാണിക്കുംബോഴായിരിക്കാം   അച്ഛനും തോന്നിയത് എന്നെ ഒരു ഗള്‍ഫുകാരന്‍ ആക്കണമെന്ന്. അവിടുന്നും ഇവിടുന്നും കുറെ കടം വാങ്ങിയും, പുരയിടം പണയം വെച്ചും മറ്റും വിസക്കുള്ള കാശ് ഒപ്പിച്ചപ്പോള്‍ അച്ഛന്‍ ഒന്നേ പറഞ്ഞുള്ളൂ,'നീ അവിടെ ചെന്നാല്‍ ഞങ്ങളെ മറന്നെക്കരുത്, എല്ലാം തിരിച്ചെടുക്കണം എന്ന്'. അന്ന് മുതല്‍ ഞാന്‍ അച്ഛന്‍ പറഞ്ഞത് പോലെ നടന്നു.

ശ്ശൊ..നിങ്ങളെ മുഷിപ്പിച്ചോ ?

അപ്പുറത്ത് ഉച്ചത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നത് കേള്‍ക്കാം.

"എടാ അതിനെ ഇവിടെ ഇടാന്‍ പറ്റില്ലാ. എനിക്ക് സാരിയുടുക്കാനും മറ്റു കാര്യങ്ങള്‍ക്കും എവിടെ പോകും? അതിവിടെ ഒരു ഭാരമായി കിടക്കും. മാത്രമല്ല, എന്‍റെ കൂട്ടുകാരികള്‍ വരുമ്പോള്‍  സ്വകാര്യം പറയാറും എന്‍റെ മുറിയിലാ. നീ വേറെ ഇടം നോക്ക്. നിന്റെ മുറിയില്‍ പോരെ?"

ഹോ അതോ...അത് എന്‍റെ ഭാര്യയാ..

എന്നോട് നല്ല സ്നേഹമായിരുന്നു.ഗള്‍ഫിലെത്തി കുറെ കഴിഞ്ഞിട്ടായിരുന്നു വിവാഹം. വിവാഹം ആകുമ്പോഴേക്കും വീടും ചുറ്റുപാടും കുറച്ചൊക്കെ ആയി എന്ന് പറയാം. അതാവും നല്ലൊരു കുടുംബത്തീന്ന് പഠിപ്പും പത്രാസും ഉള്ളവളെ തന്നെ വധുവായി കിട്ടിയത്. വിവാഹം കഴിഞ്ഞതിനു ശേഷം അവള്‍ക്കു വേണ്ടിയായി ജീവിതം. അക്കരെയിക്കരെ ആയിരുന്നെങ്കിലും മാസമാസം വന്നു കൊണ്ടിരുന്ന ഡ്രാഫ്റ്റുകള്‍  അവളുടെ വിരഹം മറക്കുവാന്‍ സഹായിച്ചിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷവും അച്ഛനെയും അമ്മയെയും ഞാന്‍ നല്ലത് പോലെ നോക്കിയിരുന്നു. അവരുടെ അവസാന കാലത്തില്‍ ഹോം നഴ്സിനെ വെച്ചിരുന്നുവെങ്കിലും അവളും "നന്നായി" നോക്കിയിരുന്നു .

ഇപ്പോള്‍ അപ്പുറത്ത് ഒരു യുവാവിന്റെ ശബ്ദം .

"അമ്മ എന്താണ് പറയുന്നത്...എന്‍റെ മുറിയില്‍ എങ്ങനെ ആക്കും..? ആഴ്ചയില്‍ ഒരിക്കല്‍ ആണെങ്കിലും നഗരത്തീന്നു വന്നാല്‍ ഞങ്ങള്‍ക്ക് താമസിക്കെണ്ടേ? മാത്രോല്ല, എന്‍റെ പണിയും നടക്കില്ല അതവിടെ കിടന്നാല്‍. ശ്യാമക്കും കുട്ടികള്‍ക്കും അതൊരു ബുദ്ധിമുട്ട് ആകുകയും ചെയ്യും ."

അത് എന്‍റെ മോനാണ്...

കല്യാണം കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞാണ് അവന്‍ ജനിച്ചത്‌. ഒരു ഗള്‍ഫുകാരന്റെ എല്ലാ ആഗ്രഹങ്ങളോടും കൂടിയാണ് അവനെ വളര്‍ത്തിയത്. വേണ്ടതെല്ലാം കൊടുത്ത് അവനെ ഒരെഞ്ചിനിയര്‍‍ ആക്കി. ഇപ്പോളവ‍ നഗരത്തിലെ വലിയ കമ്പനിയില്‍ നല്ല ജോലി. ഗള്‍ഫെന്ന് പറഞ്ഞാല്‍ അവനിപ്പോള്‍ പുച്ഛമാണ്. കാലം പോയ പോക്കെ. ഗ്രാമങ്ങള്‍ വരെ നഗരങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലാം ഉണ്ടായത് ഈ പ്രവാസികള്‍ മൂലമാണെന്ന് ചിന്തിച്ചിരുന്നെങ്കില്‍ ..

ആ ഇരമ്പല്‍ ഒരു കാറിന്റെ ശബ്ദമാണല്ലോ.

 മോളും വന്നെന്നാണ് തോന്നുന്നത്. ഇനി അവള്‍ തീരുമാനിക്കും എന്താണ് ചെയ്യേണ്ടതെന്ന്. പണ്ടെനിക്ക് മോളെ വലിയ ഇഷ്ടമായിരുന്നു. എപ്പോള്‍ വിളിച്ചാലും ഒരു ഉമ്മ തരാതെ അവള്‍ ഫോണ്‍ വെക്കില്ലായിരുന്നു .ഏതു കൂട്ടുകാരന്‍ നാട്ടില്‍ പോകുമ്പോഴും അവള്‍ക്കെന്തെങ്കിലും കൊടുത്തയച്ചില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലായിരുന്നു. നല്ലൊരു ചെറുക്കനെ അവള്‍ക്ക് കല്യാണവും കഴിപ്പിച്ചു  കൊടുത്തു. കല്യാണത്തിനു ചിലവായതിന്റെ കടം വീട്ടാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. ഇപ്പോള്‍ അവളും ഭര്‍ത്താവും നഗരത്തിലാണ് താമസം. കാറും ജോലിയുടെ ഗമയും ഒക്കെ ആയി ഇപ്പോളവള്‍ വലുതായി, അച്ഛനായ എന്നെക്കാളും.

"വണ്ടി കൊണ്ട് വന്നിട്ടുണ്ട് ,നമുക്ക് ഇപ്പൊത്തന്നെ പോകാം. ഞാന്‍ എല്ലാം പറഞ്ഞു വെച്ചിട്ടാണ് വന്നത്. ഇപ്പോള്‍ തന്നെ ഇവിടന്നു കൊണ്ട് പോയാല്‍ മനസ്സമാധാനത്തോടെ ബാക്കിയുള്ളവര്‍ക്ക് കഴിയാല്ലോ.. എന്തേ?" അവള്‍ അമ്മയോടും ചേട്ടനോടുമായി പറഞ്ഞു.

ഹോ ഞാന്‍ അത് പറഞ്ഞില്ല അല്ലെ, ഇവര്‍ എന്തിനാണ് തര്‍ക്കിക്കുന്നത്‌ എന്ന്.

-വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തോടു മല്ലടിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച എന്റെ സുഖങ്ങള്‍ എല്ലാം ഇവര്‍ക്ക് വേണ്ടി മാറ്റിവെച്ചു. ഇവരുടെ സുഖമാണ് എന്‍റെ സുഖം എന്ന് കരുതി ജീവിച്ച ഞാന്‍, ആ ആട് ജീവിതത്തിലെ പരക്കം പാച്ചിലിനിടയില്‍ സംഭവിച്ച അപകടത്തില്‍ മിണ്ടാനാകാതെ ഒരു വശം തളര്‍ന്നു കിടപ്പിലായപ്പോള്‍ ‍ ഇവര്‍ക്കാര്‍ക്കും വേണ്ടാതായി. സ്വന്തം പാതി എന്ന് കരുതി സ്നേഹിച്ച ഭാര്യക്ക് വേണ്ട. പെറ്റു വീണത്‌ മുതല്‍ ഒരു നോക്ക് കാണുവാന്‍ ഉള്ളില്‍ ഒതുക്കിപ്പിടിച്ച മോഹങ്ങളുമായി നീറി നീറി ജീവിച്ച, അവരുടെ വളര്‍ച്ചകള്‍ കാണാതെ കണ്ടിരുന്ന,  അച്ഛനെ സ്വന്തം മക്കള്‍ക്കും വേണ്ടാതായി. ഇപ്പോള്‍ ഒരു കാര്യത്തിനും കൊള്ളാതെ ഞാന്‍ അനാഥനായി. എന്‍റെ ശരീരത്തിന് ഒരു സ്ഥലം, ഞാന്‍ കെട്ടിയുയര്‍ത്തിയ ഈ മണിമാളികയില്‍ ഇല്ലാ എന്നാണിവര്‍ പറയുന്നത്-

വൃദ്ധ സദനത്തിന്റെ വാനിലേക്ക് കട്ടില്‍ അടക്കം വലിച്ചെറിയപ്പെടുമ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാന്‍ ആകാതെ, ഒന്ന് കണ്ണീര്‍ വാര്‍ക്കാന്‍ കഴിയാതെ ആ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാവാം അല്ലെ?

-അതേടോ പ്രവാസി ഒരു ഏ ടി എം ആണ്. കാശ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഏ ടി എം. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന ഒരു കാര്‍ഡിന്റെ വിലയെ പ്രവാസിക്കുള്ളൂ. ഇനി എങ്കിലും ഈ അനുഭവം വരാതിരിക്കണമെങ്കില്‍  പ്രവാസികളെ സ്വയം ജീവിക്കാന്‍ മറക്കരുതേ.....

Comments

കൊമ്പന്‍ said...

പ്രവാസി ഒരു atm കാര്‍ഡ്‌ ആണ്
എരിഞ്ഞു തീരുന്ന മെഴുകു തിരിയാണ്‌
കാത്തിരിക്കാം നമുക്ക് മുന്നിലേക്ക് കാരുണ്യത്തോടെ
തുറക്കുന്ന വ്രദ്ധ സദന വാതിലുകളെ

hafeez said...

പ്രവാസി ഒരു ഏ ടി എം ആണ്. കാശ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഏ ടി എം. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന ഒരു കാര്‍ഡിന്റെ വിലയെ പ്രവാസിക്കുള്ളൂ.... ഒരു ജന്മം മുഴുവന്‍ സ്വന്തക്കാര്‍ക്ക് വേണ്ടി അധ്വാനിച്ച് അവസാനം സ്വന്തം വീട്ടില്‍ പോലും വിലയില്ലാതവുന്ന അവസ്ഥ ! ചിന്തിക്കാന്‍ പോലും വയ്യ....

നാമൂസ് said...

മറവികള്‍ ഇന്നെനിക്കനുഗ്രഹമാണ്
തോരാത്ത കണ്ണ് നീരിന്നാശ്വാസമാണത്
സൈകതത്തിലെ രാപകലുകളില്‍
ഞാന്‍ കണ്ട സ്വപ്നവും, എന്‍റെ സത്യവും
ഒട്ടും വിലയില്ലാ കാഴ്ചകളിലുടക്കി
എല്ലാം വ്യര്‍ത്ഥം,ആഗ്രഹങ്ങള്‍ എന്നില്‍ ചാരം മൂടി..!
എല്ലാം മറക്കാം. മറവിയത്രേ മരണം.

Ismail Chemmad said...

ഇമ്തി പറഞ്ഞു വെച്ചത് വലിയരു ചിന്തയാണ് .ഒരു പ്രവാസിയായത്‌ കൊണ്ട് ഇത് എന്റെ ഉള്ളിലും കത്തുന്നുണ്ട് . ഒരു പക്ഷെ എല്ലാ പ്രവാസികളുടെഉളിലും

ഋതുസഞ്ജന said...

Nalloru kadha. Pravasi oru atm card aanenna varikal manassil tharachu. Aashamsakal

Kadalass said...

പ്രാവാസികള്‍!
മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഉരുകിത്തീരുന്നവര്‍

UNFATHOMABLE OCEAN! said...

കാശ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഏ ടി എം. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന ഒരു കാര്‍ഡിന്റെ വിലയെ പ്രവാസിക്കുള്ളൂ........
nalla nireeekshanam.......palappolum ithu sathyamanu....

Elayoden said...

പ്രവാസി ആരെയും മറക്കില്ല, എന്നാല്‍ പ്രവാസികളെ ആരും മറക്കും. ഉപയോഗ ശൂന്യമായ ATM കാര്‍ഡു പോലെ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിഞ്ഞു എരിഞ്ഞടങ്ങിയ മെഴുകുതിരികള്‍...എല്ലാവരും ഇതുപോലെ അല്ലെങ്കിലും ഇതും പ്രവാസികളുടെ നൊമ്പരങ്ങള്‍ തന്നെ.. പിന്നെ ഇതെല്ലാം കൂടിയതാണല്ലോ ഒരു പ്രവാസി.

"കെട്ടിപൊക്കിയ മണിമാളികകളില്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ വരുന്ന പ്രവാസികള്‍ വീണ്ടു വിചാരത്തോടെ കാര്യങ്ങള്‍ കാണട്ടെ.. "

ആശംസകള്‍.......

പട്ടേപ്പാടം റാംജി said...

ചിത്രങ്ങള്‍ കൂടുതല്‍ കരുത്ത് നലികിയിരിക്കുന്നു കഥക്ക്.
സ്വന്തം വരയാണോ?
പ്രവാസി എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കേണ്ടത്...

Sameer Thikkodi said...

no comments to say.. even if it is the story , it is an eye opener to all pravasees ...

Noushad Vadakkel said...

സത്യത്തില്‍ ഇപ്പോള്‍ പ്രവാസികളുടെ കഥകള്‍ വായിക്കുവാന്‍ ഭയം തോന്നുന്നു ....തങ്ങള്‍ കേവലം കറവ പശുക്കള്‍ ആണെന്ന് വിചാരിക്കുന്ന നാട്ടിലുള്ളവരെ പ്രവാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങുക മാത്രമല്ല പ്രതികരിക്കുവാനും തുടങ്ങിയിരിക്കുന്നു എന്നാണു സമീപ കാലത്തെ ബ്ലോഗ്‌ വായനകളില്‍ നിന്നും അവരുടെ വ്യക്തമാകുന്നത് . വാക്കുകളിലെ വൈകാരിക തീവ്രത അത് പണ്ട് കേട്ടിരുന്ന 'കത്ത് പാട്ടുകളിലെത് 'പോലെ കരള്‍ ഉരുക്കുന്നു ..പ്രവാസികളായ ഒരു പാട് ബന്ധുക്കളുണ്ട് ..അവര്‍ കൂടി ഇത് വായിച്ചാല്‍ നമുക്ക് അവരെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ പിന്നെ പറഞ്ഞു കൊടുക്കേണ്ടി വരില്ല ...എന്നാല്‍ ഒരു ഇ മെയില്‍ വിലാസം പോലും സ്വന്തമായി കരുതി വെക്കാതെ പൊരി വെയിലില്‍ കഷ്ടപ്പെടുന്നവരെ എങ്ങിനെ ഇത്തരം പോസ്റ്റുകള്‍ വായിപ്പിക്കും ... അവര്‍ ഇത് വായിച്ചു ചിന്തിച്ചാല്‍ എന്തായിരിക്കാം സംഭവിക്കുക അതാണ്‌ നമ്മുടെ നിസ്സഹായത .....

ഇമ്തിയുടെ വകയായും ഒരു കത്ത് പാട്ട് പോലെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ....

നൗഷാദ് അകമ്പാടം said...

ഈ കഥ ഒരു ചൂണ്ടു പലകയാണു...
നമ്മളിലാര്‍ക്കും ആടേണ്ടിവന്നേക്കാവുന്ന
ആര്‍ക്കോ വേണ്ടി കാത്തു നില്‍ക്കുന്ന നടനെ തേടുന്ന ഒരു കഥാപാത്രം..

വര്‍ഷങ്ങള്‍ കടന്നു ഒരു നാള്‍..
ഒരു തിരിച്ചു പോക്ക് ചിന്തിക്കാതെ
ആരോഗ്യവും ആശകളും സ്വപ്നങ്ങളും സമ്പാദ്യവും
യൗവ്വനം പോലും
മറ്റുള്ളവര്‍ക്കായി ഹോമിച്ച്
അതിന്റെ ശോണിതപ്രഭയില്‍ കുടുംബവും ബന്ധുജനങ്ങളും അടിമുടി തിളങ്ങുമ്പോള്‍
സ്വയം വിഡ്ഡിയായി മാറുന്ന പ്രവാസിയുടെ
നിസ്സഹായതയുടെ നില്‍ക്കള്ളിയില്ലായ്മയില്‍ നിന്നുതിരുന്ന
കണ്ണീരിനെ പോലും അവര്‍ കണ്ണീര്‍ഗണത്തിലെടുക്കില്ല..

പ്രവാസി പിന്നേയും മരുഭൂമിയില്‍ ഒറ്റപ്പെടുന്നു..
ആശിക്കാനൊരു മരുപ്പച്ച പോലുമില്ലാത്ത അവനവന്‍ മരുഭൂമിയില്‍.....

PRAJOSHKUMAR K said...

വൃദ്ധസദനത്തില്‍ എങ്കിലും അയച്ചല്ലോ ഭാഗ്യം.
തെരുവിലിറക്കി വിട്ടില്ലല്ലോ എന്നോര്‍ത്ത് സമാധാനപ്പെടുക.

ARIVU said...

മാസമാസം വന്നു കൊണ്ടിരുന്ന ഡ്രാഫ്റ്റുകള്‍ അവളുടെ വിരഹം മറക്കുവാന്‍ സഹായിച്ചിരുന്നു.
ചങ്കില്‍ കൊള്ളുന്ന പ്രയോഗം.
ഹോം നഴ്സിനെ വെച്ചിരുന്നുവെങ്കിലും അവളും "നന്നായി" നോക്കിയിരുന്നു .
അജ്ജാതി വേറൊന്നു.
ഞാന്‍ എന്തെങ്കിലും ഇതിന്മേല്‍ കമന്റാന്‍ അര്‍ഹനല്ല കൂട്ടുകാര. എന്തായാലും നിനക്ക് ഞാനുണ്ടാകും. ഇന്നുമുതല്‍ ഞാന്‍ എന്റെ മനസ് അതിനു പരുവപ്പെടുത്താന്‍ തുടങ്ങുന്നു..

A said...

പുതുമയാര്‍ന്ന തിരക്കഥയില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ വിഷയം ഇമ്തിയുടെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്നാവും എന്ന് നിശംസയം. ആക്ഷേപഹാസ്യത്തിന് ഒരു അല്പം അതിശയോക്തി നല്ലതുമാണ്. അതിശയോക്തി എന്ന് പറയാനും കഴിയില്ല. ഇതിനെക്കാള്‍ ക്രൂരമാണ് യഥാര്‍ത്ഥലോകം പലപ്പോഴും. പ്രവാസിയുടെ ഹൃദയത്തിന്റെ കയ്യൊപ്പും കണ്ണീരും കലര്‍ന്ന അവതരണം. keep writing Imthiyaz

ആചാര്യന്‍ said...
This comment has been removed by the author.
new said...

വായിച്ചു കുറച്ചായപ്പോള്‍ മനസിലായി ക്ലൈമാക്സ് ......... പണ്ടത്തെകാലത്ത് ഗല്ഫുകാരെന്നു പറഞ്ഞാല്‍ വലിയ കാര്യമായിരുന്നു .... ഇന്നതിന്റെ പ്രസക്തി പോയി .... പ്രവാസികളോട് മാത്രമല്ല ഇപ്പൊ പിള്ളാര്‌ എല്ലാ അപ്പനമ്മമാരോടും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് ... ശരിയായ വാക്കാണ്‌ എ ടി എം

sm sadique said...

“കഷ്ട്ടം”

കിരണ്‍ said...

ഹോ!!! എന്‍റെയും ഉള്ളു കത്തുന്നു,
ഇമിത്യസ് ഭായ് നല്ല കഥ...

ഹംസ said...

എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നത് പക്ഷെ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത ഒരു കാര്യമാണ് ഇംതി പറഞ്ഞത് .. പലപ്പോഴും ഇതേ കുറിച്ച് ഞാന്‍ സ്വയം ചിന്തിക്കാറൂഊണ്ട്...

ആചാര്യന്‍ said...

ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി
@ഇയല്‍സേരിക്കാരന്‍ ..അതേ ഇനിയും ജീവിക്കാന്‍ മറക്കരുത് എന്തേ
@ ഹഫീസ് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും കൂടുതലും നടക്കുന്നത് അതാണ്‌ അല്ലെ?
@ നമൂസ്...അതേ മറവിയത്രേ മരണം എല്ലാം മറക്കാം പക്ഷെ..പറ്റുമോ ?
@ ഇസ്മായീല്‍ ചെമ്മാട് ...എല്ലാവരുടെയും ഉള്ളില്‍ എരിയുന്ന തീയാണ് തിരിച്ചു പോക്ക് എന്നത് അല്ലെ?
@ അഞ്ചു ..നന്ദി
@ മുഹമ്മദ്‌ കുഞ്ഞി..സ്വയം ഉരുകി ചിന്തിക്കുക..നമുക്ക് വേണ്ടിയും ഉരുകുക
@ അണ്‍ ഫതോമാബില്‍ ..കൂടുതല്‍ പേരിലും സത്യം തന്നെ അല്ലെ?
@ ഇളയോടന്‍..അതേ തിരിച്ചു പോകുമ്പോള്‍ നാം നമുക്ക് എന്തു ബാക്കി വെച്ച് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..
@ റാംജി സാര്‍..ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തതാണ് ..നന്ദി
@ സമീര്‍ തിക്കൊടി..എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ അല്ലെ?
@ വടക്കേല്‍...വായിച്ചു ചിന്തിക്കുകയും അവര്‍ക്കും വേണ്ടി കൂടി ഒരു കരുതല്‍ ചെയ്യേണ്ട കാലം വന്നു എന്നാണു തോന്നിയത് ..അത്രക്കൊന്നും ഇല്ല പൊന്നെ കത്ത് പാട്ട് അതൊരു പാട്ട് തന്നെ ..
@ അകമ്പാടം ഒരു തിരിച്ചു പോക്കിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നാം എന്തു ബാക്കി വെച്ച് എന്ന് കൂടി ആലോചിക്കട്ടെ അല്ലെ?
.

Arun Kumar Pillai said...

പ്രവാസി പലപ്പോഴും ഒരു കറവപ്പശു ആണ്! പാല് വറ്റി കഴിയുമ്പോള്‍ അറവക്കാര്‍ക്ക് കൊടുക്കാനുള്ള വെറും കറവപ്പശു!

ഞാന്‍ റോബിന്‍..(ആകാശപ്പറവകള്‍) said...

10 മാസം നൊന്തു പെറ്റ ഒരമ്മ ... അടക്ക ആയിരുന്ന മകനെ വളര്‍ത്തി വലുതാക്കി .. അടക്കാമരം പോലെ വളര്‍ന്നു ആ മകന്‍ എന്നിട്ടോ 1.5 പവന്റെ മാലക്ക് വേണ്ടി അവന്‍ സ്വന്തം അമ്മയെ പോകുന്ന വഴിയിലെ പാലത്തില്‍ നിന്നും തള്ളി പുഴയിലെക്കിട്ടു .. ആയുസ്സ് തീരാത്ത ആ അമ്മ കണ്ടു നിന്ന ഏതോ ഒരു മനുഷ്യന്റെ കാരുണ്യം കൊണ്ട് വീണ്ടും ജീവിച്ചു ..പിന്നീടു ഒരു കേസിന്റെ പേരില്‍ പോലീസ് വീട്ടില്‍ വന്നു മകനെ പിടിച്ചു കൊണ്ട് പോകാനൊരുങ്ങിയപ്പോള്‍ ആ പാവം അമ്മ വാവിട്ടു കരഞ്ഞു .. എന്റെ മകനെ ഒന്നും ചെയ്യല്ലേ ....എന്ന് ..ഇങ്ങനെയുള്ള മഹാന്മാര്‍ ജീവിക്കുന്ന നാട്ടിലാണ് നാമോരോരുത്തരും ജീവിക്കുന്നത് ..അടുകൊണ്ട് സ്വന്തം ജീവിതം വിയര്‍പ്പാക്കി കുടുംബത്തെ മുഴുവനും രഷപെടുത്താന്‍ കടവും വാങ്ങി വീട് വിട്ടിറങ്ങിയ സഹോദരരെ പ്രവാസി കൂട്ടുകാരെ .. നിങ്ങള്‍ക്കും ഒരു തെരുവ് അതല്ലെങ്ങില്‍ വൃദ്ധ സദനം കരുതിയിരുന്നുകൊള്ക...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പ്രവാസിയുടെ മറ്റൊരു ചിത്രം... ഇംതി.നന്നായി എഴുതിയിരിക്കുന്നു...

ഐക്കരപ്പടിയന്‍ said...

എഴുതാന്‍ അറിയാത്തത് കൊണ്ടാണ് എഴുതാത്തത് എന്ന് എപ്പോഴും ഒഴിവു കഴിവ് പറഞ്ഞിരുന്ന ഇമ്തി ഇതാ ഒരു തിര കഥാ കൃത്തിന്റെ വൈഭവത്തോടെ പ്രവാസത്തിന്റെ ബാക്കിപത്രമായ ശാരീരികരോഗത്തിന്റെ അകമ്പടിയോടെ പ്രവാസിയുടെ ജീവനുള്ള മയ്യിത്ത് പോറ്റി വളര്‍ത്തിയ മക്കളെ കൊണ്ട് വൃദ്ധ സദനത്തിലേക്ക് എടുപ്പിക്കുന്നു.
ശക്തമായ തിരുച്ചു വരവ്....ഇനി നിര്‍ത്താതെ എഴുതുമല്ലോ....ഭാവുകങ്ങള്‍!

Anonymous said...

പ്രവാസി=പ്രയാസി.....എത്ര എഴുതിയാലും മതിയാകില്ല.. അവരുടെ പ്രയാസങ്ങൾ... വളരെ നന്നായി എഴുതി
എരിയുന്ന കനലായി നീറി പുകഞ്ഞിടുന്നവൻ...
ഹ്രദയം തപിക്കും രോദനവുമായി
വർണ്ണങ്ങളില്ലാത്ത നിറക്കൂട്ടായി .....
വാനിൽ വാരി വിതറിടുന്നു ജീവിതം
ജീവിച്ചു തീർത്തു മറ്റാർക്കോ വേണ്ടി
വ്യഥകളെല്ലാം ഉള്ളിലൊതുക്കി .....
ഏകാകിയായി തേടിയലയുന്നു..
ഇവനല്ലോ പ്രവാസി...

Sidheek Thozhiyoor said...

പ്രവാസിയുടെ ഒരു നേര്‍ചിത്രം ഇവിടെ കോറിയിട്ടിരിക്കുന്നു ..എത്ര പറഞ്ഞാലും തീരാത്ത പ്രവാസക്കുറിപ്പുകളിലേക്ക് ഒരു മുതല്‍ കൂട്ട് തന്നെ...

Unknown said...

പ്രവാസം ഒരു പടുകുഴിയാണ്. ഒരിക്കല്‍ വീന്നാല്‍ പിന്നെയും ആഴത്തിലേക്ക് തന്നെ അറിയാതെ കരകയറാന്‍ ആകതെവണ്ണം വീണു പോകും. എല്ലാം കഴിയുമ്പോള്‍ നല്ല കാലവും തീര്‍ന്നിട്ടുണ്ടാവും.

സാബിബാവ said...

പ്രവാസി എന്നും ഒരു മെഴുകു തിരിപോലെ
അറബി പൊന്നിന്റെ പൊലിമയില്‍ തുറന്നു കൊടുക്കുന്ന മോഹങ്ങളുടെ മണിചെപ്പുകള്‍.
എല്ലാം കഴിഞ്ഞു മടങ്ങുമ്പോള്‍ കൂട്ടിനല്‍പം വലിയ അസുഖങ്ങളും

TPShukooR said...

പ്രവാസി ഒരു കറവപ്പശു എന്നതിന്റെ ആധുനിക രൂപം പ്രവാസി ഒരു എ ടി എം. അത് കലക്കി.
നല്ല പോസ്റ്റ്‌.

Rakesh KN / Vandipranthan said...

നല്ല പോസ്റ്റ്‌ പ്രവാസി ഒരു എ ടി എം!!! നന്നായിട്ടുണ്ട്

റാണിപ്രിയ said...

എ ടി എം ആണു പ്രവാസി എന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണു നാം ഈ പോസ്റ്റിലൂടെ കണ്ടത്...അത് വളരെ നന്നായി ആചാര്യന്‍ അവതരിപ്പിച്ചു.....ദേവൂട്ടിയുടെ ആശംസകള്‍ ....

മൻസൂർ അബ്ദു ചെറുവാടി said...

സംഭവിക്കുന്ന കാര്യങ്ങളിലേക്ക് തന്നെയാണ് ഇംതിയുടെ പേന തിരിഞ്ഞിരിക്കുന്നത്. ഇത്തരം തിരസ്കാരത്തിന്റെ പല കഥകളും പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞു വലിച്ചെറിയപ്പെടുന്നവരുടെ ലോകത്തെ നന്നായി പകര്‍ത്തിയിട്ടുണ്ട് ഈ കഥയില്‍.
ആശംസകള്‍

faisu madeena said...

ശരിയാണ് ഇംതി ...പ്രവാസികള്‍ എന്ന് പറഞ്ഞാല്‍ നാട്ടില്‍ ഉള്ളവര്‍ക്ക് കാശിനു ആവശ്യം വരുമ്പോള്‍ മാത്രം ഓര്മ വരുന്ന ഒരു സാധനം ആണ് ...അതും കൂടി കിട്ടിയില്ലെങ്കില്‍ നമ്മളെ ആര് ഓര്‍ക്കാന്‍

വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു ....താങ്ക്സ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രവാസിയെ ATM നോടുപമിച്ചത് ശരിയല്ല. ATM ന്റെ കീശയിലും കാര്‍ഡ്‌ ഇടുന്നവന്റെ കണക്കിലും കാശ് ഉണ്ടെങ്കില്‍ മാത്രമേ ATM നല്‍കുകയുള്ളൂ.അല്ലെങ്കില്‍ പോയി പണിനോക്കാന്‍ പറയും..
എന്നാല്‍ പ്രവാസി അവന്റെ പാസ്പോര്‍ട്ട് പണയം വച്ചാണെങ്കിലും, ചോര വിറ്റാണെങ്കിലും പണം സംഘടിപ്പിച്ചു അയച്ചുകൊടുക്കും.പ്രവാസിക്ക് തികച്ചും യോജിച്ച ഒരു ഉപമ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല!
എഴുതിയും വായിച്ചും പരിചിതമെന്കിലും, പ്രവാസികളോടുള്ള ഇത്തരം ഓര്‍മ്മപ്പെടുത്തല്‍ ഒരിക്കലും വൃഥാവിലാകുന്നില്ല. എല്ലാ പ്രവാസികള്‍ക്കും നല്ലത് വരട്ടെ!
ആശംസകള്‍..
(ഞാനും ഇവ്വിഷയത്തില്‍ ഒരു പോസ്റ്റ്‌ മുന്‍പ്‌ ഇട്ടിരുന്നു. അത ഇവിടെ അമര്‍ത്തി വായിക്കാം).

Jazmikkutty said...

മകള്‍ വന്നു പറയുന്നിടത്ത് നിര്‍ത്താമായിരുന്നു,അവസാനത്തെ പാരഗ്രാഫ് വാല്‍കഷ്ണവും ആക്കാമായിരുന്നു എന്ന് തോന്നി...എനിക്ക് തോന്നിയെന്ന് മാത്രം..കഥ മികച്ചതായി,അഭിനന്ദനങ്ങള്‍...

Unknown said...

പ്രവാസം നന്മകള്‍ മാത്രം പകര്‍ന്നു നല്‍കാന്‍ പ്രാരാബ്ധങ്ങള്‍ കൊണ്ട് സൃഷ്ട്ടിക്കപെട്ടതാണ് . അത് നാം പലതു കൊണ്ട് വര്‍ണ്ണിക്കുന്നു എന്ന് മാത്രം .
എങ്കിലും എ ടി എം ഒരു വല്ലാത്ത ഷോക്ക് നല്‍കുന്നു ...
ആശംസകള്‍ ആചാര്യാ ...

Noushad Koodaranhi said...

ഇമ്തീ...ഇപ്പോഴിത് പ്രവാസികളുടെ മാത്രം പ്രശ്നമാല്ലതായിരിക്കുന്നു...സ്വാര്‍ത്ഥതയുടെ ആള്‍ രൂപങ്ങളില്‍ പിശാചു സന്നിവേഷിച്ചു മനുഷ്യത്തം മരവിച്ചവരുടെ ചുറ്റിലാണ് നാം...

അഴിച്ചു പണിതപ്പോള്‍ കഥ സുന്ദരമായി...ഇനി ഈ മേഖലകൂടി നന്നായൊന്ന് നോക്കൂ...
അഭിനന്ദനങ്ങള്‍...

HAINA said...

പ്രവാസികളും പ്രയാസങ്ങളും...

Akbar said...

നല്ല അവതരണം. പോസ്റ്റ് അല്പം അതിഭാവുകത്വം കലര്‍ന്നെങ്കിലും ചില സത്യങ്ങള്‍ ഇല്ലാതില്ല. പ്രവാസിയുടെ മാത്രമല്ല നാട്ടില്‍ കഴിയുന്നവരുടെയും മക്കള്‍ വലുതാവുമ്പോള്‍ അവര്‍ക്ക് വൃദ്ധ മാതാപിതാക്കള്‍ ഭാരമാകുന്നു എന്നതിന് തെളിവാന്‍ നാട്ടില്‍ കൂടി വരുന്ന വൃദ്ധസദനങ്ങള്‍. മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് മാത്രം മതി. അവരെ വേണ്ട. പോസ്റ്റ് നമ്മെ ചിന്തിപ്പിക്കെണ്ടാതാണ്. നന്നായി ഇംതിയാസ്.

Unknown said...

ATM card ..:)

Unknown said...

പ്ര വാസി!

Nena Sidheek said...

എനിക്ക് വേണ്ടപ്പെട്ടവരില്‍ തൊണ്ണൂറു ശതമാനവും പ്രവാസികളാണ് , അത് കൊണ്ട് ഞാനും ഒരു പാവം പ്രവാസി ക്കുട്ടി തന്നെ ..ബഹുത് ശുക്രിയാ ..

Unknown said...

ഓരോ പ്രവാസിയും ഓരോരോ തരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും പ്രവാസി പാഠം പഠിക്കുന്നില്ല.
പ്രവസിയെന്നും പ്രവാസി മാത്രം..

ഹാപ്പി ബാച്ചിലേഴ്സ് said...

എക്സ് പ്രവാസിനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിക്കാൻ മറന്നുപോകുന്നവർ ആണോ എല്ലാ പ്രവാസികളും? സംഭവം നന്നായി.

Unknown said...

"അതേടോ പ്രവാസി ഒരു ഏ ടി എം ആണ്".

വെറുതെ ഓരോന്ന് പറഞ്ഞു ഇജ്ജ് ന്നെ പേടിപ്പിചാലോ ചങ്ങായീ.....
സമകാലിക പ്രശ്നങ്ങളിലേക്ക് മിഴി തുറന്ന നല്ല ഒരു പോസ്റ്റ്‌....കേട്ട് പഴകിയ ആശയമാണ് എന്നാലും നന്നായി എഴുതി....അതാണ് എനിക്കിഷടമായത്

അനീസ said...

ഞെട്ടികച്ച് കളഞ്ഞു അവസാനം , ഒരു തവണ എങ്കിലും പിന്നോട്ട് തിരിഞ്ഞു നോക്കികുടെ അവര്‍ക്ക്, ഈ ഒരു പ്രവാസി ഇല്ലായിരുന്നെങ്കില്‍ അവര്‍ അനുഭവിക്കുന്ന ഈ സന്തോഷം, സൌഭാഗ്യം ഒക്കെ ഉണ്ടാകുമായിരുന്നോ

ആചാര്യന്‍ said...

@പ്രജു ..എന്‍റെ മനസ്സാക്ഷി അനുവദിച്ചില്ല തെരുവിലേക്ക് വിടാന്‍ അങ്ങനെയും ആള്‍ക്കാര്‍ ഉണ്ട് കേട്ടാ...നന്ദി

@ അജിത്‌ ..നിങ്ങളെപ്പോലെയുല്ലാ ആളുകള്‍ തന്നെയാണ് പറയേണ്ടത്..നന്ദി അഭിപ്രായത്തിനും ..ഞാനുണ്ട് എന്ന് പറഞ്ഞല്ലോ..

@ സലാം പോറ്റിങ്ങള്‍..നന്ദി ഭായി..അത്രയൊന്നും ഇല്ല എനിക്ക് കാണുന്ന ചില കാര്യങ്ങള്‍ എഴുതി എന്നെ ഉള്ളൂ..ഇനിയും ശ്രമിക്കാം ,നിങ്ങളുടെയെല്ലാം സഹകരണം ഉണ്ടെങ്കില്‍ ..

@ ഡി പി കെ..അതേ പണ്ടൊക്കെ എല്ലാര്‍ക്കും കാര്യം ആയിരുന്നു..ഇന്ന് പിള്ളാര്‍ക്ക് പണം മതി അല്ലെ...നന്ദി

@ എസ് എം സാദിക് ...നന്ദി ..കഷ്ട്ടം എന്നെ പറയാന്‍ പറ്റൂ..

@ കിരണ്‍ ..നന്ദി..ഉള്ളു പിടയും കാണുന്ന കാഴ്ചകള്‍ ആണ് ഇതൊക്കെ ..അല്ലെ?

@ ഹംസ .നന്ദി ഭായ് .അതേ എല്ലാവരും സ്വയം ചിന്തിക്കണം അത് തന്നെയാണ് ഇനി വേണ്ടത് ..എല്ലായിടത്തും ഇല്ലെങ്കിലും ചില ഇടങ്ങളില്‍ ഇത് തന്നെയാണ് നടക്കുന്നത്.

@ കണ്ണന്‍..നന്ദി കണ്ണാ..അതേ കറവപ്പശു ,പാല് തീര്‍ന്നാല്‍ അരവുകാണ് കൊടുക്കുന്നത് അല്ലെ..

@ റോബിന്‍ ...നന്ദി ..അതേ ഇപ്പോള്‍ വളരെ കൂടുതല്‍ ആയി സ്വന്തം മാതാപിതാകളെ വരെ വേണ്ടാത്തായ മക്കള്‍ വളരുന്നുണ്ട്..അല്ലെ..

@ റിയാസ് ...നന്ദി റിയാസ്...മറ്റൊരു ചിത്രം കൂടി അല്ലെ ..

@ സലീം ഇ പി ..വളരെ നന്ദി സലിം ഭായ് ..അയ്യോ എന്‍റെ മനസ്സില്‍ വന്നത് എഴുതി എന്നെ ഉള്ളൂ..നിങ്ങള്‍ക്കൊക്കെ ഇഷ്ട്ടമായി എന്നതില്‍ സന്തോഷം ,ഇന്ഷാ അള്ളാ ഇനിയും എഴുതാന്‍ ശ്രമിക്കാം ..

@ ഉമ്മു അമ്മാര്‍ ....നന്ദി മറ്റാര്കോ വേണ്ടി ജീവിച്ചു ,എല്ലാം നഷ്ട്ടപ്പെടുത്തി ,അവസാനം ഏകന്‍ ആകേണ്ടി വരുന്ന പ്രവാസി..അല്ലെ ?

@ സിദ്ദീക്ക ...നന്ദി ഇവിടെ വന്നതിനു...പ്രവാസ കുറിപ്പുകളിലേക്ക് എന്‍റെ വക ഒരു ചെറിയ കുറിപ്പ് ..

@ടോംസ് ..നന്ദി ടോംസ്.. അവസാനം തിരിഞ്ഞു നോക്കുമ്പോള്‍ മുന്നില്‍ ജീവിതവും ബാക്കിയില്ല ..പിന്നില്‍ ആളുകളും ,എന്തേ അല്ലെ?

പഞ്ചാരക്കുട്ടന്‍.... said...

നന്നായിട്ടുണ്ട് .........
"സംഭവാമി യുഗേ യുഗേ ".....
തുടര്‍ന്നും എഴുതുക ...
ആശംസകള്‍
സ്നേഹപൂര്‍വ്വം
ദീപ്

Unknown said...

പ്രവാസികളുടെ പറഞ്ഞാല്‍തീരത്ത കഥകളിലൊന്ന്.
ഈ കഥയിപ്പോള്‍ നാട്ടില്‍ ജീവിക്കുന്നവര്‍ക്കും പ്രവാസികല്‍ക്കുമെല്ലാം ഒരേപോലെ ബാധകമാണ്! നാട്ടുനടപ്പ്!

ആചാര്യന്‍ said...

@ സാബി ...അതേ അവസാനം കുറെ അസുഖങ്ങള്‍ ബാക്കി ..നന്ദി അഭിപ്രായത്തിന്

@ ശുക്കൂര്‍ ...നന്ദി ഇപ്പോള്‍ അതാണല്ലോ നാട്ടു നടപ്പ് എന്തേ?

@ രാകേഷ് ...നന്ദി..അഭിപ്രായത്തിനു

@ റാണി ..നന്ദി എപ്പോഴും വരുഉന്നതിനും .സഹകരിക്കുന്നതിന്നും

@ ചെരുവാടീ ..നന്ദി എന്നെ പ്രോട്സാഹിപ്പിക്കുന്ന്നതിന്നു..അതേ ഇപ്പോള്‍ കുറെ കഥകള്‍ ഇങ്ങനെ കേള്‍ക്കുന്നു അതാണ്‌ ശെരി ..

@ ഫൈസൂ ...നന്ദിയുണ്ട് ഡാ..എപ്പോഴും കാണണം കേട്ടാ

@ ഇസ്മായീല്‍ ..അതേ ഇപ്പോഴത്തെ കാലം അനുസരിച്ച് എ ടി എം ആക്കിയതാണ്..പ്രവാസിക്ക് ഒരു നിര്‍വചനം അത് സാധ്യമായതും അല്ല എന്തേ?..

@ ഉമ്മു ജഴ്മിന്‍ ..അതേയ് അവിടെ നിര്‍ത്തിയാല്‍ മകളോടുള്ള ആ ഒരു ഇത് അത് പ്രകടമാവില്ല എന്ന് തോന്നി ..നന്ദി എന്നോടുള്ള സഹകരണത്തിന് ഇനി നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ ..
@ ഇസഹാക്ക് ...നന്ദി ..അതേ നന്മ മാത്രം ആഗ്രഹിക്കുന്നവന്നു കിട്ടുന്നതോ..അവഗണന മാത്രവും അല്ലെ

@ കൂടരഞ്ഞി സാബ് ...നന്ദി അതേ നന്മ വറ്റിയവര്‍ വളരെ ശെരിയാണ് ഇവരുടെ ഇടയില്‍ എങ്ങനെയാ ജീവിക്കുക അല്ലെ?

@ ഹൈന...നന്ദി

@ അക്ബര്‍ ഭായി ..നന്ദി അതേ നാട്ടിലും മക്കള്‍ വളര്‍ന്നാല്‍ പിന്നെ ആള്കാര്‍ക്ക് പേടിയാണ് അല്ലെ?.

Villagemaan/വില്ലേജ്മാന്‍ said...

നന്നായി പറഞ്ഞു കേട്ടോ..
പ്രവാസി ഒരു എ ടി എം കാര്‍ഡു തന്നെ..
പിന്‍ കോഡ് ആര്‍ക്കും കൊടുക്കാതെ സൂക്ഷിക്കുക...അത്ര തന്നെ !

MOIDEEN ANGADIMUGAR said...

കേശം കൊഴിഞ്ഞ്,ദേഹം തളർന്ന്
ഭാരം വലിക്കാൻ ശേഷിയില്ലാതെ
തിരിച്ചു ചെല്ലും പ്രവാസി
സ്വന്തം ജന്മനാട്ടിൽ,ആരോരുമില്ലാതെ
ആരാരുമറിയാതെ അനാഥനായലയും.

Yasmin NK said...

ഇതൊന്നും പ്രവാസികളെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല.പൊതുവെ ഇങ്ങനെയൊക്കെ തന്നെയാണു.സ്നേഹോം കടപ്പാടുമൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നു. ആര് ആരെയാണു കുറ്റം പറയുക,ആരെയാണു സമാധാനിപ്പിക്കേണ്ടത്..? വിധി നമുക്ക് എന്തെല്ലാമാണൊ ഒരുക്കി വെച്ചിരിക്കുന്നത്..?

എല്ലാ ആശംസകളും

Naushu said...

ദൈവം രക്ഷിക്കട്ടെ

hi said...

:(

Anonymous said...

ബ്ലോഗുകളില്‍ പ്രവാസികളെക്കുറിച്ച് മാത്രം കൂടുതലായി എഴുതികാണുന്നു...ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് പ്രവാസികള്‍ക്ക് ഒരു ആശ്വാസമാണ് ഈ ബ്ലോഗെഴുത്ത് എന്നാണ്...കഥ ഹൃദയസ്പര്‍ശിയായി...ആശംസകള്‍.....

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വന്തം സുഖങ്ങൾ ത്യജിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചവർക്കുള്ള ഒരു ഗുണപാഠം...!
ഈ കാലഘട്ടത്തിൽ പ്രത്യേകം ഓർക്കേണ്ടത്...
നമ്മുടെ ജീവിതം നമ്മുക്കുള്ളതാണ്,നമ്മൾ അദ്ധ്വാനിച്ചതിന്റെ ഒരു ഓഹരി നമുക്കുതന്നെ നീക്കിവെക്കുവാൻ ആദ്യം നാം ശീലിക്കണം...

ആചാര്യന്‍ said...

@ മൈ ഡ്രീംസ്‌...നന്ദി ..വായിച്ചതിനു
@ ബൈജു നന്ദി ..
@ നെനാ...അതെല്ലേ..എല്ലാര്ക്കും പറഞ്ഞു കൊടുത്തോളൂ ..
@ എക്സ് പ്രവാസിനി ചേച്ചീ...നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും..അതെ ആരും പാഠം പടിക്കുന്നില്ലാ
@ ഹാപ്പി ബാചിലെര്സ് ..നന്ദി അഭിപ്രായത്തിന് അതെ അതികവും അങ്ങിനെ തന്നെയാണ് കേട്ടാ
@ മിസിരിയാ നാസര്‍...നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും...
@ അനീസ...അതെന്നെ..ഇപ്പോള്‍ എല്ലാര്‍ക്കും മുന്നോട്ടു മാത്രം നോക്കിയാല്‍ മതി അല്ലെ..നന്ദി .
@ പഞ്ചാര...നന്ദി കുട്ടാ...സംഭവാമി യുഗേ യുഗേ...തന്നെ തന്നെ..
@ തെച്ചിക്കോടന്‍...നന്ദി അഭിപ്രായത്തിന്..എല്ലാര്‍ക്കും ബാധകം പക്ഷെ ..

മനു കുന്നത്ത് said...

കാശ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഏ ടി എം. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന ഒരു കാര്‍ഡിന്റെ വിലയെ പ്രവാസിക്കുള്ളൂ. ഇനി എങ്കിലും ഈ അനുഭവം വരാതിരിക്കണമെങ്കില്‍ പ്രവാസികളെ സ്വയം ജീവിക്കാന്‍ മറക്കരുതേ.....

ഇതു തന്നെയാ എനിക്കും പറയാനുള്ളത്.....!!
നന്ദി നല്ലൊരു പോസ്റ്റിന്.....!!

jayanEvoor said...

നല്ല കഥ.
ഇന്നു ഞാൻ നാളെ നീ എന്നാരും ഓർക്കുന്നില്ല!

Pushpamgadan Kechery said...

അതന്നെ ...
പ്രവാസി മാത്രമല്ല ,
എല്ലാവര്‍ക്കും ഇപ്പോള്‍ അത് സംഭവിച്ചു കൊണ്ടിരിക്കുന്നു .
വൃദ്ധ സദനങ്ങള്‍ ഹൌസ് ഫുള്‍ ആകുന്നു .
നല്ല പോസ്റ്റ്‌ .
ആശംസകള്‍...

ആചാര്യന്‍ said...

നല്ല കഥ.
ഇന്നു ഞാൻ നാളെ നീ എന്നാരും ഓർക്കുന്നില്ല!

ആചാര്യന്‍ said...

ഇതൊന്നും പ്രവാസികളെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല.പൊതുവെ ഇങ്ങനെയൊക്കെ തന്നെയാണു.സ്നേഹോം കടപ്പാടുമൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നു. ആര് ആരെയാണു കുറ്റം പറയുക,ആരെയാണു സമാധാനിപ്പിക്കേണ്ടത്..? വിധി നമുക്ക് എന്തെല്ലാമാണൊ ഒരുക്കി വെച്ചിരിക്കുന്നത്..?

എല്ലാ ആശംസകളും

ആചാര്യന്‍ said...

@ സാബി ...അതേ അവസാനം കുറെ അസുഖങ്ങള്‍ ബാക്കി ..നന്ദി അഭിപ്രായത്തിന്

@ ശുക്കൂര്‍ ...നന്ദി ഇപ്പോള്‍ അതാണല്ലോ നാട്ടു നടപ്പ് എന്തേ?

@ രാകേഷ് ...നന്ദി..അഭിപ്രായത്തിനു

@ റാണി ..നന്ദി എപ്പോഴും വരുഉന്നതിനും .സഹകരിക്കുന്നതിന്നും

@ ചെരുവാടീ ..നന്ദി എന്നെ പ്രോട്സാഹിപ്പിക്കുന്ന്നതിന്നു..അതേ ഇപ്പോള്‍ കുറെ കഥകള്‍ ഇങ്ങനെ കേള്‍ക്കുന്നു അതാണ്‌ ശെരി ..

@ ഫൈസൂ ...നന്ദിയുണ്ട് ഡാ..എപ്പോഴും കാണണം കേട്ടാ

@ ഇസ്മായീല്‍ ..അതേ ഇപ്പോഴത്തെ കാലം അനുസരിച്ച് എ ടി എം ആക്കിയതാണ്..പ്രവാസിക്ക് ഒരു നിര്‍വചനം അത് സാധ്യമായതും അല്ല എന്തേ?..

@ ഉമ്മു ജഴ്മിന്‍ ..അതേയ് അവിടെ നിര്‍ത്തിയാല്‍ മകളോടുള്ള ആ ഒരു ഇത് അത് പ്രകടമാവില്ല എന്ന് തോന്നി ..നന്ദി എന്നോടുള്ള സഹകരണത്തിന് ഇനി നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ ..
@ ഇസഹാക്ക് ...നന്ദി ..അതേ നന്മ മാത്രം ആഗ്രഹിക്കുന്നവന്നു കിട്ടുന്നതോ..അവഗണന മാത്രവും അല്ലെ

@ കൂടരഞ്ഞി സാബ് ...നന്ദി അതേ നന്മ വറ്റിയവര്‍ വളരെ ശെരിയാണ് ഇവരുടെ ഇടയില്‍ എങ്ങനെയാ ജീവിക്കുക അല്ലെ?

@ ഹൈന...നന്ദി

@ അക്ബര്‍ ഭായി ..നന്ദി അതേ നാട്ടിലും മക്കള്‍ വളര്‍ന്നാല്‍ പിന്നെ ആള്കാര്‍ക്ക് പേടിയാണ് അല്ലെ?.

ആചാര്യന്‍ said...

പ്രവാസികളുടെ പറഞ്ഞാല്‍തീരത്ത കഥകളിലൊന്ന്.
ഈ കഥയിപ്പോള്‍ നാട്ടില്‍ ജീവിക്കുന്നവര്‍ക്കും പ്രവാസികല്‍ക്കുമെല്ലാം ഒരേപോലെ ബാധകമാണ്! നാട്ടുനടപ്പ്!

ആചാര്യന്‍ said...

@പ്രജു ..എന്‍റെ മനസ്സാക്ഷി അനുവദിച്ചില്ല തെരുവിലേക്ക് വിടാന്‍ അങ്ങനെയും ആള്‍ക്കാര്‍ ഉണ്ട് കേട്ടാ...നന്ദി

@ അജിത്‌ ..നിങ്ങളെപ്പോലെയുല്ലാ ആളുകള്‍ തന്നെയാണ് പറയേണ്ടത്..നന്ദി അഭിപ്രായത്തിനും ..ഞാനുണ്ട് എന്ന് പറഞ്ഞല്ലോ..

@ സലാം പോറ്റിങ്ങള്‍..നന്ദി ഭായി..അത്രയൊന്നും ഇല്ല എനിക്ക് കാണുന്ന ചില കാര്യങ്ങള്‍ എഴുതി എന്നെ ഉള്ളൂ..ഇനിയും ശ്രമിക്കാം ,നിങ്ങളുടെയെല്ലാം സഹകരണം ഉണ്ടെങ്കില്‍ ..

@ ഡി പി കെ..അതേ പണ്ടൊക്കെ എല്ലാര്‍ക്കും കാര്യം ആയിരുന്നു..ഇന്ന് പിള്ളാര്‍ക്ക് പണം മതി അല്ലെ...നന്ദി

@ എസ് എം സാദിക് ...നന്ദി ..കഷ്ട്ടം എന്നെ പറയാന്‍ പറ്റൂ..

@ കിരണ്‍ ..നന്ദി..ഉള്ളു പിടയും കാണുന്ന കാഴ്ചകള്‍ ആണ് ഇതൊക്കെ ..അല്ലെ?

@ ഹംസ .നന്ദി ഭായ് .അതേ എല്ലാവരും സ്വയം ചിന്തിക്കണം അത് തന്നെയാണ് ഇനി വേണ്ടത് ..എല്ലായിടത്തും ഇല്ലെങ്കിലും ചില ഇടങ്ങളില്‍ ഇത് തന്നെയാണ് നടക്കുന്നത്.

@ കണ്ണന്‍..നന്ദി കണ്ണാ..അതേ കറവപ്പശു ,പാല് തീര്‍ന്നാല്‍ അരവുകാണ് കൊടുക്കുന്നത് അല്ലെ..

@ റോബിന്‍ ...നന്ദി ..അതേ ഇപ്പോള്‍ വളരെ കൂടുതല്‍ ആയി സ്വന്തം മാതാപിതാകളെ വരെ വേണ്ടാത്തായ മക്കള്‍ വളരുന്നുണ്ട്..അല്ലെ..

@ റിയാസ് ...നന്ദി റിയാസ്...മറ്റൊരു ചിത്രം കൂടി അല്ലെ ..

@ സലീം ഇ പി ..വളരെ നന്ദി സലിം ഭായ് ..അയ്യോ എന്‍റെ മനസ്സില്‍ വന്നത് എഴുതി എന്നെ ഉള്ളൂ..നിങ്ങള്‍ക്കൊക്കെ ഇഷ്ട്ടമായി എന്നതില്‍ സന്തോഷം ,ഇന്ഷാ അള്ളാ ഇനിയും എഴുതാന്‍ ശ്രമിക്കാം ..

@ ഉമ്മു അമ്മാര്‍ ....നന്ദി മറ്റാര്കോ വേണ്ടി ജീവിച്ചു ,എല്ലാം നഷ്ട്ടപ്പെടുത്തി ,അവസാനം ഏകന്‍ ആകേണ്ടി വരുന്ന പ്രവാസി..അല്ലെ ?

@ സിദ്ദീക്ക ...നന്ദി ഇവിടെ വന്നതിനു...പ്രവാസ കുറിപ്പുകളിലേക്ക് എന്‍റെ വക ഒരു ചെറിയ കുറിപ്പ് ..

@ടോംസ് ..നന്ദി ടോംസ്.. അവസാനം തിരിഞ്ഞു നോക്കുമ്പോള്‍ മുന്നില്‍ ജീവിതവും ബാക്കിയില്ല ..പിന്നില്‍ ആളുകളും ,എന്തേ അല്ലെ?

ആചാര്യന്‍ said...

"അതേടോ പ്രവാസി ഒരു ഏ ടി എം ആണ്".

വെറുതെ ഓരോന്ന് പറഞ്ഞു ഇജ്ജ് ന്നെ പേടിപ്പിചാലോ ചങ്ങായീ.....
സമകാലിക പ്രശ്നങ്ങളിലേക്ക് മിഴി തുറന്ന നല്ല ഒരു പോസ്റ്റ്‌....കേട്ട് പഴകിയ ആശയമാണ് എന്നാലും നന്നായി എഴുതി....അതാണ് എനിക്കിഷടമായത്

ആചാര്യന്‍ said...

എക്സ് പ്രവാസിനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിക്കാൻ മറന്നുപോകുന്നവർ ആണോ എല്ലാ പ്രവാസികളും? സംഭവം നന്നായി.

ആചാര്യന്‍ said...

എനിക്ക് വേണ്ടപ്പെട്ടവരില്‍ തൊണ്ണൂറു ശതമാനവും പ്രവാസികളാണ് , അത് കൊണ്ട് ഞാനും ഒരു പാവം പ്രവാസി ക്കുട്ടി തന്നെ ..ബഹുത് ശുക്രിയാ ..

ആചാര്യന്‍ said...

പ്ര വാസി!

ആചാര്യന്‍ said...

നല്ല അവതരണം. പോസ്റ്റ് അല്പം അതിഭാവുകത്വം കലര്‍ന്നെങ്കിലും ചില സത്യങ്ങള്‍ ഇല്ലാതില്ല. പ്രവാസിയുടെ മാത്രമല്ല നാട്ടില്‍ കഴിയുന്നവരുടെയും മക്കള്‍ വലുതാവുമ്പോള്‍ അവര്‍ക്ക് വൃദ്ധ മാതാപിതാക്കള്‍ ഭാരമാകുന്നു എന്നതിന് തെളിവാന്‍ നാട്ടില്‍ കൂടി വരുന്ന വൃദ്ധസദനങ്ങള്‍. മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് മാത്രം മതി. അവരെ വേണ്ട. പോസ്റ്റ് നമ്മെ ചിന്തിപ്പിക്കെണ്ടാതാണ്. നന്നായി ഇംതിയാസ്.

ആചാര്യന്‍ said...

മകള്‍ വന്നു പറയുന്നിടത്ത് നിര്‍ത്താമായിരുന്നു,അവസാനത്തെ പാരഗ്രാഫ് വാല്‍കഷ്ണവും ആക്കാമായിരുന്നു എന്ന് തോന്നി...എനിക്ക് തോന്നിയെന്ന് മാത്രം..കഥ മികച്ചതായി,അഭിനന്ദനങ്ങള്‍...

ആചാര്യന്‍ said...

ശരിയാണ് ഇംതി ...പ്രവാസികള്‍ എന്ന് പറഞ്ഞാല്‍ നാട്ടില്‍ ഉള്ളവര്‍ക്ക് കാശിനു ആവശ്യം വരുമ്പോള്‍ മാത്രം ഓര്മ വരുന്ന ഒരു സാധനം ആണ് ...അതും കൂടി കിട്ടിയില്ലെങ്കില്‍ നമ്മളെ ആര് ഓര്‍ക്കാന്‍

വളരെ നന്നായി ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു ....താങ്ക്സ്

ആചാര്യന്‍ said...

എ ടി എം ആണു പ്രവാസി എന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണു നാം ഈ പോസ്റ്റിലൂടെ കണ്ടത്...അത് വളരെ നന്നായി ആചാര്യന്‍ അവതരിപ്പിച്ചു.....ദേവൂട്ടിയുടെ ആശംസകള്‍ ....

ആചാര്യന്‍ said...

പ്രവാസി ഒരു കറവപ്പശു എന്നതിന്റെ ആധുനിക രൂപം പ്രവാസി ഒരു എ ടി എം. അത് കലക്കി.
നല്ല പോസ്റ്റ്‌.

ആചാര്യന്‍ said...

പ്രവാസം ഒരു പടുകുഴിയാണ്. ഒരിക്കല്‍ വീന്നാല്‍ പിന്നെയും ആഴത്തിലേക്ക് തന്നെ അറിയാതെ കരകയറാന്‍ ആകതെവണ്ണം വീണു പോകും. എല്ലാം കഴിയുമ്പോള്‍ നല്ല കാലവും തീര്‍ന്നിട്ടുണ്ടാവും.

ആചാര്യന്‍ said...

പ്രവാസിയുടെ ഒരു നേര്‍ചിത്രം ഇവിടെ കോറിയിട്ടിരിക്കുന്നു ..എത്ര പറഞ്ഞാലും തീരാത്ത പ്രവാസക്കുറിപ്പുകളിലേക്ക് ഒരു മുതല്‍ കൂട്ട് തന്നെ...

ആചാര്യന്‍ said...

പ്രവാസി=പ്രയാസി.....എത്ര എഴുതിയാലും മതിയാകില്ല.. അവരുടെ പ്രയാസങ്ങൾ... വളരെ നന്നായി എഴുതി
എരിയുന്ന കനലായി നീറി പുകഞ്ഞിടുന്നവൻ...
ഹ്രദയം തപിക്കും രോദനവുമായി
വർണ്ണങ്ങളില്ലാത്ത നിറക്കൂട്ടായി .....
വാനിൽ വാരി വിതറിടുന്നു ജീവിതം
ജീവിച്ചു തീർത്തു മറ്റാർക്കോ വേണ്ടി
വ്യഥകളെല്ലാം ഉള്ളിലൊതുക്കി .....
ഏകാകിയായി തേടിയലയുന്നു..
ഇവനല്ലോ പ്രവാസി...

ആചാര്യന്‍ said...

എഴുതാന്‍ അറിയാത്തത് കൊണ്ടാണ് എഴുതാത്തത് എന്ന് എപ്പോഴും ഒഴിവു കഴിവ് പറഞ്ഞിരുന്ന ഇമ്തി ഇതാ ഒരു തിര കഥാ കൃത്തിന്റെ വൈഭവത്തോടെ പ്രവാസത്തിന്റെ ബാക്കിപത്രമായ ശാരീരികരോഗത്തിന്റെ അകമ്പടിയോടെ പ്രവാസിയുടെ ജീവനുള്ള മയ്യിത്ത് പോറ്റി വളര്‍ത്തിയ മക്കളെ കൊണ്ട് വൃദ്ധ സദനത്തിലേക്ക് എടുപ്പിക്കുന്നു.
ശക്തമായ തിരുച്ചു വരവ്....ഇനി നിര്‍ത്താതെ എഴുതുമല്ലോ....ഭാവുകങ്ങള്‍!

ആചാര്യന്‍ said...

പ്രവാസിയുടെ മറ്റൊരു ചിത്രം... ഇംതി.നന്നായി എഴുതിയിരിക്കുന്നു...

ആചാര്യന്‍ said...

10 മാസം നൊന്തു പെറ്റ ഒരമ്മ ... അടക്ക ആയിരുന്ന മകനെ വളര്‍ത്തി വലുതാക്കി .. അടക്കാമരം പോലെ വളര്‍ന്നു ആ മകന്‍ എന്നിട്ടോ 1.5 പവന്റെ മാലക്ക് വേണ്ടി അവന്‍ സ്വന്തം അമ്മയെ പോകുന്ന വഴിയിലെ പാലത്തില്‍ നിന്നും തള്ളി പുഴയിലെക്കിട്ടു .. ആയുസ്സ് തീരാത്ത ആ അമ്മ കണ്ടു നിന്ന ഏതോ ഒരു മനുഷ്യന്റെ കാരുണ്യം കൊണ്ട് വീണ്ടും ജീവിച്ചു ..പിന്നീടു ഒരു കേസിന്റെ പേരില്‍ പോലീസ് വീട്ടില്‍ വന്നു മകനെ പിടിച്ചു കൊണ്ട് പോകാനൊരുങ്ങിയപ്പോള്‍ ആ പാവം അമ്മ വാവിട്ടു കരഞ്ഞു .. എന്റെ മകനെ ഒന്നും ചെയ്യല്ലേ ....എന്ന് ..ഇങ്ങനെയുള്ള മഹാന്മാര്‍ ജീവിക്കുന്ന നാട്ടിലാണ് നാമോരോരുത്തരും ജീവിക്കുന്നത് ..അടുകൊണ്ട് സ്വന്തം ജീവിതം വിയര്‍പ്പാക്കി കുടുംബത്തെ മുഴുവനും രഷപെടുത്താന്‍ കടവും വാങ്ങി വീട് വിട്ടിറങ്ങിയ സഹോദരരെ പ്രവാസി കൂട്ടുകാരെ .. നിങ്ങള്‍ക്കും ഒരു തെരുവ് അതല്ലെങ്ങില്‍ വൃദ്ധ സദനം കരുതിയിരുന്നുകൊള്ക...

ആചാര്യന്‍ said...

പ്രവാസി പലപ്പോഴും ഒരു കറവപ്പശു ആണ്! പാല് വറ്റി കഴിയുമ്പോള്‍ അറവക്കാര്‍ക്ക് കൊടുക്കാനുള്ള വെറും കറവപ്പശു!

ആചാര്യന്‍ said...

ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി
@ഇയല്‍സേരിക്കാരന്‍ ..അതേ ഇനിയും ജീവിക്കാന്‍ മറക്കരുത് എന്തേ
@ ഹഫീസ് ചിന്തിക്കാന്‍ കഴിയില്ലെങ്കിലും കൂടുതലും നടക്കുന്നത് അതാണ്‌ അല്ലെ?
@ നമൂസ്...അതേ മറവിയത്രേ മരണം എല്ലാം മറക്കാം പക്ഷെ..പറ്റുമോ ?
@ ഇസ്മായീല്‍ ചെമ്മാട് ...എല്ലാവരുടെയും ഉള്ളില്‍ എരിയുന്ന തീയാണ് തിരിച്ചു പോക്ക് എന്നത് അല്ലെ?
@ അഞ്ചു ..നന്ദി
@ മുഹമ്മദ്‌ കുഞ്ഞി..സ്വയം ഉരുകി ചിന്തിക്കുക..നമുക്ക് വേണ്ടിയും ഉരുകുക
@ അണ്‍ ഫതോമാബില്‍ ..കൂടുതല്‍ പേരിലും സത്യം തന്നെ അല്ലെ?
@ ഇളയോടന്‍..അതേ തിരിച്ചു പോകുമ്പോള്‍ നാം നമുക്ക് എന്തു ബാക്കി വെച്ച് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..
@ റാംജി സാര്‍..ചിത്രങ്ങള്‍ നെറ്റില്‍ നിന്നും എടുത്തതാണ് ..നന്ദി
@ സമീര്‍ തിക്കൊടി..എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ അല്ലെ?
@ വടക്കേല്‍...വായിച്ചു ചിന്തിക്കുകയും അവര്‍ക്കും വേണ്ടി കൂടി ഒരു കരുതല്‍ ചെയ്യേണ്ട കാലം വന്നു എന്നാണു തോന്നിയത് ..അത്രക്കൊന്നും ഇല്ല പൊന്നെ കത്ത് പാട്ട് അതൊരു പാട്ട് തന്നെ ..
@ അകമ്പാടം ഒരു തിരിച്ചു പോക്കിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നാം എന്തു ബാക്കി വെച്ച് എന്ന് കൂടി ആലോചിക്കട്ടെ അല്ലെ?
.

ആചാര്യന്‍ said...

എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നത് പക്ഷെ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത ഒരു കാര്യമാണ് ഇംതി പറഞ്ഞത് .. പലപ്പോഴും ഇതേ കുറിച്ച് ഞാന്‍ സ്വയം ചിന്തിക്കാറൂഊണ്ട്...

ആചാര്യന്‍ said...

“കഷ്ട്ടം”

ആചാര്യന്‍ said...

ഈ കഥ ഒരു ചൂണ്ടു പലകയാണു...
നമ്മളിലാര്‍ക്കും ആടേണ്ടിവന്നേക്കാവുന്ന
ആര്‍ക്കോ വേണ്ടി കാത്തു നില്‍ക്കുന്ന നടനെ തേടുന്ന ഒരു കഥാപാത്രം..

വര്‍ഷങ്ങള്‍ കടന്നു ഒരു നാള്‍..
ഒരു തിരിച്ചു പോക്ക് ചിന്തിക്കാതെ
ആരോഗ്യവും ആശകളും സ്വപ്നങ്ങളും സമ്പാദ്യവും
യൗവ്വനം പോലും
മറ്റുള്ളവര്‍ക്കായി ഹോമിച്ച്
അതിന്റെ ശോണിതപ്രഭയില്‍ കുടുംബവും ബന്ധുജനങ്ങളും അടിമുടി തിളങ്ങുമ്പോള്‍
സ്വയം വിഡ്ഡിയായി മാറുന്ന പ്രവാസിയുടെ
നിസ്സഹായതയുടെ നില്‍ക്കള്ളിയില്ലായ്മയില്‍ നിന്നുതിരുന്ന
കണ്ണീരിനെ പോലും അവര്‍ കണ്ണീര്‍ഗണത്തിലെടുക്കില്ല..

പ്രവാസി പിന്നേയും മരുഭൂമിയില്‍ ഒറ്റപ്പെടുന്നു..
ആശിക്കാനൊരു മരുപ്പച്ച പോലുമില്ലാത്ത അവനവന്‍ മരുഭൂമിയില്‍.....

ആചാര്യന്‍ said...

ആചാര്യന്‍ ആകെ കുഴക്കി..പ്രവാസിയായതിനാല്‍ നാളെയെ കുറിച്ച് ചിന്തിച്ചു
പോയി.. ഇപ്പോള്‍ നാട്ടിലാ, ഇനി തിരിച്ചു പോണോ പോണ്ടെ എന്നാ ശങ്കയായി..

ആചാര്യന്‍ said...

പ്രവസജീവിതം അനുഭവിച്ചവര്‍ക്ക് ആ ജീവിതത്തെക്കുറിച്ചും അതിന്റെ ഉള്ളറകളെക്കുറിച്ചും ആധികാരികമായി പറയാന്‍ കഴിയും... അതുകൊണ്ട് ഇവിടെ പ്രതിപാദിച്ച വിഷയത്തോട് വിയോജിപ്പില്ല. സംഭവിക്കാവുന്നത്  തന്നെ . പക്ഷേ ഭൂരിപക്ഷം പ്രവാസികളുടെയും അനുഭവം അങ്ങിനെ അല്ല എന്ന ഒരു വാസ്തവവുമുണ്ട്. എന്റെ അറിവിലുള്ള പ്രവാസികളൊക്കെ തിരിച്ചെത്തി കുടുംബത്തോടൊപ്പം ആനന്ദകരമായ വിശ്രമജീവിതം നയിക്കുന്നവരാണ്...  പക്ഷേ പ്രവാസജീവിതത്തിലെ ഇങ്ങിനെ ഒരു സാദ്ധ്യതയെക്കുറിച്ച് അറിയിക്കുന്നുണ്ട് ഈ പോസ്റ്റ്....

നന്നായി പറഞ്ഞു ഇംതി.... അവതരണം ഭംഗിയായിട്ടുണ്ട്.

ആചാര്യന്‍ said...

നന്നായി.........കഥക്ക് ഭാവുകങ്ങൾ......

ആചാര്യന്‍ said...

ആരെയും പഴിചാരുന്നില്ല. പക്ഷേ കടമകള്‍ നിറവേറ്റ്നുല്ലതാണ് എന്ന് സ്വയം ബോധ്യമില്ലെന്കില്‍ അതിലും വലിയ തെറ്റൊന്നുമില്ല   ഇനി മക്കള്‍ക്കുവേണ്ടി സമ്പാതിക്കേണ്ട, അവരെന്നെ വാര്‍ദ്ധക്യത്തില്‍ നോക്കും എന്ന വിശ്വാസവും വേണ്ട. നല്ലൊരു പെന്‍ഷന്‍ പ്ലാന്‍ എടുത്തു വല്ലോടത്തും പോയി ലാവിഷായി അങ്ങ് ജീവിക്കാം. പുറം രാജ്യങ്ങളിലെ പോലെ ബന്ധങ്ങളുടെ കണ്ണികള്‍ ചുരുക്കപ്പെടുകയാണ് ഇന്ന്. 

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക