ഹസാരെ..ഹസാരെ..ഹസാരെ..
കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ കൊണ്ടാടുന്ന ഭാരതത്തിലെ പൊതു ജനങ്ങളുടെ മിശിഹാ എന്നും,പാവപ്പെട്ടവരുടെ പടത്തലവന് എന്നും ,സ്വതന്ത്രാനന്തര കാലം മുതല്‍ ഇന്ന് വരെ നടമാടുന്ന ,നമ്മുടെ രാജ്യത്തെ അഴിമതിയെ തൂത്തെറിയാന്‍ വേണ്ടി ,ഇത് വരെയും ഇത്ര കാലം ,വരെയും,കര്‍ട്ടനു പിന്നില്‍ നിശ്ശബ്ദനായിരുന്ന ഒരാള്‍ പെട്ടെന്ന് രംഗത്തേക്ക് വരികയും ,ലോകത്തില്‍ മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ സാമ്രാജ്യത്ത ,കൂട്ടിക്കൊടുപ്പ് ,മുതലാളിത്ത രാജ്യങ്ങളുടെ പിന്തുണയോടു കൂടി ,പല രാജ്യങ്ങളിലും അവിടത്തെ അധികാരം കയ്യാളിയിരുന്ന ഏകാധിപധികളെ തുരത്താന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുന്ന ,സൈബര്‍ വിപ്ലവ തരങ്കങ്ങള്ക്കിടയില് ,പൊതുവേ സൈബര്‍ ലോകത്ത് ലോകത്തിലെ തന്നെ നിറ സാന്നിധ്യമായ ,ലോക പോലീസ് ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികള്‍ക്ക് തന്നെ പേടി സ്വപ്നമായ ടെക്കികള്‍ ഉള്ള നമ്മുടെ മഹത്തായ ഭാരതത്തിലും ,ഹസാരെ എന്ന "പല്ല് പോയ കിളവന് " നടത്തുന്ന ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള,സമരത്തെ ഏറ്റു പിടിക്കാന്‍ ആളുകള്‍ ഉണ്ടായത് സ്വാഭാവികം മാത്രം.
ഹസാരെ സമരത്തെ നമുക്ക് രണ്ടായി തരം തിരിക്കാം .ഒന്നാം ഹസാരെ സമരവും,രണ്ടാം ഹസാരെ സമരവും എന്ന പേരുകളില്‍ .ഇതില്‍ ഒന്നാം ഹസാരെ സമരത്തെ ആരാണ് ഈ ഹസാരെ?എന്താണ് ആദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ്,എന്ന് നോക്കാതെ അദ്ദേഹം ഉന്നയിച്ച ആവശ്യമായ, പാവപ്പെട്ട നിരവധി പട്ടിണി പാവങ്ങള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം സ്വന്തം പോക്കറ്റിലേക്ക് വീഴ്ത്തുന്ന രാഷ്ട്രീയ ,ഉദ്യോഗസ്ഥ,നീതിന്യായ രംഗത്ത് നടക്കുന്ന നെറികെട്ട അഴിമതികള്‍ക്കെതിരെ ഒരു നിയമം ആയ ജന ലോക്പാല്‍ നിയമം പാസാക്കുക എന്ന ആവശ്യത്തെ ,കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ കണ്ടു മനം മടുത്ത ജന സമൂഹം ,നാടിനെ സ്നേഹിക്കുന്ന ഭൂരിഭാഗം ആളുകളും അനുകൂലിച്ചു എന്ന് തന്നെ പറയാം.
ആ സമരത്തിലെ ജന പങ്കാളിത്തവും ആവശ്യകതയിലെ ന്യായവും കണക്കിലെടുത്ത് ,നമ്മുടെ മഹത്തായ ജനാധിപത്യ ഭാരതത്തിന്റെ ഭരണഘടന പ്രകാരം ജനങ്ങള്‍ക്ക് വേണ്ടി (അങ്ങിനെ അല്ല നില കൊള്ളുന്നത് എങ്കിലും)ജനങ്ങളാല്‍ ഭൂരിപക്ഷം പേരും വോട്ടു ചെയ്തു അധികാരത്തില്‍ പ്രതിഷ്ഠ ചെയ്ത ഭരണകൂടം ,ഹസാരെ ആന്‍ഡ് അസോഷിയെട്സ് (അങ്ങിനെ ആണ് ഇവര്‍ അറിയപ്പെടുന്നത് വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ അറിയപ്പെടുന്ന പേര് പോലെ ) ആളുകളുമായി ചര്‍ച്ച നടത്തുകയും ,നിയമങ്ങള്‍ പസ്സാക്കേണ്ട അധികാരം ഭാരത ഭരണഘടന പ്രകാരം പാര്‍ലമെന്റിനു ആയതിനാല്‍ നിയമത്തിന്റെ കരട് രൂപം പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനും ,എന്നിട്ട് നിയമമാക്കി പസ്സാക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ദ്രുതഗതിയില്‍ തീരുമാനിക്കുകയും ,അങ്ങിനെ പെട്ടെന്ന് തന്നെ സമിതികള്‍ കൂടി ഒരു കരട് രേഖ ഉണ്ടാക്കുകയും ചെയ്തു (ഇത്ര പെട്ടെന്ന് ഒരു കരട് രേഖ എങ്കിലും ഉണ്ടാക്കിയല്ലോ അത് തന്നെ വലുതാണ് സാധാരണ ഗതിയില്‍ എന്തേ).ഇതായിരുന്നു ഒന്നാം ഹസാരെ സമരം. ഇത് ഇവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു .പാരലമെന്ടു നിയമം വോട്ടിനിടുകയും,അതിനെ ബി ജെ പി ,ഇടതു കക്ഷികള്‍ ,വേണ്ട ഭേതഗതികളോടെ അംഗീകരിക്കുകയും പാസ്സാക്കുകയും ചെയ്തിരുന്നെങ്കില്‍ ,പാര്‍ലമെന്റ് ആണല്ലോ നമ്മുടെ നിയമ പ്രകാരം നിര്‍മാണ സഭ.അല്ലാതെ കേവലം ആളുകളോ ആള്കൂട്ടങ്ങലോ തോന്നുമ്പോള്‍ നിയമം പസ്സാക്കാനോന്നും പറ്റില്ല എന്തേ?
ഇനിയാണ് ഹസാരെ രണ്ടാം സമരത്തിന്റെ തുടക്കം ,കരട് ലോക്പാല്‍ ഭരണകൂടം തയ്യാറാക്കിയത് പാസ്സാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ,അതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ,ഹസാരെ ആന്‍ഡ് അസോസിയെട്സ് വീണ്ടും രംഗത്ത് വരുന്നു .പൊതു ജന സമൂഹവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴേക്കും വീണ്ടും നിരാഹാരം നടത്തുവാന്‍ തീരുമാനിക്കുകയും ഇപ്പോള്‍ ,ശക്തമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ തെരുവില്‍ നിരാഹാരം കിടക്കുകയും ,അതിനു കൂട്ടായി കോര്‍പ്പറേറ്റ് ,കള്ള പണക്കാരായ ആത്മീയ നേതാക്കള്‍ ചമയുന്ന ആസാമിമാരും ,കൂടാതെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുക്കളോട് പോരാടി വീര മൃത്യു വരിച്ച ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ,ധീര ജവാന്മാരെ അടക്കം ചെയ്യാന്‍ ഓര്‍ഡര്‍ ചെയ്ത ശവപ്പെട്ടിയില്‍ നിന്ന് പോലും കമ്മീഷന് കൈപ്പറ്റിയ ഭാരതീയ ജനതാ പാര്‍ട്ടിയും,ഇവരുടെ ഉദ്ദേശം രാഷ്ട്രീയ ലക്ഷ്യം മാത്രം അല്ലെന്നു എങ്ങിനെ വിശ്വസിക്കും?.
ഇപ്പോള്‍ ഹസാരെ പറയുന്നത് ഒന്നുകില്‍ ലോക്പാല്‍ അവതരിപ്പിക്കുക,ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ചു പോകുക എന്നാണു !! ഇങ്ങനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെ തെരുവില്‍ ആരു സമരം ചെയ്താലും അതിനെ അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെ പറയാന്‍ ഹസാരെക്ക് എന്താണ് അധികാരം ?അതല്ല പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടു കൂടി യു പി ഏ ക്ക് എതിരെ മാത്രം നടത്തുന്ന സമരം ആയി ഇത് ഇപ്പോള്‍ മാറിയോ എന്നും സംശയം ഇല്ലാതില്ലാ.നിയമ പ്രകാരം അഞ്ചു വര്‍ഷം ആണ് ലോകസഭയിലെ കാലാവധി അതിന്നു മുമ്പ് വേറെ കാരണം ഒന്നും ഇല്ലാതെ സര്‍ക്കാരുകള്‍ രാജിവെക്കേണ്ട കാര്യമോ .സര്‍ക്കാരിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി രാജി വെപ്പിക്കേണ്ട കാര്യമോ ഒന്നും ഇല്ലാ.
ഇപ്പോള്‍ ഹസാരെ ചെയ്യുന്ന സമരത്തിനു പിന്നില്‍ അമേരിക്കയുടെ ,പടിഞ്ഞാറന്‍ സാമ്രാജ്യത്ത കുത്തക രാജ്യങ്ങളുടെ പോലും പിന്തുണ ഉണ്ടോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം അമേരിക്കയുടെ സെക്രട്ടറി അടക്കം ഹസാരെയേ പിന്തുണച്ചത് വിരോധാഭാസമായി കാണണം .ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിയുന്ന ഈ കാലഖട്ടത്തില്‍ ,അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ചരിത്രത്തില്‍ ആദ്യമായി താഴുമ്പോള്‍ ,വീണ്ടും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍.ലോകത്തില്‍ ഒന്നാമതായിരുന്ന രാജ്യങ്ങളെല്ലാം തന്നെ തകര്‍ന്നടിയുന്ന സമയത്തും നമ്മുടെ മഹത്തായ ഭാരതം ശക്തമായി സാമ്പത്തിക രംഗത്ത് തല ഉയര്‍ത്തി തന്നെ നില നില്‍ക്കുന്നത് അവര്‍ക്കൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ .
ജന ലോക്പാല്‍ നിയമം അത്യാവശ്യമാണ് എങ്കിലും അതിനു ഭീഷണിയുടെ സ്വരവും, ഈ മാസം അവസാനത്തില്‍ പ്രക്ഷോഭം നടത്തും ,ഭാരതത്തെ നിശ്ചലമാക്കി കളയും എന്നൊക്കെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല ,വന്‍ ശക്തികളുടെ പിന്തുണയും മറ്റു പാര്‍ട്ടികളുടെ പിന്തുണയും ഉണ്ട് എന്ന് കരുതി ഭാരതത്തിന്റെ ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയാല്‍ ആരെ ആയാലും അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെയുള്ള കൊച്ചു കൊച്ചു സമരങ്ങളിലൂടെ തുടര്‍ന്ന് അവസാനം ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ജനാധിപത്യ പാരമ്പര്യം ഉള്ള നമ്മ്മുടെ ഭാരതത്തെ അരാജകത്വത്തിലേക്ക് തള്ളിക്കളയാന്‍ ശ്രമിക്കുന്നതിനു കൂട്ട് നില്‍ക്കരുത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടാന്‍ നമ്മുടെ ജനാധിപത്യ നിയമ സംഹിതകളില്‍ വിശ്വസിക്കുക ,രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്ത ശക്തികളുടെ പ്രഹസനങ്ങളില്‍ വീണു പോകാതെ നാം തന്നെ നമ്മെ സംരക്ഷിക്കുക .
ഓര്‍ക്കുക ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല ഒരിക്കലും ..ജയ് ഭാരത് ..ജയ് ഭാരത ജനാധിപത്യം

ഇതിനിടയിലെ കോമാളിയുടെ രംഗ പ്രവേശം ആണ് കാര്യങ്ങള്‍ ഈ രീതിയില്‍ മാറ്റി മറിക്കുന്ന രീതിയിലേക്ക് എത്തിയത് എന്ന് നിസ്ശംസയം പറയാം.ഹരിദ്വാറിലെ ഫൈവ് സ്റ്റാര്‍ ആശ്രമ സമുച്ചയങ്ങളില്‍ "വയറു കൊണ്ട് ഗോഷ്ടി കളിക്കുന്ന"അത് പഠിപ്പിക്കുന്ന,(ഇതിനെ യോഗ എന്നും ചിലര്‍ വിളിക്കും) കോടിക്കണക്കിനു കള്ളപ്പണം കയ്യിലുള്ള സ്വാമി ബാബ രാംദേവ് ,അണ്ണാ ഹസാരെയുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്നോണം നടത്തിയ ഡല്‍ഹി നാടകത്തില്‍ ,ഇതിനു പിന്നില്‍ മറ്റു ആളുകളുടെയും കയ്യുണ്ട് എന്ന് ,കോടിക്കണക്കിനു രൂപ ചിലവിട്ടു നടത്താന്‍ ശ്രമിച്ച ഫൈവ് സ്റ്റാര്‍ നിരാഹാര സമരത്തില്‍ തെളിയിക്കപ്പെട്ടു.നോക്കണേ വിരോധാഭാസം കോടിക്കണക്കിനു ഭക്ത ജനങ്ങളെ പറ്റിച്ച പണം കയ്യിലുള്ള ഒരാള്‍ ആണ് ബാക്കിയുള്ള കള്ളപ്പണം വെളിച്ചത്തു കൊണ്ട് വരാന്‍ സമരം ചെയ്യുന്നത് ഹ ഹ .
ഇനിയാണ് ഹസാരെ രണ്ടാം സമരത്തിന്റെ തുടക്കം ,കരട് ലോക്പാല്‍ ഭരണകൂടം തയ്യാറാക്കിയത് പാസ്സാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ,അതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ,ഹസാരെ ആന്‍ഡ് അസോസിയെട്സ് വീണ്ടും രംഗത്ത് വരുന്നു .പൊതു ജന സമൂഹവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴേക്കും വീണ്ടും നിരാഹാരം നടത്തുവാന്‍ തീരുമാനിക്കുകയും ഇപ്പോള്‍ ,ശക്തമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ തെരുവില്‍ നിരാഹാരം കിടക്കുകയും ,അതിനു കൂട്ടായി കോര്‍പ്പറേറ്റ് ,കള്ള പണക്കാരായ ആത്മീയ നേതാക്കള്‍ ചമയുന്ന ആസാമിമാരും ,കൂടാതെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുക്കളോട് പോരാടി വീര മൃത്യു വരിച്ച ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ,ധീര ജവാന്മാരെ അടക്കം ചെയ്യാന്‍ ഓര്‍ഡര്‍ ചെയ്ത ശവപ്പെട്ടിയില്‍ നിന്ന് പോലും കമ്മീഷന് കൈപ്പറ്റിയ ഭാരതീയ ജനതാ പാര്‍ട്ടിയും,ഇവരുടെ ഉദ്ദേശം രാഷ്ട്രീയ ലക്ഷ്യം മാത്രം അല്ലെന്നു എങ്ങിനെ വിശ്വസിക്കും?.
ഇപ്പോള്‍ ഹസാരെ പറയുന്നത് ഒന്നുകില്‍ ലോക്പാല്‍ അവതരിപ്പിക്കുക,ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ചു പോകുക എന്നാണു !! ഇങ്ങനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെ തെരുവില്‍ ആരു സമരം ചെയ്താലും അതിനെ അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെ പറയാന്‍ ഹസാരെക്ക് എന്താണ് അധികാരം ?അതല്ല പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടു കൂടി യു പി ഏ ക്ക് എതിരെ മാത്രം നടത്തുന്ന സമരം ആയി ഇത് ഇപ്പോള്‍ മാറിയോ എന്നും സംശയം ഇല്ലാതില്ലാ.നിയമ പ്രകാരം അഞ്ചു വര്‍ഷം ആണ് ലോകസഭയിലെ കാലാവധി അതിന്നു മുമ്പ് വേറെ കാരണം ഒന്നും ഇല്ലാതെ സര്‍ക്കാരുകള്‍ രാജിവെക്കേണ്ട കാര്യമോ .സര്‍ക്കാരിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി രാജി വെപ്പിക്കേണ്ട കാര്യമോ ഒന്നും ഇല്ലാ.
ഇപ്പോള്‍ ഹസാരെ ചെയ്യുന്ന സമരത്തിനു പിന്നില്‍ അമേരിക്കയുടെ ,പടിഞ്ഞാറന്‍ സാമ്രാജ്യത്ത കുത്തക രാജ്യങ്ങളുടെ പോലും പിന്തുണ ഉണ്ടോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം അമേരിക്കയുടെ സെക്രട്ടറി അടക്കം ഹസാരെയേ പിന്തുണച്ചത് വിരോധാഭാസമായി കാണണം .ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിയുന്ന ഈ കാലഖട്ടത്തില്‍ ,അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ചരിത്രത്തില്‍ ആദ്യമായി താഴുമ്പോള്‍ ,വീണ്ടും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍.ലോകത്തില്‍ ഒന്നാമതായിരുന്ന രാജ്യങ്ങളെല്ലാം തന്നെ തകര്‍ന്നടിയുന്ന സമയത്തും നമ്മുടെ മഹത്തായ ഭാരതം ശക്തമായി സാമ്പത്തിക രംഗത്ത് തല ഉയര്‍ത്തി തന്നെ നില നില്‍ക്കുന്നത് അവര്‍ക്കൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ .
ജന ലോക്പാല്‍ നിയമം അത്യാവശ്യമാണ് എങ്കിലും അതിനു ഭീഷണിയുടെ സ്വരവും, ഈ മാസം അവസാനത്തില്‍ പ്രക്ഷോഭം നടത്തും ,ഭാരതത്തെ നിശ്ചലമാക്കി കളയും എന്നൊക്കെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല ,വന്‍ ശക്തികളുടെ പിന്തുണയും മറ്റു പാര്‍ട്ടികളുടെ പിന്തുണയും ഉണ്ട് എന്ന് കരുതി ഭാരതത്തിന്റെ ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയാല്‍ ആരെ ആയാലും അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെയുള്ള കൊച്ചു കൊച്ചു സമരങ്ങളിലൂടെ തുടര്‍ന്ന് അവസാനം ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ജനാധിപത്യ പാരമ്പര്യം ഉള്ള നമ്മ്മുടെ ഭാരതത്തെ അരാജകത്വത്തിലേക്ക് തള്ളിക്കളയാന്‍ ശ്രമിക്കുന്നതിനു കൂട്ട് നില്‍ക്കരുത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടാന്‍ നമ്മുടെ ജനാധിപത്യ നിയമ സംഹിതകളില്‍ വിശ്വസിക്കുക ,രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്ത ശക്തികളുടെ പ്രഹസനങ്ങളില്‍ വീണു പോകാതെ നാം തന്നെ നമ്മെ സംരക്ഷിക്കുക .
ഓര്‍ക്കുക ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല ഒരിക്കലും ..
Comments
അഴിമതിക്കെതിരെയുള്ള ഏത് പോരാട്ടത്തെയും സ്വാഗതം ചെയ്യപ്പെടണം. പക്ഷെ അതേ സമയം ഹസാരെ നടത്തുന്ന sponsored സമരത്തോട് വിയോജിപ്പും. നല്ല ലേഖനം ആചാര്യാ ..
ഹസാരെയുടെ അജണ്ട വ്യക്തമല്ലേ! എങ്ങനെയെങ്കിലും മനോമോഹനനെ രക്ഷിക്കണം. അതിനു ഏതറ്റം വരെയും പോകും. അചാര്യനും (ഹസാരെയുടെ) അങ്ങനെതന്നെ ആയിരുന്നുവല്ലോ! ജവഹരിലാലിനുവേണ്ടി എന്തും ചെയ്യും. ഭാരതത്തെ ബ്രട്ടീഷ് താല്പര്യത്തിന് കൂട്ടിക്കൊടുക്കുന്നതുള്പ്പടെ.
ഇത് സക്സസ് ആയാല്‍ ഹസാരെയെ വിളിച്ച് വേറൊരു ആവശ്യത്തിന് വേണ്ടി ഒരു നിരാഹാര സമരം ചെയ്യിപ്പിക്കണം..ഇവിടുത്തെ കോടീശ്വരന്മാരുടെ ഓരോ കോടി വീതം എന്റെ ആക്കൌണ്ടിലേക്ക്--------(എനിക്ക് പട്ടിണി കിടന്ന് ചാകാന്‍ വയ്യാ ട്ടോ ;))
ഭരണഘടനയെ വെല്ലു വിളിക്കുന്നത് ചോദ്യം ചെയ്യുന്നത് കണ്ണടച്ച് അംഗീകരിക്കാന്‍ പാടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം..ഇതിന്റെ പുറകേ കാള പെറ്റെന്ന് കരുതി കയറെടുത്തവരൊക്കെ നമ്മുടെ ഭരണഘടനയെക്കുറിച്ച് വല്ല പുണ്ണാക്കുമറിയുമൊ എന്തൊ???
YOU SAID IT !
ഓര്‍ക്കുക ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല ഒരിക്കലും ..ഇതുതന്നെയാണ് ഒന്നൂടെ ഊന്നിപ്പറയാനുള്ളത്..
"പാരലമെന്ടു
നിയമം വോട്ടിനിടുകയും,അതിനെ ബി ജെ പി ,ഇടതു കക്ഷികള്‍ ,വേണ്ട ഭേതഗതികളോടെ
അംഗീകരിക്കുകയും പാസ്സാക്കുകയും ചെയ്തിരുന്നെങ്കില്‍ ,പാര്‍ലമെന്റ് ആണല്ലോ
നമ്മുടെ നിയമ പ്രകാരം നിര്‍മാണ സഭ.അല്ലാതെ കേവലം ആളുകളോ ആള്കൂട്ടങ്ങലോ
തോന്നുമ്പോള്‍ നിയമം പസ്സാക്കാനോന്നും പറ്റില്ല എന്തേ?":))))))))))))))))))))))))))))))))))) ആണവ കരാര്‍ സമയത്ത് കോണ്‍ഗ്രസ്സ് കാണിച്ച തെണ്ടിത്തരം നമ്മുടെ മുന്നില്‍ പല്ലിളിച്ച് നില്‍ക്കുന്നത് കാണാതെ ഇരിക്കുന്നത് എന്തിനാണാവോ?
ഹസാരെയുടെ സമരത്തെ കുറിച്ച് പ്രത്യേക അഭിപ്രായമൊന്നുമില്ല. .....പോസ്റ്റിലെ വാക്യങ്ങളുടെ നീളം കൂടുതല്‍ വായനക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു എന്ന വിനീതമായ ഒരു അഭിപ്രായം ഉണ്ട്.
അഭിപ്രായത്തോട് യോജിക്കുന്നു. ഇത്രയും നാള് ഇദ്ദേഹം എവിടെയായിരുന്നു ഇപ്പോള്‍ പൊട്ടിമുളച്ചതു പോലെ, അതും രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലത്തോടെയുള്ള സമരം, എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടു. (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ., ഭരണഘടനയല്ലേ, അധികാരത്തില്‍ പ്രതിഷ്ഠിച്ച എന്നല്ലേ നല്ലതു..)
ഹസാരെ സമരങ്ങള്‍ ആദ്യം പ്രതീക്ഷ നല്കി എങ്കിലും ഇപ്പോള്‍ ആശങ്കയാണ് നല്‍കുന്നതത്
രണ്ടാംഘട്ട സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹസാരെ പറഞ്ഞത് ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒറ്റ എം.പി യെ പോലും തനിക്ക് വിശ്വാസമില്ല എന്നാണ്. പിന്നെ ആരെ വിശ്വാസത്തിലെടുത്ത് ഏതുവഴിക്ക് ഈ നിയമം നടപ്പാക്കണം എന്നാണു പറയുന്നത്? കോടിക്കണക്കിന് ജനങ്ങള്‍ ചേര്‍ന്ന് ജനാധിപത്യ വ്യവസ്ഥതിയിലൂടെ തെരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങളെ വിശ്വാസമില്ല എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ തന്നെ അവിസ്വസിക്കുന്നതിനു തുല്യമല്ലേ? അതിലൂടെ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെയും? ആചാര്യന് പറഞ്ഞത് പോലെ സമരത്തിന്റെ ഒന്നാംഘട്ടം പ്രസക്തമായിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കുന്നതും. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ കൂടുതല്‍ കോമാളികള്‍ ഇന്നാ സമരം ഹൈജാക്ക് ചെയ്തില്ലേ എന്നൊരു സംശയം ഉണ്ട്. ഞാനും പറയുന്നു.... അഴിമതിക്കാര്‍ തുലയട്ടെ....... ഒപ്പം ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നവരും തുലയട്ടെ. മാഹാത്മാ ഗാന്ധിക്ക് തുല്യന്‍ ആ മഹാത്മാവ് മാത്രം..........
ആകര്‍ഷക മുദ്രാവാക്യങ്ങള്‍ ഉള്ള കര്‍മ്മങ്ങളില്‍ വിശാല വീക്ഷണമില്ലാത്ത ആത്മാര്‍ഥതയില്ലാത്ത നിറം തേച്ച കോലമാണ് ഹസാരെ എന്ന ഇമേജ് ...'ഗാന്ധിയന്‍' എന്ന വിശേഷണത്തെ അഴിമതിക്കെതിരെയുള്ള ആള്‍രൂപമാക്കി ബൂസ്റ്റ് ചെയ്യപ്പെടുന്നതിലെ പതിയിരിക്കുന്ന ഒളി അജണ്ടകള്‍ ഭാവിയില്‍ തെളിഞ്ഞു വരും...കപട നാടകത്തിന്റെ ചരട് വലിക്കാര്‍ ഇന്ദ്രപ്രസ്ഥങ്ങളുടെ പിന്നാമ്പുറങ്ങളില്‍ സംഘ പരവതാനിയും വിരിച്ചു കാത്തിരിപ്പാണ് ..'അരാഷ്ട്രീയതയുടെ രാഷ്ട്രീയം' അതാണ് ഭാവിയിലേക്കുള്ള ഒളിത്തുരങ്കം ! കാത്തിരുന്നു കാണുക!
ഹസാരെ മൂഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല .. :)
പോസ്റ്റ് കൊള്ളാം. ഡിസ്കസിൽ കമന്റ് ഇടാൻ പാടാ
അരുന്ധതി റോയി ഇന്നലെ ഹിന്ദുവിലെഴുതിയ ലേഖനം ഇന്ന് മനോരമയിലുണ്ട്. കേരള കഫേ എന്ന ബ്ലോഗിലും കണ്ടു അത് . വായിക്കുക.
ഈ സമരാഘോഷം ആര്‍ക്കു വേണ്ടി?
തെറ്റ് എവിടെ കണ്ടാലും എതിര്‍ക്കാനുള്ള ചങ്കൂറ്റം ഉണ്ടാവണം. സത്യം പറയാം എനിക്കില്ല അതില്ല. പക്ഷെ അത് ഉള്ള ഹസാരെ അങ്ങിനെ ചെയ്തപ്പോള്‍ സന്തോഷം തോണി ഒപ്പം മൂപ്പരുടെ ഉദ്യമം നമ്മള്‍ക്കെല്ലാം വേണ്ടി ആണ് എന്നുള്ള തോനാലും ഉണ്ടായി.
അതുകൊണ്ട് മാത്രം അദേഹത്തെ പിന്തുണയ്ക്കുന്നു.
നന്ദി ...സിദ്ദീക്ക് ഭായീ..എന്താണ് എന്ന് നോക്കാതെ പിന്നാലെ ഓടുന്നവര്‍ ശ്രദ്ധിക്കട്ടെ എന്തേ?.
നന്ദി ചെരുവാടീ അഴിമതിക്കെതിരെ നമ്മള് ഇപ്പോഴും പ്രതികരിക്കണം പക്ഷെ അതിന്റെ മറവില്‍ ചില താല്പര കക്ഷികള്‍ തട്ടിക്കൂടി ശ്രിഷ്ട്ടിക്കുന്ന അരാജകത്വം അത് നേരിടുക തന്നെ വേണം അല്ലെ..
നന്ദി മനോജേട്ടാ...അതെ അത് കൊണ്ട് തന്നെയാണ് ഹസാരെക്ക് ഇത്ര പിന്തുണ കിട്ടിയതും പക്ഷെ സമരം ഇപ്പോള്‍ വഴി മാറി പോകുന്നത് കൊണ്ടാണ് ,സംശയാസ്പദമായി പോകുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ തോന്നുന്നത് എന്തേ
അതെന്തേ അന്ജൂ..ഡിസ്ഖ്ുസില് കമന്റു ഇടാന്‍ ലോഗിന്‍ ചെയ്യണം ഈസി അല്ലെ..ലൈക്കാനും മറു കുറിപ്പ് എഴുതാനും ഇതാണ് നല്ലത് എന്ന് തോന്നുന്നു
നന്ദി അലിഫ്ഷാ...സമരം തുടങ്ങാന്‍ തുടങ്ങി ഇനി എവിടെ എത്തിക്കും എന്നാണു മൂപ്പരുടെ ചിന്ത എന്തേ..
നന്ദി ഹാശിക് ഭായീ..പാര്‍ലമെന്റില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട എം പി മാര്‍ ആണ് ഉള്ളത് ആരാണ് ഹസാരെയേ തിരഞ്ഞെടുത്തത്? അത് പോലും അദ്ദേഹം ചിന്തിക്കുന്നില്ലല്ലോ..ഭാരതത്തിന്റെ നിയമ സംഹിതയെ തന്നെ വെല്ലു വിളിക്കുന്ന ഒരു പ്രസ്താവനയാണ് ഇത് അല്ലെ?..
നന്ദി കോമ്പാ..അതെ ആശങ്കകള്‍ ആണ് കൂടുതല്‍ പേര്‍ക്കും ..
നന്ദി ഭായീ..അക്ഷരത്തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനു വളരെ നന്ദി ..തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്..ഇനിയും ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക..അത് ഇനിയുള്ള എഴുത്തുകളില്‍ മാറ്റാന്‍ ശ്രമിക്കാം ..
നന്ദി അന്‍സാര്‍ ഭായീ..ആ എതിര്‍പ്പോടെ എഴുതി വരുമ്പോള്‍ പ്രസംഗം പോലെ ആയിപ്പോകുന്നതാണ് ക്ഷമിക്കണേ
നന്ദി മനോജേട്ടാ...വോട്ടു നല്കി ജനം വിജയിപ്പിച്ചു ഭൂരിപക്ഷം നല്കിയാല് അത് ഏത് പാര്‍ട്ടി ആയാലും നാം അംഗീകരിച്ചേ മതിയാവൂ അല്ലോ എന്തേ..ഇല്ലെങ്കില്‍ അഞ്ചു വര്‍ഷം കാക്കണം ഒന്ന് മാറി ചിന്തിക്കാന്‍ ..
നന്ദി ജിമ്മിച്ചാ...അതെന്നെ കയര്‍ എടുത്തവര്‍ ആ കയരിനാല് തന്നെ കെട്ടപ്പെടാതിരിക്കട്ടെ
നന്ദി അജിത് ഭായീ..എന്നാലും ഗാന്ധിജിയെ അങ്ങനെ പറയരുതായിരുന്നു എന്തേ
അണ്ണാ ഹസാരെയുടെ സമരത്തിനു കൂടുതല്‍ കവറേജ് കിട്ടിയെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭരണവര്‍ഗത്തിനു തന്നെയാണ്,, ഹസാരെ ആദ്യമായി സമരം തുടങ്ങിയപ്പോള്‍,,ആ സമരത്തിനു ജനപിന്തുണകിട്ടുന്നുണ്ടെന്നു കണ്ടപ്പോള്‍ ഭരിക്കുന്ന പാര്ട്ടിക്കാര് ഹസാരെഗാന്ധിയനാണെന്നും,ഞങ്ങളുടെ ആളാണെന്നും പറഞ്ഞു അദ്ദേഹവുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിനു ധീരപരിവേഷം നല്കി.ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഉയര്‍ത്തിയ ആളുമായി ചര്‍ച്ചക്കു പോകുന്നതിനു മുന്‍പ് പ്രതിപക്ഷവുമായി കൂടിയാലോജിക്കേണ്ടതായിരുന്നു.പ്രതിപക്ഷത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് ഹസാരെയെ വീരപുരുഷനാക്കുകയാണ് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ മനസ്സില്‍ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സില്‍ അദ്ദേഹത്തിനൊരു സ്ഥാനം ലഭിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഹസാരെയുടെ സമരം പൊളിക്കാനാണ് രാംദേവ് സമരവുമായിവന്നതെന്നു പറഞ്ഞു രാംദേവിന്റെ സംഘ്പരിവാര്മുഖം തുറന്നു കാട്ടുന്നതിലും സര്‍ക്കാര്‍ വിജയിച്ചു.ആദ്യം ഹസാരെ ഗാന്ധിയനാണെന്നു പറഞ്ഞു ഹസാരെയുടെ കൂടെയുള്ള ജനകൂട്ടത്തെ തങ്ങളുടെകൂടെ കൂട്ടാനുള്ള സര്‍ക്കാറിന്റെ ശ്രമം ആദ്യം വിജയിക്കുകയും പിന്നീട് ഹസാരെ തങ്ങള്‍ക്കു ബാധ്യതയാകുമെന്നു കണ്ടപ്പോള്‍ ഗാന്ധിയനെന്നു വിളിച്ചവര്‍ തന്നെ അഴിമതിക്കാരനെന്നു വിളിച്ചു ഹസാരെയെ തള്ളുകയും ചെയ്തു.ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ആദ്യം തന്നെ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചിച്ചിരുന്നെങ്കില്‍ ഇത്തരമൊരവസ്ഥ ഉണ്ടാകില്ലായിരുന്നു.എണ്ണത്തില്‍ കുറവാനെങ്കിലും പ്രതിപക്ഷപാര്‍ട്ടികളും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്തവരാണ്.ഇത്തരമൊരു വിഷയത്തില്‍ അവരെ ഗൗനിക്കാതെ സമരം നടത്തുന്നവരുമായി ചര്‍ച്ചക്കുപോയി ജനാധിപത്യത്തിനു നിരക്കാത്തരീതി ആദ്യം ചെയ്തതു ഭരിക്കുന്നവര്‍ തന്നെയല്ലെ.അണ്ണാഹസാരെയുടെ എല്ലാകാര്യങ്ങളുമായും പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെങ്കിലും അഴിമതിയില്‍ നിന്നു അഴിമതിയിലേക്കു പോയികൊണ്ടിരിക്കുന്ന ഒരു ഗവണ്മെന്റിനെ ഒന്നു പേടിപ്പിക്കാനെങ്കിലും ഹസാരെയുടെ സമരത്തിനു കഴിഞ്ഞിട്ടുണ്ടെന്നാണെന്റെ വിശ്വാസം, ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ ഭരണവര്‍ഗം ശ്രമിക്കട്ടെ.....മനസ്സില്‍ ഫ്രോഡുള്ള ഒരാള്‍ക്കെ ഹസാരെ ഫ്രോഡാണെന്നു പറയാന്‍ കഴിയൂ,,, ഹസാരെയെന്ന വ്യദ്ധനെ ഭരണവര്‍ഗം പേടിക്കുന്നതു ഭരണവര്‍ഗത്തിന്റെ മടിയില്‍ കനമുള്ളതു കൊണ്ട് മാത്രമാണ്.,,ഇപ്പോള്‍ ഗവണ്മെന്റിന്റെ പക്കലുള്ള ലോക്പാല്‍ ബില്ലിനു ഒരുപാടു പരിമിതികളുണ്ടെന്നെല്ലാവര്ക്കും അറിയുന്നത് പോലെ ഗവണ്മെന്റിനും അറിയാം,,, ആയതിനാല്‍ പ്രധാനമന്ത്രിയെയുമീ ബില്ലില്‍ ഉള്‍പ്പെടുത്തികൊണ്ട് ഈ ബില്‍ വിപുലീകരിക്കത്തിടത്തോലം കാലം ഇനിയും രാജമാരും,കല്മാഡിമാരും,പലപേരുകളില്‍ ഉയര്ന്നുവരുമെന്നകാര്യത്തില് യാതൊരു സംശയവും വേണ്ട,,,,ആയതുകൊണ്ട് പ്രതിപക്ഷപാര്‍ട്ടികളുമായി കൂടിയാലോചിച്ച് ഹസാരെയുമുള്പ്പെടുത്തി പുതിയൊരുബില് കോണ്ടുവരാന്‍ ശ്രമിക്കുകയാണ് സര്‍ക്കാറിപ്പോള്‍ ചെയ്യേണ്ടത്....
ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല ഒരിക്കലും ..ജയ് ഭാരത് ..ജയ് ഭാരത ജനാധിപത്യം
സംഭവങ്ങളുടെ തെറ്റ് ശരിയായി ഇംതി കാണിച്ചിരിക്കുന്നു..
ഹസാരെയുടെ കാട്ടിക്കൂട്ടൽ സ്പ്പോർട്ട് ചെയ്യുന്ന ആസാമിമാരുടെ ആസന്നത്തിൽ.......................
ഹസാരെയുടെ സമരം വിജയിച്ചാല്‍ അത് നല്ല കാര്യം..പാര്‍ലമെന്റും ഭരണ ഘടനയും വെറും നോക്ക് കുത്തികള്‍ ആണെന്നും സമരം ചെയ്താല്‍ എന്തും നേടിയെടുക്കാം എന്നൊരു തെറ്റായ സന്ദേശം കൂടി അണ്ണായുടെ സമരം നല്കുന്നു എന്ന് നാം ആരും മറക്കരുത്.. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തമായി ഒരു രാജ്യം വേണമെന്ന് പറഞ്ഞു കാശ്മീരിലെ കുറെ വിഘടന വാദികള്‍, അല്ലെങ്കില്‍ തെലുങ്കാന സംസ്ഥാനം രൂപികരിക്കണമെന്ന് പറഞ്ഞു തെലുങ്കാന സമിതിക്കാര്‍ കുറെ അനുയായികളെയും സങ്കടിപ്പിച്ചു നാളെ ഡല്‍ഹിയില്‍ വന്നു ഒരു പന്തലും കെട്ടി സമരം തുടങ്ങിയാല്‍ അതിന്റെ അപകടാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിട്ടുണ്ടോ??
ശെരികും ഈ ഹാസാരക്ക് മാത്രം ഗാന്ദിയന് പതവി കൊടുക്കേണ്ടതില്ലാ എന്നാണ് എന്റെ തോന്നല്‍, നമ്മള് എന്നല്ല എല്ലാ എന്ത്യകാരും ഗാന്ദിയുടെ പിന്‍ഗാമികള്‍, പിന്നെ ഒരു ഹസാരെ ??
പക്ഷെ ഹസാരെ ചെയ്യുന്ന സമരം നല്ലതാണ്, അഴിമതിക്കെതിരെ ഒരു കല്ലേറ്, ആദ്യമായാണ് സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം ശക്തമായ ഒരു സമരം
ലോക്പാല്‍ ബില്ലാക്കാന് ഈ സര്‍കാര്‍ എന്തിന് മടിക്കുന്ന എന്നത് മനസ്സിലാകൂനില്ലാ, ഇത് ഭരണ പാര്‍ട്ടിയും പ്രതിപക്ഷവും തമ്മിലുള്ള ഒരു ധാരണയാകാന്‍ സാധ്യതയുണ്ട്, ഇത്തരം ബില്ലുകള്‍ പാസായാല്‍ ഒരു പിടി രാഷ്ട്രീയക്കാര്‍ തൂമ്പയെടുക്കും, ഉറപ്പ
വളരെ വിശദമായി ..എഴുതിയ മുസ്തു നന്ദി ...അതെ ആദ്യത്തെ സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി തന്നെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത് അല്ലെ
അതു ശരിയാ.. പക്ഷേ ലോഗിൻ ചെയ്യണം. അതാ ബുദ്ധിമുട്ട്
ഹസാരെ ഉണ്ടാക്കിയെടുത്ത ഗ്രാമത്തില്‍ തന്നെ ജനാധിപത്യ സമ്പ്രദായം അനുസരിക്കുന്നില്ല എന്നതാണ് കേട്ട് കേള്‍വി. എല്ലാരും പറയാന്‍ ആഗ്രഹിച്ചിരുന്നത് ( പൊതുവെ മധ്യവര്‍ഗ്ഗം ) ഒരാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ ആള്‍കൂട്ടം. അതിന്റെ പിന്നില്‍ ആര്, എന്ത് എന്നതായിരുന്നില്ല ജനങ്ങളുടെ നോട്ടം. അങ്ങിനെ നോക്കിയ അരുന്ധതി രോയിനെ പോലുള്ള പാവങ്ങളുടെ നേതാക്കള്‍ തുറന്നു പറഞ്ഞ സത്യങ്ങള്‍ ആണ് കൂടുതല്‍ ഈ സമരവുമായി യോജിക്കുന്നത് എന്ന് തോന്നുന്നു. ഇംതിയാസ് ഭായി നന്നായിരിക്കുന്നു.
ഹസരായുടെ ഒന്നാം സമരത്തെ പിന്തുന്നച്ചവര് രണ്ടാം സമരത്തെ പിന്തുണക്കും എന്ന് തോന്നുനില്ല ....
നല്ല ലേഘനം നന്നായി പറഞ്ഞിരിക്കുന്നു ...കാര്‍ട്ടൂനും ഇഷ്ട്ടായി
ഹസാരെ ഉണ്ടാക്കിയെടുത്ത ഗ്രാമത്തില്‍ തന്നെ ജനാധിപത്യ സമ്പ്രദായം അനുസരിക്കുന്നില്ല എന്നതാണ് കേട്ട് കേള്‍വി. എല്ലാരും പറയാന്‍ ആഗ്രഹിച്ചിരുന്നത് ( പൊതുവെ മധ്യവര്‍ഗ്ഗം ) ഒരാള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ ആള്‍കൂട്ടം. അതിന്റെ പിന്നില്‍ ആര്, എന്ത് എന്നതായിരുന്നില്ല ജനങ്ങളുടെ നോട്ടം. അങ്ങിനെ നോക്കിയ അരുന്ധതി രോയിനെ പോലുള്ള പാവങ്ങളുടെ നേതാക്കള്‍ തുറന്നു പറഞ്ഞ സത്യങ്ങള്‍ ആണ് കൂടുതല്‍ ഈ സമരവുമായി യോജിക്കുന്നത് എന്ന് തോന്നുന്നു. ഇംതിയാസ് ഭായി നന്നായിരിക്കുന്നു.
ഹമ്മാര അണ്ണനായി മാറിയില്ലെ ഹസ്സാരെ
ലോകത്തിപ്പോൾ മൂപ്പരെ അരിയാത്തവർ ആര് അല്ലെ ആചാര്യ
goood
"പാര്‍ലമെന്റും ഭരണ ഘടനയും വെറും നോക്ക് കുത്തികള്‍ ആണെന്നും സമരം ചെയ്താല്‍ എന്തും നേടിയെടുക്കാം എന്നൊരു തെറ്റായ സന്ദേശം കൂടി അണ്ണായുടെ സമരം നല്കുന്നു"
ഞാന്‍ ഹസാരെ യുടെ സമരത്തെ കണ്ണടച്ച് വിശ്വസിക്കുന്നോ സപ്പോര്‍ട്ട് ചെയ്യുന്നോ ഒന്നും ഇല്ല.. പക്ഷെ ഓരോ രാഷ്ട്രീയ പാര്‍ടികളും ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനും മത്സരിച്ചു സമരവും ബന്ദും ഹര്‍ത്താലും ഒക്കെ നടത്തുമ്പോള്‍ നമ്മള് കണ്ണടച്ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. പര്ളിമെന്റിനകത്തു തന്നെ സ്തംബിപ്പിക്കളും സമരവും ഇറങ്ങിപ്പോക്കുകളും സ്ഥിരമായി നടക്കുമ്പോഴും ആര്‍ക്കും രോഷം ഇല്ലായിരുന്നു.. പിന്നെ ഇപ്പൊ മാത്രം എന്തിനാണ് എല്ലാരും സമരത്തിന്റെ ദോഷങ്ങള്‍ തിരിച്ചറിയുന്നതും രോഷം കൊള്ളുന്നതും !
മൂപ്പര് ഗാന്ധിയൊന്നും ആവില്ലെങ്കിലും മിനിമം ഗാന്ധിയെപ്പോലെയെങ്കിലും ആവുമെന്ന് തോന്നുന്നു. ഈ പോസ്റ്റിനോട് മുഴു വിയോജിപ്പാണ് ഉള്ളത്. മൂപ്പരുടെ ഒരു മൂട് താങ്ങി ആയതു കൊണ്ടാണേ... പിന്നേ ഈ അഴിമതി തുടച്ചു നീക്കാന്‍ ആരിറങ്ങിയാലും പിന്തുണക്കും. അത്രയ്ക്ക് സഹിക്കുന്നുണ്ടല്ലോ നാം ജനം ഇന്ത്യയില്‍.
താമസിച്ച് പോയി വായിക്കാൻ.. ഉള്ളത് ഉള്ളതുപോലെ പറഞ്ഞു..!! ബൈജു പറഞ്ഞത് പോലെ ഹസാരെ മൂത്താൽ ഗാന്ധിയാവുകയില്ല..!
ഹസാരെ മൂത്തു.. പക്ഷെ ഗാന്ധിയായില്ല :)
സഹോദരാ
താങ്കളുടെ ഐഡി ഇല്ലാത്തതിനാൽ, താങ്കൾ ഇദ്ധേഹത്തിന്റെ ബ്ലോഗിൽ കമന്റ് ചെയ്ത ഒരു വ്യക്തി എന്നനിലയിൽ
ഇവിടെ കമന്റ് ചെയ്യുന്നു. ക്ഷമിക്കുക..ഇത് വായിച്ച് ഡിലിറ്റ് ചെയ്യാം
ബൂലോകത്ത് വ്യാജ മുഫ്തികൾ പെരുകുന്നു.. അത്തരത്തിലൊരു വ്യാജന്റെ (ഇയാൾ ഒരു പള്ളിയിലെ ഇമാം ആണെന്നാണ് അറിവ് ,അതയാൾ മറച്ച് വെക്കുന്നു ) ഫത്വകൾ വായിച്ച് വിശ്വാസം വികലമാക്കാതിരിക്കാൻ..
സ്വയംഭോഗം-ഫത്വ വായിക്കുക
തുടക്കത്തില്‍ ഇയാള്‍ക്ക് വേണ്ടി കോടി പിടിച്ചവര്‍ എല്ലാം ഇപ്പോള്‍ നിരാശയില്‍ ആണ് ....
ഇപ്പോഴത്തെ അയാളുടെ നിലപാട് കണ്ടാല്‍ അയാള്‍ ഗാന്ധിയന്‍ ആണെന്ന് പറഞ്ഞു
ഗാന്ധിജിയെ അപമാനിക്കുന്നതിനു തുല്യം ....
ഇനിയും ഇത്തരം വേഷങ്ങളില്‍ വിശ്വസിക്കുന്നതെങ്ങിനെ ?
തീര്‍ച്ചയായും ... ഹസാരെ മൂത്താല്‍ ഗാന്ധിജി ആവില്ല ..
നന്നായി പറഞ്ഞു ,,,, ആചാര്യ
അഭിനവഗാന്ധി കുറച്ചുകാലം രാജ്യത്തെയും രാജ്യസ്നേഹികളെയും കുരങ്ങു കളിപ്പിച്ചു. ഇപ്പോള്‍ താന്‍കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന അവസ്ഥയിലാണ് ഈ പൂനക്കാരന്‍ .....
ഹസാരെ മൂത്താല്‍ മഹാത്മാഗാന്ധി ആവില്ല.- നല്ല പ്രയോഗം.
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക