പി റ്റി ഉഷയ്ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ആരെങ്കിലും ക്ഷണിക്കണോ?..

അല്ല ഈ പി റ്റി ഉഷയുടെ കാര്യമാണ് കേട്ടോ ..ഉഷയെ അറിയില്ലേ നമ്മുടെ "പയ്യോളി എക്സ്പ്രെസ്സ് "അതും അല്ലെങ്കില്‍ സെക്കെന്റിന്റെ നൂറില്‍ ഒരംശം വ്യത്യാസത്തിനു ഒളിമ്പിക് മെഡല്‍ നഷ്ട്ടപ്പെട്ടത്തിന്റെ പേരില്‍ ഇന്ത്യയിലെ അഭിമാന(?) താരമായ പി റ്റി ഉഷ .ഇന്ത്യയ്ക്ക് വേണ്ടി കുറെയധികം മെഡലുകള്‍ പി റ്റി ഉഷ നേടിയിട്ടുണ്ട് കേട്ടോ .അങ്ങനെയുള്ള ഉഷ ചേച്ചിയെ യാണ് .അവന്മാര്‍ വിട്ടു കളഞ്ഞത് ,ആ കോമ്മണ്‍ വെല്‍ത്ത് ഗൈംസ് നടത്തിപ്പുകാര്‍ ..അവര്‍ ഉഷേച്ചിയെ ക്ഷണിച്ചില്ല പോലും..

ഏഴു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയിട്ടാണ് ഈ ഗൈംസ് ഇങ്ങനെയെങ്കിലും ആക്കിയത്.ഉഷേച്ചിയെ എങ്ങനെ വിളിക്കും ?നടപ്പാലം വീഴുന്നു,മേല്‍ക്കൂര വീഴുന്നു,മുറിയില്‍ ആണെങ്കില്‍ പാമ്പും തേളും , ഇതെല്ലാം പട്ടാളത്തെയും മറ്റും വിളിച്ചു ഒന്ന് നന്നാക്കി വരുമ്പോഴേക്കും ഗൈംസ് എത്തിക്കഴിഞ്ഞു .ഇതിനിടയില്‍ ആരെയൊക്കെ വിളിക്കാനാ? ഏതായാലും പി ടി ഉഷ ചെയ്തത് നന്നായില്ല .ഇത് എന്തിന്റെ കേടാണ് ?ഇന്ത്യയ്ക്ക് വേണ്ടി അല്ലെ ഇയ്യാള്‍ ഇത്രയും ഓടിക്കിതച്ചു മെഡലുകള്‍ വാങ്ങിയത്?എങ്ങനെയെങ്കിലും ഓടിക്കിതച്ചു ഒരു ഒളിമ്പിക് മെഡല്‍ വാങ്ങാനുള്ള മോഹം നൂറില്‍ ഓരംഷത്തില്‍ പോയെങ്കിലും?അങ്ങനെയുള്ള ഉഷ നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ ആഥിത്യം അരുളുന്ന ഗൈമ്സിന്റെ മുന്‍ നിരയില്‍ ഉണ്ടാകേണ്ടതല്ലേ?അതിനു ഈ കല്മാടിയോ മറ്റോ ക്ഷണിക്കണോ ?അവിടെ പോയാല്‍ ആരെങ്കിലും ഉഷേച്ചിയോടു ചോദിക്കുമോ വിളിച്ചിട്ടാണോ വന്നത് എന്ന്?

ദേശീയ ഗൈമ്സിലും ഉഷ ചേച്ചിക്ക് പരാതി ആയിരുന്നു .ചെന്നപ്പോള്‍ സ്വീകരിച്ചാനയിക്കാന്‍ ആളില്ലായിരുന്നു,വണ്ടി ഇല്ലായിരുന്നു ,എന്നൊക്കെ പറഞ്ഞു .ഇനിയെങ്കിലും ചേച്ചി നമ്മുടെ ഈ നാട്ടില്‍ നടക്കുന്ന ഗൈംസ് പോലെയുള്ള പരിപാടികളില്‍ ആര് വിളിച്ചില്ലെങ്കിലും പോയി സഹകരിക്കുക എന്നതല്ലേ പി റ്റി ഉഷയെ പോലെയുള്ള ആള്‍ക്കാര്‍ ചെയ്യേണ്ടത്?പി റ്റി ഉഷയെപോലെയുള്ള ജനങ്ങള്‍ക്ക്‌ മാതൃക ആകേണ്ട ആള്‍ക്കാര്‍ ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് വിവാദം ഉണ്ടാക്കി ജന മനസ്സുകളിലെ അവരുടെ ചിത്രം മായ്ച്ചു കളയരുത് അല്ലെ? ഏതായാലും ഉഷേച്ചീ സ്വന്തം വീട്ടില്‍ ആരെയെങ്കിലും ഉണ്ണാന്‍ ക്ഷണിക്കണോ?

പ്രിയപ്പെട്ട പി റ്റി ഉഷ ചേച്ചീ ഇതൊരു ഇന്ത്യന്‍ പൌരന്റെ ക്ഷണമായി കണ്ടു ,നമ്മുടെ ഇന്ത്യയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗൈമ്സില്‍ പങ്കെടുത്തു നമ്മുടെ താരങ്ങള്‍ക്ക് മെഡല്‍ നേടാനുള്ള ഒരു പ്രചോദനമായി നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ...

Comments

Anonymous said...

ആചാര്യന്റെ പിതൃസഹോദരന്‍റെ മകന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ താങ്കള്‍ പോകുമോ? അഥവാ പോയാല്‍ത്തന്നെ താങ്കള്‍ സ്വന്തം പിതൃസഹോദരന്‍റെ മകനല്ലേ എന്ന് കരുതി കല്യാണ നടത്തിപ്പില്‍ പങ്കുചേരുകയും, എന്തെങ്കിലും അഭിപ്രായം പറയുകയും ചെയ്താല്‍ 'മോനെ കല്യാണത്തിന് ക്ഷണിച്ചിരുന്നോ?' എന്ന് ചോദിച്ചാല്‍ താങ്കല്‍ക്കെന്തു തോന്നും. അത് കേട്ടുനിന്ന നാട്ടുകാര്‍ പറയില്ലേ വിളിക്കാത്ത കല്യാണത്തിന് അല്ലെങ്കിലും എന്തിനാ അവന്‍ പോയതെന്ന്?
(ആചാര്യന്‍ ചിലപ്പോള്‍ പറയുമായിരിക്കും എന്റെ പിതൃസഹോദരന്‍ അങ്ങനെ പറയില്ല എന്ന്)
ഇതുപോലെതന്നെയാ ഈ കാര്യത്തിലും കാര്യത്തിന്റെ കിടപ്പ്. പി.ടി.ഉഷക്ക്‌ അവിടെ ചെല്ലുകയും പരിഗണന കിട്ടുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ തന്നെ പറയില്ലേ "ഉഷ എന്തിനാ വിളിക്കാത്ത ഗെയിംസിന് പോയതെന്ന്. അത് മലയാളികളുടെ മാന്യത അല്ല എന്നും."

ഇന്ത്യയില്‍ ഒരു ഗെയിംസ് നടക്കുമ്പോള്‍ ഉഷയെപ്പോലെയുള്ള ഒരാളെ വിളിക്കാതിരുന്നത്‌ എന്തായാലും ശരിയായില്ല.

ക്ഷമിക്കണം ആചാര്യന്റെ ഈ പോസ്റ്റിനോട് യോജിക്കാന്‍ കഴിയുന്നില്ല

ആചാര്യന്‍ said...

ഗൈമ്സും കല്യാണവും തമ്മില്‍ എന്താ ബന്ധം ?...അത് വ്യക്തിപരം ഇത് രാജ്യ സ്നേഹം അല്ലെ?..കല്യാണത്തിനു വിളിക്കുന്നപോലെയാണോ സുഹുര്‍ത്തെ നമ്മുടെ നാട്ടിലെ ഒരു പരിപാടിക്ക് വിളിക്കുന്നത്‌ ?...നാട്ടില്‍ ഒരു നല്ല കല കായിക പരിപാടി നടക്കുകയാണ് എങ്കില്‍ സംഖാടകര്‍ ആരായാലും നമ്മോടു വിരോധം ഉള്ള ആളാണെങ്കില്‍ കൂടിയും വിളിച്ചില്ലെങ്കിലും നാം പോകില്ലേ ? അത് ആസ്വദിക്കില്ലേ?അതല്ലേ യഥാര്‍ത്ഥ രാജ്യ സ്നേഹം അല്ലാതെ വെറുതെ വേറൊരു വിവാദം ഉണ്ടാക്കലാണോ?ഏതായാലും വന്നതിനും അഭിപ്രായത്തിനും നന്ദി

ബിജുക്കുട്ടന്‍ said...

ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല്‍ നമുക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കി തന്ന ആളല്ലേ?
വിളിക്കേണ്ടതാണ് മര്യാദ
അല്ല ഇപ്പൊ ഇതാണോ കേരളത്തിലെ ഏറ്റവും വലിയ സാമൂഹീക പ്രശ്നം
ഇങ്ങള് സിഗ്വി എന്നൊരാളെ അറിയില്ലേ?
എല്ലാത്തിനും ഞാന്‍ തന്നെ വേണംന്നു പറഞ്ഞാ വല്യ പടാട്ടോ :)
http://t.co/TKxChyA

പട്ടേപ്പാടം റാംജി said...

ബഹുജനം പലവിധം.

വരയും വരിയും : സിബു നൂറനാട് said...

അവിടെ ചെന്നാല്‍ വേറെ ആരും ഒന്നും പറയില്ല, പക്ഷെ സെക്യൂരിറ്റിക്കാര് കടത്തി വിടത്തില്ല. അതിനു ക്ഷണവും, പാസ്സും അങ്ങനെ കുറെ സംഗതികളും വേണം.(വേണേല്‍ സ്വന്തം ചിലവില്‍ ടിക്കറ്റ്‌ എടുത്തു ഗ്യാലറിയില്‍ പോയിരിക്കാം !!)

HAINA said...

വയസ്സു കാലത്ത്‌ അവര്‍ക്ക്‌ അടങ്ങി ഇരുന്നുടെ

ആചാര്യന്‍ said...

നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കിയതിനു പത്മ ശ്രീ അടക്കം കൊടുത്തിട്ടും ഉണ്ട് കേട്ടോ അല്ലെ?
അതേ റാംജി എന്താ ചെയ്ക ....
@സിബു ..പത്മ ശ്രീ ,അര്‍ജുന അവാര്‍ഡുകള്‍ കിട്ടിയ താരം ആണ് പി റ്റി ഉഷ..അവര്‍ക്ക് എവിടെ പോകണം എങ്കിലും ജനങ്ങളുടെ നികുതിപ്പണം ഉണ്ട് ഓസി ആയി പോകാം അവിടെ പോയാല്‍ ആര്‍ക്കും കടത്തി വിടാതിരിക്കാന്‍ പറ്റില്ല നമ്മളെപ്പോലെ സാധാ പൊതു ജന കഴുതകള്‍ അല്ല അവര്‍ വി ഐ പി മാര്‍ കേട്ടാ ..അത് കൊണ്ടാണ് പറഞ്ഞത് പോയാല്‍ ആരും ഒന്നും ചോദിക്കില്ലാ എന്ന് ...കേട്ടാ
@ ഹൈന എന്താ ചെയ്ക ഇപ്പോഴും മാധ്യമ ശ്രദ്ദ വേണം എങ്കില്‍ ഇതൊക്കെ അല്ലെ പറ്റൂ...

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

ചേച്ചി കുറേ മണ്ടീട്ടുണ്ട്. മണ്ട്യേയിനും മാത്രം കിട്ടീട്ടുമുണ്ട്. ഇനിയും കിട്ടണം. പക്ഷെ, വാശി കുറക്കണം. ഇത് ഒരു മാതിരി കുട്ടിക്കുറുമ്പാ‍...

Unknown said...

വായിച്ചു ഒന്നും പറയുന്നില്ല

Anil cheleri kumaran said...

പരാതിക്കുട്ടി..

ആചാര്യന്‍ said...

പരാതിക്കുട്ടി..

ആചാര്യന്‍ said...

വയസ്സു കാലത്ത്‌ അവര്‍ക്ക്‌ അടങ്ങി ഇരുന്നുടെ

ആചാര്യന്‍ said...

വായിച്ചു ഒന്നും പറയുന്നില്ല

ആചാര്യന്‍ said...

ബഹുജനം പലവിധം.

ആചാര്യന്‍ said...

ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല്‍ നമുക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കി തന്ന ആളല്ലേ?
വിളിക്കേണ്ടതാണ് മര്യാദ
അല്ല ഇപ്പൊ ഇതാണോ കേരളത്തിലെ ഏറ്റവും വലിയ സാമൂഹീക പ്രശ്നം
ഇങ്ങള് സിഗ്വി എന്നൊരാളെ അറിയില്ലേ?
എല്ലാത്തിനും ഞാന്‍ തന്നെ വേണംന്നു പറഞ്ഞാ വല്യ പടാട്ടോ :)
http://t.co/TKxChyA

ആചാര്യന്‍ said...

നന്ദി ബിജുക്കുട്ടാ ....നമുക്ക് അഡ്രെസ്സ് ഉണ്ടാക്കിയതിനു പത്മ ശ്രീ അടക്കം കൊടുത്തിട്ടും ഉണ്ട് കേട്ടോ അല്ലെ?
അതേ റാംജി എന്താ ചെയ്ക ....
@സിബു ..പത്മ ശ്രീ ,അര്‍ജുന അവാര്‍ഡുകള്‍ കിട്ടിയ താരം ആണ് പി റ്റി ഉഷ..അവര്‍ക്ക് എവിടെ പോകണം എങ്കിലും ജനങ്ങളുടെ നികുതിപ്പണം ഉണ്ട് ഓസി ആയി പോകാം അവിടെ പോയാല്‍ ആര്‍ക്കും കടത്തി വിടാതിരിക്കാന്‍ പറ്റില്ല നമ്മളെപ്പോലെ സാധാ പൊതു ജന കഴുതകള്‍ അല്ല അവര്‍ വി ഐ പി മാര്‍ കേട്ടാ ..അത് കൊണ്ടാണ് പറഞ്ഞത് പോയാല്‍ ആരും ഒന്നും ചോദിക്കില്ലാ എന്ന് ...കേട്ടാ
@ ഹൈന എന്താ ചെയ്ക ഇപ്പോഴും മാധ്യമ ശ്രദ്ദ വേണം എങ്കില്‍ ഇതൊക്കെ അല്ലെ പറ്റൂ...

ആചാര്യന്‍ said...

ആചാര്യന്റെ പിതൃസഹോദരന്‍റെ മകന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ താങ്കള്‍ പോകുമോ? അഥവാ പോയാല്‍ത്തന്നെ താങ്കള്‍ സ്വന്തം പിതൃസഹോദരന്‍റെ മകനല്ലേ എന്ന് കരുതി കല്യാണ നടത്തിപ്പില്‍ പങ്കുചേരുകയും, എന്തെങ്കിലും അഭിപ്രായം പറയുകയും ചെയ്താല്‍ 'മോനെ കല്യാണത്തിന് ക്ഷണിച്ചിരുന്നോ?' എന്ന് ചോദിച്ചാല്‍ താങ്കല്‍ക്കെന്തു തോന്നും. അത് കേട്ടുനിന്ന നാട്ടുകാര്‍ പറയില്ലേ വിളിക്കാത്ത കല്യാണത്തിന് അല്ലെങ്കിലും എന്തിനാ അവന്‍ പോയതെന്ന്?
(ആചാര്യന്‍ ചിലപ്പോള്‍ പറയുമായിരിക്കും എന്റെ പിതൃസഹോദരന്‍ അങ്ങനെ പറയില്ല എന്ന്)
ഇതുപോലെതന്നെയാ ഈ കാര്യത്തിലും കാര്യത്തിന്റെ കിടപ്പ്. പി.ടി.ഉഷക്ക്‌ അവിടെ ചെല്ലുകയും പരിഗണന കിട്ടുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ തന്നെ പറയില്ലേ "ഉഷ എന്തിനാ വിളിക്കാത്ത ഗെയിംസിന് പോയതെന്ന്. അത് മലയാളികളുടെ മാന്യത അല്ല എന്നും."

ഇന്ത്യയില്‍ ഒരു ഗെയിംസ് നടക്കുമ്പോള്‍ ഉഷയെപ്പോലെയുള്ള ഒരാളെ വിളിക്കാതിരുന്നത്‌ എന്തായാലും ശരിയായില്ല.

ക്ഷമിക്കണം ആചാര്യന്റെ ഈ പോസ്റ്റിനോട് യോജിക്കാന്‍ കഴിയുന്നില്ല

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക