ഒബാമ നിങ്ങളെ ഇന്ത്യക്കാര്‍ വളരെ അഗാധമായി സ്നേഹിക്കുന്നു..!!!!

അങ്ങനെ ഒബാമ ഇന്ത്യയില്‍ എത്തുന്ന സുദിനവും അടുത്തു.ഒബാമ മാത്രം അല്ല കൂട്ടിനു തിന്നു മുടിക്കാന്‍ മൂന്നായിരം പേരടങ്ങുന്ന സംഖം ആണ് ഇത്തവണ വരുന്നത് .ഒബാമ ഇപ്പോള്‍ ഇവിടെ വരുന്നതിനെക്കുറിച്ച്   പല കഥകളും പ്രചരിക്കുന്നുണ്ട് .

അതിലൊന്ന്  ലോക കപ്പ്‌ ഫുട്ബാള്‍ മത്സരത്തിനു ആഥിത്യം അരുളാന്‍ മത്സരിക്കുന്ന അമേരിക്കക്ക് അത് എങ്ങനെ "വളരെ"ഭംഗിയായി ചുരുങ്ങിയ ചെലവില്‍ നടത്താം എന്ന് പഠിക്കാന്‍ കോമണ്‍ വെല്‍ത്ത്  സംഖാടഖരുമായി കൂടിയാലോചന നടത്തും എന്നാണു കേള്‍ക്കുന്നത്.നമ്മുടെ ശ്രീ കല്‍മാഡി ആണല്ലോ "75000 " കോടി അനുവദിച്ച ഗൈംസ്  7500 കോടിക്ക് നടത്തി കാണിച്ചത് .ഇന്ത്യ ആയതു കൊണ്ട് ബാക്കി കാശ് പാര്‍ട്ടികള്‍ അണ്ണാക്കില്‍ തള്ളി ,അമേരിക്ക ആകെ സാമ്പത്തികമായി പ്രയാസപ്പെട്ടിരിക്കുകയല്ലേ അവര്‍ക്ക് കൊറച്ചു ആശ്വാസം ആകുന്നെങ്കില്‍ ആകട്ടെ എന്ന് വിജാരിച്ച് കാണും നടക്കട്ടെ .അതല്ല ഇനി ഈ കൂടിക്കാഴ്ച്ചക്കും കല്മാടിയണ്ണന്‍ കാശ് ചോദിക്കുവോ എന്തോ?.

മറ്റൊന്ന്  സാമ്പത്തിക മാന്ദ്യത്തില്‍ ആകെ തകര്‍ന്നു പോയ അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ എങ്ങനെ രക്ഷപ്പെടുത്താം എന്ന്  ശ്രീ മന്മോഹന്ജിയുമായി ഒരു ചര്‍ച്ചയും ഉണ്ട്.അദ്ദേഹം ആണല്ലോ "അധികം പേരും സ്വന്തം തോട്ടത്തില്‍ പണിയെടുത്തു ജീവിക്കുന്ന ഈ ഇന്ത്യയുടെ സമ്പത്ത്  വ്യവസ്ഥയെ തകരാതെ രക്ഷിച്ചത്‌"(ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നിന്നത് ഈ സാധാരണക്കാരായ ജനങ്ങളുടെ കഴിവ് കൊണ്ടാണ് എന്നാണു പഠനത്തില്‍ തെളിഞ്ഞത്)വെറും വാചക കസര്‍ത്തുകള്‍ കൊണ്ട്  മാത്രം സാമ്പത്തിക മാന്ദ്യത്തെ അതി ജീവിച്ച രാജ്യം ഈ നമ്മുടെ ഇന്ത്യ അല്ലാതെ മറ്റൊന്നില്ല തന്നെ  .അതിനു തെളിവാണല്ലോ നല്ല ഉഷാറായി നടത്തിയ ഗൈംസ് .ജനങ്ങളുടെ നന്മക്കു അനുവദിക്കുന്ന പര ശതം കോടികള്‍ അമുക്കുന്നുന്ടെങ്കിലും ലോകത്തിനു മുന്നില്‍ നാം വലിയ വിജയികള്‍ ആണ് എന്നത് എടുത്തു പറയേണ്ടത് തന്നെ .എന്താണ് മന്മോഹന്ജി ഒബാമയോട് പറയാന്‍ പോകുന്നത് അമേരിക്കക്കാരോട് തൂമ്പ എടുത്തു പാടത്ത്  പണിക്കു പോകാനോ നല്ല കോപ്പായി..

കോടിക്കണക്കിനു  രൂപയാണ് ഒബാമയുടെ വരവ് പ്രമാണിച്ചു വീണ്ടും പൊടിക്കുന്നത്‌.ഒരു ദിവസത്തെ ചെലവ് തന്നെ 900  കോടി ആണ് എന്നാണു മാധ്യമങ്ങള്‍ കണക്കു കൂട്ടുന്നത്‌ .ഇതിലും കൂടുതല്‍ ആകാനെ തരമുള്ളൂ.ഒബാമയുടെ കൂടെ എഴുന്നള്ളുന്ന ആണവ,ആയുധ വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇതിനേക്കാള്‍ ചെലവു വന്നാലും അത്  അവര്‍കൊക്കെ മൂക്കിപ്പൊടി വാങ്ങിക്കുന്ന കാശെ ആകുന്നുള്ളൂ .പക്ഷെ ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത നമ്മുടെ നാട്ടുകാര്‍ക്ക്  ഒരു "കോടി"വാങ്ങിക്കൊടുക്കാന്‍ "ഖജനാവില്‍ അഞ്ചു നയാ പൈസ ഇല്ല"എന്നാണു അധികാരികള്‍ പറയുന്നതും .40 വിമാനങ്ങളില്‍ വരുന്ന അനുയായികളെ സ്വീകരിക്കാന്‍ മുംബയിലെ വിമാന,റോഡ്‌ ഗതാഗതങ്ങള്‍ അടച്ചിടുമ്പോള്‍ മറ്റു പല കോടികള്‍ കൂടി നഷ്ട്ടപ്പെടും .

ഇത്രയും ചെലവാക്കി എന്തിനാണ് ഒബാമ വരുന്നത് ?ഈ വരവ് കൊണ്ട് സാധാരണക്കാരന് എന്തു നേട്ടം ?അമേരിക്കയുടെ കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ,ആയുധ,ആണവ കച്ചവടത്തിന് പുതിയ ബ്രോക്കര്‍മാരെ പരിജയപ്പെടുത്താന്‍ ,ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും നിരപരാധികളെ കൊന്നൊടുക്കുന്ന പ്രക്രിയയില്‍ ഇന്ത്യയും പങ്കാളികളാക്കാന്‍ അല്ലാതെ നമുക്ക് എന്തു നേട്ടം ആണ് വരാന്‍ പോകുന്നത്?ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ തൊഴില്‍ ചെയ്യുന്ന പുറം ജോലി കരാര്‍ പോലും നിര്‍ത്താന്‍ ഉത്തരവിട്ട  ആള്‍  ആണ് ഈ ഒബാമ എന്ന് അറിയാഞ്ഞിട്ടാണോ?ഇന്ത്യയിലെ യു എന്നിലെ സ്ഥിരം അങ്ങത്വം എന്ന അവകാശത്തെ പോലും എതിര്‍ക്കുന്നത് ഈ അമേരിക്കയാണ് എന്നതാണ് വസ്തുത.  എല്ലാരെയും പോലെ ഒബാമയും വന്നു കോടികളുടെ കരാര്‍ വാങ്ങിച്ചു പോകും ,  മന്മോഹന്ജി വെറുതെ തട്ടി വിട്ടെന്നും ഇരിക്കും "മിസ്റ്റര്‍ ഒബാമ നിങ്ങളെ ഇന്ത്യക്കാര്‍ വളരെ അഗാധമായി  സ്നേഹിക്കുന്നു " എന്ന് 

Comments

Unknown said...

അവിടെ അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അങ്ങേര്‍ നമ്മുടെ അച്ചുതാനന്ദന്റെ അവസ്ഥയില്‍ തന്നെയാണെന്നാണ്, വരട്ടെ ഇന്ത്യന്‍ കുളിര്‍ക്കാറ്റേറ്റ് പൊയ്ക്കോട്ടെ!

ബിജുക്കുട്ടന്‍ said...

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാത്തത് കൊണ്ട് ഇത് വേണോ വേണ്ടയോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. എന്തായാലും അമേരിക്ക ഒരു വികസിത രാജ്യവും, നമ്മള്‍ ഒരു വികസ്വര രാജ്യവും ആയിരിക്കുന്ന സ്ഥിതിക്ക് എന്തായാലും നമുക്കായിരിക്കും നേട്ടം എന്ന് പ്രതീക്ഷിക്കാം. "ലോകത്തിലെ ഏറ്റവും വിധ്യാസമ്പന്നനായ ഭരണാധികാരി" ഒന്നും കാണാതെ ഇതിനൊക്കെ ഇറങ്ങിതിരിക്കില്ലല്ലോ. തല്‍ക്കാലം ആളെ വിശ്വാസത്തിലെടുക്കുക, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് എന്നൊന്നുണ്ടല്ലോ?

ആചാര്യന്‍ said...

ബൈജു..ഒരു മീറ്റിങ്ങും കൂടി അറേഞ്ച് ചെയ്യാം ..തോല്‍വികളില്‍ നിന്നും എങ്ങനെ തിരിച്ചു വരാം എന്നതിനെപ്പറ്റി ശ്രീ പിണറായിയുമായി ഒരു കൂടിക്കാഴ്ച എന്തെ ...
thaanks ..

പട്ടേപ്പാടം റാംജി said...

ഒബാമ ഒന്നും കാണാതെ ഇതിനൊന്നും ഇറങ്ങിത്തിരിക്കില്ല,അമേരിക്കയും.

sm sadique said...

സത്യം സത്യമായിട്ട് വിളിച്ച് പറയുന്നവർ എന്നും എണ്ണത്തിൽ കുറവും അവർക്ക് ശത്രുക്കൾ വള്രെ കൂടുതലുമായിരിക്കും. എങ്കിലും , സത്യം വിളിച്ച് പറയുക. പക്ഷെ, അത് ഏകപക്ഷീയമാകാതെ ശ്രദ്ധിക്കുക.

ഹംസ said...

ആചാര്യ പറഞ്ഞതില്‍ കാര്യമില്ലാതില്ല...

ഇനി ഞാന്‍ ഒന്ന് ഒബാമയുമായി സംസാരിച്ചു നോക്കട്ടെ.. പട്ടിണി പാവങ്ങളായ ഞങ്ങളെ ഇനിയും കഷ്ടപ്പെടുത്താനായുള്ള ഈ വരവ് വേണമോ എന്ന്.. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന പ്രായമൊക്കെ അവന്‍റെ കഴിഞ്ഞു എങ്കിലും പറയല്‍ എന്‍റെ കടമയല്ലെ.. ഞാനും ഒരു ഇന്ത്യക്കാരനല്ലെ..

ആചാര്യന്‍ said...

നന്ദി റാംജി
നന്ദി സാദിക് ഭായ് ...ഏക പക്ഷം അല്ല എല്ലാരും എതിര്‍ക്കുന്നത് തന്നെ അല്ലെ?
നന്ദി ഹംസ ഭായ് ....നമ്പര്‍ മാറിയിട്ടുണ്ട് അറിഞ്ഞില്ലേ?പഴയതല്ല പുതിയത് വേണോ?

ആചാര്യന്‍ said...

ഒബാമ ഒന്നും കാണാതെ ഇതിനൊന്നും ഇറങ്ങിത്തിരിക്കില്ല,അമേരിക്കയും.

ആചാര്യന്‍ said...

ബൈജു..ഒരു മീറ്റിങ്ങും കൂടി അറേഞ്ച് ചെയ്യാം ..തോല്‍വികളില്‍ നിന്നും എങ്ങനെ തിരിച്ചു വരാം എന്നതിനെപ്പറ്റി ശ്രീ പിണറായിയുമായി ഒരു കൂടിക്കാഴ്ച എന്തെ ...
thaanks ..

ആചാര്യന്‍ said...

ആചാര്യ പറഞ്ഞതില്‍ കാര്യമില്ലാതില്ല...

ഇനി ഞാന്‍ ഒന്ന് ഒബാമയുമായി സംസാരിച്ചു നോക്കട്ടെ.. പട്ടിണി പാവങ്ങളായ ഞങ്ങളെ ഇനിയും കഷ്ടപ്പെടുത്താനായുള്ള ഈ വരവ് വേണമോ എന്ന്.. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന പ്രായമൊക്കെ അവന്‍റെ കഴിഞ്ഞു എങ്കിലും പറയല്‍ എന്‍റെ കടമയല്ലെ.. ഞാനും ഒരു ഇന്ത്യക്കാരനല്ലെ..

ആചാര്യന്‍ said...

നന്ദി റാംജി
നന്ദി സാദിക് ഭായ് ...ഏക പക്ഷം അല്ല എല്ലാരും എതിര്‍ക്കുന്നത് തന്നെ അല്ലെ?
നന്ദി ഹംസ ഭായ് ....നമ്പര്‍ മാറിയിട്ടുണ്ട് അറിഞ്ഞില്ലേ?പഴയതല്ല പുതിയത് വേണോ?

ആചാര്യന്‍ said...

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാത്തത് കൊണ്ട് ഇത് വേണോ വേണ്ടയോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. എന്തായാലും അമേരിക്ക ഒരു വികസിത രാജ്യവും, നമ്മള്‍ ഒരു വികസ്വര രാജ്യവും ആയിരിക്കുന്ന സ്ഥിതിക്ക് എന്തായാലും നമുക്കായിരിക്കും നേട്ടം എന്ന് പ്രതീക്ഷിക്കാം. "ലോകത്തിലെ ഏറ്റവും വിധ്യാസമ്പന്നനായ ഭരണാധികാരി" ഒന്നും കാണാതെ ഇതിനൊക്കെ ഇറങ്ങിതിരിക്കില്ലല്ലോ. തല്‍ക്കാലം ആളെ വിശ്വാസത്തിലെടുക്കുക, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് എന്നൊന്നുണ്ടല്ലോ?

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക