പൊളിച്ചടക്കേണ്ടി വരുന്ന "ആദര്‍ശങ്ങള്‍ "...



   കാര്‍ഗില്‍ യുദ്ധം  .നമ്മുടെ അഭിമാനം ആയ ഭാരതത്തിന്റെ ചരിത്രത്തില്‍   തങ്ക ലിപികളില്‍ എഴുതപ്പെടെണ്ട ഒരു യുദ്ധം .പക്ഷെ എന്നും വിവാദങ്ങളുടെ കൂടെയാണ് ആ യുദ്ധം അറിയപ്പെടുന്നത്.സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യംഎന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയെന്ന,സാമ്രാജ്യത ഫാസിസ്റ്റുകളുടെ  കരാള ഹസ്തങ്ങളില്‍ നിന്നുംനമ്മുടെ ഹാര്‍ഷ ഭാരതം സ്വാതന്ത്ര്യം നേടിയത് മുതല്‍ ,1948 നു നമ്മുടെമഹത്തായ രാജ്യത്തിന്‌ വേണ്ടി അഹോരാത്രം പോരാടിയ ,ഈ ഭാരതത്തിന്‌ വേണ്ടി "സ്വയം സേവനം "ചെയ്ത രാഷ്ട്ര പിതാവിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്ത് പോയ വെടിയുണ്ടകള്‍ മുതല്‍ തുടങ്ങുന്ന ,ഈ രാജ്യത്തെ ശിഥിലം ആക്കാനുള്ള ഫാസിസ്റ്റ്  ശക്തികളുടെ  ശ്രമങ്ങള്‍ , 1965 ലും,1971 ലും,ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമായി പരിണമിച്ച പാകിസ്ഥാന്റെ ഇന്ത്യയെ തകര്‍ക്കാനുള്ള വ്യാമോഹത്തിന്റെ നുഴഞ്ഞു കയറ്റങ്ങളുടെ അവസാന പതിപ്പായിരുന്നു കാര്‍ഗില്‍ യുദ്ധമായി പരിണമിച്ചത്‌ .

                                കാര്‍ഗിലിലെ  നുഴഞ്ഞു കയറ്റം നടത്തിയ ആള്‍ക്കാര്‍ക്ക് എതിരെ, ഭാരതത്തെ നശിപ്പിക്കാം എന്ന് വ്യാമോഹിച്ച ശക്തികള്‍ക്ക്‌  എതിരെ ,രക്തം ഉറച്ചു കട്ടിയാകുന്ന  തണുപ്പത്ത് പോലും സ്വന്തം രാജ്യത്തിന്റെ ആത്മാവിന്റെ ചൂട് ഏറ്റു വാങ്ങിയ പോരാളികള്‍ അഹോരാത്രം പോരാടി നിന്ന് ,നമ്മുടെ അഭിമാനം കാത്തു രക്ഷിച്ച അതിര്‍ത്തി കാക്കുന്ന ,അത് വഴി നമ്മെത്തന്നെ കാക്കുന്ന ധീര ജവാന്മാര്‍ ,അവരില്‍ ചിലര്‍ ശത്രുവി
ന്റെ വെടിയുണ്ടയും മിസൈലുകളും ഏറ്റു "വീരമ്രിത്യു "വരിക്കുകയും,അവരെ അടക്കം ചെയ്യാന്‍ ആയി ,അനേകം ശവപ്പെട്ടികള്‍ക്ക്  അന്നത്തെ കേന്ദ്ര പ്രധിരോധ മന്ത്രി ആയിരുന്ന ജോര്‍ജു ഫെര്നാണ്ടെസ് ,ഓര്‍ഡര്‍  ചെയ്തു  ,അത് വഴി കോടികളുടെ അഴിമതി നടത്തുകയും നമ്മുടെ രാഷ്ട്രീയക്കാരുടെ ആദര്‍ശങ്ങളുടെ ഉടുമുണ്ട് അഴിക്കുകയും ചെയ്തതാണ്  ആദ്യത്തേത് 
.നാം അഭിമാനം ആയി കാണുന്ന,നമ്മുടെ ശത്രു രാജ്യങ്ങളുടെ നേരെ വിരിമാറു കാണിച്ചു വെടിയുണ്ടകള്‍ ഏറ്റു വാങ്ങി മരണം അടയുന്ന ജവാന്മാരുടെ മരണത്തെ പോലും ,അവര്‍ക്ക് നല്‍കേണ്ട വീരോചിത യാത്ര  അയപ്പ്  പോലും എങ്ങനെ ഒരു നല്ല വരുമാന മാര്‍ഗം ആക്കാം എന്ന് കാണിച്ചത് ,അന്ന് അഴിമതികള്‍ക്കെതിരെ പോരാടിയിരുന്ന സോഷ്യലിസ്റ്റ്‌  തീച്ചൂളയില്‍ വളര്‍ന്നു ,അവസാനം അതുപേക്ഷിച്ചു   മുതലാളിത്തത്തിന്റെ വക്താവായി മാറിയ ഫെര്നാണ്ടെസ് ആണ് എന്നത്  നമ്മുടെ രാഷ്ട്രീയക്കാരുടെ കപട  ആദര്‍ശങ്ങളെ മറ നീക്കി പുറത്തു വരാന്‍ പ്രാപ്തമാക്കി.അതിന്‍റെ അനന്ദര  ഫലമാണോ എന്തോ ,ഒരിറ്റു വെള്ളത്തിനു വേണ്ടി ,ഭക്ഷണത്തിനു 
വേണ്ടി യാചിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ അടക്കം നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലാന്‍ ഉത്തരവിട്ട "കശാപ്പുകാരന്‍ "എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഏരിയല്‍  ഷാരോണിന്റെ അവസ്ഥയില്‍ ഇദ്ദേഹവും ഇപ്പോള്‍
 ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്പാലത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയി...

  പിന്നീട് നാം ഇപ്പോള്‍ കാണുന്ന ആദര്‍ശ്  ഫ്ലാറ്റ് വിവാദം .കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു അടഞ്ഞ ധീര ജവാന്മാരുടെ നിരാലംബരായ വിധവകള്‍ക്കു ആശ്വാസം നല്‍കാന്‍ ,അവരുടെ കുടുംബത്തിനു വേണ്ടി
 തുടങ്ങിയ പദ്ധതി ,ആറു നിലകളിലായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച 
പാര്‍പ്പിട സമുച്ചയത്തിനു ,ഭാരതത്തെ "സേവിക്കുന്ന"രാഷ്ട്രീയ ദല്ലാള്‍ മാരുടെ കണ്ണ് പതിഞ്ഞപ്പോള്‍ ,അപേക്ഷകളില്‍ ഈ രാഷ്ട്രീയക്കാരുടെ വീടുകളില്‍ കിടന്നു പ്ലേ സ്റ്റേഷന്‍ ഗൈമില്‍ സ്റ്റാര്‍ വാറും മറ്റും കളിച്ചു കൊണ്ടിരുന്ന അവരുടെ സ്വന്തക്കാരും  കാര്‍ഗില്‍ യുദ്ദം ചെയ്തവര്‍ ആയി..അത്യാഗ്രഹം കൂടിയതിനു അനുസരിച്ച്  നിലകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.സൈന്യത്തിന്റെ കണ്ണായ സ്ഥലത്ത് ,തന്ത്ര പ്രധാനമായ സ്ഥലത്ത്  ഇത്ര വലിയ കെട്ടിടം ഉയരുന്നത് , ഉയര്‍ന്ന മേലാളന്മാര്‍ കാണാതിരിക്കാന്‍ വേണ്ടി കടലാസിലെങ്കിലും ആ ഉദ്യോഗസ്ഥരുടെ മക്കള്‍ ,ജുഹുവിലെയും മറ്റും ബീച്ചുകളില്‍ സുന്ദരിമാര്‍കൊപ്പം 
കാറ്റ് കൊള്ളാനിരിക്കുന്നവരും,മള്‍ടി പ്ലെക്സുകളില്‍  വിദേശ യുദ്ധ സിനിമകള്‍ മാത്രം കണ്ടു ശീലിച്ചവരും, ഒറ്റ രാത്രി കൊണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍  പങ്കെടുത്ത ജവാന്മാരായി  മാറി .വിരോധാഭാസം എന്ന് പറയട്ടെ ,ഈ അത്യഗ്രഹത്തിനു കക്ഷി രാഷ്ട്രീയ ഭേദം ഉണ്ടായിരുന്നില്ല,ജനങ്ങളുടെ മുമ്പില്‍ പരസ്പരം പോരടിക്കുന്ന ഭരണ,പ്രതിപക്ഷങ്ങള്‍   എല്ലാവരും ഒരുമിച്ചു "രാഷ്ട്രത്തെ സേവിക്കാന്‍ "ഇറങ്ങി പുറപെട്ടപ്പോള്‍ വഴിയാധാരം ആയതു ഈ രാജ്യത്തിന്‌ വേണ്ടി ചോരയോഴുക്കിയ ധീര ജവാന്മാരുടെ വിധവകള്‍ ആയിരുന്നു ,ഈ നാറിയ രാഷ്ട്രീയ ഹിജടകളെ വിശ്വസിച്ചു പോയ ,അവര്‍ക്ക് ചെങ്കോലും കിരീടവും നല്‍കിയ പാവം പൊതു ജനങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ആ "ആദര്‍ശത്തെ"പൊളിച്ചു അടക്കാന്‍ ഉത്തരവിറ
ക്കി മുഖം രക്ഷിക്കാം എങ്കിലും ഭാരതത്തിന്റെ യശസ്സിനു എന്നും ഒരു കളങ്കം തന്നെ ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.. 

ഇനിയും ഉണ്ട് ഒരുപാട് ആദര്‍ശങ്ങളുടെ മുഖം മൂടികള്‍ .കേന്ദ്ര ഗവണ്മെന്റില്‍ ലക്ഷക്കണക്കിന്‌ കോടികളുടെ  അഴിമതി  നടത്തി രാജിവെക്കേണ്ടി വന്ന രാജയ്കെതിരെ ലോക ,രാജ്യ സഭകളില്‍ പോരാട്ടം നടത്തുന്ന ബി ജെ പിയുടെ മുഖ്യമന്ത്രി  യെദി
യൂരപ്പയും കോടികളുടെ അഴിമതി നടത്തി എന്ന് തെളിഞ്ഞിരിക്കുന്നു .രാജയെ രാജി വെപ്പിക്കാനുണ്ടായ ആവേശം എന്തെ യെദിയൂരപ്പ യി
ല്‍ ബിജെപി കാണിക്കുന്നില്ല?.നാം കേരളക്കാര്‍ എല്ലാം ആദര്‍ശത്തി
ന്റെ പ്രതി പുരുഷന്‍ ആയി കാണുന്ന (സ്വയം പ്രതിരോധ ശേഷി ഇല്ലാത്ത )ഇന്ത്യയു
ടെ പ്രതിരോധ  മന്ത്രി  ശ്രീമാന്‍ ഏ 
കെ ആന്റണി കൈകാ
ര്യം ചെയ്യുന്ന വകുപ്പില്‍ 
ഇസ്രയേലുമായും .മറ്റും ഉണ്ടാക്കിയ കരാറുകളില്‍ കോടികളുടെ അഴിമതികള്‍ ആണ് നടന്നിട്ടുള്ളത് എന്നത്  നമുക്ക് അറിയാവുന്ന യാഥാര്‍ത്യങ്ങള്‍ ,ഇത് ആദര്‍ശ പുരുഷന്റെ ഉടുതുണി അഴിഞ്ഞു 
വീഴുന്ന പ്രതീതി ആണ് ഉണ്ടാക്കുന്നത്‌ .കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം എന്നത് യാഥാര്‍ത്ഥ്യം ആക്കിയത്  ആന്റണി മാത്രം ആണ് .  

അഴിമതിക്കെതിരെ പോരാടി പാവപ്പെട്ടവന്റെ കൂടെ നിന്നിരുന്ന ഇടതു പക്ഷ സഖാക്കള്‍ ,ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ "പരിപ്പ് വടയും ചായയും മാത്രം എന്നും കഴിച്ചാല്‍ മതിയോ?ബര്‍ഗറും കെ എഫ് സിയും കഴിക്കേണ്ട കാലം വന്നു എന്നാണു "ഇപ്പോള്‍ അവരുടെ ചിന്ത എന്ന് തോന്നുന്നു .സി പി എമ്മിന്റെ സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുത മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ലാവലിന്‍ കരാര്‍ വഴി കോടികള്‍ വഴി വിട്ടു നേടി എന്ന കേസ് ഇപ്പോള്‍ സി ബി ഐ അന്വേഷണം നടത്തി വരികയാണ് .ഈ അന്വേഷണങ്ങള്‍ ഒരു നൂറ് നൂറ്റമ്പത് കൊല്ലം നീണ്ടു നില്‍ക്കും എന്നത് ആണ് ഒരു പിടിവള്ളി അല്ലെ?.അഴിമതികള്‍ ജെ സി ബി ഉപയോഗിച്ച് തച്ചുടക്കാന്‍ നിന്ന വി എസ്സിനെ ആദ്യം അനുകൂലിച്ച നമ്മുടെ സ്വന്തം ഇന്ത്യന്‍ കമ്മുനിസ്റ്റ്‌  പാര്‍ട്ടി (സി പി ഐ)അവസാന നിമിഷത്തില്‍ ജെ സി ബി യില്‍ നിറയെ കാശും കൊണ്ട് വന്നു ചൊരിഞ്ഞ കുത്തകകളുടെ കൂടെ നിന്നു എന്നതും ഇവരുടെ ആദര്‍ശങ്ങളുടെ  ആണിക്കല്ല് ഇളക്കുന്നതായി.ഇനിയും നമുക്ക് എത്രയോ ആദര്‍ശങ്ങള്‍ പൊളിച്ചു അടക്കെണ്ടതായി വരും. വരും ദിവസങ്ങളില്‍ നമുക്ക് കാതോര്‍ക്കാം .കള്ളന്മാരുടെ മാത്രം അല്ല പച്ചപ്പാവം നടിക്കുന്ന കള്ളന്മാര്‍ക്ക് കഞ്ഞി വെക്കുന്ന കുള്ളന്മാരുടെ കൂടി ആദര്‍ശങ്ങളില്‍ ഒരു പിടി മണ്ണ് വാരി എറിയാന്‍ ...
                         

Comments

ഹംസ said...

അല്ലങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറും കള്ളന്മാരല്ല കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചവരാണ്.... ( ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാതിരിക്കാന്‍ മാത്രം വിവരമില്ലാത്തവരല്ലല്ലോ നമ്മുടെ രാഷ്ട്രീയക്കാര്‍ )

faisu madeena said...

ഇതൊക്കെ കേള്‍ക്കുമ്പോ പോയി വല്ല മവോയിസ്റ്റും ആവാനാ തോന്നുന്നത് ....

ഇതിനൊന്നും ഒരു അറുതി ഇല്ലേ ????

Unknown said...

അയ്യോ ആചാര്യാ,
താങ്കള്‍ ആരെ വേണമെങ്കിലും വിമര്‍ശിച്ചോളു പക്ഷെ പിണറായിയെ മാത്രം വേണ്ട.
കുറെ എറാന്‍ മൂലികള്‍ കൂട്ടമായി വന്നു താങ്ങളെ ആക്രമിക്കും. സത്യം പറയുന്നവന്‍ ഈല്ലാരും ഒറ്റപെടുത്തുകയെ ഉള്ളു.

TPShukooR said...

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കഴുകിത്തുടക്കല്‍ ആവശ്യം തന്നെ. അഴിമതി ഒരു കാന്‍സര്‍ പോലെ പടരുകയാണ്. ലേഖനം നന്നായി

പട്ടേപ്പാടം റാംജി said...

സത്യം പറയുന്നവരെ എല്ലാരും ഒറ്റപ്പെടുത്തും എന്നതിനോട് യോജിക്കാന്‍ പറ്റില്ല. എന്താണ് സത്യം എന്നത് നമ്മളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങക്കള്ളങ്ങളെ അപ്പടി വിഴുങ്ങുന്നവരെ തിരുത്താനും കഴിയില്ല. മാധ്യമങ്ങള്‍ എന്താണെന്ന് നീര റാഡിയായും, ബാര്‍ക്ക ദത്തും, വീര്സാങ്ങുവിയും കാട്ടി തന്നിട്ട് അധികം സമയമായിട്ടില്ല.

ആചാര്യന്‍ said...

എല്ലാവര്‍ക്കും നന്ദി
@ഹംസക്ക...ചക്കരക്കുടം ...പാവപ്പെട്ടവന്റെത് കൂടി ആണ് എന്ന് കുറച്ചെങ്കിലും ഓര്‍ക്കണ്ടേ അല്ലെ?

@ഫൈസ് ..അയ്യോ മവൊഇസ്ടുമ് ആവണ്ട അവര്‍ കാശ് വാങ്ങി കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നൊരു ദുഷ്പേര് കൂടി ഉണ്ട് ..എന്തെ?

@ടോംസ്..അറിയഞ്ഞിട്ടല്ല..പിണറായിക്ക് എന്താ കൊമ്പുണ്ടോ എന്നാണു എല്ലാരുടെയും ചോദ്യം ..പിന്നെ സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കും എങ്കിലും അവസാന വിജയം സത്യത്തിന്റെത് മാത്രം അല്ലെ?

@ശുക്കൂര്‍ ...കഴുകി തുടക്കാന്‍ വരുന്നവന് കോടികള്‍ ഒഫെര്‍ ചെയ്‌താല്‍ അവനും ഇതിലെ ഒരു കണ്ണിയാകും എന്തെ ?

@റാംജി സര്‍ ...മാധ്യമങ്ങള്‍ പറയുന്നത് വിഴുങ്ങി നമ്മള്‍ ഇപ്പോള്‍ സത്യവും ,മിഥ്യയും അറിയാത്ത വെറും മണ്ണുണ്ണി ആയിരിക്കുന്നു ..മാധ്യമങ്ങളുടെ പോക്ക് കണ്ടിട്ട് ..സാമ്രാജ്യത്ത കുത്തകകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ മാത്രം ആണ് അവര്‍ എന്ന് കരുതേണ്ടിയിരിക്കുന്നു അല്ലെ?

Noushad Kuniyil said...

മാതൃകകളെന്നു കരുതപ്പെടുന്ന വിഗ്രഹങ്ങളൊക്കെയും തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം ഗുരുതരമായ ചില ചിന്തകളാണ് നമ്മുടെ നാടിന്‍റെ ഭാവിയെക്കുറിച്ച് നല്‍കുന്നത്. രാഷ്ട്രീയത്തിന്‍റെ 'ഹമ്മാമി' ല്‍ എല്ലാവരും ഉടുതുണി ഇല്ലാതെ നില്‍ക്കുന്ന അവസ്ഥാ വിശേഷം അരാഷ്ട്രീയ വാദവും, ഉഗ്രവാദവും ക്ഷണിച്ചു വരുത്തും എന്നതിന് സമീപകാല ഉദാഹരണങ്ങള്‍ സാക്ഷി നില്‍ക്കും.

2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ബി.ജെ. പി. വിമര്‍ശനങ്ങളെ പ്രതിരോധിക്കുവാന്‍ സോണിയാ ഗാന്ധി പറഞ്ഞ ഒരു പോയിന്റു, രാജ്യത്ത് സംശുദ്ധ രാഷ്ട്രീയത്തെ സ്വപ്നം കാണുന്നവരുടെ ചിന്തകളെ അസ്വസ്ഥപ്പെടുത്തും. രാജ അഴിമതിക്കേസില്‍ പെട്ടിട്ടുണ്ടെങ്കില്‍ , നിങ്ങളുടെ യെദിയൂരപ്പയും ആരോപിക്കപ്പെടുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നത് തര്‍ക്ക ശാസ്ത്രത്തില്‍ ശത്രുവിനെ നിരായുധനാക്കുവാന്‍ സാധിക്കുന്ന വജ്രായുധമാകുമെങ്കിലും നിങ്ങളും, ഞങ്ങളും കണക്കാണ് എന്ന സാമാന്യ വല്ക്കരണമോ, നിസ്സാരവല്‍ക്കരണമോ നടക്കുമ്പോള്‍ നിങ്ങള്‍ അഴിമാതിക്കാരായിരിക്കാം, പക്ഷെ ഞങ്ങള്‍ അഴിമതിയുടെ പാപക്കറയേല്‍ക്കാത്തവരാണ് എന്ന് ഉറക്കെ വിളിച്ചു പറയുവാന്‍ കെല്പുള്ളവര്‍ ഇടത്തോ, വലത്തോ, മധ്യത്തിലോ ഇല്ലാതെ വരുന്ന യാഥാര്‍ത്യമാണ്‌ അനാവൃതമാകുന്നത്. azhiyeNNu ന്നുമില്ല.

ആലോചനാ സുഖം നല്‍കുന്ന വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ല; സുഗന്ധമൂറുന്ന കാറ്റുകളൊന്നും വീശുന്നില്ല. അഴിമതിക്കാറൊന്നും അഴി എണ്ണുന്നുന്നുമില്ല. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്, അചാര്യരെ.

കാലികമായ കുറിപ്പ്. പ്രസക്തമായ ചിന്തകള്‍... ആശംസകള്‍.

Anil cheleri kumaran said...

നന്നാവുമെന്ന് പ്രതീക്ഷിക്കാം.

ഹാപ്പി ബാച്ചിലേഴ്സ് said...

ആര് നന്നാവാന്‍??

ആചാര്യന്‍ said...

@നൌഷാദ് കുനിയില്‍ വളരെ നന്ദി നല്ല വാചകങ്ങള്‍ ..ആലോചനാ സുഖം നല്‍കുന്ന വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ല; സുഗന്ധമൂറുന്ന കാറ്റുകളൊന്നും വീശുന്നില്ല. അഴിമതിക്കാറൊന്നും അഴി എണ്ണുന്നുന്നുമില്ല. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്, അചാര്യരെ.
@കുമാരന്‍,നന്ദി ഇവിടെ വന്നതിനു ..എപ്പോള്‍ ആ പ്രതീക്ഷ ഇനിയും വേണോ കുമാരേട്ടാ..
@ഹാപ്പി ബാച്ചിലേര്‍സ് .നന്ദി ..ആറ്‌ നന്നാവാന്‍ അല്ലെ ഹഹ

മഹേഷ്‌ വിജയന്‍ said...

ഞങ്ങള്‍ ചുമ്മാതാണോ രാഷ്ട്രീയം രാഷ്രീയം എന്ന് പറഞ്ഞു ജനങ്ങളെ സേവിക്കാനിരങ്ങുന്നത്...?
ഞങ്ങള്‍ക്കും എന്തെങ്കിലും ഒക്കെ വേണ്ടേ.. ? എം. പി.യും എം. എല്‍. എ.-യും ആകാന്‍ ചിലവാക്കിയ കാശ് എങ്കിലും തിരിച്ചു പേടിക്കണ്ടേ..? നിങ്ങള്‍ക്കൊകെ ചുമ്മാ ബ്ലോഗ്‌ എഴുതിയും വായിച്ചും പിള്ളേര് കളിച്ചു നടന്നാ മതി..
ഞങ്ങള്‍ ഇതിനുള്ള സൗകര്യം ഉണ്ടാക്കി ഇല്ലായിരുന്നേല്‍ ഇപ്പൊ കാണാമായിരുന്നു..

മഹേഷ്‌ വിജയന്‍ said...

ഇതൊരു ജനാധിപത്യ രാജ്യമായത് അന്റെ ഭാഗ്യം..
കാര്യം ഞങ്ങള്‍ പല പാര്ട്ടിക്കാര്‍ ആണെങ്കിലും പൊതുവായ ഒരു കാര്യം വരുമ്പോള്‍ ഞങ്ങള്‍ എല്ലാം ഒരുമിച്ചു നില്‍ക്കും..
അതാണ്‌ ഞമ്മടെ രാഷ്ട്രീയം..

IndianSatan said...

വിമര്‍ശനം കൊള്ളാം, പക്ഷേ പിണറായിയേ വിമര്‍ശിക്കുമ്പോ സൂക്ഷിചോണേ,;-)

സൈബര്‍ പോലീസ് പിടിച്ചാല്‍ പരിപ്പ് എടുക്കും... ;-)

ശ്രീജിത് കൊണ്ടോട്ടി. said...

ആചാര്യാ...
പോസ്റ്റു നാന്നായിട്ടുണ്ട്.

അഫ്സല്‍ said...

എന്‍റ് ചോരതീളക്കുന്നു
ആചാര്യാ...

Sidheek Thozhiyoor said...

അഴിമതിയില്‍ ആറാടി ആര്‍മാദിച്ചു നമ്മുടെ രാജ്യം പുരോഗതിയിലേക്ക് മൂക്കുംകുത്തി കുതിച്ചുകൊണ്ടിരിക്കുന്നു.ആഹഹ ...

Sabu Hariharan said...

വരും തലമുറയ്ക്ക്‌ വായിച്ചു പഠിക്കുവാൻ ആരെങ്കിലും ഈ അഴിമതികളെ കുറിച്ച്‌ ഒരു പുസ്തകം എഴുതിയാൽ നന്നായിരിക്കും.

ഒരു കുഴപ്പമേയുള്ളൂ.. പ്രിന്റിംഗിനു കൊടുക്കുമ്പോഴേക്കും അടുത്ത പുസ്തകത്തിനുള്ള വക നമ്മൾ ഉണ്ടാക്കി കഴിഞ്ഞിരിക്കും..

any takers?

പഞ്ചാരകുട്ടന്‍ -malarvadiclub said...

കുള്ളന്മാരുടെ കൂടി നമ്മക്കും കൂടി കാക്കാന്‍ തുടങ്ങിയാലോ.നമ്മുടെ സ്വന്തം മുതല്‍ മറ്റുള്ളവര്‍ കൊണ്ട് പോകുന്നതിലും നല്ലതല്ലേ നമ്മള്‍ തന്നെ കക്കുന്നത്‌
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ആചാര്യന്‍ said...

ആചാര്യാ...
പോസ്റ്റു നാന്നായിട്ടുണ്ട്.

ആചാര്യന്‍ said...

ആര് നന്നാവാന്‍??

ആചാര്യന്‍ said...

ഇതൊരു ജനാധിപത്യ രാജ്യമായത് അന്റെ ഭാഗ്യം..
കാര്യം ഞങ്ങള്‍ പല പാര്ട്ടിക്കാര്‍ ആണെങ്കിലും പൊതുവായ ഒരു കാര്യം വരുമ്പോള്‍ ഞങ്ങള്‍ എല്ലാം ഒരുമിച്ചു നില്‍ക്കും..
അതാണ്‌ ഞമ്മടെ രാഷ്ട്രീയം..

ആചാര്യന്‍ said...

അഴിമതിയില്‍ ആറാടി ആര്‍മാദിച്ചു നമ്മുടെ രാജ്യം പുരോഗതിയിലേക്ക് മൂക്കുംകുത്തി കുതിച്ചുകൊണ്ടിരിക്കുന്നു.ആഹഹ ...

ആചാര്യന്‍ said...

കുള്ളന്മാരുടെ കൂടി നമ്മക്കും കൂടി കാക്കാന്‍ തുടങ്ങിയാലോ.നമ്മുടെ സ്വന്തം മുതല്‍ മറ്റുള്ളവര്‍ കൊണ്ട് പോകുന്നതിലും നല്ലതല്ലേ നമ്മള്‍ തന്നെ കക്കുന്നത്‌
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ആചാര്യന്‍ said...

സത്യം പറയുന്നവരെ എല്ലാരും ഒറ്റപ്പെടുത്തും എന്നതിനോട് യോജിക്കാന്‍ പറ്റില്ല. എന്താണ് സത്യം എന്നത് നമ്മളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങക്കള്ളങ്ങളെ അപ്പടി വിഴുങ്ങുന്നവരെ തിരുത്താനും കഴിയില്ല. മാധ്യമങ്ങള്‍ എന്താണെന്ന് നീര റാഡിയായും, ബാര്‍ക്ക ദത്തും, വീര്സാങ്ങുവിയും കാട്ടി തന്നിട്ട് അധികം സമയമായിട്ടില്ല.

ആചാര്യന്‍ said...

അയ്യോ ആചാര്യാ,
താങ്കള്‍ ആരെ വേണമെങ്കിലും വിമര്‍ശിച്ചോളു പക്ഷെ പിണറായിയെ മാത്രം വേണ്ട.
കുറെ എറാന്‍ മൂലികള്‍ കൂട്ടമായി വന്നു താങ്ങളെ ആക്രമിക്കും. സത്യം പറയുന്നവന്‍ ഈല്ലാരും ഒറ്റപെടുത്തുകയെ ഉള്ളു.

ആചാര്യന്‍ said...

ഞങ്ങള്‍ ചുമ്മാതാണോ രാഷ്ട്രീയം രാഷ്രീയം എന്ന് പറഞ്ഞു ജനങ്ങളെ സേവിക്കാനിരങ്ങുന്നത്...?
ഞങ്ങള്‍ക്കും എന്തെങ്കിലും ഒക്കെ വേണ്ടേ.. ? എം. പി.യും എം. എല്‍. എ.-യും ആകാന്‍ ചിലവാക്കിയ കാശ് എങ്കിലും തിരിച്ചു പേടിക്കണ്ടേ..? നിങ്ങള്‍ക്കൊകെ ചുമ്മാ ബ്ലോഗ്‌ എഴുതിയും വായിച്ചും പിള്ളേര് കളിച്ചു നടന്നാ മതി..
ഞങ്ങള്‍ ഇതിനുള്ള സൗകര്യം ഉണ്ടാക്കി ഇല്ലായിരുന്നേല്‍ ഇപ്പൊ കാണാമായിരുന്നു..

ആചാര്യന്‍ said...

അല്ലങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറും കള്ളന്മാരല്ല കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചവരാണ്.... ( ചക്കരകുടത്തില്‍ കയ്യിട്ടാല്‍ നക്കാതിരിക്കാന്‍ മാത്രം വിവരമില്ലാത്തവരല്ലല്ലോ നമ്മുടെ രാഷ്ട്രീയക്കാര്‍ )

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക