സ്മാര്‍ട്ട് കൊച്ചിയിലെ ചുവന്ന തെരുവോരങ്ങളില്‍ (ചുവന്ന തെരുവ് എന്നാല്‍ ചെമ്മണ്ണിട്ട റോഡുകള്‍ ഉള്ള തെരുവാണ് കേട്ടോ ) ഗോരി കളിച്ചു വളര്‍ന്ന പയ്യന് ആണ് ശാന്തപ്പന് (ഗോരി കളി: ഞങ്ങളുടെ നാട്ടില്‍ ആറേഴു ഓടിന് കഷണങ്ങള്‍ അടുക്കി വെച്ച് അതിലേക്കു പന്ത് എറിയുന്ന കളി,വിവിധ ദേശങ്ങളില്‍ വിവിധ പേരുകള്‍ ആയിരിക്കും ഇതിനു കേട്ടാ) ). ശാന്തപ്പന് നഗരങ്ങളിലെ സിനിമാ തീയെറ്റരുകളില്‍ പോകുമ്പോളൊക്കെ ഗോരിക്ക് എറിയുന്ന പന്തുമായി നിരന്നു നില്ക്കുന്ന ഭാരതീയ ഗോരി ടീമിലെ കളിക്കാരുടെ പടങ്ങള്‍ കണ്ടു , അവനും ഒരു ആഗ്രഹം ഗോരി ദേശീയ ടീമില്‍ എങ്ങനെയും സ്ഥാനം പിടിക്കണം. ഗോരി കളിച്ചു നടക്കുന്നു എന്നല്ലാതെ ശരിക്കു മര്മത്തില് എറിയാനുള്ള വിരുതൊന്നും ഇല്ലെങ്കിലും,വല്ലപ്പോഴും "ചക്ക വീണു മുയല് ചാകാറുണ്ട്" എന്നത് കൊണ്ട് താനും ഒരു വലിയ ഗോരി കളിക്കാരന് ആണ് എന്നാണു പുള്ളിയുടെ വിചാരം .
എങ്ങനെയാണ് ശാന്തപ്പന് ദേശീയ ഗോരി ടീമില്‍ സ്ഥാനം കിട്ടുക? ശാന്തപ്പനെക്കള്‍ വലിയ കളിക്കാരൊക്കെ പായും തലയണയും, മറ്റു പലതും ദേശീയ ആസ്ഥാനത്ത് കൊണ്ട് വെച്ച് കെട്ടിക്കിടക്കുമ്പോള്‍ ന്യായമായും വരുന്ന ചോദ്യം. അപ്പോഴാണ് ശാന്തപ്പന്റെ സുഹൃത്തും അഖില കേരള കള്ള സാക്ഷി യുണിയന്‍ പ്രസിഡന്റും ആയ "സാക്ഷി ബീരാന്" രംഗത്ത് വരുന്നത്.(വാഴക്കൊല മുതല്‍ മനുഷ്യക്കൊല വരെ ഉള്ളതിന്നു കള്ള സാക്ഷി പറയലാണ് ബീരാന്റെ ജോലി ). ബീരാന്റെ നിര്‍ദേശപ്രകാരം ശാന്തപ്പന് , കേരളത്തിലെ അറിയപ്പെടുന്ന ഫ്ലാഷ് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട് ടരെ കാണുന്നു .
റിപ്പോര്‍ട്ടര്‍ : തനിക്കു ദേശീയ ടീമില്‍ കയറാന്‍ എന്ത് യോഗ്യതയാടോ ഉള്ളത് ..സംസ്ഥാന ടീംമില്‍ അംഗമാണോ? അല്ല. ജില്ലാ ടീമില്‍ അംഗമാണോ? അല്ല .പിന്നെ എങ്ങനെ നടക്കുമെന്നാണ് .അതും പോട്ടെ നേരാം വണ്ണം ഗോരി കളി അറിയുകയും ഇല്ലല്ലോ?
ശാന്തപ്പന് : ഒന്ന് പോ മാഷേ എല്ലാരും ഇതൊക്കെ ചെയ്തിട്ടും അറിഞ്ഞിട്ടും ആണോ ടീമില്‍ കയറുന്നത്?ഒന്ന് എത്തി കിട്ടിയാല്‍ അതൊക്കെ പഠിച്ചോളും കേട്ടാ.മാഷൊരു കാര്യം ചെയ്യാന്‍ പറ്റുമോന്നു അറിയാനാ ഞാന്‍ വന്നെ .എന്നെക്കുറിച്ച് നിങ്ങളുടെ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ് കൊടുക്കണം പറ്റുമോ?
റിപ്പോര്‍ട്ടര്‍ : ഓഹോ അപ്പൊ അങ്ങിനെ വഴിക്ക് വാ .കുറെ കാശ് ഇറക്കേണ്ടിവരും വരും കേട്ടാ.
ശാന്തപ്പന് :കാശൊക്കെ ഇറക്കാം ടീമില്‍ എത്തണം ,അടുത്ത ആഴ്ച ടീം പ്രഖ്യാപിക്കും അതിന്നു മുമ്പ് ന്യൂസ് ഇറക്കണം എന്തേ?
റിപ്പോര്‍ട്ടര്‍ : ഓഹോ അങ്ങിനെയോ അപ്പോളെ ഒരു കാര്യം ചെയ്യൂ താന്‍ തന്റെ പിള്ളാരെയും കൂട്ടി ഗോരി കളിക്കാന്‍ പുത്തരിക്കണ്ടത്തിലേക്ക് വാ നാളെ തന്നെ ,നമുക്ക് അവിടെന്നു തന്റെ കളി ഷൂട്ട് ചെയ്യാം പിന്നെ അഡ്വാന്‍സ് കാശും തന്നോളൂ..
ശാന്തപ്പന് : മാഷേ ഇതാ ഇത് പിടിച്ചോളൂ എഴുപത്തയ്യായിരം ഉണ്ട്.പെങ്ങളെ പണ്ടം പണയം വെച്ച കാശാണ് ടീമില്‍ എത്തിയില്ലെങ്കില്‍ അറിയാല്ലോ ,ഇപ്പോള്‍ തന്നെ ഒരു ന്യൂസ് കാച്ചിയെക്ക്.
"ദേശീയ ഗോരി ടീമിലേക്ക് ശാന്തപ്പന് സാധ്യത " ?
റിപ്പോര്‍ട്ടര്‍ :ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമിലേക്ക് എടുക്കാന്‍ ഇതിലും എളുപ്പമാടോ.അപ്പോള്‍ ന്യൂസ് ഇപ്പോള്‍ തന്നെ കൊടുത്തേക്കാം .തന്റെ രണ്ടു ഫോട്ടോ എടുപ്പിചോളൂ കേട്ടാ.
അങ്ങനെ ചാനെലില്‍ ഫ്ലാഷ് ന്യൂസ് മിന്നി മറഞ്ഞു കൊണ്ടിരുന്നു.
"കേരളത്തിന്റെ ശാന്തപ്പന് ദേശീയ ടീമില്‍ സ്ഥാനം കിട്ടാന്‍ സാധ്യത"
ഇത് കണ്ട മറ്റു ചാനലുകളും മുന്നും പിന്നും നോക്കാതെ ന്യൂസ് കാച്ചി. പത്രങ്ങളായ പത്രങ്ങളും ,ദേശീയ പത്രങ്ങള്‍ വരെ ഗോരി കളി അറിയാത്ത ശാന്തപ്പനെ വാനോളം പുകഴ്ത്തി.പിറ്റേന്നത്തെ പത്രങ്ങളെല്ലാം ശാന്തപ്പന്റെ ചിരിക്കുന്ന മുഖവും കൂടെ ഫുള്‍ സൈസിലുള്ള ഫാമിലി ഫോട്ടോയും ഫ്രെണ്ട് പേജില്‍ കൊടുത്തു .ശാന്തപ്പന്റെ വെളുക്കെ ചിരിക്കുന്ന ,ഗോരിക്ക് എറിയുന്ന പടവുമായി പുത്തരിക്കണ്ടത്ത് അവന്റെ പിള്ളാര് ഒരു പ്രകടനവും നടത്തി.ഈ വാര്‍ത്തകളൊക്കെ കണ്ട സെലെക്ഷന്‍ കമ്മിറ്റിയും ഇനി ശാന്തപ്പനെ ടീമില്‍ എടുത്തില്ലെങ്കില്‍ അത് ഒരു പ്രാദേശിക വാദത്തിനു കാരണമാകുമോ എന്നും ഭയന്ന് ടീമിലും എടുത്തു.. .............
.ശേഷം ഗ്രൗണ്ടില്‍
വാല് :ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല.അഥവാ അങ്ങിനെ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍ത്യവും ആണ്,
പിന്നെ കാര്യങ്ങള്‍ കൂട്ടി വായിക്കുക.കഥാപാത്രങ്ങള്‍ മാറിയേക്കാം ,രാഷ്ട്രീയക്കാരും ,മറ്റും ,വാര്‍ത്തകള്‍ ഇങ്ങനെയും ആകാം "ആചാര്യന് എന്ന ബ്ലോഗ്ഗര്‍ ഇമ്തിയാസിനു സീറ്റ് കൊടുക്കാന്‍ ബ്ലോഗര്‍മാരുടെ ആവശ്യം" ."നൌഷാദ് അകംബാടത്തിനു മികച്ച കാര്ട്ടൂനിസ്റ്റു അവാര്‍ഡിന് സാധ്യത".ഇനിയും ഇങ്ങനെ പല വാര്‍ത്തകളും ഉണ്ടാകും കേട്ടാ...അതെന്നെ .
Comments
Aadyathe comment njan aano! Vayichu. Ishtamayi. Best wishes:)
kollaaaaaaaam...ghanbeeramaayi...
Ini ithil onnum pedatha oru vartha njan parayatte! Kodikal vila mathikkunna oru vartha! Hey .. Allenkil venda:) enthinaaaa vivadam undakkunnath:) # joke
ആരുടെയൊക്കെ മണ്ടക്കിട്ടാ ഈ കൊട്ട് ഇമ്തിയാസേ. എന്റെ മനസ്സില്‍ ചില പേരുകള്‍ ഉണ്ട്. ഞാന്‍ പറയുന്നില്ല.
അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്.
കൊള്ളാം... ആശംസകള്‍
ഇതൊരു പൈഡ്പോസ്റ്റ് ആകാഞാൽ മതിയായിരുന്നു (ഹി..ഹി)
പുതിയ കാലത്ത് പൈഡ് ന്യൂസുകൾക്ക് പ്രാധാന്യമുണ്ടെന്ന് നാം ഒത്തിരി സംഭവങ്ങളിലൂടെ മനസ്സിലാക്കിയല്ലൊ...
ആശംസകളോടെ.....
കിടിലന്‍ മാഷെ ..!
ഈ ചാനലുകാരുടെ ഒരു കാര്യം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ .........
ഈ ശാന്തപ്പൻമാർ ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ അല്ലെ..???
പഴയതൊന്നും മറന്നിട്ടില്ല അല്ലെ
ഇപ്പോഴും എറിഞ്ഞാല്‍ കൊള്ളുമോ
ഇതൊക്കെ തന്നെയാ നടക്കുന്നത്.
ചെറിയൊരു ചിരി. ഒപ്പം രസകരമായ അവതരണവും .
പറയാതെ പറഞ്ഞു...
അല്ലെങ്കിലും കാശിനു തന്നെയല്ലേ വാര്‍ത്ത. അല്ലാതെ പിന്നെ...
മാധ്യമങ്ങള്‍ വമ്പന്‍ വ്യവസായ സംരംഭങ്ങളാണല്ലോ. സ്വാഭാവികമായും അവര്‍ ലാഭത്തിനു വ്യത്യസ്ത വഴികള്‍ തേടും.
ഏതായാലും കണ്ണടച്ച് വിശ്വസിക്കേണ്ടവയല്ല മാധ്യമങ്ങള്‍ എന്നോര്‍മ്മിപ്പിച്ചതിനു നന്ദി.
അപ്പോള്‍ ഇതൊക്കെയാണ് കയ്യിലിരിപ്പ് അല്ലെ...പോരട്ടങ്ങനെ പോരട്ടെ...
കാശ് കൊടുത്ത് ന്യൂസ് ഉണ്ടാക്കുക എന്നതിനേക്കാള്‍ കാശ് ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പത്രധര്‍മ്മം. പത്ര വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നത് നമ്മള് അപകടത്തില്‍ ചാടാനെ ഉപകരിക്കു. ഷുക്കൂര്‍ ഭായി പറഞ്ഞത് പോലെ വലിയ വ്യവസായങ്ങള്‍ എന്നതിനപ്പുറത്തെക്ക് ജനങ്ങളെ കാര്യം അറിയിക്കുക എന്നതൊക്കെ അവര്‍ക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
ആചാര്യാ.. പോസ്റ്റ് നന്നായിട്ടുണ്ട്..
"ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല."
മുന്‍കൂര്‍ ജാമ്യം ആണല്ലേ..!
മം .......... കുഴപ്പമില്ല .. ആര്‍ക്കൊക്കെ കൊണ്ടു... ആ ആര്‍ക്കറിയാം ?
അഭിനന്ദങ്ങള്‍ ട്ടൊ.
കാശു കൊടുത്തു നാം വാങ്ങുന്ന കടിക്കുന്ന പട്ടികള്‍ ആയി മാറീ ( നാറീ) മാധ്യമങ്ങള്‍ ???
പുത്തൻ മാധ്യമവാർത്താ സംസ്കാരത്തെ ആക്ഷേപഹാസ്യത്തിലൂടെ നനായി അവതരിപ്പിച്ചു...കേട്ടൊ ഭായ്
ഐഡിയ കൊള്ളാം കലക്കി
സമകാലിക വിഷയങ്ങളെ സറ്റയര്‍ ആക്കി അവതരിപ്പിച്ച് ഇവിടെ ആചാര്യന് കയ്യടി വാങ്ങുന്നു..
എന്തിന്റേയും പിന്നണിക്കഥകള്‍ കേട്ടാല്‍ ഇത്തരം വിഷയങ്ങളിലെ കള്ളത്തരവും പൊള്ളത്തരവും
കണ്ട് നാം അന്തം വിട്ട് നിന്നു പോകും.
മികച്ച സറ്റയടിന്റെ ഒരു ഗുണമെന്നത് അത് ആര്‍ക്ക് എപ്പോള്‍ എവിടെ വേണമെന്കിലും അമ്പ് കൊള്ളാന്‍ പാകത്തിലുള്ളതായിരിക്കും.
ആചാര്യന്റെ വാക്കുകള്‍ ശ്രദ്ധേയം തന്നെ..
പേരിനും കാലത്തിനും ദേശത്തിനുമൊക്കെ ഇവിടെ പ്രസക്തി നഷ്ടമാവുന്നു..
വിഷയമാകട്ടെ സാര്വത്രികമെന്നോണം എവിടേയും പ്രസക്തമാവുകയും ചെയ്യുന്നു.
അഭിനന്ദനങ്ങള്‍ ആചാര്യന്!
കുറെ കാലമായല്ലോ ശ്രീ ശന്തപ്പന്റെ പിറകെകൂടിയിട്ടു സാരമില്ല വിട്ടുകള കുറെ കാശും കണ്ണീരുമൊക്കെ മുടക്കിയതല്ലേ ജീവിച് പൊക്കോട്ടെ. സംഗതി കൊള്ളാട്ടോ..
നർമ്മം കലർന്ന ഈ പോസ്റ്റ് വളരെ ഇഷ്ടമായി. paid news - ന്റെ കാര്യം പറയുമ്പോൾ ആ പെമ്പിറന്നോരുടെ (ബർഖ ദത്ത് ) മുഖമാണു ആദ്യം ഓർമ്മയിൽ വരിക.
വാര്‍ത്തയുടെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം കഥകള്‍ ഇവിടെ നര്മ്മത്തിലൂടെയാണു പറഞ്ഞതെങ്കിലും കുറിക്കുകൊള്ളുന്ന അവതരണം വളരെ ഇഷ്ടായി. ആശംസകള്‍....
മ്മളെ നാട്ടില്‍ അതിനു ചട്ടിപ്പന്ത് കളി എന്നാ പേര്.
എല്ലാം ഒരു കളിയല്ലെ മാഷെ...
വിഷയം നന്നായി
ഒന്നുകൂടെ മോടിയാക്കാമായിരുന്നു
എന്നൊരു അഫിപ്രായം...
മാധ്യമ സിന്റികേറ്റുകൾ പല അജണ്ടകളും നടപ്പിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത അജണ്ടകൾ കാണാമെങ്കിലും ചില വിഷയങ്ങളിൽ എല്ലാവരും ഒരു പോലെയാണ്. ബ്രോഡ്കാസ്റ്റ് ചെയ്യാൻ ഇഷ്ടമുള്ളത് ഇഞ്ചിതോട്ടത്തിൽ പോയിയും കണ്ടെത്തിയെന്നിരിക്കും
are kurichaanennu paranju tharoola venam enkil thuppi kaanichu tharaamm
ഒരു ഗടലാസ് സ്വന്തമായുണ്ടെങ്കിലെന്തുമാവാം.... നന്നായീട്ടോ..
ആചാര്യന് ഗോള്‍ അടിക്കുന്നു.. അല്ല സിക്സര്‍ അടിക്കുന്നു ....
ശാന്തപ്പന് ഗോരി കളിക്കട്ടെ ... മാധ്യമങ്ങളുടെ ഒരു കാര്യം..
അക്ഷേപ ഹാസ്യം ക്ഷ പിടിച്ചു .......
ആശംസകള്‍ ................
ആചാര്യ,
കാശിനു വേണ്ടിയല്ലേ എല്ലാം. നല്ല പോസ്റ്റ്
ഓഹോ അപ്പൊ അങ്ങിനെ വഴിക്ക് വാ .കുറെ കാശ് ഇറക്കേണ്ടിവരും വരും കേട്ടാ.
നമുക്കും കിട്ടണം ...അത്ര തന്നെ.
ശേഷം ഗ്രൗണ്ടില്‍!
നല്ല അവതരണം .
ആശംസകള്‍
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വളരെ നന്ദി....പിന്നെ ഇങ്ങനെ പല കഥകളും നടക്കുന്നു...നമ്മുടെ ബരക ദത്തിന്റെയും മറ്റും കഥ ഓര്‍മയില്‍ ഇല്ലേ ..എന്തേ അതെന്നെ..
സംഗതി വളരെ നന്നായി
ഇമ്തി, അല്‍പ്പം വൈകി, ശാന്തപ്പന്റെ കൂടെ ടീമില്‍ കയറാന്‍ നോക്കിയതാ, കിട്ടിയില്ല,, ഇത് നേരത്തെ വായിച്ചിരുന്നെങ്കില്‍ എനിക്കും രണ്ടു ചാനലുകാരെ തരപ്പെടുത്തി ടീമില്‍ കയറാമായിരുന്നു, അടുത്ത തവണ നോക്കാം, ശാന്തപ്പനെ ഞാന്‍ ഔട്ടാക്കും.
ആശംസകള്‍..
ചില പേരുകള്‍ എന്റെ മനസ്സിലും മിന്നി! പറയൂല്ല!
ആക്ഷേപം നന്നായി ആചാര്യാ.
വാല് :ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല.അഥവാ അങ്ങിനെ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍ത്യവും ആണ്, onnonnara vaal thanne... Weldon...
നല്ല ഹാസ്യം...
മേല്‍ പറഞ്ഞ കളിക്ക് ഞങ്ങളുടെ നാട്ടില്‍ "ചട്ടി പന്ത്" കളി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്..
വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വളരെ നന്ദി....പിന്നെ ഇങ്ങനെ പല കഥകളും നടക്കുന്നു...നമ്മുടെ ബരക ദത്തിന്റെയും മറ്റും കഥ ഓര്‍മയില്‍ ഇല്ലേ ..എന്തേ അതെന്നെ..
ശേഷം ഗ്രൗണ്ടില്‍!
നല്ല അവതരണം .
ആശംസകള്‍
ഓഹോ അപ്പൊ അങ്ങിനെ വഴിക്ക് വാ .കുറെ കാശ് ഇറക്കേണ്ടിവരും വരും കേട്ടാ.
നമുക്കും കിട്ടണം ...അത്ര തന്നെ.
ആചാര്യ,
കാശിനു വേണ്ടിയല്ലേ എല്ലാം. നല്ല പോസ്റ്റ്
ആചാര്യന് ഗോള്‍ അടിക്കുന്നു.. അല്ല സിക്സര്‍ അടിക്കുന്നു ....
ശാന്തപ്പന് ഗോരി കളിക്കട്ടെ ... മാധ്യമങ്ങളുടെ ഒരു കാര്യം..
അക്ഷേപ ഹാസ്യം ക്ഷ പിടിച്ചു .......
ആശംസകള്‍ ................
ഒരു ഗടലാസ് സ്വന്തമായുണ്ടെങ്കിലെന്തുമാവാം.... നന്നായീട്ടോ..
മാധ്യമ സിന്റികേറ്റുകൾ പല അജണ്ടകളും നടപ്പിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വ്യത്യസ്ത അജണ്ടകൾ കാണാമെങ്കിലും ചില വിഷയങ്ങളിൽ എല്ലാവരും ഒരു പോലെയാണ്. ബ്രോഡ്കാസ്റ്റ് ചെയ്യാൻ ഇഷ്ടമുള്ളത് ഇഞ്ചിതോട്ടത്തിൽ പോയിയും കണ്ടെത്തിയെന്നിരിക്കും
വിഷയം നന്നായി
ഒന്നുകൂടെ മോടിയാക്കാമായിരുന്നു
എന്നൊരു അഫിപ്രായം...
മ്മളെ നാട്ടില്‍ അതിനു ചട്ടിപ്പന്ത് കളി എന്നാ പേര്.
എല്ലാം ഒരു കളിയല്ലെ മാഷെ...
നർമ്മം കലർന്ന ഈ പോസ്റ്റ് വളരെ ഇഷ്ടമായി. paid news - ന്റെ കാര്യം പറയുമ്പോൾ ആ പെമ്പിറന്നോരുടെ (ബർഖ ദത്ത് ) മുഖമാണു ആദ്യം ഓർമ്മയിൽ വരിക.
സമകാലിക വിഷയങ്ങളെ സറ്റയര്‍ ആക്കി അവതരിപ്പിച്ച് ഇവിടെ ആചാര്യന് കയ്യടി വാങ്ങുന്നു..
എന്തിന്റേയും പിന്നണിക്കഥകള്‍ കേട്ടാല്‍ ഇത്തരം വിഷയങ്ങളിലെ കള്ളത്തരവും പൊള്ളത്തരവും
കണ്ട് നാം അന്തം വിട്ട് നിന്നു പോകും.
മികച്ച സറ്റയടിന്റെ ഒരു ഗുണമെന്നത് അത് ആര്‍ക്ക് എപ്പോള്‍ എവിടെ വേണമെന്കിലും അമ്പ് കൊള്ളാന്‍ പാകത്തിലുള്ളതായിരിക്കും.
ആചാര്യന്റെ വാക്കുകള്‍ ശ്രദ്ധേയം തന്നെ..
പേരിനും കാലത്തിനും ദേശത്തിനുമൊക്കെ ഇവിടെ പ്രസക്തി നഷ്ടമാവുന്നു..
വിഷയമാകട്ടെ സാര്വത്രികമെന്നോണം എവിടേയും പ്രസക്തമാവുകയും ചെയ്യുന്നു.
അഭിനന്ദനങ്ങള്‍ ആചാര്യന്!
ഐഡിയ കൊള്ളാം കലക്കി
കാശു കൊടുത്തു നാം വാങ്ങുന്ന കടിക്കുന്ന പട്ടികള്‍ ആയി മാറീ ( നാറീ) മാധ്യമങ്ങള്‍ ???
മം .......... കുഴപ്പമില്ല .. ആര്‍ക്കൊക്കെ കൊണ്ടു... ആ ആര്‍ക്കറിയാം ?
ആചാര്യാ.. പോസ്റ്റ് നന്നായിട്ടുണ്ട്..
"ഇതിലെ കഥയും കഥാപാത്രങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായോ,മരണപപെട്ടവരുമായോ,ഇനി ജനിക്കാനിരിക്കുന്നവരുമായോ യാതൊരു ബന്ധവും ഇല്ല."
മുന്‍കൂര്‍ ജാമ്യം ആണല്ലേ..!
കാശ് കൊടുത്ത് ന്യൂസ് ഉണ്ടാക്കുക എന്നതിനേക്കാള്‍ കാശ് ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ പത്രധര്‍മ്മം. പത്ര വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കുന്നത് നമ്മള് അപകടത്തില്‍ ചാടാനെ ഉപകരിക്കു. ഷുക്കൂര്‍ ഭായി പറഞ്ഞത് പോലെ വലിയ വ്യവസായങ്ങള്‍ എന്നതിനപ്പുറത്തെക്ക് ജനങ്ങളെ കാര്യം അറിയിക്കുക എന്നതൊക്കെ അവര്‍ക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
അപ്പോള്‍ ഇതൊക്കെയാണ് കയ്യിലിരിപ്പ് അല്ലെ...പോരട്ടങ്ങനെ പോരട്ടെ...
അല്ലെങ്കിലും കാശിനു തന്നെയല്ലേ വാര്‍ത്ത. അല്ലാതെ പിന്നെ...
മാധ്യമങ്ങള്‍ വമ്പന്‍ വ്യവസായ സംരംഭങ്ങളാണല്ലോ. സ്വാഭാവികമായും അവര്‍ ലാഭത്തിനു വ്യത്യസ്ത വഴികള്‍ തേടും.
ഏതായാലും കണ്ണടച്ച് വിശ്വസിക്കേണ്ടവയല്ല മാധ്യമങ്ങള്‍ എന്നോര്‍മ്മിപ്പിച്ചതിനു നന്ദി.
പറയാതെ പറഞ്ഞു...
ഈ ശാന്തപ്പൻമാർ ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ അല്ലെ..???
കിടിലന്‍ മാഷെ ..!
ഈ ചാനലുകാരുടെ ഒരു കാര്യം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ .........
ഇതൊരു പൈഡ്പോസ്റ്റ് ആകാഞാൽ മതിയായിരുന്നു (ഹി..ഹി)
പുതിയ കാലത്ത് പൈഡ് ന്യൂസുകൾക്ക് പ്രാധാന്യമുണ്ടെന്ന് നാം ഒത്തിരി സംഭവങ്ങളിലൂടെ മനസ്സിലാക്കിയല്ലൊ...
ആശംസകളോടെ.....
ആരുടെയൊക്കെ മണ്ടക്കിട്ടാ ഈ കൊട്ട് ഇമ്തിയാസേ. എന്റെ മനസ്സില്‍ ചില പേരുകള്‍ ഉണ്ട്. ഞാന്‍ പറയുന്നില്ല.
Ini ithil onnum pedatha oru vartha njan parayatte! Kodikal vila mathikkunna oru vartha! Hey .. Allenkil venda:) enthinaaaa vivadam undakkunnath:) # joke
Aadyathe comment njan aano! Vayichu. Ishtamayi. Best wishes:)
ഈ കളിക്ക് ഞങ്ങളുടെ പ്രദേശത്ത് ചട്ടികളി എന്നു പറയും. ചട്ടികളിയിലെപ്പോലെ ആക്ഷേപഹാസ്യത്തിന്റെ പന്തും ഓടിന് കഷണവുമെടുത്ത് പലേടത്തേക്കും എറിയുകയാണല്ലോ...
ഇനിയും എഴുതാം കേട്ടോ... ഒരു സംശയവും വേണ്ട... എന്തേ... അതന്നെ
ഈ കളിക്ക് ഞങ്ങളുടെ നാട്ടിൽ 'ചട്ടിപ്പന്ത്' എന്നാണ് പറയുക. എന്നാ താങ്ങലാ ന്യൂസ് ചാനലുകാരെ താങ്ങിയിരിക്കുന്നേ ? സൂപ്പറായിട്ടുണ്ട് ട്ടോ ആചാര്യാ. ആശംസകൾ.
"ആചാര്യന് എന്ന ബ്ലോഗ്ഗര്‍ ഇമ്തിയാസിനു സീറ്റ് കൊടുക്കാന്‍ ബ്ലോഗര്‍മാരുടെ ആവശ്യം" ."നൌഷാദ് അകംബാടത്തിനു മികച്ച കാര്ട്ടൂനിസ്റ്റു അവാര്‍ഡിന് സാധ്യത".ഇനിയും ഇങ്ങനെ പല വാര്‍ത്തകളും ഉണ്ടാകും കേട്ടാ.
ഇതിലെ എനിക്കിഷ്ടപ്പെട്ട പഞ്ചാ ഇത് ട്ടോ. ആശംസകൾ.
ബ്ലോഗിലും പെയ്ഡ് പോസ്റ്റ് ,,ഹ്മ്,നന്നായിട്ടുണ്ട്
അവസാന ഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടന്നു വരുന്നു..അകംബാടത്തിനു ഏറ്റവും നല്ല രണ്ടാമത്തെ ബ്ലോഗര്‍ അവാര്‍ഡ് കിട്ടിയ സ്ഥിതിക്ക്, ആചാര്യനും കാത്തിരുന്നോ, സീറ്റ് തരപ്പെടാതിരിക്കില്ല
ഗോരി കളിയുടെ ആ ചിഹ്നം തകര്‍ത്തു, ആചാര്യാ!
'സാക്ഷി ബീരാനെ' എനിയ്ക്കിഷ്ടപ്പെട്ടു! .. ഒരു ഒന്നൊന്നര കഥാപാത്രം! അദ്ദേഹം ആണ് സംഭവം മുന്നോട്ട് കൊണ്ടുപോകുന്നത് അല്ലേ?
ഇടവേളകള്‍ ഇല്ലാതെ എഴുതൂ, ഇംത്തീ!
ഓഹോ തനിക്കു പെങ്ങളും ഉണ്ടോ എങ്കില്‍ അവളെ വനിതാ ടീമിലേക്ക് എടുക്കാന്‍ ഇതിലും എളുപ്പമാടോ.അപ്പോള്‍ ന്യൂസ് ഇപ്പോള്‍ തന്നെ കൊടുത്തേക്കാം .തന്റെ രണ്ടു ഫോട്ടോ എടുപ്പിചോളൂ കേട്ടാ
ഹ ഹ ഹ....
ഹി ഹി... നല്ല ഒരു അലക്ക് അലക്കിയല്ലോ... പുതിയ പോസ്റ്റുകളുമായി വരൂ...
പിണറായി പറഞ്ഞതില്‍ വല്ല തെറ്റുമുണ്ടോ?
ഒക്കെ മാധ്യമ സിണ്ടിക്കെറ്റ്!
ഈസ്റ്റ്എര്ന് മസാലപ്പൊടി വ്യാജം എന്നാ വാര്‍ത്ത സകല മാധ്യമങ്ങളും മുക്കി.
ശരി എങ്കില്‍ നന്നായി എഴുതുന്നവരെയോ?
റിലയന്‍സ് നെ പ്പറ്റി എഴുതിയതിന് ജെ.ഡേ യെ തട്ടിക്കളഞ്ഞില്ലേ!
ഇതല്ല ഇതിനപ്പുറവും നടക്കും!
വെല്‍ പെയ് ഡ്
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക