ജനാധിപത്യം.....


അയാള്‍ തെരുവോരങ്ങളില്‍  പ്രസംഗിച്ചു  നടന്നു,
ജനാധിപത്യത്തെ  കുറിച്ച് ,

ഇന്ന് അനുഭവിക്കുന്ന അരാജകത്വത്തെ കുറിച്ച് ,
സ്വാതന്ത്ര്യം  ഇല്ലാത്ത സ്വാതന്ത്രത്തെ കുറിച്ച് ,

രാഷ്ട്രങ്ങളില്‍ മുളയ്ക്കുന്ന  മുല്ലപ്പൂ
വിപ്ലവങ്ങളെ കുറിച്ച്,


വായ മൂടിക്കെട്ടുന്ന
സാമ്രാജ്യത്വ  ഭീകരതകളെ കുറിച്ച്,


ആഹ്വാനം ചെയ്തു
പൊട്ടിച്ചെറിയുവിന്‍  ,


നിങ്ങളെ കെട്ടടക്കപ്പെട്ട ചങ്ങലകളെ ...

.................

പക്ഷെ അപ്പോഴും
അയാളുടെ ഭാര്യ പാടുപെടുകയായിരുന്നു ,കെട്ടി വരിഞ്ഞു  വെച്ച ആ ചങ്ങലകള്‍
പൊട്ടിച്ചെറിയുവാന്‍......... ...,......

Comments

ഫൈസല്‍ ബാബു said...

മഹാകവി ഇമ്തി ആചാര്യന്‍ നീണാള്‍ വാഴട്ടെ ,,,വീണാല്‍ വീഴട്ടെ :)

ശ്രീജിത് കൊണ്ടോട്ടി. said...

"അയാള്‍" കവിത എഴുതുകയാണ്.

ajith said...

ഹഹ
ജനാധിപത്യമൊക്കെ തട്ടിന്മേല്‍ നില്‍ക്കുമ്പോള്‍ മാത്രം

Akbar said...

ന:സ്ത്രീ സ്വാതന്ത്ര്യ മർഹതി

Pradeep Kumar said...

ബൂലോകത്തെ കവികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ തന്നെ തീരുമാനിച്ചോ.....

കുമ്മാട്ടി said...

ആശംസകൾ

Jefu Jailaf said...

അയാൾ പാട്ടുപാടുകയായിരുന്നു
അവൾ പാടുപെടുകയുമായിരുന്നു.. :)
ഇംതീ... കൊള്ളാല്ലൊ...

വര്‍ഷിണി* വിനോദിനി said...

ആരൊ അറവു കത്തിയ്ക്ക്‌ മൂർച്ച കൂട്ടുന്നു.. :(

പട്ടേപ്പാടം റാംജി said...

വിളിച്ചു പറയാന്‍ വേറെ ഒന്നും നോക്കേണ്ട കാര്യമില്ലല്ലോ.

കുഞ്ഞൂസ്(Kunjuss) said...

ചുരുങ്ങിയ വരികളിലൂടെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തുന്ന കവിത അസ്സലായി ഇംതീ ...

© Mubi said...

കൊള്ളാല്ലോ....

ഇ.എ.സജിം തട്ടത്തുമല said...

ഇഷ്ടമായി. അതുതന്നെ സ്ഥിതി

Joselet Joseph said...

കൊള്ളാം. ഉപദേശവും പ്രസംഗവും മറ്റുള്ളവര്‍ക്ക് നല്‍കാനുള്ളതാണ്‌ അല്യോ?

അഷ്‌റഫ്‌ സല്‍വ said...

സംഗതി നേര് ..

https://kaiyyop.blogspot.com/ said...

നന്നായിരിക്കുന്നു

ഇലഞ്ഞിപൂക്കള്‍ said...

ഇതിപ്പോഴാ കണ്ടത് :)

- സോണി - said...

മിക്ക ജനാധിപത്യവാദികളുടെയും വീടുകളില്‍ ഇതുതന്നെയാണ് സ്ഥിതി. അവിടെ അവനവനാധിപത്യം!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അയാള്‍ അത്രയ്ക്ക് നിസ്വാര്‍ത്ഥനായിരുന്നു.

നാട്ടുകാര്യം കഴിഞ്ഞിട്ടേ വീട്ടുകാര്യമുള്ളു!!!!

Sidheek Thozhiyoor said...

ആചാര്യ ജനാധിപത്യം നന്നായി ..

Akakukka said...

യാമിനിതങ്കച്ചിയുടെ വക്കീലിനെ
ഈ കേസ് ഏല്‍പ്പിച്ചാലോ..
ഇംതിയാസ്ബായ്...!!!

Ranjith Kannankattil(രഞ്ജിത്ത് കണ്ണൻകാട്ടിൽ) said...

സ്വപ്നം കാണാനാണ് ഏ പീ ജെ പറഞ്ഞത്...
അയാൾ സ്വപ്നങ്ങൾ കാണത്തെ...വിലങ്ങില്ലാത്ത ലോകങ്ങളിൽ അഭിരമിയ്ക്കട്ടെ....

kochumol(കുങ്കുമം) said...

ഇത് കൊള്ളാല്ലോ ഇമ്തീ ..

Nena Sidheek said...

ആചാര്യന്‍ ദി ഗ്രേറ്റ്‌.

ഷാജി പരപ്പനാടൻ said...

ആചാര്യപുരാണം തീര്‍ത്തും സത്യം.

Mohammed Kutty.N said...

കൊള്ളാലോ..എന്‍റെ ഇപ്പോഴത്തെ പോസ്റ്റും ഇതുമായി എവിടെയൊക്കെയോ ഒരു സാമ്യം.അഭിനന്ദനങ്ങള്‍!

റാണിപ്രിയ said...

:)

Unknown said...

16 വയതിനിലെ...കൊള്ളാം കേട്ടോ

ishaqh ഇസ്‌ഹാക് said...

അയാളിപ്പോഴും പ്രസംഗിച്ചു നടക്കുന്നു....! :)

Abduljaleel (A J Farooqi) said...

അയാളിപ്പോഴും പ്രസംഗിച്ചു ......

kaattu kurinji said...

മുല്ലപ്പൂ വിപ്ലവം പൊളിഞ്ഞു.. ..

ശിഹാബ് മദാരി said...

ഒരു കുറും കഥയായി കാണാനാനിഷ്ടം ... പ്രസംഗം വേറെ / പ്രവൃത്തി വേറെ അല്ലെ ?

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക