അയാള്‍ തെരുവോരങ്ങളില്‍ പ്രസംഗിച്ചു നടന്നു,
ജനാധിപത്യത്തെ കുറിച്ച് ,ഇന്ന് അനുഭവിക്കുന്ന അരാജകത്വത്തെ കുറിച്ച് ,
സ്വാതന്ത്ര്യം ഇല്ലാത്ത സ്വാതന്ത്രത്തെ കുറിച്ച് ,
രാഷ്ട്രങ്ങളില്‍ മുളയ്ക്കുന്ന മുല്ലപ്പൂ
വിപ്ലവങ്ങളെ കുറിച്ച്,
വായ മൂടിക്കെട്ടുന്ന
സാമ്രാജ്യത്വ ഭീകരതകളെ കുറിച്ച്,
ആഹ്വാനം ചെയ്തു
പൊട്ടിച്ചെറിയുവിന്‍ ,
നിങ്ങളെ കെട്ടടക്കപ്പെട്ട ചങ്ങലകളെ ...
.................
പക്ഷെ അപ്പോഴും
അയാളുടെ ഭാര്യ പാടുപെടുകയായിരുന്നു ,
കെട്ടി വരിഞ്ഞു വെച്ച ആ ചങ്ങലകള്‍
പൊട്ടിച്ചെറിയുവാന്‍......... ...,......
Comments
മഹാകവി ഇമ്തി ആചാര്യന് നീണാള്‍ വാഴട്ടെ ,,,വീണാല്‍ വീഴട്ടെ :)
"അയാള്‍" കവിത എഴുതുകയാണ്.
ഹഹ
ജനാധിപത്യമൊക്കെ തട്ടിന്മേല് നില്ക്കുമ്പോള് മാത്രം
ന:സ്ത്രീ സ്വാതന്ത്ര്യ മർഹതി
ബൂലോകത്തെ കവികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ തന്നെ തീരുമാനിച്ചോ.....
ആശംസകൾ
അയാൾ പാട്ടുപാടുകയായിരുന്നു
അവൾ പാടുപെടുകയുമായിരുന്നു.. :)
ഇംതീ... കൊള്ളാല്ലൊ...
ആരൊ അറവു കത്തിയ്ക്ക് മൂർച്ച കൂട്ടുന്നു.. :(
വിളിച്ചു പറയാന്‍ വേറെ ഒന്നും നോക്കേണ്ട കാര്യമില്ലല്ലോ.
ചുരുങ്ങിയ വരികളിലൂടെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തുന്ന കവിത അസ്സലായി ഇംതീ ...
കൊള്ളാല്ലോ....
ഇഷ്ടമായി. അതുതന്നെ സ്ഥിതി
കൊള്ളാം. ഉപദേശവും പ്രസംഗവും മറ്റുള്ളവര്‍ക്ക് നല്കാനുള്ളതാണ് അല്യോ?
സംഗതി നേര് ..
ഇതിപ്പോഴാ കണ്ടത് :)
മിക്ക ജനാധിപത്യവാദികളുടെയും വീടുകളില്‍ ഇതുതന്നെയാണ് സ്ഥിതി. അവിടെ അവനവനാധിപത്യം!
അയാള്‍ അത്രയ്ക്ക് നിസ്വാര്‍ത്ഥനായിരുന്നു.
നാട്ടുകാര്യം കഴിഞ്ഞിട്ടേ വീട്ടുകാര്യമുള്ളു!!!!
ആചാര്യ ജനാധിപത്യം നന്നായി ..
യാമിനിതങ്കച്ചിയുടെ വക്കീലിനെ
ഈ കേസ് ഏല്‍പ്പിച്ചാലോ..
ഇംതിയാസ്ബായ്...!!!
സ്വപ്നം കാണാനാണ് ഏ പീ ജെ പറഞ്ഞത്...
അയാൾ സ്വപ്നങ്ങൾ കാണത്തെ...വിലങ്ങില്ലാത്ത ലോകങ്ങളിൽ അഭിരമിയ്ക്കട്ടെ....
ഇത് കൊള്ളാല്ലോ ഇമ്തീ ..
ആചാര്യന് ദി ഗ്രേറ്റ്.
ആചാര്യപുരാണം തീര്‍ത്തും സത്യം.
കൊള്ളാലോ..എന്റെ ഇപ്പോഴത്തെ പോസ്റ്റും ഇതുമായി എവിടെയൊക്കെയോ ഒരു സാമ്യം.അഭിനന്ദനങ്ങള്‍!
16 വയതിനിലെ...കൊള്ളാം കേട്ടോ
അയാളിപ്പോഴും പ്രസംഗിച്ചു നടക്കുന്നു....! :)
അയാളിപ്പോഴും പ്രസംഗിച്ചു ......
മുല്ലപ്പൂ വിപ്ലവം പൊളിഞ്ഞു.. ..
ഒരു കുറും കഥയായി കാണാനാനിഷ്ടം ... പ്രസംഗം വേറെ / പ്രവൃത്തി വേറെ അല്ലെ ?
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക