മലയാള ജനതയുടെ മനസ്സ് ഒന്നടങ്കം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ,ഡാം തകര്‍ന്നാല്‍ ,ഒഴുകിപ്പോകാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെക്കുറിച്ച് ഭയപ്പെടുമ്പോള്‍ ,നഷ്ട്ടപ്പെടാന്‍ ഇടയുള്ള കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ട്ടവും,അത് കൂടാതെ കേരളത്തിലെ സാമ്പത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ തക്ക ശേഷി ഉള്ള മാരകമായ പ്രശ്നമായ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് ,എന്ത് കൊണ്ട് മലയാളി മനസ്സുകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഇപ്പോള്‍ ഈ ലോകത്ത് ഒന്നും അല്ലാ എന്ന് കരുതി ജീവിക്കുന്ന ,നമ്മള്‍ സുപ്പര്‍ സ്റ്റാറുകള്‍ എന്നും,യുനിവേര്സല്‍ സ്റ്റാര്‍ എന്നും, യൌങ്ങ് സ്റ്റാര്‍ എന്നും മറ്റും വിളിക്കുന്ന സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നില്ലാ?
എന്ത് കൊണ്ട് സിനിമയില്‍ അനീതിക്കെതിരെ ,അക്രമത്തിനു എതിരെ ,നാടിന്നു സംഭിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ക്ക് എതിരെ ഖോര ഖോരം പോരാടുന്ന,തങ്ങളുടെ ഡയലോഗുകള്‍ കൊണ്ട് അനീതികളെ എതിര്‍ക്കുന്ന ഈ താരങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തിന് എതിരെ ,എന്ത് കൊണ്ട് ഒരു ഡയലോഗ് പോലും ഉരുവിടുന്നില്ല?,എന്ത് കൊണ്ട് ഒരു പ്രധിഷേധ മാര്‍ച്ചില്‍ പോലും പങ്കെടുക്കുന്നില്ലാ?
നാം ഇത് വരെ നെഞ്ചില്‍ ഏറ്റി നടന്ന ഇവന്മാര്‍ ഒക്കെ വെറും മണ ഗുണാന്മാര്‍ മാത്രം ആയിരുന്നെന്നോ?ഇവന്മാര്‍ക്ക് വേണ്ടി പോസ്റ്റും ,ബാനറും ,വാദ്യ മേളങ്ങളും ഒരുക്കി ഇവന്മാരുടെ കാല്‍ കാശിനു കൊള്ളാത്ത പടങ്ങളെ ഹിറ്റും,സുപ്പര്‍ ഹിറ്റുകളും ആക്കാന്‍ നെട്ടോട്ടം ഓടുന്ന ഫാന്‍സുകാര്‍ എന്ന മൂട് താങ്ങികളെ ,മുതു മുത്തച്ഛന്മാര്‍ വരെ ആയിട്ടും ഇന്നും നിങ്ങളുടെയൊക്കെ കാരുണ്യം കൊണ്ട് മാത്രം നില നിന്ന് പോരുന്ന ഇവരില്‍ ചിലര്‍ക്ക് വേണ്ടി ,പുതിയ ഉയര്‍ന്നു വരുന്ന താരങ്ങളുടെ പടങ്ങളെ കൂക്കി തോല്പിക്കാന്‍ നടക്കുന്ന നിങ്ങളുടെയൊക്കെ ജീവനും സ്വത്തിനും സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തെ കുറിച്ച് ഒരു വാക്ക് മിണ്ടാന്‍ നിങ്ങള്‍ പൊക്കി ക്കൊണ്ട് നടക്കുന്ന ഈ മാനത്തെ താരങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ,നിങ്ങളോട് ഒരു സഹതാപ വാക്കുകള്‍ പോലും പറയാന്‍ ഇവന്മാര്‍ക്ക് കഴിയുന്നില്ലാ എങ്കില്‍ ,ഇനിയും മതിയാക്കൂ ഇവന്മാരുടെ നക്കാപിച്ച കാശിനു വേണ്ടി ,മുദ്രാവാക്ക്യം വിളിക്കുന്നത് .ഇനിയും മതിയാക്കൂ ഈ ആണും പെണ്ണും കെട്ട വര്‍ഗങ്ങളോട് കാട്ടുന്ന ഈ അതിര് വിട്ട സ്നേഹ പ്രകടനങ്ങള്‍ ,
സ്വന്തം കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ കാശില്ലെങ്കില്‍ കൂടി ഇവന്മാരുടെയൊക്കെ സിനിമകള്‍ ഇറങ്ങിയാല്‍ എങ്ങിനെ എങ്കിലും കാശോപ്പിച്ചു ആദ്യ ഷോ തന്നെ കാണുന്ന ആളുകളെ മതിയാക്കൂ ഇവന്മാരുടെ സിനിമകള്‍, സ്വന്തം നാട്ടുകാരോട് ,പിറന്ന മണ്ണിനോട് കൂറ് കാണിക്കാതെ ,ആണത്തം അണ്ണാച്ചി യുടെ മുമ്പില്‍ അടിയറ വെച്ച ഇവന്മാരുടെ സിനിമകള്‍ ,ഈ നാറികളുടെ സിനിമകള്‍ കാണുന്നത് തല്‍ക്കാലത്തേക്ക് എങ്കിലും അവസാനിപ്പിച്ചു നമുക്ക് ഇവരോടുള്ള പ്രധിഷേധം പ്രകടിപ്പിക്കാം ..ഒപ്പം പിറന്ന നാടിനോട് കൂറ് കാട്ടാത്തതിന്നു നമ്മള്‍ കൊടുക്കുന്ന ഒരു ഷോക്ക് ട്രീറ്റ്മെന്‍റ് കൂടി ആകട്ടെ ഇത് എന്തേ അതെന്നെ...
വിട്ടുകള ആചാര്യാ .... ഇവനെ ഒക്കെ നമ്പിയിരുന്നാല്‍ ആളുകള്‍ വെള്ളം കുടിച്ചു മരിക്കും. സിനിമാ താരങ്ങളുടെ വാക്കുകേട്ട് ഉടുമുണ്ട് പറിച്ച് തലയില്‍കെട്ടി ചാടിയിറങ്ങാന്‍ നമ്മള്‍ തമിഴ്നാട്ടില്‍ അല്ലല്ലോ താമസിക്കുന്നത്. ജനങ്ങളുടെ ശബ്ദം തന്നെ ഏറ്റവും വലുത്.
സ്വന്തം നിലനില്പ്പും സ്ഥാവര ജംഗമ വസ്തുക്കളും ബിനാമി ഇടപാടുകളും റിയല്‍ എസ്റ്റേറ്റും ചായത്തോട്ടവും എസ്റ്റേറ്റും കളഞ്ഞ് കുളിച്ച് അണ്ണന്‍മാരുടെ അപ്രീതിക്ക് പാത്രമാവാന്‍ മാത്രം വിഡ്ഡികളല്ല നമ്മുടെ സൂപ്പര്‍ താരങ്ങള്‍ !..........
കോടികള്‍ വരുമാനമുള്ള അവര്‍ക്ക് ഒരു പ്രതിഷേധ പ്രസ്താവനയിലൂടെ പലതും നഷ്ടപ്പെടും. ഒരു അണക്കെട്ട് പൊട്ടുന്നതോ അതില്‍ ലക്ഷങ്ങള്‍ ഒഴുകിപ്പോവുന്നതോ മാത്രം അല്ല മലയാളിയുടെ കാണേണ്ടിവരിക... മറിച്ച് നാളെ ഈ വിഷയത്തിലിറങ്ങുന്ന സിനിമയില്‍ ഗര്‍ജ്ജിച്ചലറി പൊട്ടാന്‍ പോവുന്ന ഡാമിനെ രണ്ടു കയ്യുകൊണ്ടും തടഞ്ഞ് നിര്‍ത്തുന്ന ജന രക്ഷകനും വീരശൂര പരാക്രമിയായും നാം ഇവരെ കാണേണ്ടി വരും എന്നുള്ളതു കൂടിയാണ്...
നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കേ പ്രതികരിക്കാന്‍ ഭയമുണ്ടാവൂ അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതും ഉണ്ടാവും നമുക്ക് നഷ്ടപ്പെടാന്‍ വെറും വിലയില്ലാത്ത ജീവന്‍ മാത്രം !!!!
താരങ്ങള്‍ക്ക് അമ്മൂല്യ പ്രാധാനം കൊടുത്ത് അവരില്‍ നിന്ന് അര്‍ഹാമാല്ലാത്തത് പ്രതീക്ഷിക്കുന്നു ഈവിഷയത്തില്‍ അവര്‍ എന്ത് ചെയ്യാനാണ് വായ കൊണ്ടുള്ള പ്രതികരണം അല്ലാതെ ഒന്നും ചെയ്യാനില്ല ചെയ്യാന്‍ കയിയുന്നവരെ നമ്മുടെ പാര്‍ട്ടിയുടെ നേതാക്കാള്‍ എന്ന് പറഞ്ഞു ഞായീകരിക്കുകയാണ് ചെയ്യുന്നത്
തെന്നിന്ത്യൻ സിനിമയുടെ ആസ്ഥാനം തന്നെ കോടമ്പാക്കമാണ്. അത് തമിഴ് നാട്ടിലാണ്. പ്രധാന നടന്മാരൊക്കെ താമസിക്കുന്നത് ചെന്നൈയിലാണ്. പലർക്കും അവിടെ ബ്യിസിനസുകളും വസ്തുവകകളും ഉണ്ട്. പിന്നെ തമിഴ് സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന പ്രതിഫലം ഇവിടത്തേക്കാൾ ഉയർന്നതാണ്. അങ്ങനെയൊക്കെയുള്ള അവർ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനനുകൂലമായി പ്രതികരിച്ചാൽ പിന്നെ തമിഴ് നാട്ടിലൊന്നും അവർക്ക് ചെല്ലാനോ ജീവിക്കാനോ കഴിയില്ല. സിനിമ വിജയിപ്പിക്കുന്നത് നാട്ടിലെ ഉത്സവം വിജയിപ്പിക്കുന്നതുപോലെ ഒരു കടപ്പാടായി കണ്ട് സഹകരിക്കുന്ന പൊതുജന സ്വഭാവം നിലനിൽക്കുന്നിടത്തോളം അവർ അരങ്ങും അണിയറയുമൊക്കെ വാഴും. ആദ്യം ജനം നന്നാകണം. എന്നിട്ടുവേണ്ടേ അവർ ? വെള്ളം മുങ്ങി ചാകാതിരിക്കാൻ താരങ്ങളുടെ പടം വച്ച് ആരാധിച്ചാൽ മതി!
വാക്കുകള്‍ക്ക് ഇത്ര തീവ്രത വേണമായിരുന്നോ എന്ന് സംശയം. അവര്‍ക്ക് ഒരു സിനിമ എടുക്കാന്‍ മദ്രാസില്‍ തന്നെ പോകണമല്ലോ. പിന്നെ കൂടുതല്‍ ചര്‍ച്ച ചെയ്തു വന്നപ്പോള്‍ ഈ വിഷയം ഇപ്പൊ അത്ര പ്രസക്തമാല്ലാതെ ആയ പോലെ തോന്നി. ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞു ഉമ്മാക്കി കാട്ടുകയാണോ എന്നും. സോഹന്‍ റോയിയുടെ സിനിമ വിജയിപ്പിക്കാന്‍ എല്ലാരും കൂടി യോജിച്ചു ശ്രമിച്ച പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഏതായാലും കണ്ടറിയാം. മോശമായൊന്നും സംഭവിക്കാതിരിക്കട്ടെ.
ആചാര്യാ വന്ദനം, നമുക്ക് ഇത്തരത്തിൽ കുറേ പോസ്റ്റുകളിട്ട് അവരെ തെറിവിളിച്ചൂ ന്ന് സമാധാനിക്കാം എന്നല്ലാതെ ഇതൊക്കെ ആരെങ്കിലും കാണുമോ ? നോക്കുമോ ? അലവലാതികൾ, അവരൊക്കെ കോടികൾ കായ്ക്കുന്ന പെണ്ണിൻ പുമേനികളിൽ നീരാടാൻ പൊകുന്ന തിരക്കിലല്ലായോ.? അവർക്കൊക്കെ അവരിഷ്റ്റപ്പെടുന്ന വല്ല പെണ്ണുങ്ങളുടേയും കാര്യങ്ങൾക്ക് പോകാൻ ഇതിലും തിടുക്കം കാണും. പിന്നല്ലേ ഒരു മുല്ലപ്പെരിയാർ ? മുലപ്പെരിയാറല്ലല്ലോ ? ആശംസകൾ ആചാര്യാ.
Comments
അവരൊന്നും പ്രതികരിക്കില്ലാ, പലരും കുടുംബ സമേതം തന്നെ മദ്രാസ് നിവാസികള്‍ അല്ലേ.... മുല്ലപ്പെരിയാര്‍ പൊട്ടിയാലും അവരൊന്നും മിണ്ടില്ല...
പാവങ്ങൾ കഞ്ഞികുടിച്ചു പോവട്ട്.....
ഇതിൽ മിണ്ടാത്ത ആ പീസീ ജോർജ്ജിന്നെ എന്തുചെയ്യണം?
'ദീപസ്തംഭം മഹാശ്ചര്യം '....!!പണം ,അതല്ലേ എല്ലാം !!!!!
വിട്ടുകള ആചാര്യാ .... ഇവനെ ഒക്കെ നമ്പിയിരുന്നാല്‍ ആളുകള്‍ വെള്ളം കുടിച്ചു മരിക്കും. സിനിമാ താരങ്ങളുടെ വാക്കുകേട്ട് ഉടുമുണ്ട് പറിച്ച് തലയില്‍കെട്ടി ചാടിയിറങ്ങാന്‍ നമ്മള്‍ തമിഴ്നാട്ടില്‍ അല്ലല്ലോ താമസിക്കുന്നത്. ജനങ്ങളുടെ ശബ്ദം തന്നെ ഏറ്റവും വലുത്.
എന്തിനു സിനിമാക്കാരെ പഴിക്കണം. നമ്മുടെ രാഷ്ട്രീയക്കാര്‍- നാറികള്‍ - അവരെയല്ലേ തെറിവിളിക്കേണ്ടത് ?
സ്വന്തം നിലനില്പ്പും സ്ഥാവര ജംഗമ വസ്തുക്കളും ബിനാമി ഇടപാടുകളും റിയല്‍ എസ്റ്റേറ്റും ചായത്തോട്ടവും എസ്റ്റേറ്റും കളഞ്ഞ് കുളിച്ച് അണ്ണന്‍മാരുടെ അപ്രീതിക്ക് പാത്രമാവാന്‍ മാത്രം വിഡ്ഡികളല്ല നമ്മുടെ സൂപ്പര്‍ താരങ്ങള്‍ !..........
കോടികള്‍ വരുമാനമുള്ള അവര്‍ക്ക് ഒരു പ്രതിഷേധ പ്രസ്താവനയിലൂടെ പലതും നഷ്ടപ്പെടും.
ഒരു അണക്കെട്ട് പൊട്ടുന്നതോ അതില്‍ ലക്ഷങ്ങള്‍ ഒഴുകിപ്പോവുന്നതോ മാത്രം അല്ല മലയാളിയുടെ
കാണേണ്ടിവരിക...
മറിച്ച് നാളെ ഈ വിഷയത്തിലിറങ്ങുന്ന സിനിമയില്‍ ഗര്‍ജ്ജിച്ചലറി പൊട്ടാന്‍ പോവുന്ന ഡാമിനെ
രണ്ടു കയ്യുകൊണ്ടും തടഞ്ഞ് നിര്‍ത്തുന്ന ജന രക്ഷകനും വീരശൂര പരാക്രമിയായും നാം ഇവരെ കാണേണ്ടി വരും എന്നുള്ളതു കൂടിയാണ്...
ആരോട്, എത്ര തവണ ???
ഒരു രക്ഷയുംല്ല ആചാര്യാ . നമുക്ക് ലജ്ജിക്കാം അതന്നെ
ശരിയാ...എന്താ അവര്‍ പ്രതികരിക്കാത്തേ? പ്രതികരിച്ചാല്‍ തമിഴില്‍ ചാന്‍സ് കിട്ടിയ്യില്ലെങ്കിലോ??
അല്ലേ?
നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കേ പ്രതികരിക്കാന്‍ ഭയമുണ്ടാവൂ
അവര്‍ക്ക് നഷ്ടപ്പെടാന്‍ പലതും ഉണ്ടാവും
നമുക്ക് നഷ്ടപ്പെടാന്‍ വെറും വിലയില്ലാത്ത ജീവന്‍ മാത്രം !!!!
ഇളയോടന്‍ പറഞ്ഞതാണ് ശരി.
പിന്നെ അണ്ണാച്ചിമാര്‍ കോപിച്ച് വരുമാനം കുറക്കുന്നതിനേക്കാള്‍ നല്ലത് കുറെ എണ്ണം ചാവുന്നതാ നല്ലത് എന്ന് കരുതിക്കാണും.
താരങ്ങള്‍ക്ക് അമ്മൂല്യ പ്രാധാനം കൊടുത്ത് അവരില്‍ നിന്ന് അര്‍ഹാമാല്ലാത്തത് പ്രതീക്ഷിക്കുന്നു ഈവിഷയത്തില്‍ അവര്‍ എന്ത് ചെയ്യാനാണ് വായ കൊണ്ടുള്ള പ്രതികരണം അല്ലാതെ ഒന്നും ചെയ്യാനില്ല
ചെയ്യാന്‍ കയിയുന്നവരെ നമ്മുടെ പാര്‍ട്ടിയുടെ നേതാക്കാള്‍ എന്ന് പറഞ്ഞു ഞായീകരിക്കുകയാണ് ചെയ്യുന്നത്
മലയാളത്തിന്റെ മഹാ നടന്മാർ...കൂറവിടെ.. !!
"സാമൂഹിക പ്രതിബദ്ധതയോടെ പരിസര ശുചീകരണം" മാത്രമല്ല മുല്ലപ്പെരിയാര്‍ വിഷയത്തിലും ഇവര്‍ ഇടപെടും ..... കാഷ് കൊടുക്കാന്‍ തയ്യാറുള്ള സ്പോണ്സര്‍മാരെ കിട്ടണം..
അവർക്ക് ക്യാമറയുടെ മുന്നിൽ മാത്രമേ ഡയലോഗ് പറയാൻ അറിയൂ..അവരെ പ്രതീക്ഷിക്കുന്ന നമ്മളാണു മണ്ടന്മാർ..
വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍ ! സൂപ്പര്‍ സ്റ്റാറുകളില്‍ സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ടിടിനും മുല്ലപ്പെരിയാര്‍ സമരത്തില്‍ പങ്കെടുക്കുവാന്‍ ബാധ്യതയില്ലേ? നോക്കൂ ഈ ലിങ്ക്: http://cinemalochana.blogspot.com/2011/12/blog-post_07.html
തെന്നിന്ത്യൻ സിനിമയുടെ ആസ്ഥാനം തന്നെ കോടമ്പാക്കമാണ്. അത് തമിഴ് നാട്ടിലാണ്. പ്രധാന നടന്മാരൊക്കെ താമസിക്കുന്നത് ചെന്നൈയിലാണ്. പലർക്കും അവിടെ ബ്യിസിനസുകളും വസ്തുവകകളും ഉണ്ട്. പിന്നെ തമിഴ് സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന പ്രതിഫലം ഇവിടത്തേക്കാൾ ഉയർന്നതാണ്. അങ്ങനെയൊക്കെയുള്ള അവർ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനനുകൂലമായി പ്രതികരിച്ചാൽ പിന്നെ തമിഴ് നാട്ടിലൊന്നും അവർക്ക് ചെല്ലാനോ ജീവിക്കാനോ കഴിയില്ല. സിനിമ വിജയിപ്പിക്കുന്നത് നാട്ടിലെ ഉത്സവം വിജയിപ്പിക്കുന്നതുപോലെ ഒരു കടപ്പാടായി കണ്ട് സഹകരിക്കുന്ന പൊതുജന സ്വഭാവം നിലനിൽക്കുന്നിടത്തോളം അവർ അരങ്ങും അണിയറയുമൊക്കെ വാഴും. ആദ്യം ജനം നന്നാകണം. എന്നിട്ടുവേണ്ടേ അവർ ? വെള്ളം മുങ്ങി ചാകാതിരിക്കാൻ താരങ്ങളുടെ പടം വച്ച് ആരാധിച്ചാൽ മതി!
അവരോടൊക്കെ പോയി പണി നോക്കാന്‍ പറ... ഒറ്റ ഒരെണ്ണം ഇല്ലെങ്കിലും ജനങ്ങള്‍ ഈ സമരം വിജയിപ്പിക്കും.
നിര്‍വഹിച്ച
മിണ്ടിയാൽ തമിഴകത്തേക്ക് കാലൂ കുത്താൻ പറ്റില്ല..?!
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
അവരൊന്നും ചെയ്യില്ല..നെഞ്ചത്ത് കയറ്റിവെച്ചവർ ഇറക്കട്ടെ..
അവരൊക്കെ ഫയങ്കര ബിസിയല്ലേ ഭായ് ..ഇതിനൊക്കെ എവിടെ നേരം ?
പോയി പണി നോക്കാന്‍ പറ...നാറികള്‍
വാക്കുകള്‍ക്ക് ഇത്ര തീവ്രത വേണമായിരുന്നോ എന്ന് സംശയം. അവര്‍ക്ക് ഒരു സിനിമ എടുക്കാന്‍ മദ്രാസില്‍ തന്നെ പോകണമല്ലോ. പിന്നെ കൂടുതല്‍ ചര്‍ച്ച ചെയ്തു വന്നപ്പോള്‍ ഈ വിഷയം ഇപ്പൊ അത്ര പ്രസക്തമാല്ലാതെ ആയ പോലെ തോന്നി. ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞു ഉമ്മാക്കി കാട്ടുകയാണോ എന്നും. സോഹന്‍ റോയിയുടെ സിനിമ വിജയിപ്പിക്കാന്‍ എല്ലാരും കൂടി യോജിച്ചു ശ്രമിച്ച പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഏതായാലും കണ്ടറിയാം. മോശമായൊന്നും സംഭവിക്കാതിരിക്കട്ടെ.
ആചാര്യാ വന്ദനം, നമുക്ക് ഇത്തരത്തിൽ കുറേ പോസ്റ്റുകളിട്ട് അവരെ തെറിവിളിച്ചൂ ന്ന് സമാധാനിക്കാം എന്നല്ലാതെ ഇതൊക്കെ ആരെങ്കിലും കാണുമോ ? നോക്കുമോ ? അലവലാതികൾ, അവരൊക്കെ കോടികൾ കായ്ക്കുന്ന പെണ്ണിൻ പുമേനികളിൽ നീരാടാൻ പൊകുന്ന തിരക്കിലല്ലായോ.? അവർക്കൊക്കെ അവരിഷ്റ്റപ്പെടുന്ന വല്ല പെണ്ണുങ്ങളുടേയും കാര്യങ്ങൾക്ക് പോകാൻ ഇതിലും തിടുക്കം കാണും. പിന്നല്ലേ ഒരു മുല്ലപ്പെരിയാർ ? മുലപ്പെരിയാറല്ലല്ലോ ? ആശംസകൾ ആചാര്യാ.
ഹഹ...! ഉള്ള കഞ്ഞീല് പാറ്റാ ചാടാൻ ആരേലും സമ്മതിക്വോ...!
അവരൊക്കെ മാനത്ത് തന്നേ നിൽക്കും..! സ്റ്റാറല്ലേ..സ്റ്റാർ...!!!
ആശംസകൾ കൂട്ടുകാരാ..പുലരി
സിനിമക്കാരല്ലേ..വീണിടം വിഷ്ണുലോകം..
avare aarkku ishtam ..?
nammalu 2.5 hours samayam pokan vendi Rs. 45 mudakkunnu ..!
avarodu poyi pani nokkan para .. !!
ഇവിടെ എന്താ പുതിയ പോസ്റ്റൊന്നും ഇല്ലേ ഇമ്തീ?
എല്ലാവരിലും നല്ലവരുണ്ട്. CHEMMANIYODE HARIDASAN, MALAPPURAM.
HA --- aake aashayakkuzhappam .... veruthe oretthi nottavum .. :)
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക