ഒരിക്കല്‍ എങ്കിലും വായ തുറക്കൂ...പ്ലീസ്‌ ഒരിക്കല്‍ എങ്കിലും...

15 comments

            നമ്മുടെ നാടിന്‍റെ പാവപ്പെട്ട പൊതു ജനം , ഒരു ചാണ്‍ വയര്‍ നിറക്കാന്‍ കാശില്ലാതെ ഇരിക്കുമ്പോള്‍ പോലും  ,നിങ്ങളുടെയൊക്കെ പാര്‍ട്ടികള്‍ക്ക് വേണ്ടി ,നിങ്ങളെയൊക്കെ ഈ സ്ഥാനങ്ങളില്‍ ഇരുത്താന്‍ വേണ്ടി ,അഹോരാത്രം പണിയെടുത്ത ,പാവപ്പെട്ട സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ,അവരുടെ ജീവന്നു വേണ്ടി ,സ്വന്തം നാടിന്‍റെ സമ്പത്ത് അണക്കെട്ടിലെ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ വേണ്ടി ,ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കൂ..പ്ലീസ്‌ ഒരിക്കല്‍ എങ്കിലും.


                                 ഇത്  നമ്മുടെ വോട്ടും വാങ്ങി ജയിച്ചു പോകുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരോടും ഉള്ള പൊതു ജനങ്ങളുടെ ആവശ്യം അല്ല..ജനങ്ങളുടെ ആജ്ഞയാണ്..മുക്കിനു മുക്കിനു അനാവശ്യമായ ഹര്‍ത്താലുകളും ,ബന്തും,ആളുകളെ വഴിയില്‍ നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ..മൈക്കും കെട്ടി ഖോര ഖോരം ശുംഭന്‍മാര്‍ ,എന്നും ,ഞരമ്പ്‌ രോഗികള്‍ എന്നും ,പൊട്ടന്മാര്‍ എന്നും, ,സ്ത്രീ ലമ്പടന്മാര്‍ എന്നും ,പരസ്പരം തെറി വിളിക്കാന്‍ നിങ്ങള്ക്ക് ഒക്കെ ഉച്ചത്തില്‍ പൊങ്ങുന്ന ആ നാക്കുകള്‍ ഒരിക്കല്‍ പോലും എന്ത് കൊണ്ട്  നിങ്ങളെ നിങ്ങള്‍ ആക്കിയ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ ഉപയോഗിച്ച് കൂടാ..


                 ഇത് നിങ്ങള്‍ നാഴികക്ക് നാല്പതു വട്ടം തെറി വിളിച്ചും ആജ്നാപിച്ചും ,അടിച്ചും ,തൊഴിച്ചും, വാക്ധോരണി കൊണ്ട് കബളിപ്പിക്കുന്ന ജനങ്ങളുടെ ആജ്നയായി കണ്ടു എങ്കിലും ഇനിയും പ്രധിഷേധിക്കുക,ഇല്ലെങ്കില്‍ ഓര്‍ക്കുക ഇനി നിങ്ങള്ക്ക് ജയ്‌ വിളിക്കാന്‍ ,നിങ്ങള്ക്ക്  പൂമാല ചാര്‍ത്താന്‍ വഴിയില്‍ കാത്തിരുന്ന പലരും ഒരു വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകും എന്ന് ,നിങ്ങളെ മാളിക മുകളില്‍ ഏറ്റിയ ഇതേ ജനത്തിനു ഇനിയുള്ള അവസരത്തില്‍ ഇതേ നിങ്ങളെ മുല്ലപ്പെരിയാറില്‍ കൂടെ ചരിത്രത്തിന്‍റെ ചവറ്റു കോട്ടയിലേക്ക് കൂടി എടുത്തെറിയാന്‍ കഴിയും എന്നത് കൂടി മനസ്സിലാക്കി ഒരിക്കല്‍ എങ്കിലും വായ തുറക്കൂ ...


കാര്‍ട്ടൂണ്‍ അത് വരച്ചവരോട് കടപ്പാട്