ആചാര്യന്റെ പുതു വത്സര ആശംസകള്‍ ....

49 comments

ദൂരെയെങ്ങോ അഗ്നി ഗോളത്തെ കടലെടുക്കുമ്പോഴും ..
ഒരു പുതിയ പുലരിക്കായി കാതോര്‍ക്കുന്നൂ,
മനസ്സില്‍ ഒരുപാട് മുറിവുകള്‍ നല്‍കി ,
ഒരു വര്‍ഷം പിന്നിടുമ്പോഴും ,
പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
മുന്നില്‍ വഴിതീര്‍ക്കുന്നു,
---------------------------------------


പ്രിയപ്പെട്ട എന്‍റെ ബൂലോഗത്തിലെ,ഈ ബ്ലോഗുലകത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ,ഈ നിങ്ങളുടെ സ്വന്തം "ആചാര്യന്റെയും" ,നമ്മുടെ സ്വന്തം "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെയും"
പുതു വത്സര ആശംസകള്‍   

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ...

85 comments


സാജന്‍ ..
വര്‍ഷങ്ങളായി ഗള്‍ഫില്‍ ഒരു സാദ കണ്‍സ്ട്രക്ഷന്‍ തൊഴിലാളി ആയി  ജീവിക്കുന്ന ഒരു പാവം മലയാളി. നാട്ടില്‍ അദ്ദേഹത്തിന്‍റെ ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളും. കഠിനമായ ജോലിയാണെങ്കിലും എല്ലാം സ്വരുക്കൂട്ടി നാട്ടില്‍ ഒരു ചെറിയ കൂരയുണ്ടാക്കി. വീട്ടുകാരെ നല്ലവണ്ണം സഹായിക്കുന്നവനും ആണ്.
 
ഒരവധിക്ക്‌ നാട്ടില്‍ വന്ന സാജനോട് ഭാര്യ
"അതേയ് .."
 "എന്താ?"
"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ..സമ്മതിക്കുമോ?"
"എന്താണ് പറയ്‌"
"ചേട്ടാ എനിക്ക്  ടിവിയിലെ "മഹിളാ  രത്നം" പരിപാടിയില്‍ മത്സരിക്കണം"
"അയ്യോ അതെന്തിനാ ഇപ്പൊ ? അതിന് തനിക്ക് എന്തറിയാം? അതൊന്നും ശെരിയാകില്ല"
"അതല്ല. അപ്പുറത്തെ ഷാഹിന താത്തയും, ബിന്ദു ചേച്ചിയും എല്ലാം ആ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. അപ്പൊ ഗള്‍ഫുകാരനായ ചേട്ടന്റെ ഈ ഞാന്‍ മാത്രം എന്തിനാ മാറി നിക്കുന്നത്?"
"അതില്‍ പങ്കെടുത്തു വെറുതെ കാശും സമയവും കളയാം എന്നല്ലാതെ .. നീ മോളെ ശെരിക്കു പഠിപ്പിക്കാന്‍ നോക്ക്. അതും അല്ല, കുറെ കാശും പൊടിയാക്കിയതിനു ശേഷം ആകും അവര്‍ നിന്നെ പോരെന്നു പറഞ്ഞു തിരിച്ചയക്കുന്നത്."
"അതൊക്കെ ഒരാള്‍ ശെരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. അടുക്കളയുടെ ചുമരുകളില്‍ തളച്ചിട്ട പെണ്ണുങ്ങളുടെ പുതിയ പുതിയ "ആക്ടിവിറ്റീസ് " പുറത്തെടുക്കാന്‍ ഇങ്ങനെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കണം എന്നാണ് ടിവിയിലെ  പരസ്യത്തിലും പറേന്നത്‌. എനിക്കാണെങ്കില്‍ സ്കൂളില്‍ ടാബ്ളോ മത്സരത്തിന് സമ്മാനവും കിട്ടിയിട്ടുണ്ട്. അതോണ്ടാ. ചേട്ടന് ഇഷ്ടമല്ലെങ്കില്‍ പിന്നെ....ഞാന്‍ ഈ അടുക്കളയില്‍ തന്നെ കരിയും പുകയും കൊണ്ട് കഴിഞ്ഞോളാം. ഇവിടെ കിടന്ന് ബോറടിച്ച് മരിക്കേണ്ടല്ലൊ എന്ന് കരുതിയാണ്. സമ്മാനം കിട്ടിയാല്‍ നമുക്ക് കുറേ കാശും കിട്ടും ചേട്ടന്റെ പ്രയാസങ്ങള്‍ തീരുകയും ചെയ്യും. എന്തേ?"

"ഒന്നാലോചിച്ചാല്‍ അത് നല്ലതാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ സമ്മാനങ്ങളൊക്കെ വാങ്ങിയതല്ലെ. കിട്ടിയാല്‍ പിന്നെ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടേണ്ടല്ലൊ. ഗള്‍ഫില്‍ ആണ് എന്ന പേരല്ലാതെ എന്താ ഉള്ളത്? അങ്ങനെ കഴിഞ്ഞു പോകുന്നു എന്നല്ലാതെ...."

"ഒക്കെ. എന്നാല്‍ നീയും ചേര്‍ന്നോ. പക്ഷെ മോളെ നല്ലോണം നോക്കണം കേട്ടല്ലോ."

"താങ്ക്യു ചേട്ടാ... ഇനി ചേട്ടന്‍ പോയിക്കഴിഞ്ഞാല്‍ ബോറടിച്ചു മരിക്കില്ല. റിഹേര്‍സലും മറ്റും ആയി പുതിയ പുതിയ "ആക്റ്റിവിറ്റീസ്" എനിക്ക് പുറത്തെടുക്കണം."

അങ്ങനെ അവളും  മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, സാജന്‍ ഗള്‍ഫിലേക്കും ..

ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക് വിളിക്കാറുള്ള സാജനോട് പുതിയ പുതിയ കാഴ്ചകളുടെയും "ആക്റ്റിവിറ്റി "കളുടെയും രാത്രി വരെ നീളുന്ന റിഹേഴ്സലുകളുടെയും കഥകളാണ് ഭാര്യക്ക് പറയാനുണ്ടായിരുന്നത്. തന്‍റെ ഭാര്യയെ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്ന സാജന്‍ അപ്പപ്പോള്‍ കടം വാങ്ങിയും മറ്റും കാശ് അയച്ചു കൊണ്ടിരുന്നു.
 
ഒരു നാള്‍ ...അധികം കത്തുകളൊന്നും എഴുതാറില്ലാത്ത ഭാര്യയുടെ ഒരു കത്ത് വന്നു. സന്തോഷത്തോടെ അതിലേറെ ആകാംക്ഷയോടെ അത് പൊട്ടിച്ച് വായിച്ചു.

പ്രിയപ്പെട്ട സാജേട്ടന്...
-എനിക്കും മോള്‍ക്കും സുഖം. ചേട്ടനും അങ്ങനെ തന്നെ എന്ന് കരുതുന്നു. പിന്നെ ചേട്ടാ, ഇവിടെ നല്ല രസമാണ്. ചേട്ടന്‍ ഇല്ലാത്ത വിഷമം അറിഞ്ഞതേയില്ല. നമ്മുടെ നാട്ടില്‍ നിന്നും ഞാന്‍ മാത്രേ ഉള്ളൂ.. എന്‍റെ "പെറ്ഫോ‍മെന്‍സ് "കണ്ട സംവിധായകന്‍ ചേട്ടന്‍, ഞാന്‍ തന്നെയാണ്  മഹിളാ രത്നത്തിന് അര്‍ഹതയുള്ളവള്‍‍ എന്ന് പറഞ്ഞു. ഇനിയും കുറെ "ആക്റ്റിവിറ്റീസ് " പുറത്തെടുക്കാന്‍ ഉണ്ട് എന്നും പറഞ്ഞു.റിഹെഴ്സലും മറ്റുമായി കുറെയേറെ "സംഗതികള്‍ "ഞങ്ങളുടെ ജഡ്ജിമാരും എനിക്ക് പഠിപ്പിച്ചു തരാറുണ്ട്. നാട്ടില്‍ നിന്നും എപ്പോഴും വന്നു പോകാന്‍ കഴിയാത്തത് കൊണ്ട് ഈ കൊച്ചിയില്‍ ഒരു ഫ്ലാറ്റ് എടുത്തുതന്നു ഇതിന്റെ നിര്‍മ്മാതാവ് ചേട്ടന്‍. ഇപ്പോള്‍ ഇവിടെയാണ്‌ താമസം. നിര്‍മ്മാതാവിന് മോളോട് നല്ല സ്നേഹം. അദ്ദേഹം പറയുന്നത് മോളെ ഒരു സിനിമാ താരമാക്കും എന്നാണ്. ഇടയ്ക്കിടയ്ക്ക് അദ്ദേഹം കുറെ സിനിമാ താരങ്ങളെയും,സംവിധായകരെയും ഒക്കെ കൊണ്ടുവന്നു കാണിക്കും. അവള്‍ക്കും ഇവിടെ തന്നെ നിക്കുന്നതാണ് ഇഷ്ട്ടം. മോള്‍ ഇതൊക്കെ നന്നായി "എന്‍ജോയ്" ചെയ്യുന്നു എന്ന് പറഞ്ഞു. പണ്ടത്തെപ്പോലെ പാവാടയും ബ്ലൌസും ഒന്നും അല്ല... അവള്‍ ഇപ്പോള്‍ ജീന്‍സും ടോപ്പും ഒക്കെയാണ് ഇടുന്നത്. കാണാനും പണ്ടത്തേതിലും സുന്ദരി ആയിട്ടുണ്ട്.
 
പിന്നെ ചേട്ടാ..ഇനി ഞങ്ങള്‍ക്ക് കാശൊന്നും അയക്കണ്ടാ. അതൊക്കെ ഇനി ചേട്ടന്‍ തന്നെ സൂക്ഷിച്ചാല്‍ മതി. നിര്‍മ്മാതാവും സംവിധായകനും എല്ലാം കാശ് തരുന്നുണ്ട്. ഈ പരിപാടി തീരാന്‍ ചിലപ്പോള്‍‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും. ഇനി മോളൊരു സിനിമാ താരം ആയിട്ട് ചേട്ടന്‍ വന്നാല്‍ മതി. അതാണ്‌ മോള്‍ക്കും ഇഷ്ടമെന്ന് പറഞ്ഞു. തിരക്ക് കാരണം നിര്‍ത്തുന്നു. ഞങ്ങളെ കൊണ്ട് പോകാന്‍ കാറ് വന്നു. പോട്ടെ...ഇനി എപ്പോഴും വിളിക്കണം എന്നില്ല...സമയം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.
നിര്‍ത്തുന്നു -     
എന്ന് ...

വായിച്ചു കഴിഞ്ഞതും ഹൃദയത്തില്‍ ഒരു  നേര്‍ത്ത വേദന അനുഭവപ്പെട്ട സാജന്‍ ........

പൂജയ്ക്ക് എടുക്കുന്ന പൂവ് ...

60 comments


പൂജാരി തുടച്ചു വൃത്തിയാക്കാന്‍  വിളക്കെടുത്തപ്പോള്‍ അതിന്നടിയില്‍ ഒരു പേപ്പര്‍ ഇരിക്കുന്നു. ദേവിക്ക് ഭക്തര്‍ എഴുതിയും തുടങ്ങിയോ എന്ന് മനസ്സില്‍ വിചാരിച്ച് ആ പേപ്പര്‍ നിവര്‍ത്തി നോക്കി .
"എനിക്ക് വളരെ ഇഷ്ട്ടമാണ്.  ദേവിക്കുള്ള പൂജ കഴിഞ്ഞാല്‍ ഈ ശ്രീദേവിയെ വിളിക്കണേ.. എന്‍റെ നമ്പര്‍ 9846............"
ഒരു കള്ളച്ചിരിയോടെ അത് തന്‍റെ മൊബൈലില്‍ സേവ്  ചെയ്തു അയാള്‍ പെട്ടെന്ന് തന്നെ ബാക്കി പണിയെല്ലാം തീര്‍ത്തു .നടയടച്ചു പോകുമ്പോള്‍ മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്തു..9846 .......
ദേവിക്കുള്ളത്‌ ദേവിക്കും ,ശ്രീദേവിക്കുള്ളത് ശ്രീദേവിക്കും..
                                           
                                                                   *********************************
 എത്ര നല്ല ദിവസങ്ങളാണ് കടന്നു പോകുന്നത്....
ആദ്യമാദ്യം അമ്പലത്തില്‍ പോകുമ്പോള്‍ ഒളി കണ്ണിട്ടു നോക്കുന്ന പൂജാരിയോട് ദേഷ്യമായിരുന്നു. പിന്നീട് അതെപ്പോഴോ ഉള്ളിന്റെയുള്ളില്‍ ഇഷ്ട്ടമായി. മുന്‍പൊക്കെ തമ്മില്‍ മിണ്ടാന്‍  പേടിയായിരുന്നു. പിന്നെപ്പിന്നെ എന്നും മിണ്ടണം കാണണം എന്നായി.
മൂവന്തിനേരത്ത് അമ്പലത്തിന്റെ ഇടവഴിയില്‍ കാത്തു നില്‍ക്കാന്‍ പറഞ്ഞിട്ട് ആദ്യമായി അദ്ദേഹം എന്‍റെ മൂര്ദ്ധാവില്‍ ‍ ചുംബിക്കുമ്പോള്‍ ഒരു പുരുഷന്റെ ഗന്ധം ഞാനറിഞ്ഞു.അന്ന് അദ്ദേഹം പറഞ്ഞത് ,താന്‍ പൂജയ്ക്കെടുക്കുന്ന പൂവിനേക്കാള്‍ സുന്ദരിയാണ് എന്നാണു...
എന്നും എനിക്ക് കണ്ടിരിക്കാനെന്നും പറഞ്ഞ് വിവിധ പോസിലുള്ള എത്രയോ പടങ്ങള്‍...... അതെല്ലാം അദ്ദേഹം തന്‍റെ മൊബൈലില്‍ സേവ് ചെയ്യാറുണ്ടായിരുന്നു...
പെട്ടെന്ന് ഫോണിന്റെ മണിയടി കേട്ടാണ്  ആലോചനയില്‍ നിന്നും ഉണര്‍ന്നത്. കൂട്ടുകാരി സുമിതയാണ് ...  .
"എന്തേടീ...?"
"എടീ ശ്രീദേവീ ...നിന്‍റെ പടങ്ങള്‍ നെറ്റിലൂടെ പ്രചരിക്കുന്നു.."
"ഏതു പടം?"
"എടീ താനും തന്‍റെ ആ പ്രിയപ്പെട്ട കാമുകനും കൂടി ഉള്ളത് ..."
"എന്‍റെ ദേവീ ചതിച്ചോ  ...!!"
                                                       ************************

മറ്റൊന്നും ആലോചിക്കാതെ അമ്മയുടെ സാരി ഫാനിന്റെ അറ്റത്തു കെട്ടുമ്പോള്‍ ശ്രീദേവി അറിഞ്ഞില്ല തന്‍റെ പ്രിയപ്പെട്ടവന്‍ എന്ന് കരുതിയിരുന്നവന്‍ മറ്റൊരു പൂജക്കായി കോപ്പ് കൂട്ടുന്നത്‌ ........

                                                  **************************

പൊളിച്ചടക്കേണ്ടി വരുന്ന "ആദര്‍ശങ്ങള്‍ "...

27 comments


   കാര്‍ഗില്‍ യുദ്ധം  .നമ്മുടെ അഭിമാനം ആയ ഭാരതത്തിന്റെ ചരിത്രത്തില്‍   തങ്ക ലിപികളില്‍ എഴുതപ്പെടെണ്ട ഒരു യുദ്ധം .പക്ഷെ എന്നും വിവാദങ്ങളുടെ കൂടെയാണ് ആ യുദ്ധം അറിയപ്പെടുന്നത്.സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യംഎന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയെന്ന,സാമ്രാജ്യത ഫാസിസ്റ്റുകളുടെ  കരാള ഹസ്തങ്ങളില്‍ നിന്നുംനമ്മുടെ ഹാര്‍ഷ ഭാരതം സ്വാതന്ത്ര്യം നേടിയത് മുതല്‍ ,1948 നു നമ്മുടെമഹത്തായ രാജ്യത്തിന്‌ വേണ്ടി അഹോരാത്രം പോരാടിയ ,ഈ ഭാരതത്തിന്‌ വേണ്ടി "സ്വയം സേവനം "ചെയ്ത രാഷ്ട്ര പിതാവിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്ത് പോയ വെടിയുണ്ടകള്‍ മുതല്‍ തുടങ്ങുന്ന ,ഈ രാജ്യത്തെ ശിഥിലം ആക്കാനുള്ള ഫാസിസ്റ്റ്  ശക്തികളുടെ  ശ്രമങ്ങള്‍ , 1965 ലും,1971 ലും,ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമായി പരിണമിച്ച പാകിസ്ഥാന്റെ ഇന്ത്യയെ തകര്‍ക്കാനുള്ള വ്യാമോഹത്തിന്റെ നുഴഞ്ഞു കയറ്റങ്ങളുടെ അവസാന പതിപ്പായിരുന്നു കാര്‍ഗില്‍ യുദ്ധമായി പരിണമിച്ചത്‌ .

                                കാര്‍ഗിലിലെ  നുഴഞ്ഞു കയറ്റം നടത്തിയ ആള്‍ക്കാര്‍ക്ക് എതിരെ, ഭാരതത്തെ നശിപ്പിക്കാം എന്ന് വ്യാമോഹിച്ച ശക്തികള്‍ക്ക്‌  എതിരെ ,രക്തം ഉറച്ചു കട്ടിയാകുന്ന  തണുപ്പത്ത് പോലും സ്വന്തം രാജ്യത്തിന്റെ ആത്മാവിന്റെ ചൂട് ഏറ്റു വാങ്ങിയ പോരാളികള്‍ അഹോരാത്രം പോരാടി നിന്ന് ,നമ്മുടെ അഭിമാനം കാത്തു രക്ഷിച്ച അതിര്‍ത്തി കാക്കുന്ന ,അത് വഴി നമ്മെത്തന്നെ കാക്കുന്ന ധീര ജവാന്മാര്‍ ,അവരില്‍ ചിലര്‍ ശത്രുവി
ന്റെ വെടിയുണ്ടയും മിസൈലുകളും ഏറ്റു "വീരമ്രിത്യു "വരിക്കുകയും,അവരെ അടക്കം ചെയ്യാന്‍ ആയി ,അനേകം ശവപ്പെട്ടികള്‍ക്ക്  അന്നത്തെ കേന്ദ്ര പ്രധിരോധ മന്ത്രി ആയിരുന്ന ജോര്‍ജു ഫെര്നാണ്ടെസ് ,ഓര്‍ഡര്‍  ചെയ്തു  ,അത് വഴി കോടികളുടെ അഴിമതി നടത്തുകയും നമ്മുടെ രാഷ്ട്രീയക്കാരുടെ ആദര്‍ശങ്ങളുടെ ഉടുമുണ്ട് അഴിക്കുകയും ചെയ്തതാണ്  ആദ്യത്തേത് 
.നാം അഭിമാനം ആയി കാണുന്ന,നമ്മുടെ ശത്രു രാജ്യങ്ങളുടെ നേരെ വിരിമാറു കാണിച്ചു വെടിയുണ്ടകള്‍ ഏറ്റു വാങ്ങി മരണം അടയുന്ന ജവാന്മാരുടെ മരണത്തെ പോലും ,അവര്‍ക്ക് നല്‍കേണ്ട വീരോചിത യാത്ര  അയപ്പ്  പോലും എങ്ങനെ ഒരു നല്ല വരുമാന മാര്‍ഗം ആക്കാം എന്ന് കാണിച്ചത് ,അന്ന് അഴിമതികള്‍ക്കെതിരെ പോരാടിയിരുന്ന സോഷ്യലിസ്റ്റ്‌  തീച്ചൂളയില്‍ വളര്‍ന്നു ,അവസാനം അതുപേക്ഷിച്ചു   മുതലാളിത്തത്തിന്റെ വക്താവായി മാറിയ ഫെര്നാണ്ടെസ് ആണ് എന്നത്  നമ്മുടെ രാഷ്ട്രീയക്കാരുടെ കപട  ആദര്‍ശങ്ങളെ മറ നീക്കി പുറത്തു വരാന്‍ പ്രാപ്തമാക്കി.അതിന്‍റെ അനന്ദര  ഫലമാണോ എന്തോ ,ഒരിറ്റു വെള്ളത്തിനു വേണ്ടി ,ഭക്ഷണത്തിനു 
വേണ്ടി യാചിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ അടക്കം നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലാന്‍ ഉത്തരവിട്ട "കശാപ്പുകാരന്‍ "എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഏരിയല്‍  ഷാരോണിന്റെ അവസ്ഥയില്‍ ഇദ്ദേഹവും ഇപ്പോള്‍
 ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്പാലത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയി...

  പിന്നീട് നാം ഇപ്പോള്‍ കാണുന്ന ആദര്‍ശ്  ഫ്ലാറ്റ് വിവാദം .കാര്‍ഗില്‍ യുദ്ധത്തില്‍ വീര മൃത്യു അടഞ്ഞ ധീര ജവാന്മാരുടെ നിരാലംബരായ വിധവകള്‍ക്കു ആശ്വാസം നല്‍കാന്‍ ,അവരുടെ കുടുംബത്തിനു വേണ്ടി
 തുടങ്ങിയ പദ്ധതി ,ആറു നിലകളിലായി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച 
പാര്‍പ്പിട സമുച്ചയത്തിനു ,ഭാരതത്തെ "സേവിക്കുന്ന"രാഷ്ട്രീയ ദല്ലാള്‍ മാരുടെ കണ്ണ് പതിഞ്ഞപ്പോള്‍ ,അപേക്ഷകളില്‍ ഈ രാഷ്ട്രീയക്കാരുടെ വീടുകളില്‍ കിടന്നു പ്ലേ സ്റ്റേഷന്‍ ഗൈമില്‍ സ്റ്റാര്‍ വാറും മറ്റും കളിച്ചു കൊണ്ടിരുന്ന അവരുടെ സ്വന്തക്കാരും  കാര്‍ഗില്‍ യുദ്ദം ചെയ്തവര്‍ ആയി..അത്യാഗ്രഹം കൂടിയതിനു അനുസരിച്ച്  നിലകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു.സൈന്യത്തിന്റെ കണ്ണായ സ്ഥലത്ത് ,തന്ത്ര പ്രധാനമായ സ്ഥലത്ത്  ഇത്ര വലിയ കെട്ടിടം ഉയരുന്നത് , ഉയര്‍ന്ന മേലാളന്മാര്‍ കാണാതിരിക്കാന്‍ വേണ്ടി കടലാസിലെങ്കിലും ആ ഉദ്യോഗസ്ഥരുടെ മക്കള്‍ ,ജുഹുവിലെയും മറ്റും ബീച്ചുകളില്‍ സുന്ദരിമാര്‍കൊപ്പം 
കാറ്റ് കൊള്ളാനിരിക്കുന്നവരും,മള്‍ടി പ്ലെക്സുകളില്‍  വിദേശ യുദ്ധ സിനിമകള്‍ മാത്രം കണ്ടു ശീലിച്ചവരും, ഒറ്റ രാത്രി കൊണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍  പങ്കെടുത്ത ജവാന്മാരായി  മാറി .വിരോധാഭാസം എന്ന് പറയട്ടെ ,ഈ അത്യഗ്രഹത്തിനു കക്ഷി രാഷ്ട്രീയ ഭേദം ഉണ്ടായിരുന്നില്ല,ജനങ്ങളുടെ മുമ്പില്‍ പരസ്പരം പോരടിക്കുന്ന ഭരണ,പ്രതിപക്ഷങ്ങള്‍   എല്ലാവരും ഒരുമിച്ചു "രാഷ്ട്രത്തെ സേവിക്കാന്‍ "ഇറങ്ങി പുറപെട്ടപ്പോള്‍ വഴിയാധാരം ആയതു ഈ രാജ്യത്തിന്‌ വേണ്ടി ചോരയോഴുക്കിയ ധീര ജവാന്മാരുടെ വിധവകള്‍ ആയിരുന്നു ,ഈ നാറിയ രാഷ്ട്രീയ ഹിജടകളെ വിശ്വസിച്ചു പോയ ,അവര്‍ക്ക് ചെങ്കോലും കിരീടവും നല്‍കിയ പാവം പൊതു ജനങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ആ "ആദര്‍ശത്തെ"പൊളിച്ചു അടക്കാന്‍ ഉത്തരവിറ
ക്കി മുഖം രക്ഷിക്കാം എങ്കിലും ഭാരതത്തിന്റെ യശസ്സിനു എന്നും ഒരു കളങ്കം തന്നെ ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.. 

ഇനിയും ഉണ്ട് ഒരുപാട് ആദര്‍ശങ്ങളുടെ മുഖം മൂടികള്‍ .കേന്ദ്ര ഗവണ്മെന്റില്‍ ലക്ഷക്കണക്കിന്‌ കോടികളുടെ  അഴിമതി  നടത്തി രാജിവെക്കേണ്ടി വന്ന രാജയ്കെതിരെ ലോക ,രാജ്യ സഭകളില്‍ പോരാട്ടം നടത്തുന്ന ബി ജെ പിയുടെ മുഖ്യമന്ത്രി  യെദി
യൂരപ്പയും കോടികളുടെ അഴിമതി നടത്തി എന്ന് തെളിഞ്ഞിരിക്കുന്നു .രാജയെ രാജി വെപ്പിക്കാനുണ്ടായ ആവേശം എന്തെ യെദിയൂരപ്പ യി
ല്‍ ബിജെപി കാണിക്കുന്നില്ല?.നാം കേരളക്കാര്‍ എല്ലാം ആദര്‍ശത്തി
ന്റെ പ്രതി പുരുഷന്‍ ആയി കാണുന്ന (സ്വയം പ്രതിരോധ ശേഷി ഇല്ലാത്ത )ഇന്ത്യയു
ടെ പ്രതിരോധ  മന്ത്രി  ശ്രീമാന്‍ ഏ 
കെ ആന്റണി കൈകാ
ര്യം ചെയ്യുന്ന വകുപ്പില്‍ 
ഇസ്രയേലുമായും .മറ്റും ഉണ്ടാക്കിയ കരാറുകളില്‍ കോടികളുടെ അഴിമതികള്‍ ആണ് നടന്നിട്ടുള്ളത് എന്നത്  നമുക്ക് അറിയാവുന്ന യാഥാര്‍ത്യങ്ങള്‍ ,ഇത് ആദര്‍ശ പുരുഷന്റെ ഉടുതുണി അഴിഞ്ഞു 
വീഴുന്ന പ്രതീതി ആണ് ഉണ്ടാക്കുന്നത്‌ .കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം എന്നത് യാഥാര്‍ത്ഥ്യം ആക്കിയത്  ആന്റണി മാത്രം ആണ് .  

അഴിമതിക്കെതിരെ പോരാടി പാവപ്പെട്ടവന്റെ കൂടെ നിന്നിരുന്ന ഇടതു പക്ഷ സഖാക്കള്‍ ,ജയരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ "പരിപ്പ് വടയും ചായയും മാത്രം എന്നും കഴിച്ചാല്‍ മതിയോ?ബര്‍ഗറും കെ എഫ് സിയും കഴിക്കേണ്ട കാലം വന്നു എന്നാണു "ഇപ്പോള്‍ അവരുടെ ചിന്ത എന്ന് തോന്നുന്നു .സി പി എമ്മിന്റെ സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുത മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ലാവലിന്‍ കരാര്‍ വഴി കോടികള്‍ വഴി വിട്ടു നേടി എന്ന കേസ് ഇപ്പോള്‍ സി ബി ഐ അന്വേഷണം നടത്തി വരികയാണ് .ഈ അന്വേഷണങ്ങള്‍ ഒരു നൂറ് നൂറ്റമ്പത് കൊല്ലം നീണ്ടു നില്‍ക്കും എന്നത് ആണ് ഒരു പിടിവള്ളി അല്ലെ?.അഴിമതികള്‍ ജെ സി ബി ഉപയോഗിച്ച് തച്ചുടക്കാന്‍ നിന്ന വി എസ്സിനെ ആദ്യം അനുകൂലിച്ച നമ്മുടെ സ്വന്തം ഇന്ത്യന്‍ കമ്മുനിസ്റ്റ്‌  പാര്‍ട്ടി (സി പി ഐ)അവസാന നിമിഷത്തില്‍ ജെ സി ബി യില്‍ നിറയെ കാശും കൊണ്ട് വന്നു ചൊരിഞ്ഞ കുത്തകകളുടെ കൂടെ നിന്നു എന്നതും ഇവരുടെ ആദര്‍ശങ്ങളുടെ  ആണിക്കല്ല് ഇളക്കുന്നതായി.ഇനിയും നമുക്ക് എത്രയോ ആദര്‍ശങ്ങള്‍ പൊളിച്ചു അടക്കെണ്ടതായി വരും. വരും ദിവസങ്ങളില്‍ നമുക്ക് കാതോര്‍ക്കാം .കള്ളന്മാരുടെ മാത്രം അല്ല പച്ചപ്പാവം നടിക്കുന്ന കള്ളന്മാര്‍ക്ക് കഞ്ഞി വെക്കുന്ന കുള്ളന്മാരുടെ കൂടി ആദര്‍ശങ്ങളില്‍ ഒരു പിടി മണ്ണ് വാരി എറിയാന്‍ ...
                         

ഒബാമ വരുന്നതിനു മുഖ്യമന്ത്രി തുണി അഴിക്കണോ ?.

37 commentsദേ വീണ്ടും ഒ
ബാ
മ തന്നെ പ്രശ്നം  ...ഇത്തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ "പൌരത്വവും ,ആണത്തവും "തെളിയിക്കാനാണ് അമേരി
ക്കയുടെ മുന്നറിയിപ്പ്.ഇതെന്തൊരു കൂത്ത് ?ഇവന്മാര്‍ക്ക് മാത്രമേ അഭിമാന
വും ആദര്‍ശവും ഉള്ളോ?എന്തിനാണ് ഈ പണിക്കു പോകുന്നത് ?ഒബാമ വരുന്നത് പ്രമാണിച്ച് ആ സംസ്ഥാനത്തിലെ ഭരിക്കുന്ന നേതാവിന്റെ പൌരത്വവും മറ്റും തെളിയിക്കണം എന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ ആവശ്യപ്പെടാന്‍ നമ്മുടെ ആര്‍ഷ ഭാരതത്തെ  , ഈ നാറിയ മുതലാളിത്ത രാജ്യത്തിന്‌ തീറെഴുതി കൊടുത്തതാണോ?ഇതിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ 
ഇനിയും നാം നാണക്കേട്‌ സഹിച്ചു കൊണ്ടേ ഇരിക്കും.
അതിനു അമേരിക്കയുടെ മൂടും മറ്റും താങ്ങി നില്‍ക്കുന്ന സര്‍ക്കാരിന് കഴിയുമോ?അതേ കക്ഷിയുടെ ആളാണ്‌ മഹാരാഷ്ട്ര മുഖ്യനും എന്നത് വിരോധാഭാസം ആകാം അല്ലെ?എന്നിട്ട് മാപ്പ് അപേക്ഷിച്ചു പോലും ആര്‍ക്കു വേ
ണം ഇവരുടെ മാപ്പ് .ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ തലമണ്ടക്കിട്ടു ഒന്ന് തന്നിട്ട് 
മാപ്പ് കോപ്പ് അവന്റെ അമ്മേടെ നായര് .പോകാന്‍ പറ ഈ ഒബാമയോട് ഈ ഒബാമ വന്നില്ലെങ്കില്‍ ഇന്ത്യയുടെ യശസ്സ് ഉയരുകയെ ഉള്ളൂ എന്നാ
ണു എനിക്ക് തോന്നുന്നത് .

എപ്പോഴും നാണം കേട്ട രാഷ്ട്രീയക്കാര്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ അ
ല്ലെ ?മുന്‍ കേന്ദ്ര മന്ത്രി ഫെര്നാണ്ടെസ്,ഇപ്പോളത്തെ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ ,അടക്കം ഉള്ള മന്ത്രിമാരെ വരെ തുണിയുരിഞ്ഞു പരിശോടിച്ചിട്ടാണ് അമേരിക്കന്‍ 
വിമാനത്താവ
ളത്തില്‍ നിന്ന് പുറത്തേക്ക് വിട്ടത്,ബാക്കി എത്ര അലുമിനിയം 
"പടേല്‍" മാരുടെ
  ജുബ്ബയും "മദാമ്മ" മാരുടെ സാരിയും 
അഴിച്ചിട്ടുണ്ടോ എന്തോ അത്  നാണക്കേട്‌ ഓര്‍ത്ത്‌ പറയാത്തതായിരിക്കും.നമുക്ക് ധൈര്യം ഉണ്ടോ ഒരു സായിപ്പിന്റെ തുണി അഴിപ്പിച്ച്ചു പരിശോധിക്കാന്‍ ?എവിടെ അപ്പോള്‍ വരും ഉപരോധം അല്ലെ ?എന്തിനാണ് ലോകത്തിലെ വലിയ "ജനാധിപത്യ"രാജ്യം വല്ലാണ്ട് ഭയക്കുന്നത്? ഇതിനൊക്കെ എതി
രെ അപ്പപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ .നിരവധി നേതാക്കന്മാര്‍ ചോ
രയും നീരും  കൊടുത്തു നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം ഉണ്ടല്ലോ അത്  ഒരു വിലയും ഇല്ലാത്തതായിപ്പോകും.അവര്‍ മറഞ്ഞിരുന്നു ദുഖിക്കുന്നുണ്ടാകും  ,നമ്മുടെ ഇന്നത്തെ ഗതിയോര്‍ത്ത് .  ഈ മഹത്തായ രാജ്യത്തെ സായിപ്പിന്റെ ആലയില്‍ വീണ്ടും കെട്ടാന്‍ നോക്കുന്ന രാഷ്ട്രീയ ഹിജടത്വം ഓര്‍ത്ത്‌ മനസ്സാ ശപിക്കുന്നുണ്ടാകും.സ്വന്തം ആത്മാഭിമാനം പണയം വെച്ചു ആര്‍ക്കും 
താലപ്പൊലിയും നല്‍കി സ്വീകരിക്കേണ്ട ഗതികേട് നമ്മുടെ ഭാരത
ത്തിന്‌ ഇല്ല എന്തെ?..  

ഒബാമ നിങ്ങളെ ഇന്ത്യക്കാര്‍ വളരെ അഗാധമായി സ്നേഹിക്കുന്നു..!!!!

12 comments

അങ്ങനെ ഒബാമ ഇന്ത്യയില്‍ എത്തുന്ന സുദിനവും അടുത്തു.ഒബാമ മാത്രം അല്ല കൂട്ടിനു തിന്നു മുടിക്കാന്‍ മൂന്നായിരം പേരടങ്ങുന്ന സംഖം ആണ് ഇത്തവണ വരുന്നത് .ഒബാമ ഇപ്പോള്‍ ഇവിടെ വരുന്നതിനെക്കുറിച്ച്   പല കഥകളും പ്രചരിക്കുന്നുണ്ട് .

അതിലൊന്ന്  ലോക കപ്പ്‌ ഫുട്ബാള്‍ മത്സരത്തിനു ആഥിത്യം അരുളാന്‍ മത്സരിക്കുന്ന അമേരിക്കക്ക് അത് എങ്ങനെ "വളരെ"ഭംഗിയായി ചുരുങ്ങിയ ചെലവില്‍ നടത്താം എന്ന് പഠിക്കാന്‍ കോമണ്‍ വെല്‍ത്ത്  സംഖാടഖരുമായി കൂടിയാലോചന നടത്തും എന്നാണു കേള്‍ക്കുന്നത്.നമ്മുടെ ശ്രീ കല്‍മാഡി ആണല്ലോ "75000 " കോടി അനുവദിച്ച ഗൈംസ്  7500 കോടിക്ക് നടത്തി കാണിച്ചത് .ഇന്ത്യ ആയതു കൊണ്ട് ബാക്കി കാശ് പാര്‍ട്ടികള്‍ അണ്ണാക്കില്‍ തള്ളി ,അമേരിക്ക ആകെ സാമ്പത്തികമായി പ്രയാസപ്പെട്ടിരിക്കുകയല്ലേ അവര്‍ക്ക് കൊറച്ചു ആശ്വാസം ആകുന്നെങ്കില്‍ ആകട്ടെ എന്ന് വിജാരിച്ച് കാണും നടക്കട്ടെ .അതല്ല ഇനി ഈ കൂടിക്കാഴ്ച്ചക്കും കല്മാടിയണ്ണന്‍ കാശ് ചോദിക്കുവോ എന്തോ?.

മറ്റൊന്ന്  സാമ്പത്തിക മാന്ദ്യത്തില്‍ ആകെ തകര്‍ന്നു പോയ അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ എങ്ങനെ രക്ഷപ്പെടുത്താം എന്ന്  ശ്രീ മന്മോഹന്ജിയുമായി ഒരു ചര്‍ച്ചയും ഉണ്ട്.അദ്ദേഹം ആണല്ലോ "അധികം പേരും സ്വന്തം തോട്ടത്തില്‍ പണിയെടുത്തു ജീവിക്കുന്ന ഈ ഇന്ത്യയുടെ സമ്പത്ത്  വ്യവസ്ഥയെ തകരാതെ രക്ഷിച്ചത്‌"(ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നിന്നത് ഈ സാധാരണക്കാരായ ജനങ്ങളുടെ കഴിവ് കൊണ്ടാണ് എന്നാണു പഠനത്തില്‍ തെളിഞ്ഞത്)വെറും വാചക കസര്‍ത്തുകള്‍ കൊണ്ട്  മാത്രം സാമ്പത്തിക മാന്ദ്യത്തെ അതി ജീവിച്ച രാജ്യം ഈ നമ്മുടെ ഇന്ത്യ അല്ലാതെ മറ്റൊന്നില്ല തന്നെ  .അതിനു തെളിവാണല്ലോ നല്ല ഉഷാറായി നടത്തിയ ഗൈംസ് .ജനങ്ങളുടെ നന്മക്കു അനുവദിക്കുന്ന പര ശതം കോടികള്‍ അമുക്കുന്നുന്ടെങ്കിലും ലോകത്തിനു മുന്നില്‍ നാം വലിയ വിജയികള്‍ ആണ് എന്നത് എടുത്തു പറയേണ്ടത് തന്നെ .എന്താണ് മന്മോഹന്ജി ഒബാമയോട് പറയാന്‍ പോകുന്നത് അമേരിക്കക്കാരോട് തൂമ്പ എടുത്തു പാടത്ത്  പണിക്കു പോകാനോ നല്ല കോപ്പായി..

കോടിക്കണക്കിനു  രൂപയാണ് ഒബാമയുടെ വരവ് പ്രമാണിച്ചു വീണ്ടും പൊടിക്കുന്നത്‌.ഒരു ദിവസത്തെ ചെലവ് തന്നെ 900  കോടി ആണ് എന്നാണു മാധ്യമങ്ങള്‍ കണക്കു കൂട്ടുന്നത്‌ .ഇതിലും കൂടുതല്‍ ആകാനെ തരമുള്ളൂ.ഒബാമയുടെ കൂടെ എഴുന്നള്ളുന്ന ആണവ,ആയുധ വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇതിനേക്കാള്‍ ചെലവു വന്നാലും അത്  അവര്‍കൊക്കെ മൂക്കിപ്പൊടി വാങ്ങിക്കുന്ന കാശെ ആകുന്നുള്ളൂ .പക്ഷെ ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത നമ്മുടെ നാട്ടുകാര്‍ക്ക്  ഒരു "കോടി"വാങ്ങിക്കൊടുക്കാന്‍ "ഖജനാവില്‍ അഞ്ചു നയാ പൈസ ഇല്ല"എന്നാണു അധികാരികള്‍ പറയുന്നതും .40 വിമാനങ്ങളില്‍ വരുന്ന അനുയായികളെ സ്വീകരിക്കാന്‍ മുംബയിലെ വിമാന,റോഡ്‌ ഗതാഗതങ്ങള്‍ അടച്ചിടുമ്പോള്‍ മറ്റു പല കോടികള്‍ കൂടി നഷ്ട്ടപ്പെടും .

ഇത്രയും ചെലവാക്കി എന്തിനാണ് ഒബാമ വരുന്നത് ?ഈ വരവ് കൊണ്ട് സാധാരണക്കാരന് എന്തു നേട്ടം ?അമേരിക്കയുടെ കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ,ആയുധ,ആണവ കച്ചവടത്തിന് പുതിയ ബ്രോക്കര്‍മാരെ പരിജയപ്പെടുത്താന്‍ ,ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും നിരപരാധികളെ കൊന്നൊടുക്കുന്ന പ്രക്രിയയില്‍ ഇന്ത്യയും പങ്കാളികളാക്കാന്‍ അല്ലാതെ നമുക്ക് എന്തു നേട്ടം ആണ് വരാന്‍ പോകുന്നത്?ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ തൊഴില്‍ ചെയ്യുന്ന പുറം ജോലി കരാര്‍ പോലും നിര്‍ത്താന്‍ ഉത്തരവിട്ട  ആള്‍  ആണ് ഈ ഒബാമ എന്ന് അറിയാഞ്ഞിട്ടാണോ?ഇന്ത്യയിലെ യു എന്നിലെ സ്ഥിരം അങ്ങത്വം എന്ന അവകാശത്തെ പോലും എതിര്‍ക്കുന്നത് ഈ അമേരിക്കയാണ് എന്നതാണ് വസ്തുത.  എല്ലാരെയും പോലെ ഒബാമയും വന്നു കോടികളുടെ കരാര്‍ വാങ്ങിച്ചു പോകും ,  മന്മോഹന്ജി വെറുതെ തട്ടി വിട്ടെന്നും ഇരിക്കും "മിസ്റ്റര്‍ ഒബാമ നിങ്ങളെ ഇന്ത്യക്കാര്‍ വളരെ അഗാധമായി  സ്നേഹിക്കുന്നു " എന്ന് 

അരുന്ധതി ആയതു കൊണ്ട് തീവ്രവാദി അല്ല ..!!!!

48 comments

ന്താണ് കഥ ,അപ്പൊ കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ലായിരുന്നോ?നാം മനസ്സില്‍ ഒരു മാലാഖയെപ്പോലെ കൊണ്ട് നടന്ന കശ്മീര്‍ .ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അതിതാണ് അതിതാണ് എന്ന് പണ്ട് നെഹ്‌റു പറഞ്ഞ കശ്മീര്‍ ,.ശത്രു രാജ്യങ്ങള്‍ ഒന്ന് നോക്കിയാല്‍ അവരെ മൂക്ക് കൊണ്ട് നമ്മള്‍ ക്ഷ,ഞ വരപ്പിക്കാറുള്ള അതേ കശ്മീര്‍ ,അതിപ്പോ ഇന്ത്യയുടെ ഭാഗം ആയിരുന്നില്ല പോലും.അത് ഇന്ത്യന്‍ സര്‍ക്കാരിനും അറിയാം പോലും .ഇത് ഏതെങ്കിലും "ആതംഗ വാദി ,തീവ്രവാദി "ഒന്നും അല്ല പറഞ്ഞിരിക്കുന്നത് .ശ്രീമതി അരുന്ധതി റോയ് ആണ് അറിയില്ലേ നമ്മുടെ ബുക്കര്‍ സമ്മാനം നേടിയ "ചെറിയ കാര്യങ്ങളുടെ ദൈവം"THE GOD OF SMALL THINGS "


അവരുടെ ആ കൃതിയില്‍ തന്നെ ഭാരത പൈതൃകത്തെയും മറ്റും താര്‍ അടിച്ചു കാണിച്ചു എന്ന് പറഞ്ഞു കുറെ വിവാദങ്ങള്‍ ഉണ്ടായതാണല്ലോ. അപ്പോള്‍ എന്തിനായിരുന്നു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി അവിടങ്ങളില്‍ ജീവിക്കുന്ന പാവങ്ങളെ കൊന്നൊടുക്കുന്നത്? എന്തിനായിരുന്നു മറ്റു രാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടേത് അല്ലാത്ത കശ്മീരിന് വേണ്ടി അടിയുണ്ടാക്കുന്നത്?എന്തിനാണ് അപ്പോള്‍ നാം ഇടപെട്ടു അവിടത്തെ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നത്?ഈ അരുന്ധതി റോയ് ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയും എടുത്തിട്ടില്ല.അവര്‍ ഇന്ത്യക്കാരി അല്ലെ?ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നത് രാജ്യ ദ്രോഹ കുറ്റം ചുമത്താവുന്ന കേസ് ആയിട്ട് പോലും ഒരു ചെറു വിരല്‍ അനങ്ങിയതായി ഇത് വരെ വിവരം ഇല്ല .അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുത്തില്ലെങ്കില്‍ ഭാരതം ഇത് വരെ കാട്ടി കൂട്ടിയതൊക്കെ വെറുതെ ആവില്ലേ? കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞാല്‍ അവനു തടവറ ഉറപ്പല്ലേ?ഇവിടെ രണ്ട് തരം പൌരന്മാരും രണ്ട് തരം  നിയമവും അതാണോ നടക്കുന്നത്?


ഇനി അരുന്ധതി അല്ല ഏതു പുകള്‍പെറ്റ ആള്‍ ആയാലും ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ,ഭാരതത്തെ നെഞ്ചില്‍ ലാളിക്കുന്ന നാം പ്രതികരിക്കണ്ടേ?അരുന്ധതി റോയ് ആയതു കൊണ്ട് അത് തീവ്രവാദം ആകുന്നില്ല എന്നാണോ?മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്‍ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ? അതല്ല ചല പ്രത്യേഗ മത വിഭാഗങ്ങള്‍ മാത്രം പറഞ്ഞാല്‍ വാളെടുത്താല്‍ മതി എന്നാണോ,ഇവര്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് ,ശത്രു രാജ്യങ്ങളില്‍ നിന്ന് വായ്ക്കരി ഇടാനുള്ള പണം വാങ്ങിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ,എന്തെ ആരും ഒന്നും മിണ്ടാതെ? ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍ സുഹുര്‍ത്തുക്കളെ?


അയ്യപ്പന്‍റെ ശവവും അനാഥം .!!!

15 commentsമിനിഞ്ഞാന്ന് അന്തരിച്ച കവി അയ്യപ്പന്‍റെ ശവ സംസ്കാരം നീട്ടി വെച്ചിരിക്കുന്നു ?..സ്വന്തം അനാഥത്വത്തിന്റെയും ജീവിത ദുരിതങ്ങളേയും അതി ജീവിച്ചു  കവിതയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച കവി എന്നും അനാഥനായിരുന്നു.വെയില്‍ തിന്നുന്ന പക്ഷി എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മറ്റു നിരവധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ എല്ലാവരും അറിയുന്ന അയ്യപ്പന്‍ തെരുവില്‍ കിടന്നു മരിച്ചപ്പോള്‍ ആരും അറിഞ്ഞില്ല എന്നത് എന്തൊരു വിരോധാഭാസം.ജീവിതം കൊണ്ട് ഏറ്റവും ദരിദ്രനും കവിത കൊണ്ട് സമ്പന്നനും ആയിരുന്നു അയ്യപ്പന്‍ .
ജീവിതത്തില്‍ അയ്യപ്പനെ തിരിഞ്ഞു നോക്കാത്തവര്‍ മരണപ്പെട്ടപ്പോള്‍ ശവത്തിനു വേണ്ടി വടം വലി നടത്തുന്ന ആരോചകരമായ കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത് .ഇത്ര ദിവസം ആയിട്ടും സമയം ഇല്ല എന്ന് പറഞ്ഞു ശവമടക്ക് നടത്താന്‍ കഴിയാത്ത സര്‍ക്കാരും,കേരളത്തിലെ സംസ്ക്കാരം ഇല്ലാത്ത സാംസ്‌കാരിക നേതാക്കളും ,അയ്യപ്പന്‍റെ അവകാശവും പറഞ്ഞു അടി നടക്കുന്നു .എന്താണ് പറയേണ്ടത്  ഏതായാലും സാംസ്കാരിക കേരളത്തിനെട്ട അപമാനം എന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ അല്ലെ ?
ഭ്രാന്തിനും മൌനത്തിനും ഇടയില്‍ ഒരു നൂല്‍പ്പാലം ഉണ്ടെന്നും അതിലൂടെയാണ് നാമെല്ലാവരും നടക്കുന്നതെന്നും ഓര്‍മിപ്പിക്കുന്ന കവിയാണ്‌ അയ്യപ്പന്‍ ...അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ .  

"കവി ത യി ന്ന്‌ വര്‍ ത്ത മാ ന ത്തി ന്റെ വാ യ്‌ ത്താ രി
മര ണ ത്തി ന്‌ ജീ വ ന്റെ പൊ യ്‌ മു ഖം
വെ ച്ചി രി ക്കു ന്ന വര്‍ ക്കു ള്ള വാ യ്‌ ക്ക രി
രക്ത മു ണ ങ്ങു ന്ന തി ന്‌ മു മ്പ്‌ കു രു തി ത്ത റ യില്‍ വി രി യു ന്ന പൂ വ്‌.
അമ്മ യു ടെ ആശി സ്സു കള്‍ നേ ടിയ ശി ര സ്സ്‌
മി ത്ര ത്തി ന്റെ നെ ഞ്ചില്‍ നി ന്നൂ രി യെ ടു ത്ത അമ്പ്‌
മണ്ണൂ മൂ ടിയ എന്റെ ശരീ ര ത്തി ലൂ ടെ നട ന്ന്‌
തി രി ഞ്ഞു നി ന്ന്‌ ഒരി ക്ക ലെ നി ക്ക്‌ നീ പറ യു ന്ന കൃ ത ജ്ഞത"

അയ്യപ്പന് ആദരാഞ്ജലികള്‍ ...

"പ്രവാസീ അവധി എടുക്കരുത്.".!!!!!

18 comments


ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നാണല്ലോ..എന്തെല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു .പ്രവാസിക്ക് വോട്ട്,പ്രവാസ ഇന്‍ഷുര്‍ ,പ്രവാസിക്ക് നാട്ടില്‍ ചെന്നാല്‍ വ്യവസായം തുടങ്ങാന്‍ ഏക ജാലകം,ആണ്ടുകള്‍ തോറും കോടികള്‍ ചെലവിട്ടു  മുടങ്ങാതെ നടക്കുന്ന പ്രവാസ ഭാരതീയ സമ്മേളനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രവാസിക്ക് നല്‍കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയാണ്.ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്‍ത്തുക്കള്‍ (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു എന്നല്ലാതെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ചുക്കും വാങ്ങിത്തരാന്‍ ശ്രമിക്കുന്നില്ല  ,അവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാവും കൂടുതല്‍ ശെരി അല്ലെ?


ഈ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ പാലിക്കാന്‍ പോകുന്നു (അതോ പാലിച്ചു കഴിഞ്ഞു എന്നോ)എന്ന് പറയുന്ന ഒരു പ്രധാന കാര്യം ,പ്രവാസിക്ക് വോട്ടവകാശം നല്‍കുന്നു എന്നുള്ളതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഈ  പ്രഖ്യാപനം വന്നപ്പോഴേക്കും സര്‍ക്കാര്‍ അനുകൂലമായതും അല്ലാത്തതും ആയ പ്രവാസ ലോകത്ത് ,മുക്കിനു മുക്കിനു മുളച്ചു പൊന്തുന്ന സംഖടനകള്‍ എല്ലാം  മുന്നും പിന്നും നോക്കാതെ വലിയ ആര്‍പ്പു വിളികളോടെയും മറ്റും ആഖോഷിച്ചു.എങ്ങിനെയാണ്  ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ഭാരതീയ പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരും ചിന്തിച്ചില്ലേ?..


പുറം രാജ്യങ്ങളില്‍  ചെറിയ ശമ്പളത്തിന് പണി എടുക്കുന്ന പ്രവാസികള്‍ ,നമ്മുടെ നാട്ടില്‍ ജനാധിപത്യം നില നിര്‍ത്തിപ്പോരാന്‍ (?)നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍  ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്യാന്‍ ,ആയിരങ്ങള്‍ തോര എണ്ണി ടിക്കെറ്റും എടുത്തു നാട്ടില്‍ പോകുക!!അവിടെ നമ്മുടെ ഭാഗ്യത്തിന് (നിര്‍ഭാഗ്യത്തിനോ)വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാം എന്നാണു പറയുന്നത്..റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പ്രവാസിയെ ഒഴിവാക്കുന്ന ഈ കാലത്ത് എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടാകാനാ എന്‍റെ പ്രവാസീ..അപ്പൊ അത് ഇത്ര നാളും ചെയ്തിരുന്നത് തന്നെ അല്ലെ ?ഇതില്‍ എന്താണ് പുതിയതായി ഉള്ളത്?ഇതിനെയാണ് മുന്നും പിന്നും നോക്കാതെ ആഖോഷിച്ച്ചത് എന്‍റെ പ്രവാസീ..


ഇനി ഇപ്പൊ ഇതാ വീണ്ടും ഒരു ബില്ലും കൂടി വരുന്നു..NRI DTC BILL ഇത്  എന്താണ് എന്നല്ലേ..കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല് ,ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം.നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന്  തിരിച്ചു പോകണം ,പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്.(സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു,നേരിട്ട് പറയാറില്ലെങ്കിലും)ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന് ,സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!


ചില  പ്രവാസി  സുഹുര്‍ത്തുക്കള്‍ മുതലാളിമാരോട് കരഞ്ഞു പിടിച്ചിട്ടാണ് ലീവ് നീട്ടികിട്ടിക്കുന്നത് .ഇനി അങ്ങനെ വേണ്ട എന്തെ?സാമ്പത്തിക മാന്ദ്യം മൂലം അവധി നാല് മാസം തന്നാല്‍ അയ്യോ മുതലാളീ ചതിക്കല്ലേ കൂടിയാല്‍ രണ്ട് മാസം മതി എന്നാക്കാം അല്ലെ? ചില കമ്പനികള്‍ മാന്ദ്യം മൂലം കുറച്ചു മാസങ്ങള്‍ അവധി എടുത്തോളാന്‍ ജോലിക്കാരോട് പറയും ,അവര്‍ കിട്ടാത്ത ശമ്പളവും കാത്തു കടത്തിന്‍ മേല്‍ കടം കേറി നാട്ടില്‍ നില്‍ക്കുമ്പോളാണ് ,ഇടിത്തീ പോലെ ഇത്രനാളും അയച്ച കാശിന്റെ നികുതിയും ചോദിച്ചോണ്ട് ആള് വരുന്നത് എന്താ ചെയ്ക എന്‍റെ പ്രവാസീ..അതാണ്‌ പറഞ്ഞത് ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന്..ഈ ഒരിക്കലും നടക്കാത്ത പ്രവാസി വോട്ടും ആയി വന്നു പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു ,ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി   എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി  സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ  വിശ്വസിക്കല്ലേ എന്‍റെ പ്രവാസീ..പണ്ട് നമ്മുടെ വലിയപ്പാന്റെ കൂട്ടര്‍ ഉരുവില്‍ കടല്‍ കടന്നു വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ സര്‍ക്കാരുകളുടെ വാഗ്ദാനപ്പെരുമഴകള്‍  ,ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിലും അതേപോലെ തുടരുന്നു എന്തെ ,

വാല്‍ : ഏതു സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും "പ്രവാസിക്ക് യാത്ര എയര്‍ ഇന്ത്യ എക്സ്പ്രെസ്സില്‍ തന്നെ".

കൊച്ചിയിലെ മഴയില്‍ ശ്രീശാന്തിനും പങ്ക്..!!!!!

18 comments

കൊച്ചിയിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം മഴ മൂലം ഉപേക്ഷിച്ചിരിക്കുന്നു ...ഈ മഴയ്ക്ക് പിന്നില്‍ ശ്രീശാന്തും എസ് കെ നായരും ആണ് എന്ന് ശ്രീമാന്‍ ടി സി മാത്യു  ആരോപണം ഉന്നയിച്ചു കഴിഞ്ഞു..കല്യാണ വീട്ടില്‍ എത്തിയാല്‍ മണവാട്ടി ആകാനും,മരണ വീട്ടില്‍ എത്തിയാല്‍ ശവം ആകാനും ശ്രമിക്കുന്നവര്‍ ആണ് തന്നെക്കുരിച്ച്ചു വേണ്ടാതീനം പറയുന്നത് എന്നാണു ടി സി മാത്യു പറയുന്നത്.അദ്ദേഹം പറഞ്ഞത് കൊച്ചിയിലെ ഈ മത്സരം നടക്കാതിരിക്കാന്‍ വലിയ ചരടു  വലികള്‍ നടന്നിരുന്നു എന്നും ,ഇതില്‍ കെ സി യോട്  തെറ്റിപ്പിരിഞ്ഞു കൊച്ചിയിലെ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രീക്ക് പങ്കുണ്ട് എന്നും ആണ് ധ്വനി.

ഈ മത്സരം നടക്കുന്നത് എങ്ങനെ ശ്രീ സഹിക്കും?കൊച്ചിക്കാരുടെ കണ്ണിലുണ്ണി?മലയാളിയെ തെറി പറഞ്ഞ സര്‍ദാരിനെ തന്തക്കു വിളിച്ചവന്‍ (ചെക്കിട്ടത്തു സര്‍ദാര്‍ രണ്ട് പൊട്ടിച്ചെങ്കിലും) ,ശ്രീ ലങ്കയുമായുള്ള മത്സരത്തില്‍ അവസാന രണ്ട് ബാട്സ്മന്മാരെ(?) പുറത്താക്കിയതിനു നടത്തിയ ബാന്‍ഗ്ലൂര്‍ പാര്‍ട്ടിയില്‍ അടിച്ചു പൂക്കുറ്റി ആയി സഹ താമസക്കാരെ തെറി പറഞ്ഞതിന് ശിക്ഷ വാങ്ങിയ ശ്രീ,അവസാനം തന്നെ ടീമില്‍ എത്താന്‍ സഹായിച്ച തല തൊട്ടപ്പന്മാരായ കെ സി എ യെ  സധൈര്യം തെറി പറഞ്ഞു നടക്കുന്ന ,മലയാളികളുടെ സ്വന്തം ശ്രീ (ആ ശ്രീ) ഇങ്ങനെയുള്ള ശ്രീയെ ഒഴിവാക്കി കൊച്ചിയില്‍ മത്സരം നടത്തുമ്പോള്‍ സ്വാഭാവികമായും,പൊതുവേ "അഹങ്കാരി" എന്ന് പേരുള്ള  കൊച്ചിയുടെ "താരത്തിനു" ഈ മത്സരം  നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ സ്വതവേ മറ്റുള്ളവരുടെ കണ്ണീരു കാണാന്‍ പ്രാര്‍ത്ഥിക്കുന്ന മലയാളിയെപ്പോലെ അവകാശം ഇല്ലേ?

അല്ല യഥാര്‍ഥത്തില്‍ ആരാണ് മത്സരം ഉപേക്ഷിച്ചതിന്റെ ഉത്തരവാദി?കോരിച്ചൊരിയുന്ന തുലാം  മഴയത്ത് കൊച്ചിയില്‍ കളി നടത്താന്‍ അനുമതി തേടിയ കെ സി യെയോ?അതോ മത്സരം ഉപേക്ഷിച്ച അനൌന്‍സ്മെന്റ് വന്നപ്പോള്‍ ടി സി മാത്യുവിനെ കണ്ണ് ഇറുക്കി  കാണിച്ച ശ്രീശാന്തോ?ഇവിടെ തുഴച്ചില്‍ മത്സരം ആണോ ,ക്രിക്കെറ്റ് ആണോ നടക്കുന്നത് എന്ന് ചോദിച്ച നായരോ?അതോ ഇതിന്റെ പിറകെ പായുന്ന പിന്നിലെ കളികള്‍ അറിയാത്ത പാവം പൊതു ജനമോ?..ഒന്ന് വെച്ചാല്‍ രണ്ട് പത്തു വെച്ചാല്‍ നൂറ് വെയ് രാജാ വെയ് ...

21 comments

                      സാക്ഷരതയില്‍ ഇന്ത്യയില്‍ ഒന്നാമത് ആണ്  ഈ കേരളം എന്നാണു ഈ മലയാളികളുടെ  വെയ്പ്പ് ,എഴുത്തിലും വായനയിലും ഈ മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നു എങ്കില്‍ അതിനേക്കാള്‍ ഏറെ ,ഒരുപക്ഷെ ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒന്നാമത് ആക്കാവുന്ന ഒരു കാര്യം ഉണ്ട് ഈ മലയാളികള്‍ക്ക് ഏതാണ് എന്നല്ലേ അത്യാഗ്രഹം ...


                  പണ്ട് മുതലേ നാട്ടിന്‍ പുറത്തും മറ്റും ഉല്‍ത്സവങ്ങളിലും മറ്റു കലാ കായിക പരിപാടികളിലും എല്ലാ വിഭാഗത്തിനും ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിനോദം ആണ് "പകിട കളി "  "കിലുക്കി കുത്ത്" എന്നീ പേരില്‍ അറിയപ്പെടുന്ന ഒരു തട്ടിപ്പ് പരിപാടി . ഒരു വട്ടപ്പലകയില്‍ കുറെ അക്കങ്ങള്‍ വരി വരിയായി ഇട്ടു  വെച്ച പലകയില്‍ കളിക്കുന്ന ആള്‍കാര്‍  ഒരു നമ്പരില്‍ കറക്കി കുത്തുക ,ഒരാള്‍ പത്തു രൂപ വെച്ചാല്‍ അയാള്‍ക്ക് നൂറ് കിട്ടും എന്നാണു കളിപ്പിക്കുന്ന  ആള്‍ക്കാര്‍ പറയുക.പല്ല് പോയ കിളവന്മാര്‍ മുതല്‍ കുട്ടികള്‍ വരെ ഇതിന്റെ മുമ്പിലാണ് ഇരിപ്പ്.ഇതിന്റെ മറുവശം എന്താണെന്നാല്‍ കളിപ്പിക്കുന്ന ആള്‍ക്കാരുടെ ശിങ്കിടികള്‍ക്ക്‌ മാത്രമാണ് ഇത്  ലഭിക്കുക .ഇത് കാണുന്ന അത്യാഗ്രഹികളായ  ആള്‍ക്കാര്‍ കറക്കി കുത്തുകയും പണം നഷ്ട്ടപ്പെടുകയും ചെയ്യും..ഇത്  കമ്പ്യൂട്ടര്‍ യുഗം വരുന്നതിനു മുമ്പത്തെ തട്ടിപ്പ് ഇത് ഇപ്പോഴും നടക്കുന്നുണ്ട് കേട്ടോ..


                     കുറച്ചു വര്‍ഷങ്ങള്‍ മുമ്പ്  എല്ലാ പത്ര മാധ്യമങ്ങളിലും പരസ്യങ്ങള്‍ വഴി പ്രചാരം നേടിയ വലിയൊരു തട്ടിപ്പ് പരിപാടിയും നടന്നു .ആട് ,തേക്ക് ,മാഞ്ചിയം ,പരസ്യത്തില്‍ പറഞ്ഞ പോലെ ആണെങ്കില്‍ നാം ഒന്നും അറിയേണ്ട സിമ്പിള്‍ പരിപാടി ,ചിലര്‍ക്ക് ആട് ഫാം തുടങ്ങാനും,തേക്ക് മാഞ്ചിയം തൈകള്‍  നാട്ടു പിടിപ്പിക്കാനും  കാശ്  കൊടുക്കണം,അവര്‍ അതിനെ ,തീറ്റ കൊടുത്തും ,വെള്ളം നനച്ചും വളര്‍ത്തിക്കോളും ,വലുതാകുന്നതിനു അനുസരിച്ച് നമുക്ക് കാശും കിട്ടും ,നമ്മള്‍ കാശും കൊടുത്ത് വെറുതെ സ്വപ്നം കണ്ടാല്‍ മതി ഒരു പണിയും വേണ്ട!!എന്തൊരു നല്ല ബുദ്ദി അല്ലെ?ഇതില്‍ കുറെ അത്യാഗ്രഹികള്‍  ഉള്ളതെല്ലാം വിറ്റു നിക്ഷേപിച്ചു ,മരങ്ങള്‍ വലുതാകുന്നതും,ആട് പെറ്റു പെരുകുന്നതും  നോക്കി നിന്ന്,അവസാനം ആട് പോയിടത്ത് ഒരു പൂട പോലും കാണാന്‍ കിട്ടിയില്ല എന്തു ചെയ്യാന്‍ ? 


                പിന്നെയും ഈ അടുത്ത കാലത്ത് നാം എല്ലാവരും കേട്ട ഏറ്റവും വലിയയ തട്ടിപ്പ് പരിപാടിയാണ് "ടോട്ടല്‍ ഫോര്‍ യു"  ലോകത്തില്‍ ഒരിടത്തും കിട്ടാത്ത പലിശ വാഗ്ദാനം ചെയ്തു തട്ടിപ്പ്, മലയാളിയുടെ അത്യാഗ്രഹത്തിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന്  ഒരു കുട്ടി നാഥിന്റെ ബുദ്ദിയില്‍ ഉദിച്ച കുതന്ത്രം .ബാങ്കിലും മറ്റും ഉണ്ടായിരുന്ന കാശുകള്‍ എടുത്തു "ടോട്ടല്‍ ഫോര്‍ യു"വില്‍ നിക്ഷേപിച്ച പലര്‍ക്കും നേരാം വണ്ണം കിട്ടിക്കൊണ്ടിരുന്നത് മാത്രം അല്ല ഉണ്ടായിരുന്ന കാശും സ്വാഹ.ഈ ശബരി നാഥ്  ജാമ്യത്തില്‍ മുങ്ങി വീണ്ടും ഇത് പോലുള്ള തട്ടിപ്പുമായി വന്നിരുന്നു ‘മോളിക്യൂള്‍ എന്ന പേരിട്ട ഇതില്‍ നാല് ലക്ഷം കൊടുത്താല്‍ 12 ലക്ഷം ആക്കി തിരിച്ചു തരും എന്ന് പറഞ്ഞു, വീണ്ടും അത്യാഗ്രഹികള്‍ ഇതില്‍ പണം മുടക്കി എന്നാണു കേള്‍ക്കുന്നത്. ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ശബരിയെ പിടിക്കാനാവാത്തത് പൊലീസിന്റെ കഴിവുകേടും ശബരിയുടെ ഉന്നതങ്ങളിലുള്ള ബന്ധവും കാരണം അല്ലെ എന്ന് സംശയിച്ചാല്‍ ഈ മലയാളികളെ കുറ്റം പറയാന്‍ പറ്റുമോ?
            
                          ഇനിയും ഉണ്ട് കുറെ എണ്ണം "ലിസ്" എന്ന പേരില്‍ ലോട്ടറി എടുത്തു കൊടുക്കുന്ന തട്ടിപ്പ് പരിപാടി ,അത് നിരോധിച്ചെങ്കിലും വീണ്ടും പല പേരുകളില്‍ ഇപ്പോഴും നടക്കുന്നു , ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന അധികാരികളും,.ഉള്ളപ്പോള്‍ എങ്ങനെ നാട് നന്നാവാനാണ്? ഈ മലയാളികളുടെ അത്യാഗ്രഹം തീരാത്തിടത്തോളം കാലം ഇത് പോലെ കുറെ തട്ടിപ്പ് പരിപാടികള്‍ വന്നു കൊണ്ടേ ഇരിക്കും .അതില്‍ നിക്ഷേപിച്ചു എല്ലാം നഷ്ട്ടപെടുന്നതിനു മുമ്പേ ആലോചിക്കുക,"വെയ് രാജ വെയ് ,ഒന്ന് വെച്ചാല്‍ രണ്ട് ,പത്ത്‌ വെച്ചാല്‍ നൂറ് വെയ് രാജ വെയ് " ഇത് വെറും തട്ടിപ്പാണ് എന്ന്  ഓര്‍മിക്കുക ,അത്യാഗ്രഹം ആപത്താണ് എന്ന്.... പര്‍ദ്ദ വിവാദ നായിക റിയാനക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ്..

16 comments


പര്‍ദ്ദ വിവാദ നായികയായ കാസര്‍കോട് വിദ്യാനഗറിലെ റിയാന. ആര്‍. ഖാസിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്സെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് ടൗണ്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഉഡുപ്പി ദേവന്‍ പോറ്റി ധന്യന്തരി മെഡിക്കല്‍ കോളേജ് ജനറല്‍ മാനേജര്‍ സി രാഹുല്‍ റാമിന്റെ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

റിയാന നടത്തുന്ന റിയ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന 2010 ജൂണ്‍ 15ന് മുമ്പ് 40 കുട്ടികളെ പഠനത്തിനെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നതിനാണ് റിയാനയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഒരു കുട്ടിക്ക് 35,000 രൂപ കണക്കാക്കി കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ച് കോളേജ് അധികൃതര്‍ എസ്.ബി.ഐ ബാങ്കിന്റെ 1,14000 രൂപയ്ക്കുള്ള ഡി.ഡി റിയാനയ്ക്ക് നല്‍കിയിരുന്നു.

രേഖകളില്ലാതെ കുറേ പണം വേറെയും റിയാന വാങ്ങിയിട്ടുണ്ടെന്ന് നഴ്സിംഗ് കോളേജ് ജനറല്‍ മാനേജരുടെ പരാതിയില്‍ പറയുന്നു. ഇഷ്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പര്‍ദ്ദ ധരിക്കാന്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് റിയാന നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍ റിയാനയ്ക്ക് പോലീസ് സംരക്ഷനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന റിയാനയ്ക്ക് പിന്തുണയുമായി ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതോടേ വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് റിയാനയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ഏതായാലും വാളെടുത്തവന്‍ വാളാലേ എന്ന ചൊല്ല് അന്വര്‍ഥമാക്കി .എന്നാലും ഇത്ര പെട്ടെന്ന് തന്നെ ഇങ്ങനെ വരും എന്ന് റിയാന സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല .കോഴിക്കോട് പിടിയിലായ ആല്‍ബം നിര്‍മാതാവും സംവിധായകനുമായും റിഹനക്ക് ബന്ധം ഉണ്ട് എന്ന് പരാതി ഉണ്ടായെങ്കിലും താല്‍പര കക്ഷികള്‍ അത് ഒതുക്കി തീര്‍ത്തു എന്നാണു കേള്‍ക്കുന്നത്.

പി റ്റി ഉഷയ്ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ആരെങ്കിലും ക്ഷണിക്കണോ?..

17 commentsഅല്ല ഈ പി റ്റി ഉഷയുടെ കാര്യമാണ് കേട്ടോ ..ഉഷയെ അറിയില്ലേ നമ്മുടെ "പയ്യോളി എക്സ്പ്രെസ്സ് "അതും അല്ലെങ്കില്‍ സെക്കെന്റിന്റെ നൂറില്‍ ഒരംശം വ്യത്യാസത്തിനു ഒളിമ്പിക് മെഡല്‍ നഷ്ട്ടപ്പെട്ടത്തിന്റെ പേരില്‍ ഇന്ത്യയിലെ അഭിമാന(?) താരമായ പി റ്റി ഉഷ .ഇന്ത്യയ്ക്ക് വേണ്ടി കുറെയധികം മെഡലുകള്‍ പി റ്റി ഉഷ നേടിയിട്ടുണ്ട് കേട്ടോ .അങ്ങനെയുള്ള ഉഷ ചേച്ചിയെ യാണ് .അവന്മാര്‍ വിട്ടു കളഞ്ഞത് ,ആ കോമ്മണ്‍ വെല്‍ത്ത് ഗൈംസ് നടത്തിപ്പുകാര്‍ ..അവര്‍ ഉഷേച്ചിയെ ക്ഷണിച്ചില്ല പോലും..

ഏഴു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയിട്ടാണ് ഈ ഗൈംസ് ഇങ്ങനെയെങ്കിലും ആക്കിയത്.ഉഷേച്ചിയെ എങ്ങനെ വിളിക്കും ?നടപ്പാലം വീഴുന്നു,മേല്‍ക്കൂര വീഴുന്നു,മുറിയില്‍ ആണെങ്കില്‍ പാമ്പും തേളും , ഇതെല്ലാം പട്ടാളത്തെയും മറ്റും വിളിച്ചു ഒന്ന് നന്നാക്കി വരുമ്പോഴേക്കും ഗൈംസ് എത്തിക്കഴിഞ്ഞു .ഇതിനിടയില്‍ ആരെയൊക്കെ വിളിക്കാനാ? ഏതായാലും പി ടി ഉഷ ചെയ്തത് നന്നായില്ല .ഇത് എന്തിന്റെ കേടാണ് ?ഇന്ത്യയ്ക്ക് വേണ്ടി അല്ലെ ഇയ്യാള്‍ ഇത്രയും ഓടിക്കിതച്ചു മെഡലുകള്‍ വാങ്ങിയത്?എങ്ങനെയെങ്കിലും ഓടിക്കിതച്ചു ഒരു ഒളിമ്പിക് മെഡല്‍ വാങ്ങാനുള്ള മോഹം നൂറില്‍ ഓരംഷത്തില്‍ പോയെങ്കിലും?അങ്ങനെയുള്ള ഉഷ നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ ആഥിത്യം അരുളുന്ന ഗൈമ്സിന്റെ മുന്‍ നിരയില്‍ ഉണ്ടാകേണ്ടതല്ലേ?അതിനു ഈ കല്മാടിയോ മറ്റോ ക്ഷണിക്കണോ ?അവിടെ പോയാല്‍ ആരെങ്കിലും ഉഷേച്ചിയോടു ചോദിക്കുമോ വിളിച്ചിട്ടാണോ വന്നത് എന്ന്?

ദേശീയ ഗൈമ്സിലും ഉഷ ചേച്ചിക്ക് പരാതി ആയിരുന്നു .ചെന്നപ്പോള്‍ സ്വീകരിച്ചാനയിക്കാന്‍ ആളില്ലായിരുന്നു,വണ്ടി ഇല്ലായിരുന്നു ,എന്നൊക്കെ പറഞ്ഞു .ഇനിയെങ്കിലും ചേച്ചി നമ്മുടെ ഈ നാട്ടില്‍ നടക്കുന്ന ഗൈംസ് പോലെയുള്ള പരിപാടികളില്‍ ആര് വിളിച്ചില്ലെങ്കിലും പോയി സഹകരിക്കുക എന്നതല്ലേ പി റ്റി ഉഷയെ പോലെയുള്ള ആള്‍ക്കാര്‍ ചെയ്യേണ്ടത്?പി റ്റി ഉഷയെപോലെയുള്ള ജനങ്ങള്‍ക്ക്‌ മാതൃക ആകേണ്ട ആള്‍ക്കാര്‍ ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് വിവാദം ഉണ്ടാക്കി ജന മനസ്സുകളിലെ അവരുടെ ചിത്രം മായ്ച്ചു കളയരുത് അല്ലെ? ഏതായാലും ഉഷേച്ചീ സ്വന്തം വീട്ടില്‍ ആരെയെങ്കിലും ഉണ്ണാന്‍ ക്ഷണിക്കണോ?

പ്രിയപ്പെട്ട പി റ്റി ഉഷ ചേച്ചീ ഇതൊരു ഇന്ത്യന്‍ പൌരന്റെ ക്ഷണമായി കണ്ടു ,നമ്മുടെ ഇന്ത്യയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗൈമ്സില്‍ പങ്കെടുത്തു നമ്മുടെ താരങ്ങള്‍ക്ക് മെഡല്‍ നേടാനുള്ള ഒരു പ്രചോദനമായി നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ...

ഹിന്ദുക്കള്‍ പുതുക്കി നിര്‍മിച്ച പള്ളി ..!!!!!

12 comments


അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.

ഏതായാലും വളരെ നല്ല വാര്‍ത്തകളാണ് സമാധാനം കാംക്ഷിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ മതേതര സമൂഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .ഇനിയും ഇങ്ങനെ തന്നെ തുടര്‍ന്ന് പോകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം അതിനു വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കാം..