നാണിയമ്മയും സ്മാര്‍ട്ട് ആയി...!!!


എന്താ നാണിയമ്മേ  കാലത്തെ തന്നെ മോന്‍റെ ഫോണില്‍ ഒരു കുത്തിക്കളി?.

ടീ കാര്‍ത്തീ  ..
തനിക്കൊന്നും അറിയത്തില്ലെടീ ?
മോന്‍റെ ഫോണില്‍ കുത്തിക്കളി ഒന്നും അല്ല, ഇത് നമ്മക്ക്സര്‍ക്കാര്‍ തരുന്ന  സ്മാര്‍ട്ട്‌ ഫോണ്‍ ആണ് കേട്ടാ, നമ്മള്‍ ഇവിടെ ഇരുന്നു അരി വാങ്ങാന്‍ പോകേണ്, നീ കണ്ടോ!!!

         നാണിയമ്മ തമാശ പറയാതെ, അരി വാങ്ങാന്‍ കണ്ണേട്ടന്റെ റേഷന്‍ ഷാപ്പ്  വരെ പോയാല്‍ മതിയെല്ലോ?നല്ല അരി വന്നിട്ടുണ്ടെന്ന് ഇന്നാളു മാളുവേച്ചി പറഞ്ഞാരുന്നു..

          അപ്പൊ നീ ഈ വാര്‍ത്ത  ഒന്നും കേക്കലില്ലേ?അയിനു എടെയാ നേരം ല്ലേ എപ്പോ നോക്കിയാലും സീരിയലും, മോനും ഓളും കൂടി ബെര്‍ദെ അല്ല ഭാര്യയും കാണല്‍ അല്ലെ  പണി ..

        ടീ ..ഇനി ഇപ്പൊ ആരേലും റേഷന്‍ ഷാപ്പില്‍ പുഴുവരിക്കുന്ന അരി വാങ്ങാന്‍ പോവോ?സബ്സിഡി എല്ലാം ഈ ഫോണിലേക്ക് ആക്കി തരും  എന്നാണു മെമ്പര്‍ കുഞ്ഞിരാമന്‍ പറഞ്ഞെത്.പിന്നെ ഇതില്‍ ഇന്റര്‍നെറ്റും ഫ്രീ ആണത്രേ!!!

                ഓന് എന്തെല്ലാം പറഞ്ഞെക്കുന്നു നാണിയമ്മേ ..തൊഴില്‍ ഉറപ്പ് പദ്ധതിക്ക്  വരണ്ടാ ,ചേച്ചി വീട്ടില്‍ ഇരുന്നു ഒപ്പിട്ടാല്‍ മതി കാശ് ഞാന്‍ എത്തിച്ചോളാം.എന്നിട്ട് ഇപ്പൊ പാതി പൈസേം തന്നു പോയിരിക്കുന്നു.ഒപ്പ് ആണെങ്കില്‍ മാസം മുഴുവനും ഇട്ടിട്ടും ഇണ്ട്.ഇങ്ങനെ ആണേല്‍ സബ്സിഡിയും    ഉണ്ടാകില്ല എന്റെ നാണിയമ്മേ .

 അതല്ല കാര്‍ത്തൂ .
           
              ഗവണ്മെന്റ് നമ്മക്ക് തരേണ്ട  അരി മുഴുവനും കത്തിച്ചു കളയും.എന്നിട്ട് അയിന്റെ കാശ് ഞമ്മളെ ഫോണില്‍ ആക്കി തരും,നമ്മള്‍ ഫോണിലൂടെ മാര്‍ക്കെറ്റില്‍ നിന്ന് നല്ല  അരി വാങ്ങും.ചോറും കഴിക്കും,ഇതാണത്രേ പരിപാടി ..

         ശ്ശോ ശ്ശൊ ഞാന്‍ ഇപ്പോഴാ ഓര്‍ത്തെ നാണിയമ്മേ അടുപ്പത്തു അരി വേവാന്‍ ഇട്ടിരുക്കയാണ്.അത് തിളക്കുന്നെനു മുമ്പേ പോട്ടെ.നിങ്ങള്‍ ഇവടെ  ഇരുന്നു അരി വരുമ്പോ വിളിക്കണേ.നമ്മക്കും കാണാല്ലോ ഈ ഫോണിലൂടെ വരുന്നത് ഏതു അരി ആണെന്ന്!!!

             അപ്പൊ നീ ചെല്ല് കാര്‍ത്തൂ, അരി വരുന്നത് വരെ നമ്മള്‍ ഈ ഫേസ്ബുക്കില്‍ കൊറച്ചു ഫോട്ടോ കേറ്റി കളിക്കട്ടെ..

""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "



Comments

Unknown said...

അവസാനം ഫോൺ പുഴുങ്ങിത്തിന്നാം

Abduljaleel (A J Farooqi) said...

നാണി സ്മാര്‍ട്ട്‌ അയാലോന്നും അടുപ്പില്‍ അരി വെകൂല്ല.തൊഴില്‍ ഉറപ്പിലൂടെ പെണ്ണുങ്ങടെ കയ്യിലും പത്ത് കായ് കിട്ടുന്നുണ്ട്‌. അചാര്യനു ആശംസകള്‍

നാമൂസ് പെരുവള്ളൂര്‍ said...

എല്ലാവര്ക്കും മൊബൈല്‍ എന്നാല്‍,,, എത്ര ഉറുപ്പികയുടെ ലാഭമാണ് ഒരു ദിനമുണ്ടാകാന്‍ പോകുന്നത്. ദിവസം രൂപ ഒന്നുവെച്ചു ചിലവഴിച്ചാല്‍ തന്നെയും അതെത്ര വലിയ സംഖ്യയായിരിക്കും.! ഏറ്റം കുറഞ്ഞ ലാഭം പരിശോധിക്കുമ്പോഴും അതെത്ര വലുതാ... ഉം,/.!

Sidheek Thozhiyoor said...

'An idea can change Your life' എന്നാണല്ലോ ആചാര്യാ..നാണിയമ്മയും മാറട്ടെ.

K@nn(())raan*خلي ولي said...

പോസ്റ്റ്‌ മാത്രല്ല ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളും ഗംഭീരം!
അര്‍ത്ഥമുള്ള ചിത്രങ്ങള്‍
അന്വര്‍ത്ഥമായ വരികള്‍
അനര്‍ത്തത്തിലേക്കുള്ള സൂചനകള്‍
ഇംത്തീ, നന്നായിരിക്കുന്നെടാ.

പ്രവീണ്‍ കാരോത്ത് said...

ശ്ശോ എന്താ ചെയ്യാ ലെ? അമ്മേം കൂടി മൊബൈലില്‍ കളി തുടങ്ങിയാല്‍ പിന്നെ പട്ടിനിയായിപ്പോകും!

ലി ബി said...

സ്മാര്‍ട്ട് കേരളം....

മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ബിവറേജ് ....അതാണ്‌ അടുത്ത പദ്ധതി എന്ന് കേള്‍ക്കുന്നു.....ഈസ് ഇറ്റ്‌ ട്രൂ?....

ashraf meleveetil said...

നാണ്യമ്മമാര്‍ക്കിനി ബെര്‍ദെ അല്ല ഭാര്യയും കണ്ട് ബര്‍ദങ്ങിനെ ഇരുന്നാല്‍ മതി. ഗര്‍ഭംണ്ടാക്കാനുള്ള അപ്ലിക്കേഷന്‍സ് വരെ സ്മാര്‍ട്ടായി കിട്ടുന്ന കാലം വരുന്നു. കേട്ട്യോന്മാരിനി വെറും റീചാര്‍ജ് ചെയ്തു കൊടുത്തോണ്ടിരുന്നാല്‍ മതി. അവര്‍ക്കുള്ള സ്മാളും ഡൌണ്‍ലോഡായി വരും.
സ്മാര്‍ട്ട് കുടുംബം, സന്തുഷ്ട കുടുംബം.

അല്ല,ആചാര്യന്‍ ഈ ഫോട്ടോസൊക്കെ എവ്വടന്ന് ഒപ്പിച്ച്..!!

ഫൈസല്‍ ബാബു said...

ഹഹ ഇതു വായിച്ചാല്‍ ആരും സ്മാര്‍ട്ട് ആകും : ഫോട്ടോസ് തന്നെയാണ് ഇതിലെ താരം !!

Mohamedkutty മുഹമ്മദുകുട്ടി said...

ഹായ് എന്തു രസം ഇപ്പോ കാവ്യാ മാധവന്‍ ചെരുപ്പിന്റെ പരസ്യത്തില്‍ പറഞ്ഞ പോലെ എല്ലാവരും സ്മാര്‍ട്ടായി. കലക്കീട്ടുണ്ട്ട്ടോ.....!!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്മാർട്ട്‌ അല്ലാത്ത ഒരു ജനത യെ ഇങ്ങനെയാണു സ്രുഷ്ടിചെടുക്കുക.വളരെ കാലികപ്രസക്തി ഉള്ള ഒരുപൊസ്റ്റ്‌.ഫൊട്ടൊസും കൊള്ളാം.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സ്മാർട്ട്‌ അല്ലാത്ത ഒരു ജനത യെ ഇങ്ങനെയാണു സ്രുഷ്ടിചെടുക്കുക.വളരെ കാലികപ്രസക്തി ഉള്ള ഒരുപൊസ്റ്റ്‌.ഫൊട്ടൊസും കൊള്ളാം.

Pradeep Kumar said...

നമ്മളും സ്മാർട്ടാണെന്ന് എല്ലാരും പറയട്ടെ.....

മണ്ടൂസന്‍ said...

""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "

സ്മാർട്ട് ആയ ഒരു ജനതയെ വളർത്തിയെടുക്കാൻ ഗവണ്മെന്റിന്റെ സ്മാർട്ടായ പ്രവർത്തനം. വാവാവാ...ബഹുജോർ.!
നല്ല അർത്ഥവത്തായ ചിത്രങ്ങൾ, ശരിക്കും പറഞ്ഞാൽ, ചിത്രങ്ങൾ കഥ പറയുന്നു.
ആശംസകൾ.

പട്ടേപ്പാടം റാംജി said...

ഒരു ഫോണ്‍ കിട്ടിയാല്‍ പിന്നെ സ്മാര്‍ട്ടായി എന്ന കാര്യം പറയേണ്ടതില്ലല്ലോ.ചിത്രങ്ങളും സ്മാര്ട്ടായിരിക്കുന്നു.
നമ്മുടെ സര്‍ക്കാരുകളുടെ ഓരോരു കാര്യങ്ങളേ.....

ഉബൈദ് said...

:)

kochumol(കുങ്കുമം) said...

എല്ലാവരും സ്മാര്‍ട്ടാകട്ടെ അതല്ലേ നല്ലത് ?

ഏതന്നെ , അതെന്നെ?

ആമി അലവി said...

സ്മാര്‍ട്ട്‌ വീട്ടമ്മമാര്‍... കൊള്ളാലോ :) നമ്മുടെ സര്‍ക്കാരിന്റെ ഓരോ നയങ്ങളേ:)

Jefu Jailaf said...

:) സ്മാര്‌ട്ട് പോസ്റ്റ്‌

Hashiq said...

ഇനി മൂന്ന് നേരം വിഴുങ്ങാന്‍ 'ടാബ്ലെറ്റും ' കൂടി കൊടുത്താല്‍ ഉഷാറായി... ഇംതി വീണ്ടും സ്മാര്‍ട്ടായി....

Mohammed Kutty.N said...

ഇനി 'ലാപ്‌' ആയില്ലേ,എല്ലാവര്ക്കും.സുഖം സ്വസ്ഥം ശാന്തം !!!

റോസാപ്പൂക്കള്‍ said...

നാണിയമ്മ ഫോണ്‍ പുഴുങ്ങി തിന്നുന്ന പോസ്റ്റിനു കാത്തിരിക്കുന്നു. എന്തൊക്കെയായാലും തൊഴിലുറപ്പിലൂടെ പല പെണ്ണുങ്ങളും സ്മാര്‍ട്ടായി.പലരും അതിന്റെ ഭാരവാഹികളായി,ബാങ്കില്‍ പോയി ഇടപാടുകള്‍ നടത്തുന്നു.പെണ്ണുങ്ങള്‍ക്ക് കൈയ്യില്‍ ഇപ്പോള്‍ പണിയെടുത്ത പൈസയും ഉണ്ട്. സാമ്പത്തിക സ്വാന്ത്ര്യമാണ് ഒരു പരിധി വരെ നമ്മുടെ നാട്ടിലെ സ്ത്രീ സ്വാതന്ത്ര്യം. അത് ശരിക്കും ആയിട്ടുണ്ട് ഇവരുടെ ഇടയില്‍ . നാട്ടില്‍ ചെല്ലുമ്പോള്‍ കാണുന്ന വലിയ മാറ്റങ്ങളാണിവ.യഥാര്‍ത്ഥ വിപ്ലവവും

ഇലഞ്ഞിപൂക്കള്‍ said...

smart post...

ഫാരി സുല്‍ത്താന said...

rosly മാഡം പറഞ്ഞത് തന്നെ.

ശ്രീജിത് കൊണ്ടോട്ടി. said...

നന്നായിട്ടുണ്ട് :)

പൈമ said...

ഹ..ഹ..ഇന്നത്തെ ഭരണത്തോടുള്ള ആക്ഷേപഹാസ്യം ..

Noushad Koodaranhi said...

കാലം മാറുന്നു...അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ കോലം മാത്രമായി മാറാതിരിക്കണം എന്ന് നാം എന്തിനു വാശി പിടിക്കണം...? നാട്ടില്‍ ഒരു കൂലിപ്പണിക്കാരന്‍, മൊബൈല്‍ കണക്ഷന്‍ എടുത്തതിനു ശേഷം മെച്ചപ്പെട്ട വേതനത്തില്‍ നിത്യവും തൊഴില്‍ ലഭിക്കുന്നു എന്ന് പറഞ്ഞത് എന്തിനെയാണ് സൂചിപ്പിക്കുന്നത്....? (എല്ലാ അര്‍ത്ഥത്തിലും നല്ലതെന്തും നല്ലത് തന്നെയാണ്....!)

മൻസൂർ അബ്ദു ചെറുവാടി said...

എല്ലാരും സ്മാര്‍ട്ട്‌ ആവട്ടെ
നന്നായി ഇംതീ

വേണുഗോപാല്‍ said...

സംഭവം അഷേപഹാസ്യമെങ്കിലും കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നേറിയിരിക്കുന്നു .. പല തുറകളിലും ..എന്നത് അംഗീകരിക്കാതെ തരമില്ല.

ഞാനും പറയുന്നു .. നാണിയമ്മയും സ്മാര്‍ട്ടായി

ente lokam said...

Naaniyammakku oru 'like'.....
Imtiazinu oru smart 'like'....

Shukoor Ahamed said...
This comment has been removed by the author.
Shukoor Ahamed said...

എന്റെ നാട്ടുക്കാരനായ ആചാര്യ ....ക്ഷമിക്കുക ഇത്രയും നല്ല കാലിക പ്രസക്തമായ ഒരു പോസ്റ്റ്‌ വായിക്കാന്‍ വൈകിയതില്‍ ... വളരെ നന്നായി പറഞ്ഞു... കൂടെ ഒപ്പിച്ചു വെച്ച ഫോട്ടോയുംകൊള്ളാം കേട്ടോ............ നേരുന്നു വീണ്ടും ഭാവുകങ്ങള്‍ ..... ഒരു കാസ്രോട്ടാരന്‍.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കാലം സ്മാർട്ട് ആകുമ്പം നാണിയമ്മ 'ഇസ്മാർട്ട്' ആയില്ലെങ്കി കൊറേ പാട് പെടും..
ചിലതിന്റെയൊക്കെ നെഞ്ചത്തിട്ട് കുത്തി ഇംതി..!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മിനി ഭായിക്കടക്ക എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ശ്രീ said...

നാണിയമ്മമാരെല്ലാം ഇപ്പോ സ്മാര്‍ട്ട് ആയിക്കൊണ്ടിരിയ്ക്കുകയല്ലേ?


പുതുവത്സരാശംസകള്‍!

Salim Veemboor സലിം വീമ്പൂര്‍ said...

""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "

ഹ ഹ ഹാ , എല്ലാവരും സ്മാര്‍ട്ട് ആകട്ടെ

pravaahiny said...

kollaam ketto. vaayichu njaan chirichu poyi @PRAVAAHINY

മിനി പി സി said...

ആഹാ കൊള്ളാലോ നാട്ടിലെ വേലയും കൂലിയുമില്ലാത്ത,എല്ലാ കുട്ടപ്പന്‍ ചേട്ടന്മാരും സ്മാര്‍ട്ട്‌ ആയി നടക്കുകയല്ലെ അപ്പോള്‍ അടുക്കള ജോലിയും ,തൊഴിലുറപ്പും ,കുടുംബശ്രീയും ഒക്കെയുള്ള നാണിയമ്മമാര്‍ സ്മാര്‍ട്ട്‌ ആകട്ടെ മാഷെ .നല്ല പോസ്റ്റ്‌ .

Elayoden said...

തൊഴിലെടുക്കാതെ, പകുതി തൊഴിലുറപ്പ് വാങ്ങുന്നോ നാണിയമ്മയും പിച്ച ചട്ടിയിലും കൈയിട്ടു വാരുന്ന മെമ്പറും സ്മാര്‍ട്ട് തന്നെയാണ്.

ഓരോരോ പരിഷ്ക്കാരങ്ങള്‍ സ്മാര്‍ട്ടായി നാട്ടില്‍ വരുമ്പോഴേക്കും അതിനേക്കാള്‍ സ്മാര്‍ട്ടായി അഴിമതിയും വരുന്നതാണ് ഇന്നിന്റെ ശാപം.
വൈകിയ വരവിനു ക്ഷമയോടെ..

സ്മാര്‍ട്ടായി കാര്യം പറഞ്ഞ ആചാര്യന് ആശംസകളോടെ..

Unknown said...

ഒടുക്കത്തെ സ്മാർട്ട്നെസ്സ് തന്നെ..പണ്ടാരടങ്ങി അട്ടത്ത് കേറി കുത്തീരിക്കട്ടെ..

Anonymous said...

എല്ലാരും സ്മാര്‍ട്ട് ആയിക്കൊണ്ടിരിയ്ക്കുകയല്ലേ?

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക