മദനിക്ക് അനുകൂലമായി വര്‍ഗീസും തെഹല്‍കയും ....

7 comments


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായപി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ കര്‍ണാടക പൊലീസ് കഥമെനയുകയാണെന്ന് കേസില്‍ കര്‍ണാടക പൊലീസ് മുഖ്യ സാക്ഷിയായി അവതരിപ്പിച്ച ജോര്‍ജ് വര്‍ഗീസ്. 'തെഹല്‍ക്ക' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് വര്‍ഗീസ് കര്‍ണാടക പൊലീസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 2007ല്‍ ജയില്‍ മോചിതനായശേഷം കൊച്ചിയില്‍ വര്‍ഗീസിന്‍റെ സഹോദരിയുടെ വീട്ടിലെ വാടകക്കാരനായിരുന്നു മദനി. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.

‘എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു പോലൊരു കേസ് കര്‍ണാടക പോലീസ് കെട്ടിച്ചമയ്ക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഈ വര്‍ഷം ജനുവരി ആറിന് ഉച്ചയ്ക്ക് ശേഷമാണ് ഓം‌കാരയ്യ എന്ന പേരിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ ആദ്യമായി വിളിക്കുന്നത്. കര്‍ണാടക പൊലീസില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണെന്ന് അദ്ദേഹം പരിചയപ്പെടുത്തി. വാടകക്കരാറുമായി മദനി താമസിക്കുന്ന വീട്ടിലേയ്ക്ക് വരാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.

അവിടെയെത്തിയപ്പോള്‍ മുഖം മറച്ച ഒരാളെ കണ്ടു. അത് ബാഗ്ലൂര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ തടിയന്‍റവിട നസീറാണെന്ന് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. അതിനുശേഷം കന്നഡയില്‍ എഴുതിയ ഒരു പേപ്പറില്‍ എന്നോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എനിക്ക് കന്നഡ അറിയാത്തതിനാല്‍ ഞാന്‍ ഒപ്പിടാന്‍ ആദ്യം വിസമ്മതിച്ചു. എന്നാല്‍ അവരുടെ നടപടികളില്‍ സാക്ഷിയാക്കാന്‍ വേണ്ടി മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒപ്പിടുകയായിരുന്നു.

നാലുമാസത്തിനുശേഷം ഓംകാരയ്യ വീണ്ടും വിളിച്ചു. ആലുവയിലെ ഒരു ഹോട്ടലില്‍ വരാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. അവിടെ ചെന്നപ്പോള്‍ കുറെ ഫോട്ടോകള്‍ എന്നെ കാണിച്ചു. അവരെ ആരെയും എനിക്ക് അറിയുമായിരുന്നില്ല. എന്നാല്‍ മറ്റൊരു ഫോട്ടോ കാണിച്ച് ആ ആളെ അറിയാമെന്ന് പറയാന്‍ എന്നെ നിര്‍ബന്ധിച്ചു. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ പടമാണതെന്ന് അവര്‍ എന്നോട് പറഞ്ഞു.

എന്നാല്‍ നുണപറയാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ സഹകരിക്കുന്നില്ലെന്ന് കണ്ടപ്പൊള്‍ അവര്‍ അസ്വസ്ഥരായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കേസില്‍ ഞാന്‍ മുഖ്യസാക്ഷിയാണെന്ന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി. ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിന് വന്നപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. അപ്പോഴാണ് ഞാന്‍ അറിയുന്നത് ഞാന്‍ ഒപ്പിട്ട് നല്‍കിയത് മദനിയ്ക്കെതിരായ സാക്ഷിമൊഴിയായിരുന്നുവെന്ന്.

അതിനുശേഷമാണ് ഞാന്‍ കോടതിയെ സമീപിച്ചത്’. എന്റെ വാടകക്കാരനെ ചതിക്കാന്‍ എനിക്ക് കഴിയില്ല. മദനിക്ക് ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടോയെന്ന് എനിക്കറിയില്ല. മദനിയെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- വര്‍ഗീസ് പറയുന്നു. എന്നാല്‍ മദനിയുടേ ജാമ്യാപേക്ഷ കോടതിയിലെത്തിയപ്പോള്‍ കര്‍ണാടക പൊലീസ് പറഞ്ഞത് വര്‍ഗീസിന്‍റെ നിലപാട് മാറ്റം സാക്ഷികളെ സ്വാധീനിയ്ക്കാനുള്ള മദനിയുടെ മിടുക്കാണ് കാണിക്കുന്നതെന്നായിരുന്നു.

പോലീസ് കുറ്റപത്രം അനുസരിച്ച് തടിയന്റവിടെ നസീര്‍ മദനിയോട് ബാംഗ്ലൂര്‍ സ്‌ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് വാടക തുക വാങ്ങാന്‍ എത്തിയപ്പോള്‍ വര്‍ഗീസ് കേട്ടുവെന്നാണ് പറയുന്നത്. കേസില്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് പ്രധാനമായും ഹാജരാക്കിയത് വര്‍ഗീസിന്റെ ഈ ‘മൊഴി’യായിരുന്നുവെന്നതാണ് ശ്രദ്ധേയം.

ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പതിനേഴിന് ബാംഗ്‌ളൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മദനി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജോര്‍ഗ് വര്‍ഗീസിന്‍റെ വെളിപ്പെടുത്തലോടെ കേസില്‍ കര്‍ണാടക പൊലീസിന് രാഷ്ട്രീയ ലക്‍ഷ്യങ്ങളുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്.

മൈസൂര്‍ കോട്ട NIGHT VIEW

10 comments




ഏതാണ് വിശ്വസിക്കേണ്ടത് ?...!!!!

12 comments

ഇത് ഇന്നത്തെ പത്ര വാര്‍ത്ത...ഇനി താഴെ മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആള്‍ പറഞ്ഞ പത്ര വാര്‍ത്ത ...


ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളുമായി പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയുടെ വെളിപ്പെടുത്തല്‍. മഅദനിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മഅദനിയുടെ പങ്ക് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും മഅദനിയുടെ അറിവോടെയാണ് സ്‌ഫോടനമുണ്ടായതെന്നും ആചാര്യ വ്യക്തമാക്കി. എന്നാല്‍ തെളിവ് എന്താണ് വ്യക്തമാക്കിയില്ല. 2010 ഏപ്രില്‍ മാസത്തില്‍ ഐ.പി.എല്‍. മത്സരം നടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ മൂന്ന് പോലീസുകാരുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ബോംബുകള്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് കണ്ടൈടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ മത്സരങ്ങള്‍ മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രില്‍ 21,22 തീയതികളില്‍ നടക്കേണ്ടിയിരുന്ന സെമിഫൈനലുകളാണ് സുരക്ഷാപ്രശ്‌നം മൂലം മാറ്റിയത്.

ഏപ്രില്‍ 17 ന് ഉച്ചതിരിഞ്ഞ് സ്റ്റേഡിയത്തിന്റെ ഗേറ്റ് നമ്പര്‍ 12ന് സമീപമുള്ള പുറംഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് ബോംബ് ആണ് ആദ്യം പൊട്ടിയത്. പിന്നീട് 3.40ന് അനില്‍ കുംബ്ലെ സര്‍ക്കിളിന് സമീപം രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. വീര്യം കുറഞ്ഞ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി അന്ന് പറഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് പരിക്കേറ്റത്


ഇത് അന്ന് പറഞ്ഞ വാര്‍ത്ത

തിങ്കളാഴ്ച കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ ബാംഗ്ലൂരില്‍ നടത്തിയ പ്രഖ്യാപനം നിസ്സാരമെന്നു തള്ളാനാവില്ല. ലോക്‌സഭയില്‍ തിങ്കളാഴ്ച ഇടതുപക്ഷവും മുലായം-ശരത്-ലാലു യാദവുമാരും 'വാഴ്ത്തപ്പെട്ട ചൂതാട്ട'മായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആചാര്യയുടെ പ്രഖ്യാപനം. ശനിയാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പേ നടന്ന ഇരട്ട സേ്ഫാടനത്തിന്റെ ഉത്തരവാദികള്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ചൂതാട്ട ലോബിയാണെന്നായിരുന്നു ആചാര്യയുടെ ആരോപണം. മുംബൈയിലേക്ക് ആദ്യ സെമി മാറ്റുകയായിരുന്നുവത്രെ ചൂതാട്ടലോബിയുടെ ആവശ്യം. അതു നടക്കുകയും ചെയ്തു. കര്‍ണാട പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭയപ്പെടുത്തുന്ന ആരോപണമാണിത്. ചൂതാട്ട താത്പങ്ങള്‍ക്കനുസരിച്ച് ഐ.പി.എല്‍. വേദിയുടെ സുരക്ഷ തകര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതെങ്ങനെ? ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക സംഘത്തെ ഇവര്‍ ഉപയോഗിച്ചു എന്നാണ് കര്‍ണാടക പോലീസ് നല്‍കുന്ന സൂചന. ആഭ്യന്തരമന്ത്രാലത്തിലെ ചിലര്‍ സംശയിക്കുന്നത് ഐ.പി.എല്ലുമായി ബന്ധമുള്ളവരുടെ സഹായത്തോടെ മാത്രമേ സ്റ്റേഡിയത്തിലെ കനത്ത സുരക്ഷയെ അതിജീവിക്കാനാവൂ എന്നാണ്. എന്തായാലും ലോബിയുടെ കരുത്തിന്റെ ചെറിയഭാഗം മാത്രമാണിത്. കേന്ദ്ര കായിക മന്ത്രി എം.എസ്. ഗില്‍ മുതല്‍ പ്രവാസികാര്യമന്ത്രിവയലാര്‍ രവി വരെയുള്ളവര്‍ പരസ്യമായി ഈ ചൂതാട്ടത്തെ അപലപിച്ചിട്ടുണ്ട്. പക്ഷേ, തോര്‍ത്തുവീശി പിടിക്കാവുന്ന ചെറുമീനുകളല്ല ക്രിക്കറ്റ് ചൂതാട്ടക്കാര്‍. ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാരെ വരുതിയില്‍ നിര്‍ത്തുന്ന ഈ ലോബിയുട ഒരു വര്‍ഷത്തെ ഏകദേശ ബിസിനസ് 1,60,000 കോടി രൂപയുടേതാണ്. ഈ ബിസിനസ് നടക്കണമെങ്കില്‍ എന്തുവേണമെന്ന് എല്ലാവര്‍ക്കുമറിയാം- മാച്ച് ഫിക്‌സിങ് എന്ന ഒത്തുകളി. ടീമുകളുടെ വരുമാനമാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണത്.

ഇതില്‍ ഏതാണ് ആചാര്യരെ ഞങ്ങള്‍ വിശ്വസിക്കേണ്ടത് ?....

അച്ഛന്റെ കല്യാണം കഴിഞ്ഞു...ഇനി ?

4 comments







ശശി തരൂരിന്റെ മൂന്നാം കെട്ടിന് സാക്ഷിയാകുന്ന മക്കള്‍ (അച്ഛന്റെ കല്യാണത്തിനു സാമ്പാര്‍ വിളംബാന്‍ നിന്നവര്‍)

ദരിദ്രവാസികളെ ഒരു രൂപ കൂടുതല്‍ തരൂ..

18 comments


എന്ത് ചെയ്യാം .വോട്ടു ചെയ്തു വിജയിപ്പിച്ചു എം പി ആക്കുന്ന കോടിക്കണക്കിനു ദരിദ്ര നാരായണന്‍ മാര്‍ക്ക് ,ഒരു നേരം കഞ്ഞി കുടിക്കാന്‍ ഒരു രൂപ കൊടുക്കാനില്ല എങ്കിലും ,രാജ്യത്തെ നിരവധി ഗോടൌനുകളില്‍ പുഴുവരിച്ചു നശിക്കുന്ന കിന്റല്‍ കണക്കിന് അരിയില്‍ നിന്നും ഒരു പിടി അരി ഈ ദരിദ്ര നാരായണന്‍ മാര്‍ക്ക് കൊടുക്കില്ല എന്നത് നമ്മുടെ വാശി ആണ് ,എന്നാലും എം പി എന്ന നിലയില്‍ ഞങ്ങളുടെ ശമ്പളം ഇപ്പോള്‍ മുന്നൂര്‍ ഇരട്ടി ആക്കിയത് ഇനി വേണെങ്കില്‍ അഞ്ഞൂറ ഇരട്ടി ആക്കാനും ഞങ്ങള്‍ ഒറ്റക്കെട്ടാണ് എന്ന് ,ഇന്ത്യയിലെ ഭരണ പ്രതിപക്ഷ ഇടതു ,വലതു ,നടുകെയുള്ള ,എല്ലാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ഒന്നിക്കുന്ന അപൂര്‍വ കാഴ്ചയാണ് ,നാം ഈ നാളുകളില്‍ പാര്‍ലമെന്റില്‍ കാണുന്നത്.ഈ പാവപ്പെട്ട പൊതു ജനത്തിന്റെ ഏതു നല്ല കാര്യത്തിനാണ് നിങ്ങള്‍ ഇങ്ങനെ ഒന്നിച്ചിട്ടുള്ളത്?

നിലവിലെ എം പിയുടെ ശമ്പളം 16000 രൂപ എന്നത് 50000 രൂപ ആകും,ഇന്ത്യയിലെ പാവപ്പെട്ട ആള്‍ക്കാര്‍ക്ക് കിട്ടുന്ന മാസ പെന്‍ഷ്യന്‍ 250 രൂപ ,കൂടിയാല്‍ അത് 500 ആകും ,ഈ എം പി മാര്‍ മാസം ഉപയോഗിക്കുന്ന ക്ലീനെക്സിനു ചെലവാക്കുന്ന പൈസ പോലും വരില്ല ഇത്.എം പി മാരുടെ പെന്‍ഷ്യന്‍ 8000 ത്തില്‍ നിന്ന് 20000 ആക്കിയിരിക്കുന്നു .പാവപ്പെട്ടവന്റെ 250 ഉലുവ ഇത് ഒരു മുന്നൂര്‍ ഇരട്ടി അല്ലെങ്കിലും ഒരു മൂന്ന്‍ ഇരട്ടി കൂട്ടിത്തരുമോഎവിടെ ?ഈ എം പി മാര്‍ക്ക് പലിശയില്ലാതെ വാഹനം വാങ്ങാന്‍ കാശ് ,ഈ പൊതു ജന കഴുതകള്‍ ഒരു വാഹനം വാങ്ങിയാല്‍ രണ്ടെണ്ണത്തിന്റെ പലിശ ബാങ്കില്‍ കൊടുക്കണം അതൊന്നു കുറയ്ക്കുമോ എവിടെ?.അരിയുടെയും മറ്റു ഭക്ഷ്യ ധാന്യങ്ങളുടെയും വില നാള്‍ക്കു നാള്‍ കുതിച്ചുയരുമ്പോള്‍ ,അതിനെ പ്രധിരോധിക്കാന്‍ ഒരു നടപടിയും എടുക്കാതെ പൊതു ജനത്തിനു ആനുകൂല്യങ്ങള്‍ നല്‍കാതെ ,സ്വന്തം കീശയിലേക്ക്‌ ഇ പാവപ്പെട്ട ദരിദ്രന്മാര്‍ ചോര നീരാക്കി പണിയെടുത്ത കാശിന്റെ വിഹിതം കൂടി വേണം എന്ന ,ഈ രാഷ്ട്രീയക്കാരുടെ അത്യാഗ്രഹം എന്ന് തീരും .

എല്ലാം ചെയ്തിട്ട് മുന്നൂറു ശതമാനം ശമ്പളം കൂട്ടിയതും പോട്ടെ അവസാനം ,ഒരു രൂപ കൂടുതല്‍ കൂട്ടണം എന്ന ആവശ്യവുമായി സഭ സ്തംബിപ്പിച്ചിരിക്കുന്നു ഈ നാറികെട്ട ജനാധിപത്യ എം പി മാര്‍ .ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള്‍ യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...

ബെര്‍ളി(പൊട്ട)ത്തരങ്ങള്‍..!!!!!!

27 comments


ബ്ലോഗ്‌ ലോകത്തെ പുലി എന്നും സിങ്കം എന്നും മറ്റും വിശേഷിപ്പിക്കുന്ന ബെര്‍ലി തോമസ്‌ ,അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റ് http://berlytharangal.com/?p=5091 ഈ പോസ്റ്റില്‍ അദ്ദേഹത്തിനു പറ്റിയ "ചരിത്ര പരമായ മണ്ടത്തരം" താഴെ കാണുന്ന ബോള്‍ഡ് ചെയ്ത വരികളില്‍ വായിക്കാവുന്നതാണ് .എന്തെന്നാല്‍ കേരളത്തിലെ കാര്‍ട്ടൂണ്‍ രംഗത്തെ അതികായനായിരുന്ന അന്തരിച്ച ബി എം ഗഫൂറിനെ പറ്റി ശ്രീമാന്‍ ബെര്‍ളി എഴുതുന്നത്‌ കാണൂ .ഒരാളെപ്പറ്റി പരാമര്‍ശം നടത്തുമ്പോള്‍ അയാളെക്കുറിച്ച് അല്‍പ ജ്ഞാനം എങ്കിലും അറ്റ്ലീസ്റ്റ് ആള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നെങ്കിലും നോക്കാതെ ശ്രീമാന്‍ ബെര്‍ളിയെ പോലെയുള്ള ആള്‍ക്കാര്‍ (ബ്ലോഗുലകത്തിലെ "പുലി" എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന, പോസ്റ്റുകള്‍ പുസ്തകം ആയപ്പോള്‍ മമ്മൂട്ടി മുഖവുര എഴുതിയ ബെര്‍ളി)എഴുതുമ്പോള്‍ ,ചില ബ്ലോഗ്‌ "പുലി"കളുടെയും "നരി"കളുടെയും പോസ്റ്റ് കണ്ടാല്‍ അത് എന്താണ് എന്ന് നോക്കാതെ ,സുഖിപ്പിക്കുന്ന കമ്മെന്റുകള്‍ ഇടുകയും അതില്‍ കാണുന്ന തെറ്റുകള്‍ അത് ചൂണ്ടിക്കാണിക്കാന്‍ ,പുതിയ ബ്ലോഗര്‍മാര്‍ കാട്ടുന്ന ചെറിയ തെറ്റുകള്‍ പോലും വലിയ വെണ്ടയ്ക്ക നിരത്തി അവരെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്ന ബ്ലോഗര്‍മാര്‍ പോലും എന്തെ മുന്നോട്ട് വരുന്നില്ല ?അതല്ല പുലികളെ പേടിയാണോ?തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല കേട്ടോ ...

ഇത് ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നുള്ള വരികള്‍

ഇപ്പം കൂടുതല്‍ കണ്‍ഫ്യൂഷനായി. അതായത് ഗഫൂര്‍ക്കയ്ക്ക് നേരത്തെ കോപിറൈറ്റ് കിട്ടിയ ടിന്റുമോനെ ഗഫൂര്‍ക്ക അറിയാതെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനു മറിച്ചുകൊടുക്കാനാണോ കോപിറൈറ്റുകാരുടെ ശ്രമം ? അതോ, ഗഫൂര്‍ക്ക ചുമ്മാ തല്‍പരകക്ഷികളെ വിരട്ടാന്‍ പരസ്യം കൊടുത്തതാണോ ? അങ്ങനെയാണെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്ത ഗഫൂര്‍ക്ക അകത്തുപോവില്ലേ ? ഇനിയിപ്പോള്‍ ഗഫൂര്‍ക്കയാണ് സത്യം പറയുന്നതെങ്കില്‍ മുകളിലത്തെ പരസ്യം കൊടുത്ത എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസുകാരും അവരുടെ വക്കീലന്‍മാരും പെരുങ്കള്ളന്‍മാരായില്ലേ ? എന്തെങ്കിലുമൊക്കെ തമാശയുണ്ടാക്കാമെന്നു കരുതി ടിന്റുമോനെ വളര്‍ത്തിക്കൊണ്ടുവന്ന സാധാരണക്കാരായ പതിനായിരക്കണക്കിനു തല്‍പരകക്ഷികള്‍ ആരായി ? അതൊക്കെ പോട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിച്ച് ഒളിപ്പിച്ചു വച്ചിരുന്ന ടിന്റുമോനെ പിന്നെ ആരാണ് പബ്ളിക്കാക്കിയത് ? മോനിത്ര ഫെയ്മസ് ആകുന്നിടം വരെ അതിന്റെ സൃഷ്ടാക്കള്‍ കോപിറൈറ്റ് എടുക്കാന്‍ മറന്നുപോയതെന്തുകൊണ്ടാണ് ?

ചില ബ്ലോഗ്‌ പോസ്റ്റ് കണ്ടാല്‍ പൊട്ടത്തരങ്ങള്‍ ആണോ എന്ന് തോന്നിപ്പോകുന്നു ....

ഇനി നിങ്ങള്‍ പറയൂ പുലി ആണോ അല്ല വെറും എലി മാത്രമോ?