ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധി ആവില്ലാ....

46 comments

 ഹസാരെ..ഹസാരെ..ഹസാരെ..
                                              
                         കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ കൊണ്ടാടുന്ന ഭാരതത്തിലെ പൊതു ജനങ്ങളുടെ മിശിഹാ എന്നും,പാവപ്പെട്ടവരുടെ പടത്തലവന്‍ എന്നും ,സ്വതന്ത്രാനന്തര കാലം മുതല്‍ ഇന്ന് വരെ നടമാടുന്ന ,നമ്മുടെ രാജ്യത്തെ അഴിമതിയെ തൂത്തെറിയാന്‍ വേണ്ടി ,ഇത് വരെയും ഇത്ര കാലം ,വരെയും,കര്‍ട്ടനു പിന്നില്‍ നിശ്ശബ്ദനായിരുന്ന ഒരാള്‍ പെട്ടെന്ന് രംഗത്തേക്ക് വരികയും ,ലോകത്തില്‍ മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ സാമ്രാജ്യത്ത ,കൂട്ടിക്കൊടുപ്പ് ,മുതലാളിത്ത രാജ്യങ്ങളുടെ പിന്തുണയോടു കൂടി ,പല രാജ്യങ്ങളിലും അവിടത്തെ അധികാരം കയ്യാളിയിരുന്ന ഏകാധിപധികളെ തുരത്താന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുന്ന ,സൈബര്‍ വിപ്ലവ  തരങ്കങ്ങള്‍ക്കിടയില്‍ ,പൊതുവേ സൈബര്‍ ലോകത്ത്  ലോകത്തിലെ തന്നെ നിറ സാന്നിധ്യമായ ,ലോക പോലീസ്‌ ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികള്‍ക്ക് തന്നെ പേടി സ്വപ്നമായ ടെക്കികള്‍ ഉള്ള നമ്മുടെ മഹത്തായ ഭാരതത്തിലും ,ഹസാരെ എന്ന "പല്ല് പോയ കിളവന്‍ " നടത്തുന്ന ലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള,സമരത്തെ ഏറ്റു പിടിക്കാന്‍ ആളുകള്‍ ഉണ്ടായത് സ്വാഭാവികം മാത്രം.


                   ഹസാരെ സമരത്തെ നമുക്ക് രണ്ടായി തരം തിരിക്കാം .ഒന്നാം ഹസാരെ സമരവും,രണ്ടാം ഹസാരെ സമരവും എന്ന പേരുകളില്‍ .ഇതില്‍ ഒന്നാം ഹസാരെ സമരത്തെ ആരാണ് ഈ ഹസാരെ?എന്താണ് ആദ്ദേഹത്തിന്‍റെ ഉള്ളിലിരിപ്പ്,എന്ന് നോക്കാതെ അദ്ദേഹം ഉന്നയിച്ച ആവശ്യമായ, പാവപ്പെട്ട നിരവധി പട്ടിണി പാവങ്ങള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം സ്വന്തം പോക്കറ്റിലേക്ക് വീഴ്ത്തുന്ന രാഷ്ട്രീയ ,ഉദ്യോഗസ്ഥ,നീതിന്യായ രംഗത്ത് നടക്കുന്ന നെറികെട്ട  അഴിമതികള്‍ക്കെതിരെ ഒരു നിയമം ആയ ജന ലോക്പാല്‍ നിയമം പാസാക്കുക എന്ന ആവശ്യത്തെ ,കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ കണ്ടു മനം മടുത്ത ജന സമൂഹം ,നാടിനെ സ്നേഹിക്കുന്ന ഭൂരിഭാഗം ആളുകളും അനുകൂലിച്ചു എന്ന് തന്നെ പറയാം.
                                     
                         ആ സമരത്തിലെ ജന പങ്കാളിത്തവും ആവശ്യകതയിലെ ന്യായവും കണക്കിലെടുത്ത് ,നമ്മുടെ മഹത്തായ ജനാധിപത്യ ഭാരതത്തിന്റെ ഭരണഘടന പ്രകാരം ജനങ്ങള്‍ക്ക്‌ വേണ്ടി (അങ്ങിനെ അല്ല നില കൊള്ളുന്നത്‌ എങ്കിലും)ജനങ്ങളാല്‍ ഭൂരിപക്ഷം പേരും വോട്ടു ചെയ്തു അധികാരത്തില്‍ പ്രതിഷ്ഠ  ചെയ്ത ഭരണകൂടം ,ഹസാരെ ആന്‍ഡ്‌ അസോഷിയെട്സ്  (അങ്ങിനെ ആണ് ഇവര്‍ അറിയപ്പെടുന്നത് വമ്പന്‍ കോര്‍പറേറ്റ്‌  കമ്പനികള്‍ അറിയപ്പെടുന്ന പേര് പോലെ ) ആളുകളുമായി ചര്‍ച്ച നടത്തുകയും ,നിയമങ്ങള്‍ പസ്സാക്കേണ്ട അധികാരം ഭാരത ഭരണഘടന പ്രകാരം പാര്‍ലമെന്റിനു ആയതിനാല്‍ നിയമത്തിന്റെ കരട് രൂപം പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനും ,എന്നിട്ട് നിയമമാക്കി പസ്സാക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ദ്രുതഗതിയില്‍ തീരുമാനിക്കുകയും ,അങ്ങിനെ പെട്ടെന്ന് തന്നെ സമിതികള്‍ കൂടി ഒരു കരട് രേഖ ഉണ്ടാക്കുകയും ചെയ്തു (ഇത്ര പെട്ടെന്ന് ഒരു കരട് രേഖ എങ്കിലും ഉണ്ടാക്കിയല്ലോ അത് തന്നെ വലുതാണ്‌ സാധാരണ ഗതിയില്‍ എന്തേ).ഇതായിരുന്നു ഒന്നാം ഹസാരെ സമരം. ഇത് ഇവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നു .പാരലമെന്ടു നിയമം വോട്ടിനിടുകയും,അതിനെ ബി ജെ പി ,ഇടതു കക്ഷികള്‍ ,വേണ്ട ഭേതഗതികളോടെ അംഗീകരിക്കുകയും പാസ്സാക്കുകയും ചെയ്തിരുന്നെങ്കില്‍ ,പാര്‍ലമെന്റ്‌ ആണല്ലോ നമ്മുടെ നിയമ പ്രകാരം നിര്‍മാണ സഭ.അല്ലാതെ കേവലം ആളുകളോ ആള്കൂട്ടങ്ങലോ തോന്നുമ്പോള്‍ നിയമം പസ്സാക്കാനോന്നും പറ്റില്ല എന്തേ?


                       ഇതിനിടയിലെ കോമാളിയുടെ രംഗ പ്രവേശം ആണ്  കാര്യങ്ങള്‍ ഈ രീതിയില്‍ മാറ്റി മറിക്കുന്ന രീതിയിലേക്ക് എത്തിയത്  എന്ന് നിസ്ശംസയം പറയാം.ഹരിദ്വാറിലെ  ഫൈവ്‌ സ്റ്റാര്‍ ആശ്രമ സമുച്ചയങ്ങളില്‍ "വയറു കൊണ്ട് ഗോഷ്ടി കളിക്കുന്ന"അത് പഠിപ്പിക്കുന്ന,(ഇതിനെ യോഗ എന്നും ചിലര്‍ വിളിക്കും) കോടിക്കണക്കിനു കള്ളപ്പണം കയ്യിലുള്ള സ്വാമി ബാബ രാംദേവ്‌ ,അണ്ണാ ഹസാരെയുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്നോണം നടത്തിയ ഡല്‍ഹി നാടകത്തില്‍ ,ഇതിനു പിന്നില്‍ മറ്റു ആളുകളുടെയും കയ്യുണ്ട് എന്ന്  ,കോടിക്കണക്കിനു രൂപ ചിലവിട്ടു നടത്താന്‍ ശ്രമിച്ച ഫൈവ്‌ സ്റ്റാര്‍ നിരാഹാര സമരത്തില്‍ തെളിയിക്കപ്പെട്ടു.നോക്കണേ വിരോധാഭാസം കോടിക്കണക്കിനു ഭക്ത ജനങ്ങളെ പറ്റിച്ച പണം കയ്യിലുള്ള ഒരാള്‍ ആണ് ബാക്കിയുള്ള കള്ളപ്പണം വെളിച്ചത്തു കൊണ്ട് വരാന്‍ സമരം ചെയ്യുന്നത് ഹ ഹ .

              

                              ഇനിയാണ് ഹസാരെ രണ്ടാം സമരത്തിന്റെ തുടക്കം ,കരട് ലോക്പാല്‍ ഭരണകൂടം തയ്യാറാക്കിയത് പാസ്സാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ,അതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ,ഹസാരെ ആന്‍ഡ്‌ അസോസിയെട്സ്  വീണ്ടും രംഗത്ത് വരുന്നു .പൊതു ജന സമൂഹവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴേക്കും വീണ്ടും നിരാഹാരം നടത്തുവാന്‍ തീരുമാനിക്കുകയും ഇപ്പോള്‍ ,ശക്തമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ തെരുവില്‍ നിരാഹാരം കിടക്കുകയും ,അതിനു കൂട്ടായി കോര്‍പ്പറേറ്റ് ,കള്ള പണക്കാരായ ആത്മീയ നേതാക്കള്‍ ചമയുന്ന ആസാമിമാരും  ,കൂടാതെ  കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുക്കളോട് പോരാടി വീര മൃത്യു വരിച്ച ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ,ധീര ജവാന്മാരെ അടക്കം ചെയ്യാന്‍ ഓര്‍ഡര്‍ ചെയ്ത ശവപ്പെട്ടിയില്‍ നിന്ന് പോലും കമ്മീഷന്‍ കൈപ്പറ്റിയ ഭാരതീയ ജനതാ പാര്‍ട്ടിയും,ഇവരുടെ ഉദ്ദേശം രാഷ്ട്രീയ ലക്‌ഷ്യം മാത്രം അല്ലെന്നു എങ്ങിനെ വിശ്വസിക്കും?.


                                      ഇപ്പോള്‍ ഹസാരെ പറയുന്നത്  ഒന്നുകില്‍ ലോക്പാല്‍ അവതരിപ്പിക്കുക,ഇല്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ചു പോകുക എന്നാണു !! ഇങ്ങനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് എതിരെ  തെരുവില്‍ ആരു സമരം ചെയ്താലും അതിനെ അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെ പറയാന്‍ ഹസാരെക്ക് എന്താണ് അധികാരം ?അതല്ല പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടു കൂടി യു പി ഏ ക്ക് എതിരെ മാത്രം നടത്തുന്ന സമരം ആയി ഇത് ഇപ്പോള്‍ മാറിയോ എന്നും സംശയം ഇല്ലാതില്ലാ.നിയമ പ്രകാരം അഞ്ചു വര്ഷം ആണ് ലോകസഭയിലെ കാലാവധി അതിന്നു മുമ്പ്‌ വേറെ കാരണം ഒന്നും ഇല്ലാതെ സര്‍ക്കാരുകള്‍ രാജിവെക്കേണ്ട കാര്യമോ .സര്‍ക്കാരിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി രാജി വെപ്പിക്കേണ്ട കാര്യമോ ഒന്നും ഇല്ലാ.


                ഇപ്പോള്‍ ഹസാരെ ചെയ്യുന്ന സമരത്തിനു പിന്നില്‍ അമേരിക്കയുടെ ,പടിഞ്ഞാറന്‍ സാമ്രാജ്യത്ത  കുത്തക രാജ്യങ്ങളുടെ പോലും പിന്തുണ ഉണ്ടോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.കാരണം അമേരിക്കയുടെ സെക്രട്ടറി അടക്കം ഹസാരെയേ പിന്തുണച്ചത് വിരോധാഭാസമായി കാണണം .ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിയുന്ന ഈ കാലഖട്ടത്തില്‍ ,അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്  ചരിത്രത്തില്‍ ആദ്യമായി താഴുമ്പോള്‍ ,വീണ്ടും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍.ലോകത്തില്‍ ഒന്നാമതായിരുന്ന രാജ്യങ്ങളെല്ലാം തന്നെ തകര്‍ന്നടിയുന്ന സമയത്തും നമ്മുടെ മഹത്തായ ഭാരതം ശക്തമായി സാമ്പത്തിക രംഗത്ത് തല ഉയര്‍ത്തി തന്നെ നില നില്‍ക്കുന്നത് അവര്‍ക്കൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള  കാര്യമാണല്ലോ .


                          ജന ലോക്പാല്‍ നിയമം അത്യാവശ്യമാണ് എങ്കിലും അതിനു ഭീഷണിയുടെ സ്വരവും, ഈ മാസം അവസാനത്തില്‍ പ്രക്ഷോഭം നടത്തും ,ഭാരതത്തെ നിശ്ചലമാക്കി കളയും എന്നൊക്കെ ഭീഷണിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല ,വന്‍ ശക്തികളുടെ പിന്തുണയും മറ്റു പാര്‍ട്ടികളുടെ പിന്തുണയും ഉണ്ട് എന്ന് കരുതി ഭാരതത്തിന്റെ ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയാല്‍ ആരെ ആയാലും അടിച്ചമര്‍ത്തുക തന്നെ വേണം .ഇങ്ങനെയുള്ള കൊച്ചു കൊച്ചു സമരങ്ങളിലൂടെ തുടര്‍ന്ന് അവസാനം ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ജനാധിപത്യ പാരമ്പര്യം ഉള്ള നമ്മ്മുടെ ഭാരതത്തെ അരാജകത്വത്തിലേക്ക് തള്ളിക്കളയാന്‍ ശ്രമിക്കുന്നതിനു കൂട്ട് നില്‍ക്കരുത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടാന്‍ നമ്മുടെ ജനാധിപത്യ നിയമ സംഹിതകളില്‍ വിശ്വസിക്കുക ,രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്ത ശക്തികളുടെ പ്രഹസനങ്ങളില്‍ വീണു പോകാതെ നാം തന്നെ നമ്മെ സംരക്ഷിക്കുക .


ഓര്‍ക്കുക ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധിയാവില്ല ഒരിക്കലും ..
ജയ്  ഭാരത് ..ജയ് ഭാരത ജനാധിപത്യം