മലയാളത്തിന്റെ ,മാപ്പിളപ്പാട്ടിന്റെ വഴികളില്‍ വേറിട്ടൊരു ചരിത്രം കുറിച്ച ഒരു മഹാനായ ഗായകന്‍ ആണ് എസ് എ ജമീല്‍ .പണ്ട് ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആണ് ,ഈ കത്ത് പാട്ട് ആദ്യമായി കേള്‍ക്കുന്നത്,അന്ന് മുതല്‍ക്കു തന്നെ അതെന്റെ മനസ്സില്‍ തങ്ങി നിന്നു,അത് പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ ആ ഗാനത്തില്‍ ഉണ്ടായിരുന്നത് കൊണ്ടല്ല ,ആ ഗാനത്തിലെ നൊമ്പരങ്ങള്‍ എനിക്ക് അപ്പോള്‍ അറിയാവുന്നതായിരുന്നില്ല .കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു പാട്ട് എന്ന നിലക്കായിരുന്നു അത് എന്നെ ആകര്‍ഷിച്ചത്.
പ്രവാസികള്‍ എന്നാല്‍ ഒന്നോ, രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വന്നു ,അവരുടെ പത്രാസും മറ്റും കണ്ടു വളന്ന എനിക്ക് , അവര്‍ ഏതോ സ്വര്‍ഗ്ഗ രാജ്യത്ത് അടിച്ചു പൊളിച്ചു ജീവിക്കുന്നവര്‍ ആണ് എന്ന് ,എല്ലാവരെയും പോലെ അന്നൊക്കെ വിജാരിച്ചിരുന്നു,അന്നൊക്കെ ഇന്നത്തെ പോലെ നെറ്റ് കാളുകളും,വോഇസ് ചാറ്റും ,ഒന്നും ഇല്ലായിരുന്നല്ലോ,മാത്രവുമല്ലാ വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ലാന്‍ഡ് ഫോണുകള്‍ തന്നെ ഉണ്ടായിരുന്നത്. ആ കാലത്ത് ഞങ്ങളുടെ നാട്ടില്‍ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് ,എന്‍റെ വീട്ടിലും എന്‍റെ വലിയുപ്പയുടെ വീട്ടിലും ആണ് ,അത് കൊണ്ട് അന്ന് നാട്ടില്‍ ഉണ്ടായിരുന്ന പ്രവാസികളില്‍ ചിലര്‍ എന്‍റെ വീട്ടിലേക്കായിരുന്നു വിളിക്കാറുള്ളത് .
പ്രവാസികളില്‍ വിളിക്കുന്ന ആള്‍ വീട്ടിലേക്കു വിളിച്ചു പറയും,ഇന്ന ദിവസം ഇത്ര മണിക്ക് ഞാന്‍ വിളിക്കും വീട്ടുകാരോട് ഇവിടെ വരാന്‍ പറയണം എന്ന് .ഞാന്‍ ആയിരുന്നു അന്ന് അത് ആ വീട്ടുകാരോട് ,അല്ലെങ്കില്‍ അവരുടെ മക്കളോ മറ്റോ പഠിക്കാന്‍ വരുമ്പോള്‍ പറയുക.ചിലപ്പോള്‍ പറയാന്‍ മറന്നിട്ടു ആള്‍ വിളിക്കുമ്പോള്‍ ആയിരിക്കും ഓര്‍മ വരിക ,ഉടനെ അവര്‍ വന്നിട്ടില്ലാ കുറച്ചു കഴിഞ്ഞു വരും എന്ന് പറഞ്ഞു ഓടിപ്പോയി അവരുടെ വീടുകളില്‍ പോയി പറയും.അന്നൊന്നും അറിയില്ലല്ലോ പ്രവാസികളുടെ നൊമ്പരങ്ങള്‍ .ആള്‍ വിളിച്ചാല്‍ അവര്‍ക്ക് ഫോണ്‍ കൊടുത്തിട്ട് ആ മുറിയുടെ വാതിലും അടച്ചിട്ടു ഉമ്മ ഞങ്ങളെയും വിളിച്ചു പുറത്തു വരും .അതെന്തിനാണെന്ന് അന്ന് അറിഞ്ഞിരുന്നില്ലെങ്കിലും ഇപ്പോള്‍ ഞാന്‍ അറിയുന്നു ,പ്രവാസികളുടെ നൊമ്പരങ്ങളും വീര്‍പ്പു മുട്ടലുകളും അവര്‍ക്ക് മാത്രമായ ലോകത്ത് പങ്കു വെക്കപ്പെടാനായിരുന്നു അതെന്നു .
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാനും ഒരു പ്രവാസി ആയപ്പോള്‍ ,ഇന്നും അനേകം മലയാളികള്‍ ജോലി ചെയ്യുന്ന,ചാനലുകളിലെ കാഴ്ചകളില്‍ മതിമറന്നു അനേകം ആളുകള്‍ പോകാന്‍ കൊതിക്കുന്ന ദുബായി എന്ന മഹാ നഗരത്തിന്റെ ഹൃദയത്തില്‍ തന്നെ താമസിക്കാന്‍ അവസരം കിട്ടിയപ്പോഴും എന്‍റെ പിറന്നു വീണ നാടിനെക്കുറിച്ച് ,എന്‍റെ രക്ഷിതാക്കളെക്കുറിച്ച് , എന്‍റെ മനസ്സിലെ വിങ്ങലുകള്‍ മറക്കാന്‍ ഞാന്‍ കേള്‍ക്കാറുള്ള പാട്ടുകളില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ടവയായിരുന്നു എസ് എ ജമീലിന്റെ പാട്ടുകള്‍ .അത് കേള്‍ക്കുമ്പോള്‍ മനസ്സിന്റെ മുഖം നാടിന്റെ ഇട വഴികളിലേക്ക് തിരിച്ചു കൊണ്ടായിരിക്കും ,ഒരായിരം ഓര്‍മകളുടെ ഓരിയിടലുകള്‍ സമ്മാനിച്ചു കൊണ്ട് .അന്ന് കല്യാണം കഴിച്ചിട്ടില്ലാത്ത എനിക്ക് എന്‍റെ പ്രിയപ്പെട്ട നാടാണ് ഭാര്യ.മലകളും കുന്നുകളും ,പുഴകളും ,മനസ്സിന്റെ മണിയറയില്‍ എന്നും പച്ചപ്പ് വിതക്കുന്ന വയലേലകളും ആണ് എന്‍റെ കുരുന്നുകള്‍ ,എസ് എ ജമീലിന്റെ വരികളില്‍ കാണുന്ന പ്രവാസികളും നാടും തമ്മിലുള്ള ആ ഊഷ്മളമായ ബന്ധം .ആ കവിയുടെ മഹത്തായ വരികള്‍ അന്നും ഇന്നും ഇനിയെന്നും മരിക്കുകില്ലാ ...
മലയാള പ്രവാസികളുടെ നൊമ്പരങ്ങള്‍ മധുര മനോഹരമായ പാട്ടുകളിലൂടെ നമുക്ക് കാട്ടി തന്നെ ,പ്രവാസികള്‍ നില നില്‍ക്കുന്ന കാലത്തോളം ഉയര്‍ന്നു കേള്‍ക്കാവുന്ന ഗാനങ്ങളിലൂടെ നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന ആ കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..
ജമീലിന്റെ വരികള്‍ .......
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ.
.

മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്................

Comments
അന്തരിച്ച ആ മഹാ മാപ്പിള കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ കവിക്ക് ആദരാഞ്ജലികള്‍
പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ എഴുതിയ ആളെ പിടികിട്ടിയത് .ശുക്രിയാ ഇംതിക്കാ
കത്ത് പാട്ട്..കത്തില്ലാത്ത ഈ ഹൈടെക് യുഗത്തിലും അതിന് പൊലിമ കുറഞ്ഞിട്ടില്ല...
മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ കവിക്ക്/ഗായകന് ആദരാഞ്ജലികള്‍.
അര്‍ത്ഥമുള്ള വരികള്‍ ,പക്ഷെ ഇന്നത്തെ കാലത്തില്‍ പ്രസക്തി ഇല്ല
പ്രിയ ഇസ്മൈല്‍ ചെമ്മാടെ,
അദ്ദേഹത്തെ മാപ്പിള കവി മാത്രമായി ചുരുക്കല്ലേ :) അദ്ദേഹം കുറഞ്ഞ പക്ഷം മലയാളികളുടെ മുഴുവന്‍ കവിതന്നെയാണെന്ന് ... പൊങ്ങച്ചങ്ങളുടേയും
സവര്‍ണ്ണതയുടേയും ലോകത്തുനിന്നും നാം താഴെയിറങ്ങുമ്പോള്‍ തിരിച്ചറിയും.
അന്ന് മാപ്പിള കവിയെന്നു പറയുന്നതും, മലയാളത്തിന്റെ ജനകീയഅഭിമാനമെന്ന് പറയുന്നതും ഒരേ അളവായിരിക്കും.
ഈ മഹനീയ പോസ്റ്റിന് അഭിവാദ്യങ്ങള്‍ ആചാര്യന്‍.
കത്തു പാട്ടിന്റെ വീഡിയോ ചിത്രകാരന്‍ ഒരു കോപ്പി അടിച്ചു മാറ്റിയിരിക്കുന്നു. നന്ദി സുഹൃത്തെ.
ആദരാഞ്ജലികള്‍
മാപ്പിള പാട്ടുകളോട് ഇഷ്ടല്ലായിരുന്നു. എന്നാൽ ഞാൻ നിർബന്ധിതാവസ്ഥയിൽ ഒരു പാട്ട് കേട്ടപ്പോഴാണ് മലബാറിന്റെ സാമൂഹിക ചുറ്റുപാടുകളെ തൊട്ടുണർത്തുന്നവയായിരുന്നെന്ന് മനസ്സിലായത്....മുകളിൽ സൂചിപ്പിച്ച പാട്ടായിരുന്നവ
എസ് എ ജമീലിന്‍റെ പാട്ടുകളില്‍ പ്രവാസത്തിന്‍റെ നേര്‍ചിത്രങ്ങളായിരുന്നു വരക്കപ്പെട്ടിരുന്നത്. വലിയൊരളവില്‍ പ്രവാസികളില്‍ അത് സ്വാധീനം ചെലുത്തിയിരുന്നതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. പലരും, അക്കാലങ്ങളില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന തരത്തില്‍ വരെ അത് സ്വാധീനിക്കപ്പെട്ടിരുന്നുവെങ്കില്‍..????
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കിടട്ടേ!
മലയാള പ്രവാസികളുടെ നൊമ്പരങ്ങള്‍ മധുര മനോഹരമായ പാട്ടുകളിലൂടെ നമുക്ക് കാട്ടി തന്നെ ,പ്രവാസികള്‍ നില നില്‍ക്കുന്ന കാലത്തോളം ഉയര്‍ന്നു കേള്‍ക്കാവുന്ന ഗാനങ്ങളിലൂടെ നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന ആ കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..
ഏറെയൊന്നും അംഗീകാരം ലഭിക്കാതെപോയ ഒരു മഹാ കവിയായിരുന്നു ജമീല്‍ സാഹിബ്. കത്ത് പാട്ടുകള്‍ പോലെ വേറെയും പ്രസസ്തമായ ഒരു പാട് കാവ്യങ്ങള്‍ തന്റെ പേരിലെഴുതി അദ്ദേഹം കടന്നു പോവുമ്പോള്‍ എന്നെന്കിലുമൊക്കെ കേള്ക്കാാന്‍ ബാക്കിയാവുന്നത് ആ സുന്ദരമായ ശബ്ദവും ശക്തമായ വരികളുമാണ്.
അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്ത്ഥികക്കാം..
ഹൈ സ്കൂള്‍ കാലത്ത് മുറിച്ചാണ്ടി കുഞ്ഞമ്മദ് ക്കയുടെ വാടക സ്റ്റോറിലെ കോളാമ്പി യിലൂടെ കേട്ട ഈ പഴയ
പാട്ടിന്‍റെ രചയിതാവായ ജമീല്‍ സാഹിബിനു ആദരാഞ്ജലികള്‍ .... അല്‍പ സമയം ഞാന്‍ ആ പഴയ കുട്ടിയായി. ഈ പുതിയ അറിവ് പകര്‍ന്ന ഇമ്തിക്ക് ലാല്‍ സലാം ...
ഒരു ആല്‍ബത്തിന് വേണ്ടി
ഒന്നിച്ച് എഴുതാനുള്ള ഭാഗ്യമുണ്ടായി
6 വര്ഷം മുമ്പ് ദുബായില്‍ വെച്ച്
വല്ലാത്ത മനുഷ്യന്‍
അതുല്ല്യ പ്രതിഭ
ഓര്‍മ്മകള്‍ ഒരുപാടുന്റ്റ്
ആദരാഞ്ജലികള്‍
മഹാകവിക്ക് ആദരാജ്ഞലികള്‍.
ജമീല്‍ മാപ്പിള കലാ രംഗത്തെ വെത്സ്ത്യത പുലര്‍ത്തിയകലാക്കാരന്‍
adarnjalikal
പ്രവാസികള്‍ ഉള്ളിടത്തോളം ഈ പാട്ടുകള്‍ നില നില്‍ക്കും.
മലബാറിലെ മാപ്പിളപ്പട്ടാസ്വാദകർക്ക് പുതിയരീതിയും,അർത്ഥവും സമ്മാനിച്ച കലാകാരനായിരുന്നു എസ്.എ ജമീൽ.ആദ്യത്തെ ഒറ്റപ്പാട്ട് കൊണ്ട് തന്നെ ആയിരക്കണക്കിനു ആരാധകരെയാണു അദ്ദേഹം നേടിയത്.
അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിനു ലഭിച്ചില്ല.ഒരിടതുപക്ഷ സഹയാത്രികനായതു കൊണ്ടാവാം പലപ്രവാസി സംഘടനകളും അദ്ദേഹത്തെ തഴയുന്നതാണ് കണ്ടത്.
ഈ വേളയിൽ അദ്ദേഹത്തെ സ്മരിച്ചത് ഉചിതമായി.എസ്.എ ജമീലിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലി.
മലയാള പ്രവാസികളുടെ നൊമ്പരങ്ങള്‍ മധുര മനോഹരമായ പാട്ടുകളിലൂടെ നമുക്ക് കാട്ടി തന്ന, പ്രവാസികള്‍ നില നില്‍ക്കുന്ന കാലത്തോളം ഉയര്‍ന്നു കേള്‍ക്കാവുന്ന ഗാനങ്ങളിലൂടെ നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന SA ജമീലിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .. മരണമില്ലാത്ത മനോഹരമായ പാട്ടുകളിലൂടെ എന്നുമെന്നും ഓര്‍മ്മിക്കപ്പെടും.
ഒരു കാലത്ത് പ്രവാസികളുടേയും കുടുമ്പങ്ങളുടേയും ഹൃദയവികാരങ്ങൾ എസ്. എ. ജമീലിന്റെ വരികളിലൂടെയാണു അണപൊട്ടി ഒഴുകിയിരുന്നത്. പുതു തലമുറയിലെ പ്രവാസികൾക്കുപോലും ഇപ്പോഴും ഈ വരികൾ കേട്ടാൽ കണ്ണുനിറഞ്ഞുപോകും.
ഈ അനുസ്മരണക്കുറിപ്പ് എന്തുകൊണ്ടും ഉചിതമായി
വളരെ പഴയതാണെങ്കിലും ഈ വരികള്‍ ശരിക്കും മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ സൃഷ്ടിക്കുന്നു .ഒരു പ്രവാസിയുടെ ഭാര്യ നാട്ടില്‍ അനുഭവിക്കുന്ന വെതനയുടെ ഉള്ളടക്കം ഇതിലുണ്ട് .ഈ മഹാനായ ഗായകന്നു ആദരാഞ്ജലികള്‍ ഒപ്പം ഈ ഗാനം ബ്ലോഗിലൂടെ വീണ്ടു കേള്‍ക്കാന്‍ അവസരം തന്ന തങ്ങള്കും അഭിനന്ദനങ്ങള്‍
കവിക്ക് ആദരാഞ്ജലികള്‍
"അന്ന് കല്യാണം കഴിച്ചിട്ടില്ലാത്ത എനിക്ക് എന്‍റെ പ്രിയപ്പെട്ട നാടാണ് ഭാര്യ.മലകളും കുന്നുകളും ,പുഴകളും ,മനസ്സിന്റെ മണിയറയില്‍ എന്നും പച്ചപ്പ് വിതക്കുന്ന വയലേലകളും ആണ് എന്‍റെ കുരുന്നുകള്‍ ,എസ് എ ജമീലിന്റെ വരികളില്‍ കാണുന്ന പ്രവാസികളും നാടും തമ്മിലുള്ള ആ ഊഷ്മളമായ ബന്ധം .ആ കവിയുടെ മഹത്തായ വരികള്‍ അന്നും ഇന്നും ഇനിയെന്നും മരിക്കുകില്ലാ ..."
ഞാനും അത് തന്നെ പറയുന്നു .
അത് അനശ്വര മാണെന്ന് ..
ആദരാഞ്ജലികള്‍ ...
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
കുട്ടിക്കാലത്ത് അര്‍ത്ഥമറിയാതെ പാടി നടന്ന
കത്ത് പാട്ടുകളുടെ ആശാന് ആദരാഞ്ജലികള്‍!!!
പഴമയും,പുതുമയും കൂട്ടി നന്നായി പറഞ്ഞിരിക്കുന്നൂ...
കത്ത് പാട്ടുകളുടെ ഉസ്താദ്...
കാസറ്റ് പാട്ടുകളിലൂടെ മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ കവിയും, ഗായകനുമായിരുന്ന ആ പ്രതിഭക്ക് ആദരാഞ്ജലികള്‍....
മാപ്പിളപ്പാട്ടും പ്രവാസ ലോകവുമുള്ളിടത്തോളം ഈ മനുഷ്യന്റെ സ്മരണകള്‍ നമുക്കൊപ്പമുണ്ടാകും..
വിരഹത്തിനും വേദനക്കും സാങ്കേതിക തെല്ല് ആശ്വാസം നല്‍കുന്നുവെങ്കിലും പഴയ ബ്ലാക്ക് അന്റ് വൈറ്റ് സിനിമ പോലെ കത്തും ദുബായിക്കാരനും കാത്തിരിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയും ഒക്കെ ഒരു പാടു നൊസ്റ്റാള്‍ജിയ ഉണര്‍ത്തി നമുക്കിടയില്‍ ഇനിയും ജീവിക്കും...
വേണ്‍ട രീതിയിലുള്ള അര്‍ഹതയും അംഗീകാരവും ആമനുഷ്യനെ വിട്ടു നിന്നു എന്ന് മാത്രം ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ..
സമയോചിതവും കാര്യമാത്രപ്രസ്ക്തവുമായി ഈ പോസ്റ്റ് ഇംതീ!
ഏറനാടന്‍ പ്രാവസിളുടെ പെണ്ണുങ്ങള്‍കുള്ള വിരഹവും , അതിലേറെ അവരുടെ യതാര്‍ത്ത ചിത്രം വരച്ചു കാട്ടി അത് കത്ത്പാട്ടില്‍ അവതരിച്ചപ്പോള്‍ ഏറ്റുവങ്ങാന്‍ ഏറനാട്ടുക്കര്‍ക് ഒന്നില്‍ കൂടുതല്‍ ചിന്തികേണ്ടീ വനില്ല
ആദരാഞ്ജലികള്‍
സന്ദര്‍ഭോചിതമായി ഇംതിയാസ് ..
പ്രവാസ ജീവിതത്തിന്റെ വിരഹ നൊമ്പരങ്ങളെ ഒരിക്കലും മരിക്കാത്ത ഓര്‍മകളാക്കി മലയാള മനസ്സില്‍ ശേഷിപ്പിച്ച കലാകാരന്‍ . അധികമാരും അറിയാതെ സൈധാന്തിക ബോധങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ വേറിട്ട മനുഷ്യന്‍ . അഭിനയത്തിലൂടെ കലാ മേഖലയിലേക്ക് കടന്നു വന്നു, മാപ്പിളപ്പാട്ട് ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യത്യസ്തനായ കലാകാരനായിരുന്നു എസ്.എ. ജമീല്‍ . സാമൂഹ്യ വിമര്‍ശനങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുവാനും അതുവഴി മാപ്പിലപ്പാട്ടിന്ന്റെ ആസ്വാദനത്തെ എല്ലാത്തരം ജനങ്ങളിലേക്ക് എത്തിക്കാനും എസ്,എ ജമീലിനായി . ഗാന രചിതാവ്, ഗായകന്‍ ,ചിത്രകാരന്‍ , നടന്‍, തുടങ്ങി എല്ലാ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച എസ്. എ . ജമീലിന്റെ വിയോഗം. കലാ കേരളത്തിനു വലിയൊരു നഷ്ടമാണ്. എസ് . എ. ജമീലിന്റെ വിയോഗത്തില്‍ കുടുമ്പത്തിനും കലാമേഖലക്കും ഉണ്ടായ ദുഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍ ....
ചെറുപ്പം മുതല്‍ കേട്ടിരുന്ന വരികള്‍ ....
>>>കിട്ടിയതൊക്കെ നിരത്തി മുന്നില്‍ വെച്ച്
തട്ടിക്കൂട്ടിക്കിഴിച്ചാ സംഖ്യ നോക്കുമ്പോള്‍
അറിവിന്നാകെത്തുക
അറിവില്ലയ്മയാണെന്ന മുറിവേറ്റ
അറിവിന്റെ അഭിരാമനൊമ്പരം <<<<
മലയാളികളുടെ മനസ്സ് കീഴടക്കിയ അനുഗ്രഹീത കവിക്ക്, ഗായകന്, ചിന്തകന് ആദരാഞ്ചലികള്‍.
അഖിലാണ്ട നാഥന്‍ അള്ളാഹു......
എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്‍റെ
വരികള്‍ ഏറെ ഇഷ്ടമാണ്
ആദരാഞ്ജലികള്‍...
സന്ദര്‍ഭോചിതമായി ഇംതിയാസ് ..
ആദരാഞ്ജലികള്‍...
പ്രവാസ ജീവിതത്തിന്റെ വിരഹ നൊമ്പരങ്ങളെ ഒരിക്കലും മരിക്കാത്ത ഓര്‍മകളാക്കി മലയാള മനസ്സില്‍ ശേഷിപ്പിച്ച കലാകാരന്‍ . അധികമാരും അറിയാതെ സൈധാന്തിക ബോധങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ വേറിട്ട മനുഷ്യന്‍ . അഭിനയത്തിലൂടെ കലാ മേഖലയിലേക്ക് കടന്നു വന്നു, മാപ്പിളപ്പാട്ട് ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യത്യസ്തനായ കലാകാരനായിരുന്നു എസ്.എ. ജമീല്‍ . സാമൂഹ്യ വിമര്‍ശനങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുവാനും അതുവഴി മാപ്പിലപ്പാട്ടിന്ന്റെ ആസ്വാദനത്തെ എല്ലാത്തരം ജനങ്ങളിലേക്ക് എത്തിക്കാനും എസ്,എ ജമീലിനായി . ഗാന രചിതാവ്, ഗായകന്‍ ,ചിത്രകാരന്‍ , നടന്‍, തുടങ്ങി എല്ലാ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച എസ്. എ . ജമീലിന്റെ വിയോഗം. കലാ കേരളത്തിനു വലിയൊരു നഷ്ടമാണ്. എസ് . എ. ജമീലിന്റെ വിയോഗത്തില്‍ കുടുമ്പത്തിനും കലാമേഖലക്കും ഉണ്ടായ ദുഖത്തില്‍ പങ്ക് ചേരുന്നു.
ഏറനാടന്‍ പ്രാവസിളുടെ പെണ്ണുങ്ങള്‍കുള്ള വിരഹവും , അതിലേറെ അവരുടെ യതാര്‍ത്ത ചിത്രം വരച്ചു കാട്ടി അത് കത്ത്പാട്ടില്‍ അവതരിച്ചപ്പോള്‍ ഏറ്റുവങ്ങാന്‍ ഏറനാട്ടുക്കര്‍ക് ഒന്നില്‍ കൂടുതല്‍ ചിന്തികേണ്ടീ വനില്ല
ആദരാഞ്ജലികള്‍
മാപ്പിളപ്പാട്ടും പ്രവാസ ലോകവുമുള്ളിടത്തോളം ഈ മനുഷ്യന്റെ സ്മരണകള്‍ നമുക്കൊപ്പമുണ്ടാകും..
വിരഹത്തിനും വേദനക്കും സാങ്കേതിക തെല്ല് ആശ്വാസം നല്‍കുന്നുവെങ്കിലും പഴയ ബ്ലാക്ക് അന്റ് വൈറ്റ് സിനിമ പോലെ കത്തും ദുബായിക്കാരനും കാത്തിരിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയും ഒക്കെ ഒരു പാടു നൊസ്റ്റാള്‍ജിയ ഉണര്‍ത്തി നമുക്കിടയില്‍ ഇനിയും ജീവിക്കും...
വേണ്‍ട രീതിയിലുള്ള അര്‍ഹതയും അംഗീകാരവും ആമനുഷ്യനെ വിട്ടു നിന്നു എന്ന് മാത്രം ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ..
സമയോചിതവും കാര്യമാത്രപ്രസ്ക്തവുമായി ഈ പോസ്റ്റ് ഇംതീ!
ഒരു ആല്‍ബത്തിന് വേണ്ടി
ഒന്നിച്ച് എഴുതാനുള്ള ഭാഗ്യമുണ്ടായി
6 വര്ഷം മുമ്പ് ദുബായില്‍ വെച്ച്
വല്ലാത്ത മനുഷ്യന്‍
അതുല്ല്യ പ്രതിഭ
ഓര്‍മ്മകള്‍ ഒരുപാടുന്റ്റ്
ആദരാഞ്ജലികള്‍
പഴമയും,പുതുമയും കൂട്ടി നന്നായി പറഞ്ഞിരിക്കുന്നൂ...
കത്ത് പാട്ടുകളുടെ ഉസ്താദ്...
കാസറ്റ് പാട്ടുകളിലൂടെ മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ കവിയും, ഗായകനുമായിരുന്ന ആ പ്രതിഭക്ക് ആദരാഞ്ജലികള്‍....
ഹൈ സ്കൂള്‍ കാലത്ത് മുറിച്ചാണ്ടി കുഞ്ഞമ്മദ് ക്കയുടെ വാടക സ്റ്റോറിലെ കോളാമ്പി യിലൂടെ കേട്ട ഈ പഴയ
പാട്ടിന്‍റെ രചയിതാവായ ജമീല്‍ സാഹിബിനു ആദരാഞ്ജലികള്‍ .... അല്‍പ സമയം ഞാന്‍ ആ പഴയ കുട്ടിയായി. ഈ പുതിയ അറിവ് പകര്‍ന്ന ഇമ്തിക്ക് ലാല്‍ സലാം ...
തല്‍ക്കാലം ഞാന്‍ കത്ത് ചുരുക്കിടട്ടേ!
മലയാള പ്രവാസികളുടെ നൊമ്പരങ്ങള്‍ മധുര മനോഹരമായ പാട്ടുകളിലൂടെ നമുക്ക് കാട്ടി തന്നെ ,പ്രവാസികള്‍ നില നില്‍ക്കുന്ന കാലത്തോളം ഉയര്‍ന്നു കേള്‍ക്കാവുന്ന ഗാനങ്ങളിലൂടെ നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന ആ കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ..
മാപ്പിള പാട്ടുകളോട് ഇഷ്ടല്ലായിരുന്നു. എന്നാൽ ഞാൻ നിർബന്ധിതാവസ്ഥയിൽ ഒരു പാട്ട് കേട്ടപ്പോഴാണ് മലബാറിന്റെ സാമൂഹിക ചുറ്റുപാടുകളെ തൊട്ടുണർത്തുന്നവയായിരുന്നെന്ന് മനസ്സിലായത്....മുകളിൽ സൂചിപ്പിച്ച പാട്ടായിരുന്നവ
പ്രിയ ഇസ്മൈല്‍ ചെമ്മാടെ,
അദ്ദേഹത്തെ മാപ്പിള കവി മാത്രമായി ചുരുക്കല്ലേ :) അദ്ദേഹം കുറഞ്ഞ പക്ഷം മലയാളികളുടെ മുഴുവന്‍ കവിതന്നെയാണെന്ന് ... പൊങ്ങച്ചങ്ങളുടേയും
സവര്‍ണ്ണതയുടേയും ലോകത്തുനിന്നും നാം താഴെയിറങ്ങുമ്പോള്‍ തിരിച്ചറിയും.
അന്ന് മാപ്പിള കവിയെന്നു പറയുന്നതും, മലയാളത്തിന്റെ ജനകീയഅഭിമാനമെന്ന് പറയുന്നതും ഒരേ അളവായിരിക്കും.
ഈ മഹനീയ പോസ്റ്റിന് അഭിവാദ്യങ്ങള്‍ ആചാര്യന്‍.
കത്തു പാട്ടിന്റെ വീഡിയോ ചിത്രകാരന്‍ ഒരു കോപ്പി അടിച്ചു മാറ്റിയിരിക്കുന്നു. നന്ദി സുഹൃത്തെ.
അര്‍ത്ഥമുള്ള വരികള്‍ ,പക്ഷെ ഇന്നത്തെ കാലത്തില്‍ പ്രസക്തി ഇല്ല
മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ കവിക്ക്/ഗായകന് ആദരാഞ്ജലികള്‍.
കത്ത് പാട്ട്..കത്തില്ലാത്ത ഈ ഹൈടെക് യുഗത്തിലും അതിന് പൊലിമ കുറഞ്ഞിട്ടില്ല...
അന്തരിച്ച ആ മഹാ മാപ്പിള കവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
പ്രണാമം അ മഹാ കലാകാരന്
"ഞാനൊന്ന് ചോദിക്കുന്നു
ഈ കോലത്തിൽ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും
തമ്മിൽ കണ്ടുകൊണ്ട്
നമ്മൾ രണ്ടും ഒരു പാത്രത്തിൽ
ഉണ്ണാമല്ലോ,
ഒരു പായ്,
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ...."
പ്രവാസമുള്ളിടത്തോളം മരണമില്ലാത്ത കത്ത് പാട്ടുകളുടെ ശില്പി വിടപറഞ്ഞിട്ടു ഒരു വര്ഷം ആകുന്നു ..........ആദരാഞ്ജലികള്‍...
ഓർമ്മക്കുറീപ്പ് നന്നായി, ജമീൽ ഭായിയുടെ വരികൾ കേട്ട് ഗൾഫ് നിർത്തി പൊയ പ്രവാസികൾ ഉണ്ടത്രെ... ആശംസകൾ !
എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്.. എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട് ?
ഈ എഴുത്തുകാരനെ ഇപ്പോളാണ് അറിയുന്നത്
ഈ പരിചയപെടുത്തലിനു നന്ദി
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക