നാണിയമ്മയും സ്മാര്‍ട്ട് ആയി...!!!

41 comments

എന്താ നാണിയമ്മേ  കാലത്തെ തന്നെ മോന്‍റെ ഫോണില്‍ ഒരു കുത്തിക്കളി?.

ടീ കാര്‍ത്തീ  ..
തനിക്കൊന്നും അറിയത്തില്ലെടീ ?
മോന്‍റെ ഫോണില്‍ കുത്തിക്കളി ഒന്നും അല്ല, ഇത് നമ്മക്ക്സര്‍ക്കാര്‍ തരുന്ന  സ്മാര്‍ട്ട്‌ ഫോണ്‍ ആണ് കേട്ടാ, നമ്മള്‍ ഇവിടെ ഇരുന്നു അരി വാങ്ങാന്‍ പോകേണ്, നീ കണ്ടോ!!!

         നാണിയമ്മ തമാശ പറയാതെ, അരി വാങ്ങാന്‍ കണ്ണേട്ടന്റെ റേഷന്‍ ഷാപ്പ്  വരെ പോയാല്‍ മതിയെല്ലോ?നല്ല അരി വന്നിട്ടുണ്ടെന്ന് ഇന്നാളു മാളുവേച്ചി പറഞ്ഞാരുന്നു..

          അപ്പൊ നീ ഈ വാര്‍ത്ത  ഒന്നും കേക്കലില്ലേ?അയിനു എടെയാ നേരം ല്ലേ എപ്പോ നോക്കിയാലും സീരിയലും, മോനും ഓളും കൂടി ബെര്‍ദെ അല്ല ഭാര്യയും കാണല്‍ അല്ലെ  പണി ..

        ടീ ..ഇനി ഇപ്പൊ ആരേലും റേഷന്‍ ഷാപ്പില്‍ പുഴുവരിക്കുന്ന അരി വാങ്ങാന്‍ പോവോ?സബ്സിഡി എല്ലാം ഈ ഫോണിലേക്ക് ആക്കി തരും  എന്നാണു മെമ്പര്‍ കുഞ്ഞിരാമന്‍ പറഞ്ഞെത്.പിന്നെ ഇതില്‍ ഇന്റര്‍നെറ്റും ഫ്രീ ആണത്രേ!!!

                ഓന് എന്തെല്ലാം പറഞ്ഞെക്കുന്നു നാണിയമ്മേ ..തൊഴില്‍ ഉറപ്പ് പദ്ധതിക്ക്  വരണ്ടാ ,ചേച്ചി വീട്ടില്‍ ഇരുന്നു ഒപ്പിട്ടാല്‍ മതി കാശ് ഞാന്‍ എത്തിച്ചോളാം.എന്നിട്ട് ഇപ്പൊ പാതി പൈസേം തന്നു പോയിരിക്കുന്നു.ഒപ്പ് ആണെങ്കില്‍ മാസം മുഴുവനും ഇട്ടിട്ടും ഇണ്ട്.ഇങ്ങനെ ആണേല്‍ സബ്സിഡിയും    ഉണ്ടാകില്ല എന്റെ നാണിയമ്മേ .

 അതല്ല കാര്‍ത്തൂ .
           
              ഗവണ്മെന്റ് നമ്മക്ക് തരേണ്ട  അരി മുഴുവനും കത്തിച്ചു കളയും.എന്നിട്ട് അയിന്റെ കാശ് ഞമ്മളെ ഫോണില്‍ ആക്കി തരും,നമ്മള്‍ ഫോണിലൂടെ മാര്‍ക്കെറ്റില്‍ നിന്ന് നല്ല  അരി വാങ്ങും.ചോറും കഴിക്കും,ഇതാണത്രേ പരിപാടി ..

         ശ്ശോ ശ്ശൊ ഞാന്‍ ഇപ്പോഴാ ഓര്‍ത്തെ നാണിയമ്മേ അടുപ്പത്തു അരി വേവാന്‍ ഇട്ടിരുക്കയാണ്.അത് തിളക്കുന്നെനു മുമ്പേ പോട്ടെ.നിങ്ങള്‍ ഇവടെ  ഇരുന്നു അരി വരുമ്പോ വിളിക്കണേ.നമ്മക്കും കാണാല്ലോ ഈ ഫോണിലൂടെ വരുന്നത് ഏതു അരി ആണെന്ന്!!!

             അപ്പൊ നീ ചെല്ല് കാര്‍ത്തൂ, അരി വരുന്നത് വരെ നമ്മള്‍ ഈ ഫേസ്ബുക്കില്‍ കൊറച്ചു ഫോട്ടോ കേറ്റി കളിക്കട്ടെ..

""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "



മഴവില്ല് മാഗസിന്‍ നവംബര്‍ ലക്കം

1 comments


ഫ്ലിപ്പ് ബുക്ക്‌ വേര്‍ഷന്‍ ലോഡ്‌ ചെയ്യാന്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്കി ഓണ്‍ലൈന്‍ ആയോ, ഈ ലിങ്കില്‍ ക്ലിക്കി ഡൌണ്‍ലോഡ്‌ ചെയ്തോ പി.ഡി.എഫ്.വേര്‍ഷന്‍ മാഗസിന്‍ വായിക്കാവുന്നതാണ്.

മഴവില്ല് മലയാളം ബ്ലോഗ്ഗേഴ്സ് മാഗസിന്‍

0 comments

അമ്മ .....

28 comments

പടികള്‍ ചവിട്ടി ചവിട്ടി ഉയരത്തില്‍ എത്തിയപ്പോള്‍ ...
അയാള്‍ ആ പടികളെ ചവിട്ടി മറിച്ചിട്ടു .......................................................
തന്നെ താന്‍ ആക്കിയ അമ്മ ആയിരുന്നു അത് ...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...കരാള ഹസ്തങ്ങള്‍ ...

26 comments




പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ ...

ഫെസ്ബുക്കിലാകെയും ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ..
ലൈക്കിനും കമന്റിനും സമയമില്ലാപ്പുകള്‍ ....

അച്ഛനും അമ്മക്കുമായ് ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
മക്കളെല്ലാം ചേര്‍ന്ന് ഉണ്ടാക്കി മറ്റൊന്ന്....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

എല്‍ കെജി,യു കെജി ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
എല്‍ പി ക്കും യു പിക്കും ഉണ്ടായി മറ്റൊന്ന്...

ഹൈ സ്കൂളും കോളേജും എല്ലാരും ഗ്രൂപ്പായി..
പ്രവാസി ആയപോള്‍ നാട്ടാര്‍ക്കും ഒരു ഗ്രൂപ്പ്...

ബ്ലോഗെഴുതി നോക്കിയപ്പോള്‍ കാണുന്നു ഒരു ഗ്രൂപ്പ്..
ബ്ലോഗറാം തന്നുടെ ലിങ്കുകള്‍ കുടി ഗ്രൂപ്പ്‌..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

മെയിലോന്നു നോക്കുമ്പോള്‍ കാണുന്നു കൂട്ടരാം..
ഗ്രൂപ്പുകാര്‍ ആഡിയ ഗ്രൂപ്പുകള്‍ പത്തെണ്ണം...

ഒരു ഗ്രൂപ്പില്‍ നിന്നും ഒഴിയാനായ്‌ നോക്കുമ്പോള്‍..
കാണുന്നു മറ്റൊന്നില്‍ ചേര്‍ത്തൊരു കാഴ്ചയും...

ഒരു പോസ്റ്റ് ഇടാനായി ചെന്നോന്നു നോക്കുമ്പോള്‍ ..
കാണുന്നു ലിങ്കുകള്‍ ബഹളങ്ങള്‍ എല്ലാമേ..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

പറയുന്നു നാളെയുടെ വാഗ്ദാനം ആണെന്ന്...
കാണുന്നു ഇന്നിന്‍റെ സമയം കൊല്ലികള്‍ ആയെന്നു...

ദയവായി എന്നെ ഇനി ആഡല്ലേ കൂട്ടരേ..
നോട്ടിഫി ഒഴിവാക്കാന്‍ നേരമില്ലാത്തതാ...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ഗ്രൂപ്പിലും ഗ്രൂപ്പുകള്‍ ..
ഗ്രൂപ്പില്ലാ എന്നെയും ഗ്രൂപ്പാക്കും ഗ്രൂപ്പുകള്‍ ....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .