ദരിദ്രവാസികളെ ഒരു രൂപ കൂടുതല്‍ തരൂ..



എന്ത് ചെയ്യാം .വോട്ടു ചെയ്തു വിജയിപ്പിച്ചു എം പി ആക്കുന്ന കോടിക്കണക്കിനു ദരിദ്ര നാരായണന്‍ മാര്‍ക്ക് ,ഒരു നേരം കഞ്ഞി കുടിക്കാന്‍ ഒരു രൂപ കൊടുക്കാനില്ല എങ്കിലും ,രാജ്യത്തെ നിരവധി ഗോടൌനുകളില്‍ പുഴുവരിച്ചു നശിക്കുന്ന കിന്റല്‍ കണക്കിന് അരിയില്‍ നിന്നും ഒരു പിടി അരി ഈ ദരിദ്ര നാരായണന്‍ മാര്‍ക്ക് കൊടുക്കില്ല എന്നത് നമ്മുടെ വാശി ആണ് ,എന്നാലും എം പി എന്ന നിലയില്‍ ഞങ്ങളുടെ ശമ്പളം ഇപ്പോള്‍ മുന്നൂര്‍ ഇരട്ടി ആക്കിയത് ഇനി വേണെങ്കില്‍ അഞ്ഞൂറ ഇരട്ടി ആക്കാനും ഞങ്ങള്‍ ഒറ്റക്കെട്ടാണ് എന്ന് ,ഇന്ത്യയിലെ ഭരണ പ്രതിപക്ഷ ഇടതു ,വലതു ,നടുകെയുള്ള ,എല്ലാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ഒന്നിക്കുന്ന അപൂര്‍വ കാഴ്ചയാണ് ,നാം ഈ നാളുകളില്‍ പാര്‍ലമെന്റില്‍ കാണുന്നത്.ഈ പാവപ്പെട്ട പൊതു ജനത്തിന്റെ ഏതു നല്ല കാര്യത്തിനാണ് നിങ്ങള്‍ ഇങ്ങനെ ഒന്നിച്ചിട്ടുള്ളത്?

നിലവിലെ എം പിയുടെ ശമ്പളം 16000 രൂപ എന്നത് 50000 രൂപ ആകും,ഇന്ത്യയിലെ പാവപ്പെട്ട ആള്‍ക്കാര്‍ക്ക് കിട്ടുന്ന മാസ പെന്‍ഷ്യന്‍ 250 രൂപ ,കൂടിയാല്‍ അത് 500 ആകും ,ഈ എം പി മാര്‍ മാസം ഉപയോഗിക്കുന്ന ക്ലീനെക്സിനു ചെലവാക്കുന്ന പൈസ പോലും വരില്ല ഇത്.എം പി മാരുടെ പെന്‍ഷ്യന്‍ 8000 ത്തില്‍ നിന്ന് 20000 ആക്കിയിരിക്കുന്നു .പാവപ്പെട്ടവന്റെ 250 ഉലുവ ഇത് ഒരു മുന്നൂര്‍ ഇരട്ടി അല്ലെങ്കിലും ഒരു മൂന്ന്‍ ഇരട്ടി കൂട്ടിത്തരുമോഎവിടെ ?ഈ എം പി മാര്‍ക്ക് പലിശയില്ലാതെ വാഹനം വാങ്ങാന്‍ കാശ് ,ഈ പൊതു ജന കഴുതകള്‍ ഒരു വാഹനം വാങ്ങിയാല്‍ രണ്ടെണ്ണത്തിന്റെ പലിശ ബാങ്കില്‍ കൊടുക്കണം അതൊന്നു കുറയ്ക്കുമോ എവിടെ?.അരിയുടെയും മറ്റു ഭക്ഷ്യ ധാന്യങ്ങളുടെയും വില നാള്‍ക്കു നാള്‍ കുതിച്ചുയരുമ്പോള്‍ ,അതിനെ പ്രധിരോധിക്കാന്‍ ഒരു നടപടിയും എടുക്കാതെ പൊതു ജനത്തിനു ആനുകൂല്യങ്ങള്‍ നല്‍കാതെ ,സ്വന്തം കീശയിലേക്ക്‌ ഇ പാവപ്പെട്ട ദരിദ്രന്മാര്‍ ചോര നീരാക്കി പണിയെടുത്ത കാശിന്റെ വിഹിതം കൂടി വേണം എന്ന ,ഈ രാഷ്ട്രീയക്കാരുടെ അത്യാഗ്രഹം എന്ന് തീരും .

എല്ലാം ചെയ്തിട്ട് മുന്നൂറു ശതമാനം ശമ്പളം കൂട്ടിയതും പോട്ടെ അവസാനം ,ഒരു രൂപ കൂടുതല്‍ കൂട്ടണം എന്ന ആവശ്യവുമായി സഭ സ്തംബിപ്പിച്ചിരിക്കുന്നു ഈ നാറികെട്ട ജനാധിപത്യ എം പി മാര്‍ .ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള്‍ യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...

Comments

ആചാര്യന്‍ said...

ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള്‍ യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...

അങ്കിള്‍ said...

മടിശില അറുത്തെങ്കിലും തരൂ, പകരം ലോട്ടറി ടിക്കറ്റ് തരാം. നാളെ നിങ്ങൾ കോടീശ്വരനാകും. എന്തിനു ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടുന്നു, തെണ്ടികളെ.

Anonymous said...

ദയവായി ബ്ലോഗ്‌ വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ unicode മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക ... യൂണീക്കോഡ് ഫോണ്ടില്ലാത്തവന്‍ എങ്ങനെയാണ് യൂണീകോഡിലുള്ള അറിയിപ്പ് വായിക്കുന്നത് ?

മുകിൽ said...

പൊതുജനം മുഖമടച്ചു ആട്ടിയാൽ പൊതുജനത്തിനു ഊർജ്ജനഷ്ടം. അല്ലാതെ കണ്ടാമൃഗങ്ങൾക്കുണ്ടോ വല്ലതും സംഭവിക്കുന്നു!

ജ്വാല said...

എം പി മാരും എം എല്ലെ മാരും ഒന്നിക്കുന്ന ഒരേ ഒരു വിഷയം അവരുടെ ശമ്പള വര്‍ദ്ധനയും ക്ഷേമ നിധിയും പെന്‍ഷനും മറ്റുമാണ്. എല്ലാദിവസവും പാര്‍ലമെന്റില്‍ ഈ വിഷയം മാത്രം അവതരിപ്പിച്ചിരുന്നെങ്കില്‍ ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു പാര്‍ട്ടിയായി തീര്‍ന്നേനെ.

Mohamed Rafeeque parackoden said...

"പള്ളിവേറെ പള്ളിക്കൂടം വേറെ" ശമ്പളവര്‍ധനവ്‌ എന്നത് സ്വന്തംകാര്യമാണ് മോനെ അതില്‍ നമ്മള്‍ ഒറ്റക്കെട്ടാണ് ഇതില്‍
ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ല കേട്ടോ

ക്ഷമ said...

കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തില്‍നിന്ന് ഒരുരൂപ കൂട്ടി 80,001 രൂപയാക്കണമെന്നാണ് ആവശ്യം. അല്ലാതെ ഇപ്പോള്‍ കൂട്ടിയ അന്‍പതിനായിരം എന്ന തുകയോടു ഒരു രൂപ കൂടുതല്‍ തരണം എന്നതല്ല. ഈ ആവശ്യത്തെ ഇടതുപക്ഷവും ബി.ജെ.പി.യും ഒഴിച്ചുള്ള പ്രതിപക്ഷാംഗങ്ങള്‍ സംയുക്തമായി ഉന്നയിക്കുന്നുമുണ്ട്.

ആചാര്യന്‍ said...

@ അങ്കിള്‍ ..നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
ഇപ്പോള്‍ ഒന്നും തിന്നണ്ടാ നാളെ കോടീശ്വരന്‍ ആയിട്ട് തിന്നാല്‍ മതി അല്ലെ?ഗുഡ് ..ഇവന്മാരെ എന്താ ചെയ്യേണ്ടത് അല്ലെ അങ്കിള്‍...

@മുകില്‍ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ ഇവന്മാര്‍ക്ക് എന്തു വന്നാലും ഒന്നും ഇല്ലാ പാവം പൊതു ജന കഴുതകള്‍ ..ഇവന്മാര്‍ക്കെതിരെ കേസും കോടതിയും നിയമവും ഒന്നും ചെയ്യില്ല അല്ലെ?

@ ജ്വാല നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അയ്യോ എല്ലാദിവസവും അത് തന്നെ ചെയ്‌താല്‍ ദരിദ്ര നാരായണന്‍ മാര്‍ക്ക് കിട്ടുന്ന 250 ഉലുവയും നിന്ന് പോകില്ലേ?


@ അന്വേഷി നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ എല്ലാ കള്ളന്മാര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ് അല്ലെ?

@ ക്ഷമ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
അതേ ക്ഷമേ ഞാനും അത് തന്നെയാണ് ഉദ്ദേശിച്ചത് കൊറച്ചു മാറ്റി എന്നേ ഉള്ളൂ ...സെക്രെട്ടരിമാര്‍ വിവരം ഉള്ളവര്‍ ,നാലാം ക്ലാസ്സും ഗുസ്തിയും ഉള്ള ഇവന്മാര്‍ക്ക് അത്ര തന്നെ വേണം എന്ന് പറഞ്ഞാല്‍ ?


@ ധിക്കാരി രണ്ടാമന്‍ നന്ദി ഇവിടെ വന്നതിനും അഭിപ്രായത്തിനും
ധിക്കാരീ ..നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ യുണിക്കോഡ് ഫോണ്ട് കിട്ടും അത് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി കേട്ടോ

പട്ടേപ്പാടം റാംജി said...

അതവര്‍ക്ക്‌ ശബളം കൂടുതല്‍ കിട്ടാന്‍ വേണ്ടിയായിരുന്നില്ല.
എംപിമാര്‍ ഒരുമയുള്ളവരാണെന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു..!
എന്നാ ഇതൊക്കെ ഒന്ന് അവസാനിച്ച് കാണാന്‍ പാറ്റ്ക ആവോ?

ഓണാശംസകള്‍.

ആചാര്യന്‍ said...

നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക്കണം അല്ലെ?

Basheer Vallikkunnu said...

ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?

ആചാര്യന്‍ said...

നന്ദി ബഷീര്‍ ഭായ് ..അവസാനം വഴി തെറ്റി എത്തി അല്ലെ ഈ ബ്ലോഗിലും ...നിങ്ങളെപ്പോലെയുള്ള നല്ല എഴുത്തുകാരുടെ സന്ദര്‍ശനവും പ്രോത്സാഹനവും ഞങ്ങളെപ്പോലെ പുതിയ ആള്‍ക്കാര്‍ക്ക് വളരെ ഉപകാര പ്രദമാണ്...

മഹേഷ്‌ വിജയന്‍ said...

ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...

ആചാര്യന്‍ said...

ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?

ആചാര്യന്‍ said...

നന്ദി റാംജി ..ഇത് അവസാനിക്കണമെങ്കില്‍ ലോകം അവസാനിക്കണം അല്ലെ?

ആചാര്യന്‍ said...

ദയവായി ബ്ലോഗ്‌ വായിക്കാന്‍ കഴിയുന്നില്ലെങ്ങില്‍ unicode മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക ... യൂണീക്കോഡ് ഫോണ്ടില്ലാത്തവന്‍ എങ്ങനെയാണ് യൂണീകോഡിലുള്ള അറിയിപ്പ് വായിക്കുന്നത് ?

ആചാര്യന്‍ said...

Read it here ...http://www.koottam.com/profiles/blogs/784240:BlogPost:23213378

ആചാര്യന്‍ said...

ഈ ദരിദ്ര വാസിയുടെ കാശ് അണ്ണാക്കിലേക്ക് തള്ളിയതും പോരാ എന്നിട്ടും ഈ തെണ്ടികള്‍ യാചിക്കുന്നു ,ഞങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച ഈ നാട്ടിലെ നികുതി ദായകരെ ,ദരിദ്ര വാസികളെ "ഒരു രൂപ" കൂടുതല്‍ തരൂ ,,കഴുതകളായ പൊതു ജനനത്തിന്റെ അണ്ണാക്കില്‍ തിരുകാനായി ...

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക