അയ്യപ്പന്‍റെ ശവവും അനാഥം .!!!

മിനിഞ്ഞാന്ന് അന്തരിച്ച കവി അയ്യപ്പന്‍റെ ശവ സംസ്കാരം നീട്ടി വെച്ചിരിക്കുന്നു ?..സ്വന്തം അനാഥത്വത്തിന്റെയും ജീവിത ദുരിതങ്ങളേയും അതി ജീവിച്ചു  കവിതയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച കവി എന്നും അനാഥനായിരുന്നു.വെയില്‍ തിന്നുന്ന പക്ഷി എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മറ്റു നിരവധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ എല്ലാവരും അറിയുന്ന അയ്യപ്പന്‍ തെരുവില്‍ കിടന്നു മരിച്ചപ്പോള്‍ ആരും അറിഞ്ഞില്ല എന്നത് എന്തൊരു വിരോധാഭാസം.ജീവിതം കൊണ്ട് ഏറ്റവും ദരിദ്രനും കവിത കൊണ്ട് സമ്പന്നനും ആയിരുന്നു അയ്യപ്പന്‍ .
ജീവിതത്തില്‍ അയ്യപ്പനെ തിരിഞ്ഞു നോക്കാത്തവര്‍ മരണപ്പെട്ടപ്പോള്‍ ശവത്തിനു വേണ്ടി വടം വലി നടത്തുന്ന ആരോചകരമായ കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത് .ഇത്ര ദിവസം ആയിട്ടും സമയം ഇല്ല എന്ന് പറഞ്ഞു ശവമടക്ക് നടത്താന്‍ കഴിയാത്ത സര്‍ക്കാരും,കേരളത്തിലെ സംസ്ക്കാരം ഇല്ലാത്ത സാംസ്‌കാരിക നേതാക്കളും ,അയ്യപ്പന്‍റെ അവകാശവും പറഞ്ഞു അടി നടക്കുന്നു .എന്താണ് പറയേണ്ടത്  ഏതായാലും സാംസ്കാരിക കേരളത്തിനെട്ട അപമാനം എന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ അല്ലെ ?
ഭ്രാന്തിനും മൌനത്തിനും ഇടയില്‍ ഒരു നൂല്‍പ്പാലം ഉണ്ടെന്നും അതിലൂടെയാണ് നാമെല്ലാവരും നടക്കുന്നതെന്നും ഓര്‍മിപ്പിക്കുന്ന കവിയാണ്‌ അയ്യപ്പന്‍ ...അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ .  

"കവി ത യി ന്ന്‌ വര്‍ ത്ത മാ ന ത്തി ന്റെ വാ യ്‌ ത്താ രി
മര ണ ത്തി ന്‌ ജീ വ ന്റെ പൊ യ്‌ മു ഖം
വെ ച്ചി രി ക്കു ന്ന വര്‍ ക്കു ള്ള വാ യ്‌ ക്ക രി
രക്ത മു ണ ങ്ങു ന്ന തി ന്‌ മു മ്പ്‌ കു രു തി ത്ത റ യില്‍ വി രി യു ന്ന പൂ വ്‌.
അമ്മ യു ടെ ആശി സ്സു കള്‍ നേ ടിയ ശി ര സ്സ്‌
മി ത്ര ത്തി ന്റെ നെ ഞ്ചില്‍ നി ന്നൂ രി യെ ടു ത്ത അമ്പ്‌
മണ്ണൂ മൂ ടിയ എന്റെ ശരീ ര ത്തി ലൂ ടെ നട ന്ന്‌
തി രി ഞ്ഞു നി ന്ന്‌ ഒരി ക്ക ലെ നി ക്ക്‌ നീ പറ യു ന്ന കൃ ത ജ്ഞത"

അയ്യപ്പന് ആദരാഞ്ജലികള്‍ ...

Comments

Anonymous said...

പോസ്റിനോട് യോജിക്കുന്നു പക്ഷെ തലക്കെട്ടില്‍ ശവം എന്നത് മൃതദേഹം എന്നാക്കുന്നതായിരുന്നു നല്ലത്.
തലക്കെട്ട്‌ ഇങ്ങനെ വായിക്കുമ്പോള്‍ ഒരു അനാദരവ് തോന്നുന്നു

K.P.Sukumaran said...

സര്‍ക്കാരിന്റെ ചുകപ്പ്നാട സംസ്ക്കാരത്തിന് കവി അയ്യപ്പന്റെ മൃതദേഹം ഇരയാകുന്ന സാംസ്കാരികരാഹിത്യത്തിന് കേരളം നാണിക്കട്ടെ ...

പട്ടേപ്പാടം റാംജി said...

നല്ല മനുഷ്യന് ആദരാഞ്ജലികള്‍.

chithrakaran:ചിത്രകാരന്‍ said...

കവി എണീറ്റുവന്ന് ഇനി തെറിവിളിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട്
സര്‍ക്കാര്‍ അയ്യപ്പന്റെ ജഢത്തെ ജനങ്ങളില്‍ നിന്നും തട്ടിയെടുത്ത്
അധികാരത്തിന്റെ ശിഖരങ്ങളിലേക്ക് പറന്ന് പോകുന്നതാണ്.
അധികാരത്തിന്റെ വിശപ്പാണല്ലോ പ്രധാനം !!!

ഷൈജൻ കാക്കര said...

മരിച്ചത്‌ വ്യാഴം...

പുറംലോകം അറിഞ്ഞത്‌ വെള്ളി...

പിന്നെ ഒരു ശനി...

സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....

അയ്യപ്പന്‌ വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...

Mohandas Romanta said...

anadhanum arajakavadiyumaya kaviyude anthyopacharathinu adhikarikalude acharavedi.....!

"uppil visham kalarthiyavanum unangattha murivil veesathavanum nanni"

ആചാര്യന്‍ said...

ഇവിടെ അഭിപ്രായം പറഞ്ഞ ,കവിക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി ...@ funny ശവദാഹം നടാത്താത്തത് ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത് ..

ഹാപ്പി ബാച്ചിലേഴ്സ് said...

കുറച്ചു തിരക്കായിരുന്നു. ഇപ്പോഴാ കണ്ടത്. ആത്മാവിനു ആത്മ ശാന്തി നേരുന്നു.

ആചാര്യന്‍ said...

കുറച്ചു തിരക്കായിരുന്നു. ഇപ്പോഴാ കണ്ടത്. ആത്മാവിനു ആത്മ ശാന്തി നേരുന്നു.

ആചാര്യന്‍ said...

ഇവിടെ അഭിപ്രായം പറഞ്ഞ ,കവിക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി ...@ funny ശവദാഹം നടാത്താത്തത് ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത് ..

ആചാര്യന്‍ said...

സര്‍ക്കാരിന്റെ ചുകപ്പ്നാട സംസ്ക്കാരത്തിന് കവി അയ്യപ്പന്റെ മൃതദേഹം ഇരയാകുന്ന സാംസ്കാരികരാഹിത്യത്തിന് കേരളം നാണിക്കട്ടെ ...

ആചാര്യന്‍ said...

കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.

ആചാര്യന്‍ said...

മരിച്ചത്‌ വ്യാഴം...

പുറംലോകം അറിഞ്ഞത്‌ വെള്ളി...

പിന്നെ ഒരു ശനി...

സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....

അയ്യപ്പന്‌ വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...

ആചാര്യന്‍ said...

anadhanum arajakavadiyumaya kaviyude anthyopacharathinu adhikarikalude acharavedi.....!

"uppil visham kalarthiyavanum unangattha murivil veesathavanum nanni"

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക