ഫാ ...പുച്ഛം ആണത്രേ പുച്ഛം ...
കമന്റര്മാരോട് ,ഫോല്ലോവേര്സിനോട് ,അതുമല്ലാതെ മണ കുണാന്നു എന്തെങ്കിലും എഴുതി വായനക്കാരന്റെ,ഈ ബൂലോകത്തിന്റെ ,അണ്ണാക്കിലേക്ക് തള്ളുന്ന ലവന്മാരുടെ പോസ്റ്റുകള്‍ കണ്ടു ഭേഷ്, ഗടി,പൊളപ്പന്‍ ,കൊള്ളാം (((ട്ടോ ))) ,നല്ലത് ,ആശംസകള്‍,വായിച്ചു ഇടയ്ക്ക് ഇങ്ങോട്ടും വരണേ ,എന്ന് സമയമില്ലാഞ്ഞിട്ടു പോലും ,വായിക്കാഞ്ഞിട്ടു പോലും കമന്റുകള്‍ ഇടുന്ന പാവം പുരപ്പുറത്തു ഇരിക്കുന്ന പൂച്ചകള്‍ ആയ ബ്ലോഗര്‍മാരോട്,എത്ര വായിച്ചു കമന്റ് ഇട്ടാലും പിന്നെയും പിന്നെയും,ബ്ലോഗ് ഉലകത്തിലെ പുലികള്‍ എന്ന് നാട്ടുകാര്‍ പറയുന്ന ഉണ്ണാക്കന്മാര് ,കിഴങ്ങന്മാര് എന്നും,പട്ടികള്‍ എന്നും ,പറയുന്ന പാവം വായനക്കാരോട്,പുതിയ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാരോട് ,അവര്‍ക്ക് പുച്ഛം .അവര്‍ നാല് ലിങ്ക് ഇട്ടാല്‍ പുച്ഛം .അവരുടെ കമന്റുകള്‍ മൈന്‍ഡ് ഇല്ലാ,അവര്‍ക്കൊന്നും മറുപടിയില്ലാ,.
അതല്ല സുഹുര്ത്തുക്കളെ ,എവിടുന്നു വന്നു ഇപ്പോള്‍ ഈ പുച്ഛം ?ആരും ബ്ലോഗെഴുതുന്നത് സായിപ്പിന് സിങ്ങപ്പൂര് ഡോലെര്സ് ഉണ്ടാക്കി അണ്ണാക്കില്‍ വെക്കാനോന്നും അല്ലാലോ?വായിക്കപ്പെടാന്‍ വേണ്ടി തന്നെ അല്ലെ?അത് വായിച്ചു നാല് ആളുകള്‍ എന്തെങ്കിലും പറയുന്നോ എന്ന് നോക്കാന്‍ വേണ്ടി തന്നെ അല്ലെ?അത് നല്ലതാണോ,ചീത്തയാണോ,വായിക്കാന്‍ ആളുകള്‍ ഉണ്ടോ? എന്ന് അറിഞ്ഞിട്ടു വേണ്ടേ ഇല്ലാത്ത സമയം ഉണ്ടാക്കി തലയില്‍ എന്തെകിലും വന്നാല്‍ അത് കുത്തിക്കുറിക്കാന്‍ ?ചിലര്‍ സ്വയം നിര്‍വൃതി അണയാന്‍ വേണ്ടി എന്നൊക്കെ പറയുന്നവര്‍ ഉണ്ടാകാം ,ഉണ്ടുതാനും .അതൊക്കെ ചുമ്മാ പുളുവടി മാത്രമാണ് ,അതിന്നു വേണ്ടി ബ്ലോഗില്‍ പോസ്റ്റെണ്ട ആവശ്യം ഒന്നും ഇല്ലാ അത് ഡ്രാഫ്റ്റ് ചെയ്തു വെച്ചാല്‍ മാത്രം പോരെ കൂട്ടരേ?
കമന്റുകളോട് പുച്ഛം .എന്ന് മുതലാണ് ഇത് തുടങ്ങിയെത് ?ബ്ലോഗു തുടങ്ങിയ കാലം തൊട്ടു ,കിട്ടിയ വരാന്തകളില്‍ എല്ലാം ലിങ്ക് ഇട്ടു കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലാത്ത പുച്ഛം ,ഫേസ് ബുക്കിലും,ട്വിട്ടരിലും ,ഇപ്പോള്‍ ദേ ഗൂഗിള്‍ പ്ലസ്സിലും തുടങ്ങി നാഴികക്ക് നാലുവട്ടം സ്വയം ലിങ്ക് ഇടുമ്പോള്‍ ഇല്ലാത്ത പുച്ഛം എന്തിനു സഹോ മറ്റുള്ള പാവം കുട്ട്യോളോട്?
എന്തിനു ,അവര്‍ ഫോലോവേര്സിനു ഗൂഗിള്‍ ഫ്രെണ്ട് കണക്റ്റ് വഴി പോസ്റ്റിട്ട വിവരം ഒന്ന് ഈ മെയില്‍ അയച്ചാല്‍ അതും പ്രശ്നം,എല്ലാവരും താന്‍ താങ്കളുടെ പോസ്റ്റുകള്‍ നാലാള് അറിയണം എന്ന ഉദ്ദേശം വെച്ച് ആണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.അതിനെ അത്ര വലിയ പാപമായും,വിവരക്കെടായും ചിത്രീകരിക്കുന്ന ആള്ക്കാര് അവരൊക്കെ എങ്ങിനെ ഈ ബ്ലോഗ് ഉലകത്തില്‍ വന്നു എന്നും ,ഇന്നും അവരില്‍ ചിലര്‍ ,പുലിയും ,പുപ്പുലി ,ആയും "സിങ്കം" ആയും ചിലര്‍ ഇപ്പോഴും എലികള്‍ മാത്രമായും നില്കുന്നത് അവരുടെ എഴുത്തുകള്‍ നാലാള് വായിക്കുന്നത് കൊണ്ടും അല്ലെ?.ഇവരൊക്കെ പോസ്റ്റിട്ട കാര്യം പരസ്യമാക്കാതെ ,അവിടെ തന്നെ പൂട്ടിപ്പോയാല്‍ ആരെങ്കിലും അറിയുമോ?ഇപ്പോഴും എന്നെപ്പോലെയുള്ള ആള്ക്കാര് പുതിയ പോസ്റ്റുകളെ അറിയുന്നത് മെയിലിലൂടെയും ,ട്വിറ്റെര്‍,ഫേസ് ബുക്ക്,മലയാളം ബ്ലോഗേര്‍സ് ഗ്രൂപ് ,തുടങ്ങിയ ചുവരുകളിലൂടെ തന്നെയാണ് .
ഇതിനര്‍ത്ഥം എപ്പോഴും എപ്പോഴും ലിങ്കും കൊണ്ട് കമന്റ്സ് ഇടൂ ,കമന്റ്സ് ഇടൂ ,എന്നും പറഞ്ഞു പിന്നാലെ നടക്കാന്‍ അല്ലാ ,നല്ല വായന ആണെങ്കില്‍ വായനക്കാരന് ഇഷ്ട്ടപ്പെട്ടാല്‍ തീര്‍ച്ചയായും കമന്റുകള്‍ വീഴും പോസ്റ്റില്‍,നല്ലത് അല്ലെങ്കിലും ചില കമന്റുകള്‍ വീഴാതിരിക്കില്ലാ..
പുതിയ ബ്ലോഗര്‍മാരില്‍ നന്നായി എഴുതുന്ന ആളുകള്‍ ഉണ്ട് അവരോടു ഒരു വാക്ക് ,നിങ്ങളുടെ ബ്ലോഗുകള്‍ നമ്മുടെ (http://malayalam.blogkut.com/ ) സൈബര്‍ ജാലകം (http://www.cyberjalakam.com/ ) തുടങ്ങിയ അഗ്ഗ്രിഗേറ്റര്‍ കളിലും , ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് പോലെയുള്ള ഗ്രൂപ്പുകളിലും (http://www.facebook.com/groups/malayalamblogers/ ) രെജിസ്റ്റര്‍ ചെയ്യുക എന്നിട്ട് പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യുക ,നല്ല വായന ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നതില്‍ സംശയം ഇല്ലാ.അപ്പോള്‍ കമന്റിടാന്‍ തുടങ്ങിക്കോളൂ ,എന്തേ അതെന്നെ അല്ലെ?
അപ്പോള്‍ നമ്മുക്ക് തുടങ്ങാം .ഇങ്ങനെ ഒക്കെ അല്ലാതെ പുതിയ ബ്ലോഗര്‍മാര്‍ എങ്ങിനെയാണ് സാന്നിധ്യം അറിയിക്കേണ്ടത് സുഹുര്ത്തുക്കളെ ? ..
ഈ ബ്ലോഗ് വായിക്കാനും ,കമന്റാനും ,ഗൂഗിള്‍ ക്രോം ,അല്ലെങ്കില്‍ മോസില്ലാ ബ്രൌസര്‍ ഉപയോഗിക്കുക .ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ചിലപ്പോള്‍ കമന്റ്റ് ബോക്സ് കാണില്ല അപ്പോള്‍ ഒക്കെ അല്ലെ ..
ഇതിനര്‍ത്ഥം എപ്പോഴും എപ്പോഴും ലിങ്കും കൊണ്ട് കമന്റ്സ് ഇടൂ ,കമന്റ്സ് ഇടൂ ,എന്നും പറഞ്ഞു പിന്നാലെ നടക്കാന്‍ അല്ലാ ,നല്ല വായന ആണെങ്കില്‍ വായനക്കാരന് ഇഷ്ട്ടപ്പെട്ടാല്‍ തീര്‍ച്ചയായും കമന്റുകള്‍ വീഴും പോസ്റ്റില്‍,നല്ലത് അല്ലെങ്കിലും ചില കമന്റുകള്‍ വീഴാതിരിക്കില്ലാ..
പുതിയ ബ്ലോഗര്‍മാരില്‍ നന്നായി എഴുതുന്ന ആളുകള്‍ ഉണ്ട് അവരോടു ഒരു വാക്ക് ,നിങ്ങളുടെ ബ്ലോഗുകള്‍ നമ്മുടെ (http://malayalam.blogkut.com/ ) സൈബര്‍ ജാലകം (http://www.cyberjalakam.com/ ) തുടങ്ങിയ അഗ്ഗ്രിഗേറ്റര്‍ കളിലും , ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് പോലെയുള്ള ഗ്രൂപ്പുകളിലും (http://www.facebook.com/groups/malayalamblogers/ ) രെജിസ്റ്റര്‍ ചെയ്യുക എന്നിട്ട് പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യുക ,നല്ല വായന ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നതില്‍ സംശയം ഇല്ലാ.അപ്പോള്‍ കമന്റിടാന്‍ തുടങ്ങിക്കോളൂ ,എന്തേ അതെന്നെ അല്ലെ?
അപ്പോള്‍ നമ്മുക്ക് തുടങ്ങാം .ഇങ്ങനെ ഒക്കെ അല്ലാതെ പുതിയ ബ്ലോഗര്‍മാര്‍ എങ്ങിനെയാണ് സാന്നിധ്യം അറിയിക്കേണ്ടത് സുഹുര്ത്തുക്കളെ ? ..
ഈ ബ്ലോഗ് വായിക്കാനും ,കമന്റാനും ,ഗൂഗിള്‍ ക്രോം ,അല്ലെങ്കില്‍ മോസില്ലാ ബ്രൌസര്‍ ഉപയോഗിക്കുക .ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ചിലപ്പോള്‍ കമന്റ്റ് ബോക്സ് കാണില്ല അപ്പോള്‍ ഒക്കെ അല്ലെ ..
Comments
തേങ്ങ ഞാന്‍ പൊട്ടിച്ചു .........
((((((OOOOOOOOOO)))))))
10 തേങ്ങ എന്റെ വഹ... :)
തെങ്ങ കുറെ ഉണ്ട് അത് കൊണ്ട് അത് മാത്രം പോട്ടിക്കരുത്..
<<<<< ഇതിനര്‍ത്ഥം
എപ്പോഴും എപ്പോഴും ലിങ്കും കൊണ്ട് കമന്റ്സ് ഇടൂ ,കമന്റ്സ് ഇടൂ ,എന്നും
പറഞ്ഞു പിന്നാലെ നടക്കാന്‍ അല്ലാ ,നല്ല വായന ആണെങ്കില്‍ വായനക്കാരന്
ഇഷ്ട്ടപ്പെട്ടാല്‍ തീര്‍ച്ചയായും കമന്റുകള്‍ വീഴും പോസ്റ്റില്‍,നല്ലത്
അല്ലെങ്കിലും ചില കമന്റുകള്‍ വീഴാതിരിക്കില്ലാ.. >>>>>
ഒന്നോ പോ ഇമ്തി , തമാശ പറയാതെ !!
ആചാര്യന്റെ മേല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ കളുടെ പ്രേതം കൂടിയോ. "ഡയലോഗ് ഓഫ് ദി വീക്ക് " ആണ് ഈ പ്സോടിലെ ഓരോ വാക്കുകളും..
ന്യൂസ് ലെറ്ററും, ലിങ്കുകള്‍ മെയില്‍ ചെയ്യുന്നതുമെല്ലാം ഒരു തരത്തില്‍ നല്ലത് തന്നെ. ആ അഭിപ്രായക്കാരന്‍ ആണ് ഞാന്‍.
(എന്നാലല്ലേ എനിക്കും അടക്കാന്‍ പറ്റു..)
thanks for the post....
നന്നായി പോസ്റ്റ് എന്ന് പറഞ്ഞു ഒരു നാടന്‍ കമന്റ് ആക്കുന്നില്ല ... ഈ
പോസ്റ്റിന്റെ പ്രചോദനം എന്താണ് ? കമന്റ് കിട്ടു കിട്ടുന്നില്ല എന്ന്
പറഞ്ഞു ഞാന്‍ കരഞ്ഞതോ ? എന്തായാലും ആശംസകള്‍ ... ( പുതിയ പോസ്റ്റ്
ഇടുമ്പോള്‍ ബ്ലോഗ്ഗില്‍ വരണെ....)
വായിച്ചു കേട്ടോ.. കുറെക്കാലമായി എഴുത്തും വായനയും കമെന്റ്റിടലും ഒന്നും ഇല്ല
പുതിയ പിള്ളേര് ആദ്യം ഒരു സംഘടന ഉണ്ടാക്കണം "കുട്ടി കുട്ടി ബ്ലോഗേഴ്സ് " ഈ SFI , KSU ഒക്കെ പോലെ.... എന്നിട്ട് സമരം ചെയ്യുവോ... ഗോ ബാക്ക് വിളിക്കുവോ... എക്കെ ആകാം എങ്ങനെ...?? :)
കൊള്ളാം നന്നായിരിക്കുന്നു ഹി ഹി ഹി
ഇത് നേരത്തെ ഡ്രാഫ്റ്റ് ചെയ്തതാണ് ..ഇപ്പോള്‍ ആണ് സമയം വന്നത് പോസ്റ്റാന്‍ കേട്ടാ
പുതിയ ബ്ലോഗേര്‍സിന് അഗ്രിഗേറ്ററും ഗ്രൂപ്പും എല്ലാം അപരിചിതമായിരിക്കും. അഗ്രികേറ്ററിനേയും ഗ്രൂപ്പിനേയും പരിചയപ്പെടുത്തിയ പോസ്റ്റ് നന്നായി. മെയില്‍ അയച്ചും, കമന്റ് ചെയ്തും, ഗ്രൂപ്പുകളില്‍ സജീവമായും ഒക്കെതന്നെയേ സെല്‍ഫ് പ്രമോഷന് നടത്താന്‍ പറ്റൂ. പുതിയ ആള്ക്കാര് എവിടെയെങ്കിലും ലിങ്ക് ഷെയര്‍ ചെയ്യുന്നെങ്കില്‍ ലിങ്ക് മാത്രം ഇട്ട് പോകാതെ അല്‍പ്പം നല്ല വാചകങ്ങളും നല്‍കുക. ആ വാചകങ്ങള്‍ വായനക്കാരുടെ ആകാക്ഷ കൂട്ടാനാകുന്നതാണെങ്കില് ആളുകള്‍ തീര്‍ച്ചയായും ആ ബ്ലോഗില്‍ എത്തിയിരിക്കും. തീര്‍ച്ച...
ആചാര്യാ... ആശംസകള്‍
malayalam .blogkut.com il engane add cheyyum ente blog..?
കൊള്ളാം ആചാര്യോ....സംഭവം എവിടെക്കെയോ കൊള്ളുന്നുണ്ട്..."ബ്ലോഗു തുടങ്ങിയ കാലം തൊട്ടു ,കിട്ടിയ വരാന്തകളില്‍ എല്ലാം ലിങ്ക് ഇട്ടു കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലാത്ത പുച്ഛം ,ഫേസ് ബുക്കിലും,ട്വിട്ടരിലും ,ഇപ്പോള്‍ ദേ ഗൂഗിള്‍ പ്ലസ്സിലും തുടങ്ങി നാഴികക്ക് നാലുവട്ടം സ്വയം ലിങ്ക് ഇടുമ്പോള്‍ ഇല്ലാത്ത പുച്ഛം എന്തിനു സഹോ മറ്റുള്ള പാവം കുട്ട്യോളോട്?"
അല്ലപിന്നെ , അതെന്നെ ന്തെയ്
നല്ല പ്രതികരണം ഇംതിയാസ്. എഴുതുന്നത് മറ്റുള്ളവര്‍ വായിക്കാന്‍ തന്നെയാണ്.
നല്ല പ്രതികരണം ഇംതിയാസ്. എഴുതുന്നത് മറ്റുള്ളവര്‍ വായിക്കാന്‍ തന്നെയാണ്. മാത്രമല്ല പ്രതികരണം അറിയാനും കൂടിയാണ്. അപ്പോള്‍ മെയില്‍ അയക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.
http://malayalam.blogkut.com/join.html ഈ ലിങ്കില്‍ രെജിസ്റ്റര്‍ ചെയുക
ആർക്കും കടന്നുവന്ന് ഏതു നിമിഷവും എഴുത്തുകാരാകാൻ കഴിയുന്ന ബൂലോകത്ത് ഏതു പുലി? എന്തുപുലി? അല്ലെങ്കിൽ ആരാണീ പുലി? പിന്നെ വ്യക്തിപരമായി ലിങ്ക് അയക്കുന്നത് ഏതെങ്കിലും പുലി ( എന്തുപുലി?) യ്ക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ അത് അയക്കാതിരിക്കുന്നതുതന്നെ നല്ലത്. അഗ്രിഗേറ്ററുകൾ ഒക്കെ ഉള്ളപ്പോൾ തലയും ചൊറിഞ്ഞ് ആരുടെയും പുറകേ കമന്റിനു വേണ്ടി നടക്കേണ്ട കാര്യമില്ല. ഈയുള്ളവൻ മന:പൂർവ്വം ലിങ്ക് അയക്കുന്നത് സാധാരണ പതിവല്ല. ചിലപ്പോൾ ചിലർക്ക് അയച്ചെന്നും വരും. എല്ലാ ബ്ലോഗുകലിലും അഗ്രഗേറ്ററുകൾ വഴി എപ്പോഴും എത്താൻ കഴിയാത്തതിനാൽ സ്വന്തമായി ഒരു വായനശാല തന്നെ സൃഷ്ടിച്ച് കാത്തിരിക്കുകയാണ് ഈയുള്ളവൻ. ലിങ്കുകൾ മെയിലായിട്ടല്ല, ബ്ലോഗായിട്ട് തന്നെ ദേ ഇങ്ങോട്ട് അയച്ചോളൂ.(http://viswamaanavikam.blogspot.com)അല്ല, ഇനി മെയിലായിട്ടെങ്കിൽ മെയിലായിട്ട്! ഈയുള്ളവൻ ഒരിക്കലും ഒരു പുലിയാകരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട്......
ഈ ഡിസ്കസ്സ് ഏട്ന്ന് കിട്ടും?
ബൈജുവചനം.: അൺപാർലമെന്ററി ചിന്തകൾ
ഞാൻ ഈടയും ലിങ്കിട്ടു!
ആചാര്യാ സംഗതി കലക്കി ട്ടോ....കുറെ പൊടിക്കൈകള്‍ കിട്ടി...നന്ദി...
നല്ല പോസ്റ്റ്.ഓരോ വാക്കുകളും നല്ലത്.ഞങ്ങളെ പോലുള്ള തുടക്കകാര്‍ക്ക് അറിയേണ്ടുന്ന കുറച്ചു നല്ല കാര്യങ്ങളും.
താങ്കളുടെ ധാര്‍മിക രോഷം കുറച്ചു കൂടിപ്പോയില്ലേ...എന്നാണ് എന്റെ സംശയം
മുന്‍പ് ആരൊക്കെയോ ഇങ്ങനെ പോട്ടിതെരിചിട്ടിലല്ലേ...? പറഞ്ഞതൊക്കെ സത്യം തന്നെ
സംഗതി ശരിയാ..എല്ലാരും ഒരു പ്രതിജ്ഞയെടുക്കണം..
നല്ല സൃഷ്ടികള്‍ക്ക് നല്ലത് പറയുക..
അല്ലാത്തതിനു
" ഇത് ശരിയായിട്ടില്ല., ഇതില്‍ ഇന്ന ഇന്ന തെറ്റുകളുണ്ട്"
എന്നൊക്കെ തുറന്നു പറയുക.. അപ്പൊ എഴുത്തുകാര്‍ വളരും..ഭാവനകള്‍ക്കു ആഴം കൂടും..
എന്തായാലും ഇത് നന്നായി..
ഹൊ എന്റെ പിലിയേ, ഇതും കൊള്ളാം , കിടു കികികികി
ഏതാനും മാസങ്ങളായിട്ടേ ഉള്ളു ബ്ലോഗറില്‍ വന്നിട്ട്. ഈ ചെറിയ കാലം കൊണ്ട് പലതരം ഫുലികളെ കണ്ടിട്ടുണ്ട്. ബ്ലോഗെഴുത്തിനോടും ബ്ലോഗര്മാരോടുമുള്ള പുച്ഛം വിളമ്പാന്‍ ബ്ലോഗെഴുതിയ ഒരു മഹാ ഫുലിയെ ഈയിടെ കണ്ടു. എനിക്കു നിങ്ങളുടെ ഒന്നും കമന്റു വേണ്ട, വേണമെങ്കില്‍ വായിച്ചോളു എന്നു പറഞ്ഞ് കമന്റ് ബോക്സ് എന്നെന്നേക്കുമായി അടച്ച ആളുകളേയും കണ്ടു. അവരൊക്കെ ഇപ്പോഴും ലിങ്കിട്ട് ആളുകളെ വായനക്കു ക്ഷണിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുമുണ്ട്. എന്റെ പാവം ബ്ലോഗില്‍ ഞാനൊക്കെ പോസ്റ്റുകളിടുന്നത് ആരെങ്കിലും വായിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്. അവിടെ കിട്ടുന്ന ഓരോ പ്രതികരണവും വലിയ അനുഗ്രഹമായാണ് എന്നെപ്പോലെയുള്ളവര്‍ കാണുന്നതും. ബ്ലോഗെഴുത്ത് എന്നത് വലിയ ഒരു കാര്യമായും ബ്ലോഗറായത് അഭിമാനമായും ഞാന്‍ കാണുന്നു.
ഒരു ചര്‍ച്ച ഇട്ടത് നന്നായി. എന്നെപ്പോലെ ബ്ലോഗെഴുത്ത് വലിയ കാര്യമായി കാണുന്ന ഫുലിലോകത്തൊന്നും ഇല്ലാത്ത സാദാ ബ്ലോഗര്‍മാര്‍ക്ക് ഇത്തരം അഗ്രിഗേറ്ററുകള്‍ ആവശ്യമാണ്. പരിചയപ്പെടുത്തിയത് നന്നായി.
അതന്നെ...
കൊള്ളാം നന്നായിട്ടുണ്ട്..ആശംസകള്‍ എന്ന് പറഞ്ഞു പോകാന്‍ എനിക്ക് സൗകര്യം ഇല്ല..പുലികളും പുപ്പുലികളും സിങ്കങ്ങകളും എലികളും പൂച്ചകളും ഈച്ചകളും ബുജികളും മബുജികളും എല്ലാരും ഇമ്തി പറഞ്ഞത് കേട്ടല്ലോ!! എന്നാ വേഗം എന്റെ ബ്ലോഗില്‍ വന്നു അഞ്ചാറ് കമന്റ് ഇട്ടേ...അതന്നെ..എന്തെ..
ഞാന്‍ എഴുതുന്നത് നാലാള് വായിക്കാന്‍ വേണ്ടി തന്നെയാണ്.. അതിനു വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ബ്ലോഗ് പരസ്യപ്പെടുത്താറുണ്ട്.. എന്നാല്‍ കമന്റ് ആക്രാന്തം ഒന്നുമില്ല.. ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ ഇഷ്ടമാണ്.. അത് വിമര്‍ശനമായാലും സന്തോഷത്തോടെ സ്വീകരിക്കും.. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തെറ്റെന്നു ബോധ്യമെങ്കില്‍ തിരുത്താറുണ്ട്.. അങ്ങനെയൊക്കെയല്ലേ എന്റെ എഴുത്ത് കൂടുതല്‍ നന്നാക്കാന്‍ ആവുകയുള്ളൂ.. ഇതോടൊപ്പം തന്നെ എനിക്ക് ഇഷ്ടപ്പെടുന്ന പോസ്റ്റുകള്‍ കൂടുതല്‍ ആളുകളുടെ വായനയിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്... നല്ല എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാല്‍ കഴിയുന്ന രീതിയില്‍ .. ഇവിടെയെനിക്ക് ശത്രുക്കള്‍ ഇല്ല.. എല്ലാം മിത്രങ്ങള്‍ മാത്രം.. ആശയസംവാദങ്ങള്‍ ഒരിക്കലും എന്റെ ബ്ലോഗ് രചനകളെ ബാധിക്കാറില്ല.. വിഴുപ്പലക്കലുകള്ക്കായി ഞാന്‍ ബ്ലോഗ് പോസ്റ്റ് ചമയ്ക്കാരില്ല.. എനിക്ക് എന്റെ ബ്ലോഗ് എങ്ങനെ വേണമെന്നും എന്തൊക്കെ അതില്‍ എഴുതാം എന്നും ഉത്തമബോധമുണ്ട്.. വായനക്കാരനെ ആകര്‍ഷിക്കാനുള്ള പഞ്ചാരപോസ്റ്റുകള്ക്ക് എനിക്ക് വയ്യ.. ബ്ലോഗില്‍ ആളെ കൂട്ടാന്‍ ആരാന്റെ കാരണവന്മാരെ തെറി വിളിക്കാന്‍ താത്പര്യമില്ല.. എന്താ ആചാര്യാ... അങ്ങനെയല്ലേ.. അതന്നെ.. :)
അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് കമെന്റു തരുന്ന ബ്ലോഗരെ ഞാന്‍ തേടി പിടിച്ചു കമെന്റും മോശമായെങ്കില്‍ മോശം എന്ന് പറയും ബ്ലോഗേയുതിയിട്ടു മുക്കാല്‍ കിലോ അരിമണി കിട്ടും എന്ന് എനിക്ക് പ്രതീക്ഷയില്ല കമെന്റ് മാത്രമാണ് പ്രതീക്ഷ കമന്റ് കൊമ്പന് പുഴുങ്ങി തിന്നാന്‍ പറ്റുമോ? എന്ന് ചോദിക്കുന്ന കൊഞ്ഞാണ ന്മാരെ ഇങ്ങ്ലോട് ഒന്നേ പറയാന്‍ ഒള്ളൂ നിങ്ങള്‍ക്ക് ഒരു കമെന്റ് കിട്ടുമ്പോള്‍ എന്താണോ? അനുഭവപെടുന്നത് അതെന്നെ എനിക്കും കിട്ടുന്നു ഒള്ളൂ പിന്നെ ഒരു പുതിയ ബ്ലോഗറെ കണ്ടാല്‍ അയാളെ ഒന്ന് രണ്ടു പോസ്റ്റിലൊക്കെ കമെന്റ് നല്‍കും എന്നിട്ടും നോക്കും ഇങ്ങോട്ട വരുന്നുണ്ടോ? എന്ന് ഇല്ല അവന് വരുന്നില്ല എന്ന് കണ്ടാല്‍ അതോടെ അവന്റെ ബ്ലോഗിലേക്ക് ഞമ്മള് പിന്നെ പോകാറില്ല പിന്നെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില ബുജികള്‍(ഇവിടെയും കണ്ടു ) തെണ്ടികള് അവര്‍ കമെന്ടണം എങ്കില്‍ ഒന്നുകില്‍ പുലി ലേബല്‍ ബ്ലോഗര്‍ ആവണം അല്ലെങ്കില്‍ സ്ത്രീ ബ്ലോഗ്ഗര്‍ ആവണം അങ്ങനെ ഉള്ള ചെറ്റ ത്തരം ഞാന്‍ കാണിക്കാറില്ല ഉള്ളത് എല്ലാര്ക്കും ഓണം പോലെ അല്ലപിന്നെ (കമെന്റ് നിങ്ങളെ യുക്തിക്ക് സഭ്യമല്ല എന്ന് തോന്നിയാല്‍ ചവറ്റു കൊട്ടയിലെക്ക് തട്ടൂ )
അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് കമെന്റു തരുന്ന ബ്ലോഗരെ ഞാന്‍ തേടി പിടിച്ചു കമെന്റും മോശമായെങ്കില്‍ മോശം എന്ന് പറയും ബ്ലോഗേയുതിയിട്ടു മുക്കാല്‍ കിലോ അരിമണി കിട്ടും എന്ന് എനിക്ക് പ്രതീക്ഷയില്ല കമെന്റ് മാത്രമാണ് പ്രതീക്ഷ കമന്റ് കൊമ്പന് പുഴുങ്ങി തിന്നാന്‍ പറ്റുമോ? എന്ന് ചോദിക്കുന്ന കൊഞ്ഞാണ ന്മാരെ ഇങ്ങ്ലോട് ഒന്നേ പറയാന്‍ ഒള്ളൂ നിങ്ങള്‍ക്ക് ഒരു കമെന്റ് കിട്ടുമ്പോള്‍ എന്താണോ? അനുഭവപെടുന്നത് അതെന്നെ എനിക്കും കിട്ടുന്നു ഒള്ളൂ പിന്നെ ഒരു പുതിയ ബ്ലോഗറെ കണ്ടാല്‍ അയാളെ ഒന്ന് രണ്ടു പോസ്റ്റിലൊക്കെ കമെന്റ് നല്‍കും എന്നിട്ടും നോക്കും ഇങ്ങോട്ട വരുന്നുണ്ടോ? എന്ന് ഇല്ല അവന് വരുന്നില്ല എന്ന് കണ്ടാല്‍ അതോടെ അവന്റെ ബ്ലോഗിലേക്ക് ഞമ്മള് പിന്നെ പോകാറില്ല പിന്നെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചില ബുജികള്‍(ഇവിടെയും കണ്ടു ) തെണ്ടികള് അവര്‍ കമെന്ടണം എങ്കില്‍ ഒന്നുകില്‍ പുലി ലേബല്‍ ബ്ലോഗര്‍ ആവണം അല്ലെങ്കില്‍ സ്ത്രീ ബ്ലോഗ്ഗര്‍ ആവണം അങ്ങനെ ഉള്ള ചെറ്റ ത്തരം ഞാന്‍ കാണിക്കാറില്ല ഉള്ളത് എല്ലാര്ക്കും ഓണം പോലെ അല്ലപിന്നെ (കമെന്റ് നിങ്ങളെ യുക്തിക്ക് സഭ്യമല്ല എന്ന് തോന്നിയാല്‍ ചവറ്റു കൊട്ടയിലെക്ക് തട്ടൂ )
iylaseri ennaanallo name kaanikkunnath njaan komban aanu
കമ്മന്റുകള്‍ നല്കുന്ന പ്രോത്സാഹനം ചെറുതല്ല. കമ്മന്റുകള്‍ക്ക് വേണ്ടി
പിറകെ പോവാരില്ലെങ്കിലും കിട്ടുന്ന അഭിപ്രായങ്ങള്‍ വളരെ സന്തോഷത്തോടെയാണ്
സ്വീകരിക്കുക. അത് വിമര്‍ശനം ആയാലും.
അതുപോലെ മിക്ക പോസ്റ്റുകളും വായിക്കാനും അഭിപ്രായം പറയാനും ശ്രമിക്കാറുണ്ട്.
കൊമ്പന് പറഞ്ഞതില്‍ ഒരു കാര്യമുണ്ട്. നമ്മള് സന്ദര്‍ശിക്കുന്ന ,
അഭിപ്രായം പറയുന്ന മിക്ക ആളുകളും നമ്മുടെ പോസ്റ്റുകളില്‍ വരാനോ അഭിപ്രായം
പറയാനോ ശ്രമിക്കാറില്ല എന്നത് സത്യം. അങ്ങിനെ വേണമെന്ന് വാശി പിടിക്കാന്‍
നമുക്ക് പറ്റില്ലെങ്കിലും.
അവരില്‍ ചിലരൊക്കെ വിജാരിചിരിക്കുന്നതാവാം കോമ്പാ പുലി ലേബലില്‍ കമന്ടിയാലെ നാലാള് അറിയൂ എന്ന് അല്ലെ ?..നന്ദി
അത് കൊണ്ടാണ് മന്‍സൂര്‍ ഭായീ ചില ആളുകള്‍ പറയുന്നത് ഒരു കോക്കസ് ആണ് മലയാളം ബ്ലോഗേര്‍സ് എന്ന് ഇപ്പോള്‍ തന്നെ എനിക്ക് നിങ്ങളൊക്കെ കമന്റുന്നു ,വായിക്കുന്നു ,അത് ചിലര്‍ കാണുന്നത് കോക്കസ് കണ്ണിലൂടെ ആണ് ..ഇത് ഉള്ളത് തന്നെ നന്ദി
അങ്ങിനെ തന്നെ എങ്കിലും പുതിയ ബ്ലോഗര്‍മാര്‍ വേറെ എങ്ങിനെയൊക്കെ ആണ് ഇടം പിടിക്കേണ്ടത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ നല്ല പല ബ്ലോഗെഴുത്തുകാരും മാറാല പിടിച്ച ബ്ലോഗുകളുമായി നടക്കേണ്ടി വരും എന്നത് തീര്‍ച്ച അല്ലെ?..വായനക്കാരനെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് ഇങ്ങനെ ചെയ്തെ മതിയാകൂ ആദ്യം ആദ്യം അതെന്നെ?
നന്ദി ദുബായിക്കാരാ...ഇപ്പോള്‍ എല്ലാരെയും അങ്ങോട്ട് വിടാം കേട്ടാ
ഏതെന്നെ ഹഹ നടക്കട്ടെ
ചില നല്ല എഴുത്തുകാരുടെ പുതിയവര്‍ അല്ലെങ്കിലും ശ്രദ്ധിക്കപ്പെടാതെ കണ്ടപ്പോള്‍ ഇങ്ങനെ ഒന്ന് മനസ്സില്‍ തോന്നിയതാണ് ...വായന ഇല്ലെങ്കില്‍ പിന്നെ എഴുതിയിട്ട് എന്ത് കാര്യം അല്ലെ?..നന്ദി മാഷേ
ഹേ കൂടിപ്പോയോ ഇത് തന്നെ മാക്സിമം കുറച്ചാണ് എഴുതിയത് നന്ദി കേട്ടാ
നന്ദി വന്നതിന്നും അഭിപ്രായത്തിനും
പൊടിക്കൈകള്‍ എല്ലാരും ഉപയോഗിക്കട്ടെന്നു എന്തേ അതെന്നെ നന്ദി കേട്ടാ
http://disqus.com eede poyi rejistter chythaal mathi kettaa enikku kanaappadamaanu ningale linku haha
ഞാന്‍ അധികവും മെയിലും ഗ്രൂപ്പും ഇലും കാണുന്ന ലിങ്കുകള്‍ ആണ് വായിക്കാരുള്ളത് ചില ബ്ലോഗുകള്‍ സാധാരണ നോക്കാറുണ്ട് ,,,,ഞാന്‍ കണ്ടു നിങ്ങളെ വായന ശാല നല്ലത് തന്നെ നന്ദി ഇവിടെ വന്നതിനു
അതെന്നെ അക്ബര്‍ ഭായീ നന്ദി..വായിക്കപ്പെടാതെ എഴുതിയിട്ട് എന്ത് കാര്യം അല്ലെ?
കുറെ നാലായി ഡ്രാഫ്റ്റ് ചെയ്തിട്ട് ..ഇപ്പോള്‍ ആണ് സമയം കിട്ടിയത് ..അഗ്ഗ്രികെട്ടരുകലെക്കുരിച്ചു ഒരു പോസ്റ്റ് തന്നെ ഇടണം എന്ന് വിജാരിച്ചിരുന്നു ..സമയം ഇല്ലാ..നന്ദി തിരിചിലാനെ
നന്ദി ഹഹഹ
നന്ദി എന്നാലും വായിച്ചു കമന്റിയതിനു കേട്ടാ..
എന്ത് ജെയ്യാം പറഞ്ഞു വരുമ്പോള്‍ അങ്ങിനെ ആയിപ്പോകുന്നതാണ് ഹഹ നന്ദി കേട്ടാ
അതെന്നെ..കൊണ്ടും കൊടുത്തും മേടിച്ചും നിക്കണം എന്നാണു പ്രമാണം നന്ദി
സത്യം വളരെ ചൂടോടെ തന്നെ വിളിച്ചു പറഞ്ഞ താങ്കള്‍ക്കു ഒരായിരം നന്ദി .ബ്ലോഗ് രംഗത്തും നിറങ്ങളും കൊടി ഭേദങ്ങലുമുണ്ടോയെന്നു നവാഗതനായ എനിക്കും തോന്നിയിട്ടുണ്ട്.ഞാനതങ്ങ് ക്ഷമിച്ചു......
കഴിവതും, സൃഷ്ടികള്‍
വായിക്കാന്‍ താത്പര്യപ്പെടുകയും അതിനായ് ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ്
ഞാന്‍. വായിക്കുന്നതില്‍, അവ എന്നോടെങ്ങനെ സംവദിച്ചുവോ അതിനനുസൃതമായി ഒരു
മറുവാക്കോതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ വായന ശരിയോ തെറ്റോ ആ
സൃഷ്ടിയുടെ താത്പര്യത്തെ മാനിക്കുക എന്നതാണ് എന്റെ പ്രഥമ പരിഗണന.
എന്നെ വായിക്കുന്നവരില്‍ എല്ലാവരെയും അവരുടെ എല്ലാത്തിനെയും എനിക്ക്
വായിക്കാനോ അഭിപ്രായപ്പെടാനോ സാധിക്കാറില്ല. 'സമയ കുറവ്' തന്നെയാണ്
വില്ലന്‍. അതുപോലെ, ഈ സമയം വരെയും തൌദാരത്തില് ഒരു വാക്ക് കൊണ്ട് പോലും
സന്ദര്‍ശനം അടയാളപ്പെടുത്താത്ത പത്തോളം ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ ഞാന്‍
സ്ഥിരമായി വായിക്കുകയും കഴിവതും അഭിപ്രായം അറിയിക്കാനും ശ്രമിക്കാറുണ്ട്.
താത്പര്യം ഒന്നുമാത്രം അവര്‍ നല്ല എഴുത്തുകള്‍ വായിക്കാന്‍ നല്കുന്നു.
ചുരുക്കത്തില്‍, "ഇങ്ങോട്ട് വന്നാല്‍ അങ്ങോട്ടും" എന്ന നയം
നിര്ബന്ധിക്കുന്നവര് ഉണ്ടാവാം.. എന്നാല്‍, എന്റെ കാര്യത്തില്‍
എനിക്കാവശ്യമുള്ളിടത്തെക്ക് പോകാന്‍ അവരെന്നെ സന്ദര്‍ശിക്കണമെന്ന നിര്‍ബന്ധമില്ലെന്ന് സാരം.
{സംഗതി അങ്ങനെയൊക്കെയാണേലും മറ്റു സുഹൃത്തുക്കളാല്‍ വായിക്കപ്പെടാനും അഭിപ്രായങ്ങള്‍ അറിയാനും ഞാനും ആഗ്രഹിക്കുന്നു. }
KOllam nalla kaaryam
അതല്ല സുഹുര്ത്തുക്കളെ ,എവിടുന്നു വന്നു ഇപ്പോള്‍ ഈ പുച്ഛം ?ആരും ബ്ലോഗെഴുതുന്നത് സായിപ്പിന് സിങ്ങപ്പൂര് ഡോലെര്സ് ഉണ്ടാക്കി അണ്ണാക്കില്‍ വെക്കാനോന്നും അല്ലാലോ?
ഇത് കലക്കിക്കളഞ്ഞു ട്ടോ, പിന്നെ ഇത് തന്നെയാ എന്റേയും സ്ഥിതി, ഇന്നുച്ചയ്ക്ക് ഞാൻ പരാതി പറഞ്ഞപ്പോൾ എല്ലാരും ഭയങ്കര സപ്പോർട്ട് ആയിരുന്നു. ഞാൻ വിചാരിച്ചു ഒന്നു പുറത്ത് പോയി വരുമ്പോഴേക്കും എന്റെ മെയിൽ ബോക്സ് ഫുള്ളാവും ന്ന്. എവടെ ? അതിപ്പഴും പൊടി പിടിച്ച് മാറാല തൂങ്ങിക്കിടക്കുന്നു.
ഞാന്‍ ഒരു സാധാരണ ബ്ലോഗര്‍ ആണ് ,പുലി പോയിട്ട് ഒരു പൂച്ച പോലും അല്ല ,കഴിയുന്നത്ര മറ്റുള്ളവരുടെ ബ്ലോഗിലും പോകും ,പോയാല്‍ നിര്‍ബന്ധമായും കമന്റും ,ചിലര്‍ ഒക്കെ തിരിച്ചു വന്നു ഉപകാര സ്മരണ കാട്ടും,ചിലര്‍ തിരിഞ്ഞു നോക്കില്ല .അതൊക്കെ ഓരോരുത്തരുടെ രീതികള്‍ എന്നൊക്കെ വിചാരിക്കും ,അല്ലാതെന്താ ,?പോസ്റ്റ് ഇച്ചിരി കടുത്തു പോയോ എന്നെനിക്കും തോന്നി ...
ആചാര്യ ദേവോ ഭവാ ...
നല്ല കാര്യങ്ങള്‍ പറഞ്ഞു .. ധാര്‍മിക രോഷം പൊട്ടിയൊഴുകുന്ന വരികള്‍ :)
നല്ല മനസ്സിന് അഭിനന്ദനങ്ങള്‍..1
ഒരു വെടിയ്ക്ക് പത്തിരുന്നൂറു പക്ഷികൾ! നല്ല പോസ്റ്റ്, ആചാര്യൻ!
ബ്ലോഗില്‍ പത്താള് കേറി വായിച്ച് കമന്റിയാലല്ലേ പിന്നെ എഴുതുന്നതിന് ഒരു ഉഷാര്‍ കിട്ടൂ സര് ... പിന്നെ ഈ ഫുലി ബ്ലോഗറന്മാരുടെ ഒരു ലിസ്റ്റ് കൂടി ഇട്ടിരുന്നെങ്കില്‍ അവിടേം ഓരോ ലിങ്കിടാമായിരുന്നു ..!!
ആചാര്യൻ പറഞ്ഞത് ചുട്ട കാര്യങ്ങൾ തന്നെ..!
കോപ്പീ പെസ്റ്റ് കമന്റിനോട് എനിക്കൊരു താൽപ്പര്യവുമില്ല. വായിച്ചിട്ട് കമന്റിടുക. അതാണ് നമ്മുടെ പോളിസി. അതുകൊണ്ടെന്താ, നമ്മുടെ പോസ്റ്റുകളിലും കമന്റ് കമ്മിയാ ഹ ഹ
അതാണ് ചോദ്യം....
അവനവനോടുള്ള ചോദ്യം..
തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും
പരിഗണിക്കാമോ എന്ന ചോദ്യം..!
തുറന്നെഴുതി അല്ലേ :) ...!നല്ല എഴുത്തിനു ആശംസകള്‍ !
പറയേണ്ടത്..
കൊള്ളേണ്ടത്.....
ഈ പോസ്റ്റ് കൊള്ളാം ട്ടോ. പക്ഷെ, ഒന്നാലോചിച്ചാൽ നാട്ടുനടപ്പിന്റെ ഒരു പ്രതിഫലനമല്ലേ പുതിയ ബ്ലോഗർമാരോടുള്ള പുച്ഛവും! ഏത് മേഖലയിലാണ് തൂടക്കക്കാർ പ്രോത്സാഹിപ്പിക്കപ്പെടുന്നത്? :)
അഗ്രിഗേറ്റര്‍ ഒക്കെ ആള്ക്കാര് ഇപ്പൊ നോക്കാറുണ്ടോ?, അവിടെ നിന്നൊന്നും വല്യ ട്രാക്ഷന്‍ ഇല്ലന്നാണല്ലോ ഗൂഗിളേടുത്തി പറയുന്നത്
പെട്ടന്നായിക്കോട്ടേ, അല്ലെങ്കി ബ്ലോഗിലും സന്തോഷ് പണ്ഡിറ്റ് മാര്‍ അവതരിക്കേണ്ടി വരും ;)
ഈ പൂച്ച എന്ന് ഉദ്ദേശിച്ചത് ???
എന്നെ പ്പോലെ യുള്ള തുടക്കക്കാരെ ആത്മാര്‍ഥമായി പ്രോത്സാഹനം നല്കുന്ന ഒരു ഗ്രൂപ്പില്‍ എത്തിപ്പെടാന്‍ സാധിച്ചല്ലോ എന്ന സന്തോഷത്തിലാണ് ഞാന്‍ ...ഒരു പാട് നന്ദിയുണ്ട് ഈ പരസ്പര സഹകരണത്തിന് വഴിയൊരുക്കിയ ഗ്രൂപ്പ് ലീഡര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ,,,,,,
വായനക്കാരെയും കമെന്റുകളെയും പ്രതീക്ഷിക്കാത്ത ഒരു ബ്ലോഗ്ഗര്‍ പോലുമില്ല. ഉണ്ട് എന്ന് പറയുന്നവര്‍ ഹിപ്പോക്രാട്ടിക്കുകള് ആണ്. പുതിയ ബ്ലോഗ്ഗെരായ എനിക്ക് ഈ പോസ്റ്റ് വല്ലാതെ ഇഷ്ടപ്പെട്ടു. ബ്ലോഗിലെ ചില പുലികളെ നന്നായി ഞൊട്ടി വിട്ടു .നന്ദി.ഈ അവസരത്തില്‍ എന്റെ ബ്ലോഗിന്റെ ലിങ്ക് കൊടുക്കുന്നതു താങ്കള്‍ക്കു അപ്രിയമാവില്ല എന്ന് പ്രതീക്ഷിക്കട്ടെ !http://cinemalochana.blogspot.com/2011/12/blog-post_08.html
ഓഫീസ്ല് പണിയോന്നുമില്ലാത്തതിനാല് ഓരോ ബ്ലോഗും കേറിയിറങ്ങി നിരങ്ങുവാ... അങ്ങനെ ഇവിടെത്തിയപ്പോള്‍ എന്റെ വേദന ദേ കുറിച്ചു വച്ചിരിക്കുന്നു. പുലികളുടെ പോസ്റ്റ് വീണാല്‍ ചാടി കമെന്റ്റ് ഇടാന്‍ ആളുണ്ട്. പാവം പിടിച്ച നമ്മെളെയോന്നും ആര്‍ക്കും വേണ്ട. എന്നാലും എഴുതാതിരിക്കെണ്ടേ? അതില്ല. ഇതൊരു രോഗമായി മാറിയോ എന്നും സംശയമില്ലാതില്ല.
പുലിയുടെ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുന്നു......അതുവരേക്കും വണക്കം..
വായിച്ചു. ഇത്ര അസഹിഷ്ണുത വേണോ? മറ്റുള്ളവര്‍ വായിക്കാന്‍ വേണ്ടിയാണ് പോസ്റ്റ് ചെയ്യുന്നത്. അഭിപ്രായം അറിയാന്‍ ആഗ്രഹവുമുണ്ടാകും. പക്ഷെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും നേടുന്ന കമന്റുകള്‍ എത്ര നാള് സംതൃപ്തി നല്‍കും? അതിനേക്കാള്‍ നല്ലത് നമ്മുടെ സമയവും ഇഷ്ടവും പോലെ വായിക്കുകയും എഴുതുകയും ചെയ്യുകയല്ലേ? ഞാന്‍ വായിച്ച പത്തു ശതമാനം ബ്ലോഗില്‍ പോലും കമന്റ് ചെയ്തിട്ടില്ല. കാരണങ്ങള്‍ പലതാണ്. പ്രധാനമായും
1. ചില ബ്ലോഗുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. അത്തരം ബ്ലോഗുകളില്‍ കമന്റ് ചെയ്യണമെങ്കില്‍ പോസ്റ്റ് ആവശ്യപ്പെടുന്ന നിലവാരം കമന്റിനും വേണം, അല്ലെങ്കില്‍ മിണ്ടാതിരിക്കണം.2. എന്പതു ശതമാനം ബ്ലോഗുകളും ക്ലോണുകള്‍ പോലെ തോന്നുന്നു എന്നത് സത്യം തന്നെയാണ്. മോശം അല്ലെങ്കിലും, കൂടുതല്‍ നന്നാക്കാമായിരുന്നവയും, പുതുമ തീരെ ഇല്ലാത്തവയും. ഇത്തരം പോസ്റ്റുകള്‍ അടിപൊളി, കിടു എന്ന് പറയുന്നത് സ്വാഭാവികമായും വികാസം പ്രാപിക്കേണ്ട ഒരു സര്‍ഗ്ഗപ്രതിഭയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.3. മോശം പോസ്റ്റുകള്‍ നല്ലതാണെന്ന് പറഞ്ഞാല്‍ അവന് എന്റെ പോസ്റ്റും വായിക്കുമല്ലോ എന്നാ കാപട്യം മനസ്സാക്ഷിയെ വഞ്ചിക്കലാണ്ബ്ലോഗ് എഴുതുന്ന അമ്പതോ നൂറോ പേര്‍ക്ക് മാത്രം വേണ്ടി എഴുതുന്ന ഏര്‍പ്പാട് നിര്‍ത്തി, ബ്ലോഗ് എഴുതാത്തവരും കമന്റ് ചെയ്യാത്തവരും എന്റെ പോസ്റ്റ് വായിക്കണം എന്ന ഉദ്ദേശത്തോടെ എഴുതുകയാണ് വേണ്ടത്. സമയം മിനക്കെടുത്തി നമ്മുടെ പോസ്റ്റ് വായിക്കുന്നവരോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് അവര്‍ക്ക് വായിക്കാന്‍ കൊള്ളാവുന്നത് കൊടുത്തു കൊണ്ടാണ്. അല്ലാതെ അവന്റെയും പോസ്റ്റില്‍ ആത്മാര്തത ഇല്ലാത്ത ഒരു കമന്റ് ഇട്ടു കൊണ്ടല്ല.നമ്മുടെ പോസ്റ്റില്‍ കമന്റ് വീഴുന്നില്ലെങ്കില്‍ എഴുത്ത് നന്നാക്കുക, വായിക്കുന്നവരുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുക, കൂടുതല്‍ വായിക്കാന്‍ സമയം കണ്ടെത്തുക, കമന്റുകളില്‍ സത്യസന്ധത (ബ്ലോഗ് എഴുതുന്നവരൊക്കെ മിനിമം ബുദ്ധിയുള്ള വരാണല്ലോ. അവരുടെ കോമണ്‍ സെന്‍സിനെ എങ്കിലും മാനിക്കണ്ടേ?) നില നിര്‍ത്തുക. ...അല്ലാതെ മറ്റുള്ളവരുടെ കമന്റ് ബോക്സില്‍ പിച്ച ചട്ടിയുമായി പോയി നിന്നാല്‍ ബ്ലോഗ് എഴുത്ത് വേഗം മടുക്കും. പഴയ ബ്ലോഗ്ഗര്മാര് എഴുത്തും കമന്റും നിര്‍ത്തിയതും ഈ കച്ചവടത്തിന്റെ അര്‍ത്ഥ ശൂന്യത കണ്ടു മടുതാവും ചിലപ്പോള്‍.കമന്റ് നോക്കി പോസ്റ്റ് വായിക്കുന്ന ഏര്‍പ്പാട് ശരി അല്ല എന്നറിയാം. എങ്കിലും ഒരുപാട് കമന്റ് വീണ പോസ്റ്റ് വായിക്കാന്‍ തോന്നാറില്ല. ഉത്സവപറമ്പില്‍ പോയി നില്ക്കുന്ന നേരം കൊണ്ട് കൊള്ളാവുന്ന മറ്റെന്തെങ്കിലും വായിക്കാം. ഞാന്‍ കമന്റ് കൊടുത്തത് കൊണ്ട് മാത്രം എനിക്ക് കമന്റ് തന്നയാളുമായി, അല്ലെങ്കില്‍ ഒരുപക്ഷെ സ്വാഭാവീകമായും ഉണ്ടാവുമായിരുന്ന സൗഹൃദം പോലും ഈ കച്ചവടം കൊണ്ട് ഇല്ലാതാവുന്നു.
ഇത് അന്ന് ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ എഴുതിയതാണ്.....നന്ദി വായിച്ചു ഇത്രയും നല്ല അഭിപ്രായം പറഞ്ഞതിന്നു
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക