ബ്ലോഗ് പുലികളോട് ......

77 comments

ഫാ ...പുച്ഛം ആണത്രേ പുച്ഛം   ... 
                                         
                             കമന്റര്‍മാരോട് ,ഫോല്ലോവേര്സിനോട് ,അതുമല്ലാതെ   മണ കുണാന്നു എന്തെങ്കിലും എഴുതി വായനക്കാരന്റെ,ഈ ബൂലോകത്തിന്റെ  ,അണ്ണാക്കിലേക്ക് തള്ളുന്ന ലവന്മാരുടെ പോസ്റ്റുകള്‍ കണ്ടു ഭേഷ്, ഗടി,പൊളപ്പന്‍ ,കൊള്ളാം (((ട്ടോ ))) ,നല്ലത് ,ആശംസകള്‍,വായിച്ചു ഇടയ്ക്ക് ഇങ്ങോട്ടും വരണേ ,എന്ന് സമയമില്ലാഞ്ഞിട്ടു പോലും ,വായിക്കാഞ്ഞിട്ടു പോലും കമന്റുകള്‍ ഇടുന്ന പാവം പുരപ്പുറത്തു ഇരിക്കുന്ന പൂച്ചകള്‍  ആയ ബ്ലോഗര്‍മാരോട്,എത്ര വായിച്ചു കമന്റ് ഇട്ടാലും പിന്നെയും പിന്നെയും,ബ്ലോഗ് ഉലകത്തിലെ  പുലികള്‍ എന്ന് നാട്ടുകാര്‍ പറയുന്ന  ഉണ്ണാക്കന്മാര്‍ ,കിഴങ്ങന്മാര്‍ എന്നും,പട്ടികള്‍ എന്നും ,പറയുന്ന പാവം വായനക്കാരോട്,പുതിയ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാരോട് ,അവര്‍ക്ക്  പുച്ഛം  .അവര്‍ നാല് ലിങ്ക് ഇട്ടാല്‍  പുച്ഛം  .അവരുടെ കമന്റുകള്‍ മൈന്‍ഡ്‌ ഇല്ലാ,അവര്‍ക്കൊന്നും മറുപടിയില്ലാ,.

                  അതല്ല സുഹുര്‍ത്തുക്കളെ ,എവിടുന്നു വന്നു ഇപ്പോള്‍ ഈ പുച്ഛം  ?ആരും ബ്ലോഗെഴുതുന്നത് സായിപ്പിന് സിങ്ങപ്പൂര്‍  ഡോലെര്‍സ് ഉണ്ടാക്കി അണ്ണാക്കില്‍ വെക്കാനോന്നും അല്ലാലോ?വായിക്കപ്പെടാന്‍ വേണ്ടി തന്നെ അല്ലെ?അത് വായിച്ചു നാല് ആളുകള്‍  എന്തെങ്കിലും പറയുന്നോ എന്ന് നോക്കാന്‍ വേണ്ടി തന്നെ അല്ലെ?അത് നല്ലതാണോ,ചീത്തയാണോ,വായിക്കാന്‍ ആളുകള്‍ ഉണ്ടോ? എന്ന് അറിഞ്ഞിട്ടു വേണ്ടേ ഇല്ലാത്ത സമയം ഉണ്ടാക്കി തലയില്‍ എന്തെകിലും വന്നാല്‍ അത് കുത്തിക്കുറിക്കാന്‍ ?ചിലര്‍ സ്വയം നിര്‍വൃതി അണയാന്‍  വേണ്ടി എന്നൊക്കെ പറയുന്നവര്‍ ഉണ്ടാകാം ,ഉണ്ടുതാനും .അതൊക്കെ ചുമ്മാ പുളുവടി മാത്രമാണ് ,അതിന്നു വേണ്ടി ബ്ലോഗില്‍ പോസ്റ്റെണ്ട ആവശ്യം ഒന്നും ഇല്ലാ അത് ഡ്രാഫ്റ്റ് ചെയ്തു വെച്ചാല്‍ മാത്രം പോരെ കൂട്ടരേ?

                     കമന്റുകളോട്  പുച്ഛം  .എന്ന് മുതലാണ്‌ ഇത് തുടങ്ങിയെത്  ?ബ്ലോഗു തുടങ്ങിയ കാലം തൊട്ടു ,കിട്ടിയ വരാന്തകളില്‍ എല്ലാം ലിങ്ക്  ഇട്ടു  കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലാത്ത പുച്ഛം  ,ഫേസ്‌ ബുക്കിലും,ട്വിട്ടരിലും ,ഇപ്പോള്‍ ദേ ഗൂഗിള്‍ പ്ലസ്സിലും തുടങ്ങി നാഴികക്ക് നാലുവട്ടം സ്വയം ലിങ്ക് ഇടുമ്പോള്‍  ഇല്ലാത്ത പുച്ഛം  എന്തിനു സഹോ മറ്റുള്ള പാവം കുട്ട്യോളോട്?

                        എന്തിനു ,അവര്‍ ഫോലോവേര്സിനു ഗൂഗിള്‍ ഫ്രെണ്ട്  കണക്റ്റ്‌ വഴി പോസ്റ്റിട്ട വിവരം ഒന്ന് ഈ മെയില്‍  അയച്ചാല്‍ അതും പ്രശ്നം,എല്ലാവരും താന്‍ താങ്കളുടെ പോസ്റ്റുകള്‍ നാലാള്‍ അറിയണം എന്ന ഉദ്ദേശം വെച്ച് ആണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.അതിനെ അത്ര വലിയ പാപമായും,വിവരക്കെടായും ചിത്രീകരിക്കുന്ന ആള്‍ക്കാര്‍  അവരൊക്കെ എങ്ങിനെ ഈ ബ്ലോഗ്‌ ഉലകത്തില്‍ വന്നു എന്നും ,ഇന്നും അവരില്‍ ചിലര്‍ ,പുലിയും ,പുപ്പുലി ,ആയും "സിങ്കം" ആയും ചിലര്‍ ഇപ്പോഴും എലികള്‍ മാത്രമായും നില്‍കുന്നത് അവരുടെ എഴുത്തുകള്‍ നാലാള്‍ വായിക്കുന്നത് കൊണ്ടും അല്ലെ?.ഇവരൊക്കെ പോസ്റ്റിട്ട കാര്യം പരസ്യമാക്കാതെ ,അവിടെ തന്നെ പൂട്ടിപ്പോയാല്‍ ആരെങ്കിലും അറിയുമോ?ഇപ്പോഴും എന്നെപ്പോലെയുള്ള ആള്‍ക്കാര്‍ പുതിയ പോസ്റ്റുകളെ  അറിയുന്നത് മെയിലിലൂടെയും ,ട്വിറ്റെര്‍,ഫേസ് ബുക്ക്‌,മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്‌ ,തുടങ്ങിയ ചുവരുകളിലൂടെ തന്നെയാണ് .  


           ഇതിനര്‍ത്ഥം എപ്പോഴും എപ്പോഴും ലിങ്കും കൊണ്ട് കമന്റ്സ് ഇടൂ ,കമന്റ്സ് ഇടൂ ,എന്നും പറഞ്ഞു പിന്നാലെ നടക്കാന്‍ അല്ലാ ,നല്ല വായന ആണെങ്കില്‍ വായനക്കാരന് ഇഷ്ട്ടപ്പെട്ടാല്‍ തീര്‍ച്ചയായും കമന്‍റുകള്‍ വീഴും പോസ്റ്റില്‍,നല്ലത് അല്ലെങ്കിലും ചില കമന്‍റുകള്‍ വീഴാതിരിക്കില്ലാ..


                                പുതിയ ബ്ലോഗര്‍മാരില്‍ നന്നായി എഴുതുന്ന ആളുകള്‍ ഉണ്ട്  അവരോടു ഒരു വാക്ക് ,നിങ്ങളുടെ ബ്ലോഗുകള്‍  നമ്മുടെ    (http://malayalam.blogkut.com/  )   സൈബര്‍ ജാലകം       (http://www.cyberjalakam.com/ )  തുടങ്ങിയ അഗ്ഗ്രിഗേറ്റര്‍ കളിലും ,  ഫേസ്‌ ബുക്കിലെ മലയാളം ബ്ലോഗേര്‍സ് പോലെയുള്ള ഗ്രൂപ്പുകളിലും (http://www.facebook.com/groups/malayalamblogers/ )    രെജിസ്റ്റര്‍ ചെയ്യുക എന്നിട്ട് പോസ്റ്റുകള്‍ അപ്ഡേറ്റ്‌ ചെയ്യുക ,നല്ല വായന ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളുകള്‍ ഉണ്ടാവും എന്നതില്‍ സംശയം ഇല്ലാ.അപ്പോള്‍ കമന്‍റിടാന്‍ തുടങ്ങിക്കോളൂ ,എന്തേ അതെന്നെ അല്ലെ? 


അപ്പോള്‍ നമ്മുക്ക് തുടങ്ങാം .ഇങ്ങനെ ഒക്കെ അല്ലാതെ പുതിയ ബ്ലോഗര്‍മാര്‍ എങ്ങിനെയാണ് സാന്നിധ്യം അറിയിക്കേണ്ടത്  സുഹുര്‍ത്തുക്കളെ  ? ..       


ഈ ബ്ലോഗ്‌ വായിക്കാനും ,കമന്റാനും ,ഗൂഗിള്‍ ക്രോം ,അല്ലെങ്കില്‍ മോസില്ലാ ബ്രൌസര്‍ ഉപയോഗിക്കുക .ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ ചിലപ്പോള്‍ കമന്റ്റ് ബോക്സ് കാണില്ല അപ്പോള്‍ ഒക്കെ അല്ലെ ..