ജനസമ്മതന്‍....!!!

16 comments




(അണിയറയില്‍ നിന്നും ഒരു പെണ്‍കുട്ടി
 അരങ്ങത്തേക്ക്  ...)
   
                      പതിവ് പോലെ ,ഈ വര്‍ഷവും "ദി പോര്‍ട്ടര്‍ " ടി വി യുടെ
"കേഡി ഓഫ്ദി ഇയര്‍ "പരിപാടിയുടെ ഗ്രാന്‍ഡ്‌ ഫിനാലെ ഈ പുത്തരിക്കണ്ടം മൈതാനത്ത് നിങ്ങളെ ഏവരെയും സാക്ഷി നിര്‍ത്തി നടത്തുന്നു ..
നമുക്ക് സ്വാഗതം ചെയ്യാം .

നമ്മുടെ പ്രിയപ്പെട്ട ജഡ്ജസ് ...

"നമ്മളെ ഏവരെയും പാടി ഉറക്കുന്ന,പയിനായിരം ഉറുപ്പിയ കൊടുത്താല്‍ ഏതു കുടല്‍ മാലയും വലിച്ചെടുക്കുന്ന , തന്‍റെകത്തി കൊണ്ട് ഏതു സംഗീത ത്തെയും കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന    പ്രിയപ്പെട്ട ഗുണ്ടാ ഗായകന്‍"

"സുകുമാരന്‍ ഇത്തിക്കണ്ണി "
(നവലോക ഗുണ്ടാ കിരീടമേ....പാട്ടും പാടി, ഒരു കത്തിയും കയ്യില്‍ പിടിച്ചു കൊണ്ട് സുകുമാരന്‍ ഇത്തിക്കണ്ണി പ്രവേശിക്കുന്നു )...

അടുത്തതായി
വര്‍ഷങ്ങളായി ആളുകളെ ഒരു കാക്കയിലൂടെ തൂറിച്ച്  പറ്റിക്കുന്ന സൂപ്പര്‍ ഗുണ്ടാ "എച്ചുസ്മി അച്ചു"
(കയ്യില്‍ ഒരു കാക്കയേയും,ഒരു ടവ്വലും  പിടിച്ചു വളിഞ്ഞ ചിരിയുമായി കടന്നു വരുന്നു എച്ചുസ്മി അച്ചു )

അടുത്തതായി
 "ഒരു ചാള കൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തുന്ന ചാള മേരി"
(കയ്യില്‍ ഒരു ചാളയും ചുഴറ്റി ക്കൊണ്ട് ആര്‍ക്കാടാ ഈ ചാള മേരിയോടു കളിക്കേണ്ടത് ഇറങ്ങി വാടാ...എന്ന ഡയലോഗും)

അടുത്തതായി
 "പ്രേക്ഷകരുടെ (ആത്മഗതം ...മണ്ടന്മാരുടെ)ഏറ്റവും കൂടുതല്‍ എസ്സ്  എം എസ്സുകള്‍ നേടി ഈ ഗ്രാന്‍ഡ്‌ ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട (ആത്മഗതം... ഓ പിന്നെ..നമ്മ ചാനലുകാര്‍ തിരഞ്ഞെടുത്ത )  പ്രിയപ്പെട്ട ,

മത്സരാര്‍ത്ഥികള്‍ ..."
1..പവനായി ..
2..കീരിക്കാടന്‍ ജോസ്..
3..കീലേരി അച്ചു..
4..വെട്ടിച്ചിറ ഡൈമണ്‍ ..

ആദ്യത്തെ മത്സരം ശ്രീമാന്‍ പവനായി....
   
(ഒരു പെട്ടിയും കയ്യില്‍ പിടിച്ചു  വരുന്നു പവനായി ..)
പെട്ടി തുറന്ന്..

"ഇതില്‍ ഇരുതലയുള്ള  മലപ്പുറം കത്തി മുതല്‍ ബൂമറാങ്ങ് വരെ ഉള്ള മാരക ആയുധങ്ങള്‍ ഉണ്ട്  ഞാന്‍ തുടങ്ങുകയാണ്...
ആദ്യത്തെ ആയുധം പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം ..

പ്രേക്ഷകരുടെ ശബ്ദം ..
"മലപ്പുറം കത്തി ..മലപ്പുറം കത്തി"

പവനായി ഇരു തലയുള്ള മലപ്പുറം കത്തി എടുത്തു സ്റ്റേജില്  വെച്ച ലക്ഷ്യ സ്ഥാനത്തേക്ക് എറിയുകയാണ്..പക്ഷെ കത്തി ലക്‌ഷ്യം തെറ്റി സ്റ്റേജിന്‍റെ മൂലയിലേക്ക് പോയി താഴെ കുത്തി നിന്നു....ഇങ്ങനെ ഓരോന്നായി അവസരം ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ പോകുന്നു..

ജഡ്ജ് എച്ചുസ്മി അച്ചുവിന്‍റെ ഒരു കമന്റ്  ..
"മിസ്റ്റര്‍ പവനായി..
കാക്കക്ക്  വരെ ലക്‌ഷ്യം തെറ്റാതെ തൂറാന്‍ അറിയാം ..
ഒരു പവനായി ...ശവമാകാന്‍ വന്നിരിക്കുന്നു "

അവസാനം ബൂമറാങ്ങ് എടുത്തു പവനായി ..
"ഇതാ ഈ ആയുധം ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ" ..
എന്നും പറഞ്ഞു ഒരൊറ്റ ഏറു..
അത് കറങ്ങി തിരിച്ചു വന്നു പവനായിയുടെ തലയില്‍ തന്നെ കൊണ്ടു..പവനായി "അയ്യോ "എന്നും പറഞ്ഞു ഒറ്റ വീഴ്ച്ച...

ഇത് കണ്ട ചാള മേരി ..
"എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി..ബൂമറാങ്ങ് ..
ഇപ്പൊ ദാ പവനായി ശവമായി..."

അപ്പോള്‍ സ്റ്റെജിലേക്ക്  വെട്ടിച്ചിറ ഡൈമണ്‍..കടന്നു വന്നു ..

"എനിക്കൊരു പാട്ട് പാടണം,എനിക്കൊരു പാട്ട് പാടണം .."
എന്ന് വിളിച്ചു പറയുന്നു...

ഇത് കേട്ട്
സുകുമാരന്‍ ഇത്തിക്കണ്ണി...
"ഇവിടെ പാടാന്‍ ഞങ്ങളൊക്കെ ഉണ്ട് എന്നും ,വെട്ടിച്ചിറ അറിയുന്ന പണി ചെയ്‌താല്‍ മതി "
എന്നും പറഞ്ഞു തടയാന്‍ പോകുന്നു ...
അവര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു പരസ്പരം അടി കൂടുന്നു ..
താഴെ വീണു കിടക്കുന്ന പവനായിയുടെ മുകളില്‍ തട്ടി വെട്ടിച്ചിറ വെട്ടിയിട്ട പോത്ത് പോലെ നിലം പതിക്കുന്നു...
ആരൊക്കെയോ ചേര്‍ന്ന് രണ്ടു പേരെയും എടുത്തു കൊണ്ട് പോകുന്നു..

പെണ്‍  കുട്ടിയുടെ ശബ്ദം വീണ്ടും ..
"ജട്ജസുമായി അടി കൂടിയ വെട്ടിച്ചിറ ഡൈമണ്‍ ചട്ടമ്പിയെ അയോഗ്യനാക്കിയിരിക്കുന്നു...
അടുത്തതായി..."(മുഴുമിപ്പിക്കുന്നതിനു മുമ്പ്  )

കീരിക്കാടനും ,കീലേരി അച്ചുവും "ഞാന്‍ ആദ്യം ഞാന്‍ ആദ്യം "എന്ന് പറഞ്ഞു സ്റ്റെജിലേക്ക്  ഓടി വരുന്നു ...
രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം നടക്കുന്നു .
അവസാനം ഉരുണ്ടുരുണ്ട്..
കീരിക്കാടന്‍ പവനായി എറിഞ്ഞ ലക്‌ഷ്യം തെറ്റിയ കത്തിയിലേക്ക്  വീഴുന്നു...

ഇത് കണ്ട കീലേരി അച്ചു...

"കീരിക്കാടന്‍ ചത്തേ..കീരിക്കാടന്‍ ചത്തേ..
കീരിക്കാടനെ ഞാന്‍ കൊന്നേ...
എന്നും പറഞ്ഞു കൊണ്ട് തുള്ളിച്ചാടുന്നു..."




അങ്ങനെ ഈ വര്‍ഷത്തെ കേഡി ഓഫ് ദി ഇയര്‍ അവാര്‍ഡ് നമ്മുടെ പ്രിയ നായകന്‍ കീലേരി അച്ചുവിന്.....



ഓഫ്‌ : ഈ കഥയ്ക്കും ,കഥാ പാത്രങ്ങള്‍ക്കും,ജീവിച്ചിരുന്നവരോ ,മരിച്ചു പോയവരോ ,മലയാളം ചാനലുകളോ ,ആയി യാതൊരു ബന്ധവും ഇല്ലാ...
ചില ചാനലുകളിലെ പരിപടികളല്ലേ ഇത് എന്ന് വായനക്കാര്‍ വിചാരിച്ചാല്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ലാ ....
ന്തേ?
അതെന്നെ?!!!!



നാണം ,മാനം ...

23 comments

നാണം ,മാനം 


ഹൈക്കു ചൈനീസ്...

എന്‍റെ ഊരിവെച്ച ആ കൊട്ട് എവിടെ?
അത് ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു ?
അയാള്‍ക്ക് സമൂഹത്തിനു മുന്നില്‍ ഇടാന്‍ നല്ലൊരു കൊട്ട് ഇല്ലായിരുന്നത്രേ..


എന്‍റെ ആ ഷര്‍ട്ടും ,ട്രൌസറും കാണുന്നില്ലല്ലോ?
അതും ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു?
ആള്‍ക്കാരുടെ മുന്നില്‍ എപ്പോളും അയാള്‍ നഗ്നനായിരുന്നത്രേ..


എന്‍റെ എഴുത്തോലയും പേനയും കാണുന്നില്ലല്ലോ?
അതും ചെമാങ്ങ്ശു കൊണ്ട് പോയി ..
എന്തിനു?
സമൂഹത്തിനോട് പറയാന്‍ അയാളുടെ കയ്യില്‍ വാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ..


ഇതാ ഇതും കൂടി കൊണ്ട് പോകാന്‍ പറയൂ..
എന്ത്?

എന്റെ കൌപീനം
എന്തിനു?
നാണം മറക്കാനും അയാളുടെ കയ്യില്‍ ഒന്നും കാണുകില്ല..

ജനാധിപത്യം.....

29 comments

അയാള്‍ തെരുവോരങ്ങളില്‍  പ്രസംഗിച്ചു  നടന്നു,
ജനാധിപത്യത്തെ  കുറിച്ച് ,

ഇന്ന് അനുഭവിക്കുന്ന അരാജകത്വത്തെ കുറിച്ച് ,
സ്വാതന്ത്ര്യം  ഇല്ലാത്ത സ്വാതന്ത്രത്തെ കുറിച്ച് ,

രാഷ്ട്രങ്ങളില്‍ മുളയ്ക്കുന്ന  മുല്ലപ്പൂ
വിപ്ലവങ്ങളെ കുറിച്ച്,


വായ മൂടിക്കെട്ടുന്ന
സാമ്രാജ്യത്വ  ഭീകരതകളെ കുറിച്ച്,


ആഹ്വാനം ചെയ്തു
പൊട്ടിച്ചെറിയുവിന്‍  ,


നിങ്ങളെ കെട്ടടക്കപ്പെട്ട ചങ്ങലകളെ ...

.................

പക്ഷെ അപ്പോഴും
അയാളുടെ ഭാര്യ പാടുപെടുകയായിരുന്നു ,



കെട്ടി വരിഞ്ഞു  വെച്ച ആ ചങ്ങലകള്‍
പൊട്ടിച്ചെറിയുവാന്‍......... ...,......

നാണിയമ്മയും സ്മാര്‍ട്ട് ആയി...!!!

41 comments

എന്താ നാണിയമ്മേ  കാലത്തെ തന്നെ മോന്‍റെ ഫോണില്‍ ഒരു കുത്തിക്കളി?.

ടീ കാര്‍ത്തീ  ..
തനിക്കൊന്നും അറിയത്തില്ലെടീ ?
മോന്‍റെ ഫോണില്‍ കുത്തിക്കളി ഒന്നും അല്ല, ഇത് നമ്മക്ക്സര്‍ക്കാര്‍ തരുന്ന  സ്മാര്‍ട്ട്‌ ഫോണ്‍ ആണ് കേട്ടാ, നമ്മള്‍ ഇവിടെ ഇരുന്നു അരി വാങ്ങാന്‍ പോകേണ്, നീ കണ്ടോ!!!

         നാണിയമ്മ തമാശ പറയാതെ, അരി വാങ്ങാന്‍ കണ്ണേട്ടന്റെ റേഷന്‍ ഷാപ്പ്  വരെ പോയാല്‍ മതിയെല്ലോ?നല്ല അരി വന്നിട്ടുണ്ടെന്ന് ഇന്നാളു മാളുവേച്ചി പറഞ്ഞാരുന്നു..

          അപ്പൊ നീ ഈ വാര്‍ത്ത  ഒന്നും കേക്കലില്ലേ?അയിനു എടെയാ നേരം ല്ലേ എപ്പോ നോക്കിയാലും സീരിയലും, മോനും ഓളും കൂടി ബെര്‍ദെ അല്ല ഭാര്യയും കാണല്‍ അല്ലെ  പണി ..

        ടീ ..ഇനി ഇപ്പൊ ആരേലും റേഷന്‍ ഷാപ്പില്‍ പുഴുവരിക്കുന്ന അരി വാങ്ങാന്‍ പോവോ?സബ്സിഡി എല്ലാം ഈ ഫോണിലേക്ക് ആക്കി തരും  എന്നാണു മെമ്പര്‍ കുഞ്ഞിരാമന്‍ പറഞ്ഞെത്.പിന്നെ ഇതില്‍ ഇന്റര്‍നെറ്റും ഫ്രീ ആണത്രേ!!!

                ഓന് എന്തെല്ലാം പറഞ്ഞെക്കുന്നു നാണിയമ്മേ ..തൊഴില്‍ ഉറപ്പ് പദ്ധതിക്ക്  വരണ്ടാ ,ചേച്ചി വീട്ടില്‍ ഇരുന്നു ഒപ്പിട്ടാല്‍ മതി കാശ് ഞാന്‍ എത്തിച്ചോളാം.എന്നിട്ട് ഇപ്പൊ പാതി പൈസേം തന്നു പോയിരിക്കുന്നു.ഒപ്പ് ആണെങ്കില്‍ മാസം മുഴുവനും ഇട്ടിട്ടും ഇണ്ട്.ഇങ്ങനെ ആണേല്‍ സബ്സിഡിയും    ഉണ്ടാകില്ല എന്റെ നാണിയമ്മേ .

 അതല്ല കാര്‍ത്തൂ .
           
              ഗവണ്മെന്റ് നമ്മക്ക് തരേണ്ട  അരി മുഴുവനും കത്തിച്ചു കളയും.എന്നിട്ട് അയിന്റെ കാശ് ഞമ്മളെ ഫോണില്‍ ആക്കി തരും,നമ്മള്‍ ഫോണിലൂടെ മാര്‍ക്കെറ്റില്‍ നിന്ന് നല്ല  അരി വാങ്ങും.ചോറും കഴിക്കും,ഇതാണത്രേ പരിപാടി ..

         ശ്ശോ ശ്ശൊ ഞാന്‍ ഇപ്പോഴാ ഓര്‍ത്തെ നാണിയമ്മേ അടുപ്പത്തു അരി വേവാന്‍ ഇട്ടിരുക്കയാണ്.അത് തിളക്കുന്നെനു മുമ്പേ പോട്ടെ.നിങ്ങള്‍ ഇവടെ  ഇരുന്നു അരി വരുമ്പോ വിളിക്കണേ.നമ്മക്കും കാണാല്ലോ ഈ ഫോണിലൂടെ വരുന്നത് ഏതു അരി ആണെന്ന്!!!

             അപ്പൊ നീ ചെല്ല് കാര്‍ത്തൂ, അരി വരുന്നത് വരെ നമ്മള്‍ ഈ ഫേസ്ബുക്കില്‍ കൊറച്ചു ഫോട്ടോ കേറ്റി കളിക്കട്ടെ..

""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "



മഴവില്ല് മാഗസിന്‍ നവംബര്‍ ലക്കം

1 comments


ഫ്ലിപ്പ് ബുക്ക്‌ വേര്‍ഷന്‍ ലോഡ്‌ ചെയ്യാന്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്കി ഓണ്‍ലൈന്‍ ആയോ, ഈ ലിങ്കില്‍ ക്ലിക്കി ഡൌണ്‍ലോഡ്‌ ചെയ്തോ പി.ഡി.എഫ്.വേര്‍ഷന്‍ മാഗസിന്‍ വായിക്കാവുന്നതാണ്.

മഴവില്ല് മലയാളം ബ്ലോഗ്ഗേഴ്സ് മാഗസിന്‍

0 comments

അമ്മ .....

28 comments

പടികള്‍ ചവിട്ടി ചവിട്ടി ഉയരത്തില്‍ എത്തിയപ്പോള്‍ ...
അയാള്‍ ആ പടികളെ ചവിട്ടി മറിച്ചിട്ടു .......................................................
തന്നെ താന്‍ ആക്കിയ അമ്മ ആയിരുന്നു അത് ...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...കരാള ഹസ്തങ്ങള്‍ ...

26 comments




പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ ...

ഫെസ്ബുക്കിലാകെയും ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ..
ലൈക്കിനും കമന്റിനും സമയമില്ലാപ്പുകള്‍ ....

അച്ഛനും അമ്മക്കുമായ് ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
മക്കളെല്ലാം ചേര്‍ന്ന് ഉണ്ടാക്കി മറ്റൊന്ന്....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

എല്‍ കെജി,യു കെജി ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
എല്‍ പി ക്കും യു പിക്കും ഉണ്ടായി മറ്റൊന്ന്...

ഹൈ സ്കൂളും കോളേജും എല്ലാരും ഗ്രൂപ്പായി..
പ്രവാസി ആയപോള്‍ നാട്ടാര്‍ക്കും ഒരു ഗ്രൂപ്പ്...

ബ്ലോഗെഴുതി നോക്കിയപ്പോള്‍ കാണുന്നു ഒരു ഗ്രൂപ്പ്..
ബ്ലോഗറാം തന്നുടെ ലിങ്കുകള്‍ കുടി ഗ്രൂപ്പ്‌..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

മെയിലോന്നു നോക്കുമ്പോള്‍ കാണുന്നു കൂട്ടരാം..
ഗ്രൂപ്പുകാര്‍ ആഡിയ ഗ്രൂപ്പുകള്‍ പത്തെണ്ണം...

ഒരു ഗ്രൂപ്പില്‍ നിന്നും ഒഴിയാനായ്‌ നോക്കുമ്പോള്‍..
കാണുന്നു മറ്റൊന്നില്‍ ചേര്‍ത്തൊരു കാഴ്ചയും...

ഒരു പോസ്റ്റ് ഇടാനായി ചെന്നോന്നു നോക്കുമ്പോള്‍ ..
കാണുന്നു ലിങ്കുകള്‍ ബഹളങ്ങള്‍ എല്ലാമേ..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

പറയുന്നു നാളെയുടെ വാഗ്ദാനം ആണെന്ന്...
കാണുന്നു ഇന്നിന്‍റെ സമയം കൊല്ലികള്‍ ആയെന്നു...

ദയവായി എന്നെ ഇനി ആഡല്ലേ കൂട്ടരേ..
നോട്ടിഫി ഒഴിവാക്കാന്‍ നേരമില്ലാത്തതാ...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ഗ്രൂപ്പിലും ഗ്രൂപ്പുകള്‍ ..
ഗ്രൂപ്പില്ലാ എന്നെയും ഗ്രൂപ്പാക്കും ഗ്രൂപ്പുകള്‍ ....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .


ഈ നാറികളുടെ പടങ്ങള്‍ കാണരുതേ..

31 comments

            മലയാള ജനതയുടെ മനസ്സ്  ഒന്നടങ്കം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ,ഡാം തകര്‍ന്നാല്‍ ,ഒഴുകിപ്പോകാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന്  ജനങ്ങളുടെ ജീവനെക്കുറിച്ച് ഭയപ്പെടുമ്പോള്‍ ,നഷ്ട്ടപ്പെടാന്‍ ഇടയുള്ള കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ട്ടവും,അത് കൂടാതെ കേരളത്തിലെ സാമ്പത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ തക്ക ശേഷി ഉള്ള മാരകമായ പ്രശ്നമായ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് ,എന്ത് കൊണ്ട് മലയാളി മനസ്സുകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഇപ്പോള്‍ ഈ ലോകത്ത് ഒന്നും അല്ലാ എന്ന് കരുതി ജീവിക്കുന്ന ,നമ്മള്‍ സുപ്പര്‍ സ്റ്റാറുകള്‍ എന്നും,യുനിവേര്സല്‍ സ്റ്റാര്‍ എന്നും, യൌങ്ങ് സ്റ്റാര്‍ എന്നും മറ്റും വിളിക്കുന്ന സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നില്ലാ?


എന്ത്  കൊണ്ട് സിനിമയില്‍ അനീതിക്കെതിരെ ,അക്രമത്തിനു എതിരെ ,നാടിന്നു സംഭിക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ക്ക് എതിരെ ഖോര ഖോരം പോരാടുന്ന,തങ്ങളുടെ ഡയലോഗുകള്‍ കൊണ്ട് അനീതികളെ എതിര്‍ക്കുന്ന ഈ താരങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തിന് എതിരെ ,എന്ത് കൊണ്ട് ഒരു ഡയലോഗ് പോലും ഉരുവിടുന്നില്ല?,എന്ത് കൊണ്ട് ഒരു പ്രധിഷേധ മാര്‍ച്ചില്‍ പോലും പങ്കെടുക്കുന്നില്ലാ?


നാം ഇത് വരെ നെഞ്ചില്‍  ഏറ്റി നടന്ന ഇവന്മാര്‍ ഒക്കെ വെറും മണ ഗുണാന്മാര്‍ മാത്രം ആയിരുന്നെന്നോ?ഇവന്മാര്‍ക്ക് വേണ്ടി പോസ്റ്റും ,ബാനറും ,വാദ്യ മേളങ്ങളും ഒരുക്കി ഇവന്മാരുടെ കാല്‍ കാശിനു കൊള്ളാത്ത പടങ്ങളെ  ഹിറ്റും,സുപ്പര്‍ ഹിറ്റുകളും ആക്കാന്‍ നെട്ടോട്ടം ഓടുന്ന ഫാന്‍സുകാര്‍ എന്ന മൂട് താങ്ങികളെ ,മുതു മുത്തച്ഛന്മാര്‍ വരെ ആയിട്ടും ഇന്നും നിങ്ങളുടെയൊക്കെ കാരുണ്യം കൊണ്ട് മാത്രം നില നിന്ന് പോരുന്ന  ഇവരില്‍ ചിലര്‍ക്ക് വേണ്ടി  ,പുതിയ ഉയര്‍ന്നു വരുന്ന താരങ്ങളുടെ പടങ്ങളെ കൂക്കി തോല്പിക്കാന്‍ നടക്കുന്ന നിങ്ങളുടെയൊക്കെ ജീവനും സ്വത്തിനും സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തെ കുറിച്ച് ഒരു വാക്ക് മിണ്ടാന്‍ നിങ്ങള്‍  പൊക്കി ക്കൊണ്ട് നടക്കുന്ന ഈ മാനത്തെ താരങ്ങള്‍ക്ക്  കഴിയുന്നില്ല എങ്കില്‍ ,നിങ്ങളോട് ഒരു സഹതാപ വാക്കുകള്‍ പോലും പറയാന്‍ ഇവന്മാര്‍ക്ക് കഴിയുന്നില്ലാ എങ്കില്‍ ,ഇനിയും മതിയാക്കൂ ഇവന്മാരുടെ നക്കാപിച്ച കാശിനു വേണ്ടി ,മുദ്രാവാക്ക്യം വിളിക്കുന്നത്‌ .ഇനിയും മതിയാക്കൂ ഈ ആണും പെണ്ണും കെട്ട വര്‍ഗങ്ങളോട് കാട്ടുന്ന ഈ  അതിര് വിട്ട സ്നേഹ പ്രകടനങ്ങള്‍ ,


സ്വന്തം കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ കാശില്ലെങ്കില്‍ കൂടി ഇവന്മാരുടെയൊക്കെ സിനിമകള്‍ ഇറങ്ങിയാല്‍ എങ്ങിനെ എങ്കിലും കാശോപ്പിച്ചു ആദ്യ ഷോ തന്നെ കാണുന്ന ആളുകളെ മതിയാക്കൂ ഇവന്മാരുടെ സിനിമകള്‍, സ്വന്തം നാട്ടുകാരോട് ,പിറന്ന മണ്ണിനോട് കൂറ് കാണിക്കാതെ ,ആണത്തം അണ്ണാച്ചി യുടെ മുമ്പില്‍ അടിയറ വെച്ച ഇവന്മാരുടെ സിനിമകള്‍ ,ഈ നാറികളുടെ  സിനിമകള്‍ കാണുന്നത്  തല്‍ക്കാലത്തേക്ക് എങ്കിലും  അവസാനിപ്പിച്ചു നമുക്ക്  ഇവരോടുള്ള പ്രധിഷേധം പ്രകടിപ്പിക്കാം ..ഒപ്പം പിറന്ന നാടിനോട്  കൂറ് കാട്ടാത്തതിന്നു നമ്മള്‍ കൊടുക്കുന്ന ഒരു ഷോക്ക്‌ ട്രീറ്റ്മെന്‍റ് കൂടി ആകട്ടെ ഇത്  എന്തേ അതെന്നെ...

ഒരിക്കല്‍ എങ്കിലും വായ തുറക്കൂ...പ്ലീസ്‌ ഒരിക്കല്‍ എങ്കിലും...

15 comments

            നമ്മുടെ നാടിന്‍റെ പാവപ്പെട്ട പൊതു ജനം , ഒരു ചാണ്‍ വയര്‍ നിറക്കാന്‍ കാശില്ലാതെ ഇരിക്കുമ്പോള്‍ പോലും  ,നിങ്ങളുടെയൊക്കെ പാര്‍ട്ടികള്‍ക്ക് വേണ്ടി ,നിങ്ങളെയൊക്കെ ഈ സ്ഥാനങ്ങളില്‍ ഇരുത്താന്‍ വേണ്ടി ,അഹോരാത്രം പണിയെടുത്ത ,പാവപ്പെട്ട സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ,അവരുടെ ജീവന്നു വേണ്ടി ,സ്വന്തം നാടിന്‍റെ സമ്പത്ത് അണക്കെട്ടിലെ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ വേണ്ടി ,ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കൂ..പ്ലീസ്‌ ഒരിക്കല്‍ എങ്കിലും.


                                 ഇത്  നമ്മുടെ വോട്ടും വാങ്ങി ജയിച്ചു പോകുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരോടും ഉള്ള പൊതു ജനങ്ങളുടെ ആവശ്യം അല്ല..ജനങ്ങളുടെ ആജ്ഞയാണ്..മുക്കിനു മുക്കിനു അനാവശ്യമായ ഹര്‍ത്താലുകളും ,ബന്തും,ആളുകളെ വഴിയില്‍ നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ..മൈക്കും കെട്ടി ഖോര ഖോരം ശുംഭന്‍മാര്‍ ,എന്നും ,ഞരമ്പ്‌ രോഗികള്‍ എന്നും ,പൊട്ടന്മാര്‍ എന്നും, ,സ്ത്രീ ലമ്പടന്മാര്‍ എന്നും ,പരസ്പരം തെറി വിളിക്കാന്‍ നിങ്ങള്ക്ക് ഒക്കെ ഉച്ചത്തില്‍ പൊങ്ങുന്ന ആ നാക്കുകള്‍ ഒരിക്കല്‍ പോലും എന്ത് കൊണ്ട്  നിങ്ങളെ നിങ്ങള്‍ ആക്കിയ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ ഉപയോഗിച്ച് കൂടാ..


                 ഇത് നിങ്ങള്‍ നാഴികക്ക് നാല്പതു വട്ടം തെറി വിളിച്ചും ആജ്നാപിച്ചും ,അടിച്ചും ,തൊഴിച്ചും, വാക്ധോരണി കൊണ്ട് കബളിപ്പിക്കുന്ന ജനങ്ങളുടെ ആജ്നയായി കണ്ടു എങ്കിലും ഇനിയും പ്രധിഷേധിക്കുക,ഇല്ലെങ്കില്‍ ഓര്‍ക്കുക ഇനി നിങ്ങള്ക്ക് ജയ്‌ വിളിക്കാന്‍ ,നിങ്ങള്ക്ക്  പൂമാല ചാര്‍ത്താന്‍ വഴിയില്‍ കാത്തിരുന്ന പലരും ഒരു വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകും എന്ന് ,നിങ്ങളെ മാളിക മുകളില്‍ ഏറ്റിയ ഇതേ ജനത്തിനു ഇനിയുള്ള അവസരത്തില്‍ ഇതേ നിങ്ങളെ മുല്ലപ്പെരിയാറില്‍ കൂടെ ചരിത്രത്തിന്‍റെ ചവറ്റു കോട്ടയിലേക്ക് കൂടി എടുത്തെറിയാന്‍ കഴിയും എന്നത് കൂടി മനസ്സിലാക്കി ഒരിക്കല്‍ എങ്കിലും വായ തുറക്കൂ ...


കാര്‍ട്ടൂണ്‍ അത് വരച്ചവരോട് കടപ്പാട്