ഏതാണ് വിശ്വസിക്കേണ്ടത് ?...!!!!


ഇത് ഇന്നത്തെ പത്ര വാര്‍ത്ത...ഇനി താഴെ മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആള്‍ പറഞ്ഞ പത്ര വാര്‍ത്ത ...


ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങളുമായി പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയുടെ വെളിപ്പെടുത്തല്‍. മഅദനിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മഅദനിയുടെ പങ്ക് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും മഅദനിയുടെ അറിവോടെയാണ് സ്‌ഫോടനമുണ്ടായതെന്നും ആചാര്യ വ്യക്തമാക്കി. എന്നാല്‍ തെളിവ് എന്താണ് വ്യക്തമാക്കിയില്ല. 2010 ഏപ്രില്‍ മാസത്തില്‍ ഐ.പി.എല്‍. മത്സരം നടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ മൂന്ന് പോലീസുകാരുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ബോംബുകള്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് കണ്ടൈടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ മത്സരങ്ങള്‍ മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രില്‍ 21,22 തീയതികളില്‍ നടക്കേണ്ടിയിരുന്ന സെമിഫൈനലുകളാണ് സുരക്ഷാപ്രശ്‌നം മൂലം മാറ്റിയത്.

ഏപ്രില്‍ 17 ന് ഉച്ചതിരിഞ്ഞ് സ്റ്റേഡിയത്തിന്റെ ഗേറ്റ് നമ്പര്‍ 12ന് സമീപമുള്ള പുറംഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് ബോംബ് ആണ് ആദ്യം പൊട്ടിയത്. പിന്നീട് 3.40ന് അനില്‍ കുംബ്ലെ സര്‍ക്കിളിന് സമീപം രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. വീര്യം കുറഞ്ഞ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി അന്ന് പറഞ്ഞിരുന്നു. സ്‌ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് പരിക്കേറ്റത്


ഇത് അന്ന് പറഞ്ഞ വാര്‍ത്ത

തിങ്കളാഴ്ച കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ ബാംഗ്ലൂരില്‍ നടത്തിയ പ്രഖ്യാപനം നിസ്സാരമെന്നു തള്ളാനാവില്ല. ലോക്‌സഭയില്‍ തിങ്കളാഴ്ച ഇടതുപക്ഷവും മുലായം-ശരത്-ലാലു യാദവുമാരും 'വാഴ്ത്തപ്പെട്ട ചൂതാട്ട'മായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആചാര്യയുടെ പ്രഖ്യാപനം. ശനിയാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനു തൊട്ടുമുമ്പേ നടന്ന ഇരട്ട സേ്ഫാടനത്തിന്റെ ഉത്തരവാദികള്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ചൂതാട്ട ലോബിയാണെന്നായിരുന്നു ആചാര്യയുടെ ആരോപണം. മുംബൈയിലേക്ക് ആദ്യ സെമി മാറ്റുകയായിരുന്നുവത്രെ ചൂതാട്ടലോബിയുടെ ആവശ്യം. അതു നടക്കുകയും ചെയ്തു. കര്‍ണാട പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭയപ്പെടുത്തുന്ന ആരോപണമാണിത്. ചൂതാട്ട താത്പങ്ങള്‍ക്കനുസരിച്ച് ഐ.പി.എല്‍. വേദിയുടെ സുരക്ഷ തകര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതെങ്ങനെ? ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക സംഘത്തെ ഇവര്‍ ഉപയോഗിച്ചു എന്നാണ് കര്‍ണാടക പോലീസ് നല്‍കുന്ന സൂചന. ആഭ്യന്തരമന്ത്രാലത്തിലെ ചിലര്‍ സംശയിക്കുന്നത് ഐ.പി.എല്ലുമായി ബന്ധമുള്ളവരുടെ സഹായത്തോടെ മാത്രമേ സ്റ്റേഡിയത്തിലെ കനത്ത സുരക്ഷയെ അതിജീവിക്കാനാവൂ എന്നാണ്. എന്തായാലും ലോബിയുടെ കരുത്തിന്റെ ചെറിയഭാഗം മാത്രമാണിത്. കേന്ദ്ര കായിക മന്ത്രി എം.എസ്. ഗില്‍ മുതല്‍ പ്രവാസികാര്യമന്ത്രിവയലാര്‍ രവി വരെയുള്ളവര്‍ പരസ്യമായി ഈ ചൂതാട്ടത്തെ അപലപിച്ചിട്ടുണ്ട്. പക്ഷേ, തോര്‍ത്തുവീശി പിടിക്കാവുന്ന ചെറുമീനുകളല്ല ക്രിക്കറ്റ് ചൂതാട്ടക്കാര്‍. ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാരെ വരുതിയില്‍ നിര്‍ത്തുന്ന ഈ ലോബിയുട ഒരു വര്‍ഷത്തെ ഏകദേശ ബിസിനസ് 1,60,000 കോടി രൂപയുടേതാണ്. ഈ ബിസിനസ് നടക്കണമെങ്കില്‍ എന്തുവേണമെന്ന് എല്ലാവര്‍ക്കുമറിയാം- മാച്ച് ഫിക്‌സിങ് എന്ന ഒത്തുകളി. ടീമുകളുടെ വരുമാനമാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണത്.

ഇതില്‍ ഏതാണ് ആചാര്യരെ ഞങ്ങള്‍ വിശ്വസിക്കേണ്ടത് ?....

Comments

പട്ടേപ്പാടം റാംജി said...

നേരിട്ട് സ്വന്തം കണ്ണുകൊണ്ട് കാണുന്നതു മാത്രമേ വിശ്വസിക്കാവു എന്നായിരിക്കുന്നു..!

അനില്‍കുമാര്‍ . സി. പി. said...

ആര്‍ക്കും, ആരേയും, ഒന്നിനേയും വിശ്വസിക്കാനാവാത്തതാണല്ലോ ഇപ്പോഴത്തെ ഗതികേട്!

Mohamed Rafeeque parackoden said...

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഇനിയും ഒരുപാട് സ്പോടനങ്ങളുടെ വലിയ ഒരു ലിസ്റ്റ് തന്നെ മദനിക്ക് വേണ്ടി തയ്യാറാവുന്നുണ്ട്
വരും ദിവസങ്ങളില്‍ ബോംബെ,ഗുജറാത്ത് എന്നിവിടങ്ങളിലെ കേസുമായി മദനിക്ക് ബന്ധമുന്ടെന്നുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അതില്‍ അത്ഭുതപ്പെടാനായിട്ട് ഒന്നുമില്ല ഏഷ്യാനെറ്റിന്റെ സുവര്‍ണ എന്ന കന്നഡ ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മദനിയുടെ ജീവചരിത്രം തന്നെ കാണിക്കയുന്ടായി ..............

Unknown said...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളികള്‍ കേരളത്തിലും....മദനി ആണ് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്...മുംബൈ താജ് ആക്രമണം നടത്തിയതില്‍ മദനി വല്ല്യ പങ്ക് വഹിച്ചിട്ടുണ്ട്....

കഷ്ടം.....ഇത് പോലെ ഇനിയും ഒരുപാടെണ്ണം നാം കേള്‍ക്കാനിരിക്കുന്നു......

Unknown said...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയര്‍മാന്‍ രാജീവ്‌ ചന്ദ്രശേഖരിനെയാണ് ബി ജെ പി യുടെ അടുത്ത 15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്...ഇതിലും കൂടുതല്‍ എന്ത് തെളിവ് വേണം...

fayis said...

സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
Wednesday, August 25, 2010
ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആചാര്യന്‍ said...

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ
എല്ലാ വായനക്കാര്‍ക്കും നന്ദി ...

മാധ്യമങ്ങള്‍ക്ക് ഒരാളെ എങ്ങനെയും ചിത്രീകരിക്കാം ...തെളിവ് ആവശ്യം ഇല്ലല്ലോ..സുവര്‍ണ ചാനല്‍ കന്നടയില്‍ വളരെ പിന്നോക്കമാണ് അതിനെ ക്ലെച്ച് പിടിപ്പിക്കാന്‍ ഇതിലും നല്ല സ്റ്റോറി കിട്ടാനില്ലല്ലോ?.

Noushad Vadakkel said...


കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍
വായിക്കുമല്ലോ :)

ആചാര്യന്‍ said...


കൂട് വിട്ടു കൂട് മാറുന്ന അവതാരകര്‍
വായിക്കുമല്ലോ :)

ആചാര്യന്‍ said...

സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
Wednesday, August 25, 2010
ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആചാര്യന്‍ said...

ആര്‍ക്കും, ആരേയും, ഒന്നിനേയും വിശ്വസിക്കാനാവാത്തതാണല്ലോ ഇപ്പോഴത്തെ ഗതികേട്!

ആചാര്യന്‍ said...

നേരിട്ട് സ്വന്തം കണ്ണുകൊണ്ട് കാണുന്നതു മാത്രമേ വിശ്വസിക്കാവു എന്നായിരിക്കുന്നു..!

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക