കൊച്ചിയിലെ മഴയില്‍ ശ്രീശാന്തിനും പങ്ക്..!!!!!

കൊച്ചിയിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം മഴ മൂലം ഉപേക്ഷിച്ചിരിക്കുന്നു ...ഈ മഴയ്ക്ക് പിന്നില്‍ ശ്രീശാന്തും എസ് കെ നായരും ആണ് എന്ന് ശ്രീമാന്‍ ടി സി മാത്യു  ആരോപണം ഉന്നയിച്ചു കഴിഞ്ഞു..കല്യാണ വീട്ടില്‍ എത്തിയാല്‍ മണവാട്ടി ആകാനും,മരണ വീട്ടില്‍ എത്തിയാല്‍ ശവം ആകാനും ശ്രമിക്കുന്നവര്‍ ആണ് തന്നെക്കുരിച്ച്ചു വേണ്ടാതീനം പറയുന്നത് എന്നാണു ടി സി മാത്യു പറയുന്നത്.അദ്ദേഹം പറഞ്ഞത് കൊച്ചിയിലെ ഈ മത്സരം നടക്കാതിരിക്കാന്‍ വലിയ ചരടു  വലികള്‍ നടന്നിരുന്നു എന്നും ,ഇതില്‍ കെ സി യോട്  തെറ്റിപ്പിരിഞ്ഞു കൊച്ചിയിലെ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രീക്ക് പങ്കുണ്ട് എന്നും ആണ് ധ്വനി.

ഈ മത്സരം നടക്കുന്നത് എങ്ങനെ ശ്രീ സഹിക്കും?കൊച്ചിക്കാരുടെ കണ്ണിലുണ്ണി?മലയാളിയെ തെറി പറഞ്ഞ സര്‍ദാരിനെ തന്തക്കു വിളിച്ചവന്‍ (ചെക്കിട്ടത്തു സര്‍ദാര്‍ രണ്ട് പൊട്ടിച്ചെങ്കിലും) ,ശ്രീ ലങ്കയുമായുള്ള മത്സരത്തില്‍ അവസാന രണ്ട് ബാട്സ്മന്മാരെ(?) പുറത്താക്കിയതിനു നടത്തിയ ബാന്‍ഗ്ലൂര്‍ പാര്‍ട്ടിയില്‍ അടിച്ചു പൂക്കുറ്റി ആയി സഹ താമസക്കാരെ തെറി പറഞ്ഞതിന് ശിക്ഷ വാങ്ങിയ ശ്രീ,അവസാനം തന്നെ ടീമില്‍ എത്താന്‍ സഹായിച്ച തല തൊട്ടപ്പന്മാരായ കെ സി എ യെ  സധൈര്യം തെറി പറഞ്ഞു നടക്കുന്ന ,മലയാളികളുടെ സ്വന്തം ശ്രീ (ആ ശ്രീ) ഇങ്ങനെയുള്ള ശ്രീയെ ഒഴിവാക്കി കൊച്ചിയില്‍ മത്സരം നടത്തുമ്പോള്‍ സ്വാഭാവികമായും,പൊതുവേ "അഹങ്കാരി" എന്ന് പേരുള്ള  കൊച്ചിയുടെ "താരത്തിനു" ഈ മത്സരം  നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ സ്വതവേ മറ്റുള്ളവരുടെ കണ്ണീരു കാണാന്‍ പ്രാര്‍ത്ഥിക്കുന്ന മലയാളിയെപ്പോലെ അവകാശം ഇല്ലേ?

അല്ല യഥാര്‍ഥത്തില്‍ ആരാണ് മത്സരം ഉപേക്ഷിച്ചതിന്റെ ഉത്തരവാദി?കോരിച്ചൊരിയുന്ന തുലാം  മഴയത്ത് കൊച്ചിയില്‍ കളി നടത്താന്‍ അനുമതി തേടിയ കെ സി യെയോ?അതോ മത്സരം ഉപേക്ഷിച്ച അനൌന്‍സ്മെന്റ് വന്നപ്പോള്‍ ടി സി മാത്യുവിനെ കണ്ണ് ഇറുക്കി  കാണിച്ച ശ്രീശാന്തോ?ഇവിടെ തുഴച്ചില്‍ മത്സരം ആണോ ,ക്രിക്കെറ്റ് ആണോ നടക്കുന്നത് എന്ന് ചോദിച്ച നായരോ?അതോ ഇതിന്റെ പിറകെ പായുന്ന പിന്നിലെ കളികള്‍ അറിയാത്ത പാവം പൊതു ജനമോ?..

Comments

ഹാപ്പി ബാച്ചിലേഴ്സ് said...

ശ്രീ തന്നെയാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.. ഹി ഹി. ശ്രീ ആള് ശരിയല്ല. ആരെങ്കിലും മാത്യു സാറിനെ കണ്ണിറുക്കി കാണിക്കുമോ? എന്തായാലും മലയാളികൾക്ക് ഒരു നല്ല മാച്ച് കാണാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും ഒരു നല്ല “കളി” കാണാനുള്ള വക ക്രിക്കറ്റ് ഭാരവാഹികൾ ഉണ്ടാക്കി തന്നല്ലോ, സന്തോഷം

പഞ്ചാരകുട്ടന്‍ -malarvadiclub said...

എനിക്കന്നെ തോന്നിയതാ അവന്‍ കോഴ പൊടുത്തു മഴ പെയിക്കുമെന്ന്.
പണ്ടേ അവന്‍ ആളു ശെരിയല്ല കണ്ടവന്റെ അടി കൊണ്ട് നടക്കുന്ന ചെറ്റ...................

പഞ്ചാരകുട്ടന്‍ -malarvadiclub said...

എനിക്കന്നെ തോന്നിയതാ അവന്‍ കോഴ കൊടുത്തു മഴ പെയിക്കുമെന്ന്.
പണ്ടേ അവന്‍ ആളു ശെരിയല്ല കണ്ടവന്റെ അടി കൊണ്ട് നടക്കുന്ന ചെറ്റ...................

Unknown said...

ഇവിടെ മസ്കറ്റില്‍ ഭയങ്കര ചൂടാ..ശ്രീശാന്തിനെ കൊണ്ടുവന്നു മഴ പെയ്യിച്ചാലോ..

പട്ടേപ്പാടം റാംജി said...

തിരിച്ചറിവില്ലാത്ത മഴ ആവശ്യമില്ലാത്തവരുടെ പ്രാര്‍ത്ഥന സ്വീകരിക്കരുതെന്ന് അപേക്ഷിക്കാം.

K@nn(())raan*خلي ولي said...

ആചാര്യാ, ഒരുങ്ങിയിരുന്നോ. ശ്രീയെ പറഞ്ഞാല്‍ പൊള്ളും!

Mohamed Rafeeque parackoden said...

മഴ പെയ്യട്ടങ്ങനെപെയ്യട്ടെ മഴ കളിമുടക്കിയതിലൂടെ കോടികളുടെ വരുമാനവും മുടങ്ങിയെങ്കിലും ഇതിന്റെ പേരില്‍ കുറെ ആളുകള്‍ക്ക് മാസങ്ങളോളം ജോലി കിട്ടിയത് നല്ലൊരു കാര്യമായല്ലോ

ആചാര്യന്‍ said...

ഇവിടെ അഭിപ്രായം പറഞ്ഞെ എല്ലാവര്‍ക്കും നന്ദി

@ ഹാപ്പി ബാച്ചിലേഴ്സ്....കണ്ണ് ഇറുക്കി കാണിച്ചത് ഇപ്പൊ എങ്ങനെയുണ്ട് ?..എന്ന അര്‍ത്ഥത്തില്‍ കേട്ടോ

@ Fenil അഥവാ ഫെനില്‍ ...ഇനി എത്ര കൊടുത്തു എന്ന് അറിയണം...അല്ലെ?

@ ABHI ശ്രീയെ കൊണ്ട് വരേണ്ട ..അവനില്ലാതെ അവിടെ ഇന്ത്യയുടെ ഒരു കളി നടത്തു ഒക്കെ ..ഹ ഹ ഹ .(ശ്രീ പ്രാര്തിച്ച്ചു മഴ പെയ്തു എന്നല്ല )

@ പട്ടേപ്പാടം റാംജി...മലയാളികള്‍ക്ക് പ്രാര്‍ത്തിക്കാന്‍ ഓരോരോ കാരണങ്ങള്‍ ...

@ കണ്ണൂരാന്‍ / K@nnooraan..ഇതാര് കന്നൂരാനോ ..ഇപ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് വേറാരും ആയിരിക്കില്ല...എന്തെ?

@ അന്വേഷി ബ്ലോഗര്‍മാരെയും കൂടി ഉദ്ദേശിച്ചാണോ?.

Sidheek Thozhiyoor said...

എന്റമ്മോ...എന്തൊരു ലോകം..

ഹംസ said...

ഞാനാ ആ കളി മുടങ്ങാനുള്ള കാരണം എന്തേയ് ........
ഹല്ല പിന്നെ ഈ കിറുക്കന്‍ന്മാരുടെ കളിയെ കുറിച്ച് എഴുതിയ പോസ്റ്റ് വായിച്ച എന്നെയങ്ങ് കൊല്ല് .. ...

അയ്യോ ക്രിക്കറ്റ് കളി ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ പഴഞ്ചനാവുമോ.. എന്നാല്‍ മാറ്റി പറയാം ....

വഴിപോക്കന്‍ | YK said...

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടല്ലോ...

അനില്‍കുമാര്‍ . സി. പി. said...

"അതോ ഇതിന്റെ പിറകെ പായുന്ന പിന്നിലെ കളികള്‍ അറിയാത്ത പാവം പൊതു ജനമോ?.."

- അതന്നെ കാര്യം!

ആചാര്യന്‍ said...

"അതോ ഇതിന്റെ പിറകെ പായുന്ന പിന്നിലെ കളികള്‍ അറിയാത്ത പാവം പൊതു ജനമോ?.."

- അതന്നെ കാര്യം!

ആചാര്യന്‍ said...

ആചാര്യാ, ഒരുങ്ങിയിരുന്നോ. ശ്രീയെ പറഞ്ഞാല്‍ പൊള്ളും!

ആചാര്യന്‍ said...

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടല്ലോ...

ആചാര്യന്‍ said...

തിരിച്ചറിവില്ലാത്ത മഴ ആവശ്യമില്ലാത്തവരുടെ പ്രാര്‍ത്ഥന സ്വീകരിക്കരുതെന്ന് അപേക്ഷിക്കാം.

ആചാര്യന്‍ said...

എനിക്കന്നെ തോന്നിയതാ അവന്‍ കോഴ പൊടുത്തു മഴ പെയിക്കുമെന്ന്.
പണ്ടേ അവന്‍ ആളു ശെരിയല്ല കണ്ടവന്റെ അടി കൊണ്ട് നടക്കുന്ന ചെറ്റ...................

ആചാര്യന്‍ said...

ശ്രീ തന്നെയാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.. ഹി ഹി. ശ്രീ ആള് ശരിയല്ല. ആരെങ്കിലും മാത്യു സാറിനെ കണ്ണിറുക്കി കാണിക്കുമോ? എന്തായാലും മലയാളികൾക്ക് ഒരു നല്ല മാച്ച് കാണാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും ഒരു നല്ല “കളി” കാണാനുള്ള വക ക്രിക്കറ്റ് ഭാരവാഹികൾ ഉണ്ടാക്കി തന്നല്ലോ, സന്തോഷം

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക