ഒരു കൂതറ ഹര്‍ത്താല്‍ കൂടി കൂയ് .....

18 comments


ഒരു കൂതറ ഹര്‍ത്താല്‍ കൂടി ..ഇന്ത്യയിലെ കുക്കൂതറ പാര്‍ട്ടികളെല്ലാം കൂടി ചേര്‍ന്ന് ഒരു കൂതറ സര്‍ക്കാര്‍ കുക്കൂതറ വ്യവസായികള്‍ക് വേണ്ടി ചെയ്തു കൊടുത്ത കൂതറ എണ്ണ വില വര്ധനവിനെധിരെ ,വെറും കൂതറയാകുന്ന പൊതു ജനത്തിനെ കുക്കൂതറ ആക്കിക്കൊണ്ട് നടത്തുന്ന ഈ കൂതറ ബന്ദിനെ വേറെ ഏതു കൂതറ ,കുക്കൂതറ വാക്കുകള്‍ കൊണ്ടാണ് ഇവിടെ വിമര്‍ശിക്കേണ്ടത്‌ സുഹുര്‍ത്തുക്കളെ?.,...

മിസ്റ്റര്‍ ബെര്‍ളീ ഇനിയും വേണോ കോടതിക്ക് ഒരു വോട്ട്?...

5 comments


ബ്ലോഗര്‍മാരുടെ പ്രിയ കൂട്ടുകാരന്‍ മിസ്റ്റര്‍ ബെര്‍ലി എഴുതിയ "കോടതിക്ക് ഒരു വോട്ട് പോസ്റ്റ്‌" കണ്ടു .അതിനു ഒരു കമ്മെന്റ് എഴുതാന്‍ പോയതാണ് ഇങ്ങനെയൊരു പോസ്റ്റായി ത്തീര്‍ന്നത് .വിരോധാഭാസം എന്ന് പറയട്ടെ ബെര്‍ളിയുടെ ഈ പോസ്റ്റിനു പിറകെത്തന്നെ വരുന്നു ജന ദ്രോഹ പരമായ ഹര്‍ത്താല്‍ അത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ പോസ്റ്റുന്നത് .

താഴെ ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നും ചിലത്.....

"ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് "

എന്താ ഇനിയും കോടതിക്ക് ഒരു വോട്ട് കൊടുക്കണോ?ബന്ദ്‌ എന്ന നൂലമാലയെ രാഷ്ട്രീയ കോമരങ്ങള്‍ ഹര്‍ത്താല്‍ എന്ന പേരിട്ടു ,അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നില്ലേ? ബന്ദ്‌ നിരോധിച്ചു കൊണ്ടുള്ള കോടതി വിധി എന്തായി?അതിനു പുല്ലു വില കല്പ്പിക്കുന്നോ ഇവിടെ?.എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ? കോടതി എന്തെ ഇതിനെ കാണുന്നില്ല?കോടതിക്കും ഒരു അവധി ആയിക്കോട്ടെ എന്ന് കരുതിയാണോ ഹര്‍ത്താല്‍ എന്ന ജനാധിപത്യ ധ്വംസനത്തെ കുറിച്ച് മിണ്ടാണ്ടിരിക്കുന്നത്?.ഇവിടത്തെ രാഷ്ട്രീയക്കാര്‍ കോടതിയെ എന്ത് ശുംഭന്മാര്‍ എന്ന് ആക്ഷേപിച്ചാലും ഒരു ചുക്കും സംഭാവിക്കുന്നില്ലലോ?കോടതിക്ക് മനസ്സിലാവണം ബന്ദ്‌ പോലെത്തന്നെ ഹര്‍ത്താലും ജനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തലാണെന്നു?.പാവപ്പെട്ട കോടതിക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍കുന്ന ജനങ്ങള്‍ എന്തെങ്ങിലും മിണ്ടിപ്പോയാല്‍ കോടതി അലക്ഷ്യം, ആന, ചേന ,രാഷ്ട്രീയ പാര്‍ട്ടികളും മറ്റും കോടതി വിധി ലംഖിച്ചാല്‍ എന്തെ ശക്തമായ നടപടി എടുക്കുന്നില്ല കോടതികള്‍?

പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ രാഷ്ട്രീയക്കാരനും കോടതികളും എല്ലാം ഒരുപോലെ മുമ്പന്തിയില്‍ ഉണ്ട്.അല്ലെങ്ങില്‍ ഇവിടെ എത്ര രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും നടക്കുന്നുണ്ട്.അതിലെ പ്രതികള്‍ എന്ന് പറയുന്നവരും മറ്റും ജയിലുകളില്‍ പോലും സ്വൈര്യ വിഹാരം നടത്തുന്നത് കോടതിക്ക് അറിയാത്തതാണോ ?എന്തിനു അധികം പറയുന്നു .കോടതികള്‍ പ്രതികള്‍ എന്ന് പറഞ്ഞു കുറ്റം ചുമത്തപ്പെട്ട ആള്കാരെയും മറ്റും രാഷ്ട്രീയ ഭരണ നേത്രത്വം ഇടപെട്ടു കേസുകള്‍ തന്നെ ഇല്ലാതാക്കുന്നതും അവരെ വെറുതെ വിടപ്പെടുന്നതും ഈ കോടതികള്‍ക്ക് കാണാതിരിക്കാന്‍ അവര്‍ വെറും കണ്ണ് കെട്ടിവേക്കപ്പെട്ട പ്രതിമകള്‍ ഒന്നും അല്ലല്ലോ? കോടതികള്‍ എന്ന് പറയുന്നത് ഈ നാട്ടില്‍ ജീവിക്കുന്ന ചോരയും നീരും ഉള്ള?മനുഷ്യര്‍ തന്നെ അല്ലെ?..

പിന്നെ കോടതികളും ന്യായാധിപന്മാരും രാഷ്ട്രീയക്കാരെക്കാളും ഒട്ടും മോശക്കാരല്ല കേട്ടോ.ദിനകരന്റെയും മറ്റും കേസുകള്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനവും മറ്റും നാം വായിച്ചതാണല്ലോ?പണത്തിന്റെ കനം നോക്കിയാണ് കോടതി വിധികള്‍ എന്ന് ഒരു മന്ത്രി തന്നെ പറഞ്ഞതും നാം ഓര്‍ക്കുക. അത് കൊണ്ട് അവര്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് മത്സരിച്ചു ജയിച്ചാലും ഇപ്പോഴത്തെതിനേക്കാള്‍ മോശം ആവാനേ തരമുള്ളൂ.വെറും ഒന്ന് രണ്ടു കാര്യങ്ങളില്‍ ഉത്തരവ് ഇറക്കിയത് കൊണ്ട് അത് ജനകീയം എന്നൊന്നും പറയാന്‍ കഴിയില്ല.കോടതിക്ക് കഴിയുമെങ്ങില്‍ എല്ലാ ജന ദ്രോഹ പരമായ കാര്യങ്ങളിലും ഇടപെടട്ടെ. അല്ലെ ?അത് കൊണ്ട് ഇനിയും നാം ആലോചിക്കണ്ടേ മിസ്റ്റര്‍ ബെര്‍ലി കോടതിക്ക് വോട്ട് നല്‍കണോ വേണ്ടയോ എന്ന്?...


ശരീര രക്ഷ ഇല്ലാത്തവര്‍ക്ക് എന്ത് ആത്മരക്ഷ?...

7 comments


ഈ നാട് ഇനിയും നന്നാവുന്ന ലക്ഷണം ഇല്ല എന്നാണ് തോന്നുന്നത്.പാലക്കാടു ജില്ലയിലെ അഗളിയില്‍ അസീസി ആശ്രമത്തില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് 13 മുതല്‍ 26 വയസ്സ് വരെയുള്ള അഞ്ചു പെണ്‍കുട്ടികള്‍ ആശ്രമത്തില്‍ നിന്നും ചാടി രക്ഷപ്പെട്ട്ട് പോലീസില്‍ അഭയം പ്രാപിച്ചു ,എന്ന വാര്‍ത്തയാണ് വീണ്ടും ഇങ്ങനെ എനിക്ക് തോന്നാന്‍ കാരണം.
ഈ കുട്ടികളെ എന്തിനാണ് ആശ്രമത്തില്‍ ചേര്‍ത്തു എന്നതാണ് കൌതുകം ഉണര്‍ത്തുന്നത് ,ആത്മീയ രക്ഷ നേടാന്‍ ആണ് പോലും. അവിടെ ആത്മരക്ഷ നേടാന്‍ പഠിപ്പിക്കുന്നവര്‍ തന്നെ അറിയില്ല അവരുടെ ആത്മരക്ഷ എത്രത്തോളം അപകടത്തിലാണ് എന്ന്.ഇങ്ങനെ രക്ഷ നേടാനായി എത്തുന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടാണോ ഇവര്‍ ആത്മ രക്ഷ നേടാന്‍ പ്രാപ്തരാക്കുന്നത്‌?കേരളത്തിന്റെ മുക്കിലും മൂലയിലും ഇങ്ങനെ കുറെ "സഹോദരന്മാര്‍" പല രക്ഷകളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മതങ്ങളുടെ മറവില്‍ നടത്തുന്നുണ്ട് ഇതിനെ നിയന്ദ്രിക്കാനുള്ള സമയം അതിക്രമിചില്ലേ .ഇങ്ങനെ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ രക്ഷ നേടാന്‍ അയച്ചിട്ട് അവസാനം ഈ കുട്ടികള്‍ക്ക് ഒരു രക്ഷയും ഇല്ലാതാകുന്നത് ഈ രക്ഷിതാക്കള്‍ കാണുന്നില്ലേ ..

പറഞ്ഞിട്ടെന്താ കുട്ടികളെ ആദ്യം സ്വന്തം ശരീരം രക്ഷിക്കാന്‍ പഠിപ്പിക്കൂ .എന്നിട്ട് മതിയല്ലോ ആത്മരക്ഷ നേടാന്‍ ..ശരീര രക്ഷ ഇല്ലാത്തവര്‍ക്ക് എന്ത് ആത്മരക്ഷ കര്‍ത്താവേ?

ഹലോ അപ്പൊ ഓക്കേ നാളെ ഹര്‍ത്താല്‍.!!!

9 comments


എന്താ കഥ? കേരളത്തില്‍ ഹര്‍ത്താല്‍ ആണ് പോലും ,എന്തിനാണ്? ഇന്ധന വില വര്ധിപ്പിച്ചതിനോ? അതോ ജനങ്ങള്‍ മറന്നു തുടങ്ങിയ ഇടതുപക്ഷം കേരളത്തില്‍ ഉണ്ടെന്നു ബോധ്യപ്പെടുത്താനോ?ഇന്ധന വില വര്‍ധിപ്പിച്ചതിനു ആണെങ്ങില്‍ അന്ന് ഈ ഇടതുപക്ഷം കൂടി പിന്തുണ കൊടുത്ത് കേന്ദ്രം ഭരിപ്പിച്ചപ്പോള്‍ എത്ര പ്രാവശ്യം ഇന്ധന വില കൂട്ടി ?അന്നൊന്നും എന്താ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട അനുഭവപ്പെട്ടില്ലേ വില വര്‍ധിപ്പിച്ചതില്‍?ഈ അടുത്ത കാലത്ത് പഞ്ചസാരയുടെയും അരിയുടെയും മുളക് മല്ലി മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്തിനു അധികം പറയുന്നു കല്ലുപ്പിന്റെയും വരെ വില വര്‍ധിച്ചത് കണ്ടില്ലായിരുന്നോ സഘാക്കളെ?എവിടെ ആയിരുന്നു അന്ന് നിങ്ങള്‍ ഇന്നും അതിലോന്നിന്റെയും വില കുറഞ്ഞിട്ടും ഇല്ല,എന്നിട്ടും ഒരു നടപടിയും എടുക്കാന്‍ ഈ കേരളവും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ?

എന്തിനാണ് ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നത്?അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ രാഷ്ട്രീയം പറഞ്ഞു ഞങ്ങളുടെ അടുക്കല്‍ വന്നു മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിന്റെ അപ്പക്കഷണത്തില്‍ പങ്ങാളിയകാന്‍ നിങ്ങളെ സഹായിച്ചതിനോ? നിങ്ങളുടെ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ എഴുതിയപോലെയാണ് എന്ന് ഞങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ തോടങ്ങിയിട്ടുണ്ട് എന്ന് ഓര്‍മയുണ്ടാകണം . ഇടതു വലതു മാറി മാറി ജനങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത് നേതാക്കളെ,ഈ ഹര്‍ത്താലുകള്‍ കൊണ്ട് എന്ത് ഗുണം?നഷ്ട്ടക്കണക്കുകള്‍ മാത്രം അല്ലെ ഉള്ളത്?

കൂലിപ്പണിക്കാരന്‍ മുതല്‍ വന്‍ വ്യവസായികള്‍ക്ക് വരെ ഒരു ദിവസം ഉണ്ടാകുന്ന നഷ്ട്ടം നിങ്ങള്‍ കണക്കു കൂട്ടിയിട്ടുണ്ടോ? എവിടുന്നു നിങ്ങളുടെ കണക്കുകള്‍ എത്ര കട അടപ്പിച്ചു?എത്ര വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു ,എത്ര പേരെ കൊന്നു എന്നൊക്കെ അല്ലെ? അതിനിടയില്‍ ജനങ്ങളെ നിങ്ങള്‍ എവിടെ ഓര്‍മിക്കാന്‍?

പിന്നെ ഇന്നൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഒരു രസത്തിനു വേണ്ടിയാണോ എന്ന് തോന്നും .അത്രയ്ക്ക് എളുപ്പമല്ലേ രണ്ടാള്‍ക്ക്‌ ഫോണ്‍ ചെയ്യണം ,രണ്ടു പത്രത്തിന് മേസ്സജ് അയക്കണം തീര്‍ന്നു . ജനങ്ങള്‍ ഈ രാഷ്ട്രീയക്കാരോട് പറഞ്ഞോ വില ക്കൂട്ടി ഹര്‍ത്താല്‍ ആക്കണം എന്ന്?വില കൂട്ടിക്കുന്നതും നിങ്ങള്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും നിങ്ങള്‍ തന്നെ അല്ലെ?ഇതില്‍ ജനങ്ങള്‍ക്ക്‌ എന്ത് കാര്യം അവര്‍ മിണ്ടാതെ വീട്ടില്‍ ഇരുന്നോളണം എന്നാണോ?...

ഈ പത്രങ്ങളും ദ്രിശ്യ മാധ്യമങ്ങളും ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ക്കുറിച്ച് കമാ എഴുതാതിരുന്നാല്‍ ഒരു പരിധി വരെ നമുക്ക് അത് ഒഴിവാക്കിക്കൂടെ?..

ഇഷ്ട്ടപ്പെട്ടെങ്ങില്‍ ഒരു വോട്ട് ചെയ്തേരെ ...

ലോക കപ്പ്‌ നെറ്റില്‍ ലൈവായി കാണാം ...

7 comments

ലോക കപ്പ്‌ ലൈവായി കാണാന്‍ മുകളില്‍ കാണുന്ന ഫ്ലാഷ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശ്രീശാന്തിന്റെ കരണക്കുറ്റിക്ക്‌ രണ്ടു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

19 comments

കേരള രഞ്ജി ടീമിന്റെ നാ‍യകസ്ഥാനത്ത്‌ നിന്ന്‌ നീക്കിയതില്‍ അസംതൃപ്തനാണെന്ന്‌ ശ്രീശാന്ത്‌. ഇനിയുള്ള സമയം മറ്റ്‌ സംസ്ഥാനത്തിന്‌ കളിക്കുന്നത് സംബന്ധിച്ച് ചിന്തിക്കുമെന്നും ശ്രീ പറഞ്ഞു.

നേരിട്ടുകാണുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുകയും പിന്നില്‍ നിന്ന്‌ ശരിയാക്കിത്തരാമെന്ന്‌ പറയുകയും ചെയ്യുന്ന സ്ഥലത്ത്‌ കളിക്കാനിഷ്ടമില്ലെന്നും ശ്രീശാന്ത്‌ പറഞ്ഞു. താനൊരു ഇന്റര്‍നാഷണല്‍ കളിക്കാരന്‍ ആണെന്ന പരിഗണന പോലും ലഭിക്കുന്നില്ല.

കൊച്ചി ഐ പി എല്‍ ടീമിനുവേണ്ടി തന്നെ വാങ്ങിച്ചാല്‍ ടീമിനു വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഇവനെപ്പോലെയുള്ള തന്തയെ മറക്കുന്ന കളിക്കാരെ ഇന്ത്യന്‍ ടീമില്‍ എടുത്തു ഇന്ത്യന്‍ ടീമിന്റെ പേരിനു ദോഷം ചെയ്തവരെ വേണം തല്ലാന്‍ ..ആദ്യം ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു..കേരളത്തിന്റെ പെരുമ ലോകത്തില്‍ എത്തിക്കാന്‍ നോക്കും അങ്ങനെയാക്കും ഇങ്ങനെയക്കും എന്നൊക്കെ ..എല്ലാം ഇംഗ്ലീഷില്‍ ആയിരുന്നു അഭിമുഘങ്ങള്‍.പാവം മലയാളം ചാന്നലുകാര്‍ മലയാളത്തില്‍ എന്തെങ്ങിലും ചോദിച്ചാല്‍ ഇംഗ്ലീഷിലായിരിക്കും ഇവന്റെ മറുപടി..ലക്ഷങ്ങള്‍ കോഴ കൊടുത്തു (മറ്റു പലതും കൊടുക്കണം എന്നാണ് എന്‍റെ ഒരു സുഹുര്‍ത്ത് പറഞ്ഞത്)ടീമില്‍ ഇടം നേടിയത് കൊണ്ടുള്ള ജാഡ അല്ലെ അത് കൊണ്ട് സഹിച്ചു ..ഇവന്‍ ബാങ്ങളൂരിലോ മറ്റോ ആണ് പഠിച്ചതും കളിച്ചതും കളിപ്പിച്ചതും എന്നൊക്കെയാണ് കേട്ടത്. അപ്പോള്‍ എന്നാല്‍ പിന്നെ ഇവന് അവിടത്തെ ടീമിലെങ്ങാനും പോയി കളിക്കാമയിരുന്നില്ലേ?.എന്തിനു ഈ കൊച്ചു കേരളത്തില്‍ വന്നു ജാഡ കാണിക്കണം?.

ഞങ്ങള്‍ പാവം മലയാളികള്‍ ലോകം അറിയപ്പെടുന്ന പി ടി ഉഷയുടെയും, വിജയന്റെയും, അന്ജേരിയുടെയും,ഷൈനി വില്‍സന്റെയും,നമ്മുടെ പാവം അനന്ദ പദ്മനാഭാന്റെയും, നാടുകാര്‍ .അവര്‍ ഇവനെക്കാള്‍ വളരെ ഉയര്‍ന്ന നിലയില്‍ എത്തിയിട്ടും (സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ കേട്ട,)ഒരു വിവാദവും ഒരു ജാടയും കാണിക്കാത്ത സാധാരണ മലയാളികള്‍ ..ഇവന്‍ ടീമില്‍ എത്തിയിട്റ്റ് കൊറച്ചു കഴിഞ്ഞു പുറത്താക്കിയപ്പോള്‍ സ്വന്തം ജനിപ്പിച്ച തന്തയുടെ പേര് പോലും സ്വന്തം പേരില്‍ നിന്നും ഒഴിവാകിയവനല്ലേ ?..എന്നിട്ട് ഇപ്പോള്‍ അവന്‍ പറയുന്നു വേറെ വല്ല സ്ഥലത്തും കളിക്കും എന്ന് ..പൊയ് കളിക്കെടോ ഇനിയും കേരളത്തിന്റെ പേര് ചീത്തയാക്കാതെ..ഇനിയും വല്ലതും ഞങ്ങളെക്കുറിച്ച്‌, കേരളത്തെക്കുറിച്ച് പറയാന്‍ ഒരു ആര്‍ഹദയും ഇവന് ഇല്ല.ഞങ്ങള്ക് തന്നെ നാനക്കേടാകുന്നു ഇങ്ങനെ ഒരുവനെയാണല്ലോ ഞങ്ങള്‍ തലയിലേറ്റിയത് എന്ന് ഓര്‍ത്തിട്ട്. ഇനിയും ഇങ്ങനെ ഇവന്‍ വല്ലതും പുലംബിയാല്‍ കേരളത്തിലെ ജനങ്ങള്‍ ഇവന്റെ ചെവിക്കുറ്റിക്കു രണ്ടു പൊട്ടിക്കാനും മടിക്കില്ല എന്ന് ഇവന്‍ ഓര്‍ക്കുന്നത് നന്ന്..ഇവന്‍ കൊച്ചിക്ക്‌ വേണ്ടി കളിക്കതിരിക്കുന്നതാണ് നല്ലത് ഈ ഇവന്‍ അല്ലെ അന്ന് കൊച്ചിയില്‍ വന്നിട്ട് പറഞ്ഞത് കൊച്ചിക്കാര്‍ എനിക്ക് സ്വസ്ഥത തരുന്നില്ല എന്ന് ഇവനെയൊക്കെ എന്ത് ചെയ്യണമെന്നാണ് ..സഹിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടാ.