മലയാള ജനതയുടെ മനസ്സ് ഒന്നടങ്കം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ,ഡാം തകര്‍ന്നാല്‍ ,ഒഴുകിപ്പോകാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെക്കുറിച്ച് ഭയപ്പെടുമ്പോള്‍ ,നഷ്ട്ടപ്പെടാന്‍ ഇടയുള്ള കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ട്ടവും,അത് കൂടാതെ കേരളത്തിലെ സാമ്പത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാന്‍ തക്ക ശേഷി ഉള്ള മാരകമായ പ്രശ്നമായ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് ,എന്ത് കൊണ്ട് മലയാളി മനസ്സുകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഇപ്പോള്‍ ഈ ലോകത്ത് ഒന്നും അല്ലാ എന്ന് കരുതി ജീവിക്കുന്ന ,നമ്മള് സുപ്പര്‍ സ്റ്റാറുകള്‍ എന്നും,യുനിവേര്സല് സ്റ്റാര്‍ എന്നും, യൌങ്ങ് സ്റ്റാര്‍ എന്നും മറ്റും വിളിക്കുന്ന സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നില്ലാ?
എന്ത് കൊണ്ട് സിനിമയില്‍ അനീതിക്കെതിരെ ,അക്രമത്തിനു എതിരെ ,നാടിന്നു സംഭിക്കാന് പോകുന്ന ദുരന്തങ്ങള്‍ക്ക് എതിരെ ഖോര ഖോരം പോരാടുന്ന,തങ്ങളുടെ ഡയലോഗുകള്‍ കൊണ്ട് അനീതികളെ എതിര്‍ക്കുന്ന ഈ താരങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തിന് എതിരെ ,എന്ത് കൊണ്ട് ഒരു ഡയലോഗ് പോലും ഉരുവിടുന്നില്ല?,എന്ത് കൊണ്ട് ഒരു പ്രധിഷേധ മാര്‍ച്ചില്‍ പോലും പങ്കെടുക്കുന്നില്ലാ?
നാം ഇത് വരെ നെഞ്ചില്‍ ഏറ്റി നടന്ന ഇവന്മാര് ഒക്കെ വെറും മണ ഗുണാന്മാര് മാത്രം ആയിരുന്നെന്നോ?ഇവന്മാര്ക്ക് വേണ്ടി പോസ്റ്റും ,ബാനറും ,വാദ്യ മേളങ്ങളും ഒരുക്കി ഇവന്മാരുടെ കാല് കാശിനു കൊള്ളാത്ത പടങ്ങളെ ഹിറ്റും,സുപ്പര്‍ ഹിറ്റുകളും ആക്കാന്‍ നെട്ടോട്ടം ഓടുന്ന ഫാന്‍സുകാര്‍ എന്ന മൂട് താങ്ങികളെ ,മുതു മുത്തച്ഛന്മാര് വരെ ആയിട്ടും ഇന്നും നിങ്ങളുടെയൊക്കെ കാരുണ്യം കൊണ്ട് മാത്രം നില നിന്ന് പോരുന്ന ഇവരില്‍ ചിലര്‍ക്ക് വേണ്ടി ,പുതിയ ഉയര്‍ന്നു വരുന്ന താരങ്ങളുടെ പടങ്ങളെ കൂക്കി തോല്പിക്കാന് നടക്കുന്ന നിങ്ങളുടെയൊക്കെ ജീവനും സ്വത്തിനും സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തെ കുറിച്ച് ഒരു വാക്ക് മിണ്ടാന്‍ നിങ്ങള്‍ പൊക്കി ക്കൊണ്ട് നടക്കുന്ന ഈ മാനത്തെ താരങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ,നിങ്ങളോട് ഒരു സഹതാപ വാക്കുകള്‍ പോലും പറയാന്‍ ഇവന്മാര്ക്ക് കഴിയുന്നില്ലാ എങ്കില്‍ ,ഇനിയും മതിയാക്കൂ ഇവന്മാരുടെ നക്കാപിച്ച കാശിനു വേണ്ടി ,മുദ്രാവാക്ക്യം വിളിക്കുന്നത് .ഇനിയും മതിയാക്കൂ ഈ ആണും പെണ്ണും കെട്ട വര്ഗങ്ങളോട് കാട്ടുന്ന ഈ അതിര് വിട്ട സ്നേഹ പ്രകടനങ്ങള്‍ ,
സ്വന്തം കുട്ടികള്‍ക്ക് മിട്ടായി വാങ്ങാന്‍ കാശില്ലെങ്കില്‍ കൂടി ഇവന്മാരുടെയൊക്കെ സിനിമകള്‍ ഇറങ്ങിയാല്‍ എങ്ങിനെ എങ്കിലും കാശോപ്പിച്ചു ആദ്യ ഷോ തന്നെ കാണുന്ന ആളുകളെ മതിയാക്കൂ ഇവന്മാരുടെ സിനിമകള്‍, സ്വന്തം നാട്ടുകാരോട് ,പിറന്ന മണ്ണിനോട് കൂറ് കാണിക്കാതെ ,ആണത്തം അണ്ണാച്ചി യുടെ മുമ്പില്‍ അടിയറ വെച്ച ഇവന്മാരുടെ സിനിമകള്‍ ,ഈ നാറികളുടെ സിനിമകള്‍ കാണുന്നത് തല്‍ക്കാലത്തേക്ക് എങ്കിലും അവസാനിപ്പിച്ചു നമുക്ക് ഇവരോടുള്ള പ്രധിഷേധം പ്രകടിപ്പിക്കാം ..ഒപ്പം പിറന്ന നാടിനോട് കൂറ് കാട്ടാത്തതിന്നു നമ്മള് കൊടുക്കുന്ന ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൂടി ആകട്ടെ ഇത് എന്തേ അതെന്നെ...