എന്താ നാണിയമ്മേ കാലത്തെ തന്നെ മോന്റെ ഫോണില്‍ ഒരു കുത്തിക്കളി?.
ടീ കാര്ത്തീ ..
തനിക്കൊന്നും അറിയത്തില്ലെടീ ?
മോന്റെ ഫോണില്‍ കുത്തിക്കളി ഒന്നും അല്ല, ഇത് നമ്മക്ക്സര്‍ക്കാര്‍ തരുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് കേട്ടാ, നമ്മള് ഇവിടെ ഇരുന്നു അരി വാങ്ങാന്‍ പോകേണ്, നീ കണ്ടോ!!!
നാണിയമ്മ തമാശ പറയാതെ, അരി വാങ്ങാന്‍ കണ്ണേട്ടന്റെ റേഷന്‍ ഷാപ്പ് വരെ പോയാല്‍ മതിയെല്ലോ?നല്ല അരി വന്നിട്ടുണ്ടെന്ന് ഇന്നാളു മാളുവേച്ചി പറഞ്ഞാരുന്നു..
അപ്പൊ നീ ഈ വാര്‍ത്ത ഒന്നും കേക്കലില്ലേ?അയിനു എടെയാ നേരം ല്ലേ എപ്പോ നോക്കിയാലും സീരിയലും, മോനും ഓളും കൂടി ബെര്ദെ അല്ല ഭാര്യയും കാണല്‍ അല്ലെ പണി ..
ടീ ..ഇനി ഇപ്പൊ ആരേലും റേഷന്‍ ഷാപ്പില് പുഴുവരിക്കുന്ന അരി വാങ്ങാന്‍ പോവോ?സബ്സിഡി എല്ലാം ഈ ഫോണിലേക്ക് ആക്കി തരും എന്നാണു മെമ്പര്‍ കുഞ്ഞിരാമന് പറഞ്ഞെത്.പിന്നെ ഇതില്‍ ഇന്റര്‍നെറ്റും ഫ്രീ ആണത്രേ!!!
ഓന് എന്തെല്ലാം പറഞ്ഞെക്കുന്നു നാണിയമ്മേ ..തൊഴില്‍ ഉറപ്പ് പദ്ധതിക്ക് വരണ്ടാ ,ചേച്ചി വീട്ടില്‍ ഇരുന്നു ഒപ്പിട്ടാല്‍ മതി കാശ് ഞാന്‍ എത്തിച്ചോളാം.എന്നിട്ട് ഇപ്പൊ പാതി പൈസേം തന്നു പോയിരിക്കുന്നു.ഒപ്പ് ആണെങ്കില്‍ മാസം മുഴുവനും ഇട്ടിട്ടും ഇണ്ട്.ഇങ്ങനെ ആണേല്‍ സബ്സിഡിയും ഉണ്ടാകില്ല എന്റെ നാണിയമ്മേ .
അതല്ല കാര്‍ത്തൂ .
ഗവണ്മെന്റ് നമ്മക്ക് തരേണ്ട അരി മുഴുവനും കത്തിച്ചു കളയും.എന്നിട്ട് അയിന്റെ കാശ് ഞമ്മളെ ഫോണില്‍ ആക്കി തരും,നമ്മള് ഫോണിലൂടെ മാര്‍ക്കെറ്റില്‍ നിന്ന് നല്ല അരി വാങ്ങും.ചോറും കഴിക്കും,ഇതാണത്രേ പരിപാടി ..
ശ്ശോ ശ്ശൊ ഞാന്‍ ഇപ്പോഴാ ഓര്‍ത്തെ നാണിയമ്മേ അടുപ്പത്തു അരി വേവാന്‍ ഇട്ടിരുക്കയാണ്.അത് തിളക്കുന്നെനു മുമ്പേ പോട്ടെ.നിങ്ങള്‍ ഇവടെ ഇരുന്നു അരി വരുമ്പോ വിളിക്കണേ.നമ്മക്കും കാണാല്ലോ ഈ ഫോണിലൂടെ വരുന്നത് ഏതു അരി ആണെന്ന്!!!
അപ്പൊ നീ ചെല്ല് കാര്‍ത്തൂ, അരി വരുന്നത് വരെ നമ്മള് ഈ ഫേസ്ബുക്കില്‍ കൊറച്ചു ഫോട്ടോ കേറ്റി കളിക്കട്ടെ..
""അടുപ്പത്തു അരി വെച്ചില്ലെങ്കില്‍ എന്താ നാണിയമ്മ യും സ്മാര്‍ട്ട് ആയല്ലോ ? ഏതു അതെന്നെ? "