ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...കരാള ഹസ്തങ്ങള്‍ ...





പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ ...

ഫെസ്ബുക്കിലാകെയും ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ..
ലൈക്കിനും കമന്റിനും സമയമില്ലാപ്പുകള്‍ ....

അച്ഛനും അമ്മക്കുമായ് ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
മക്കളെല്ലാം ചേര്‍ന്ന് ഉണ്ടാക്കി മറ്റൊന്ന്....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

എല്‍ കെജി,യു കെജി ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...
എല്‍ പി ക്കും യു പിക്കും ഉണ്ടായി മറ്റൊന്ന്...

ഹൈ സ്കൂളും കോളേജും എല്ലാരും ഗ്രൂപ്പായി..
പ്രവാസി ആയപോള്‍ നാട്ടാര്‍ക്കും ഒരു ഗ്രൂപ്പ്...

ബ്ലോഗെഴുതി നോക്കിയപ്പോള്‍ കാണുന്നു ഒരു ഗ്രൂപ്പ്..
ബ്ലോഗറാം തന്നുടെ ലിങ്കുകള്‍ കുടി ഗ്രൂപ്പ്‌..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

മെയിലോന്നു നോക്കുമ്പോള്‍ കാണുന്നു കൂട്ടരാം..
ഗ്രൂപ്പുകാര്‍ ആഡിയ ഗ്രൂപ്പുകള്‍ പത്തെണ്ണം...

ഒരു ഗ്രൂപ്പില്‍ നിന്നും ഒഴിയാനായ്‌ നോക്കുമ്പോള്‍..
കാണുന്നു മറ്റൊന്നില്‍ ചേര്‍ത്തൊരു കാഴ്ചയും...

ഒരു പോസ്റ്റ് ഇടാനായി ചെന്നോന്നു നോക്കുമ്പോള്‍ ..
കാണുന്നു ലിങ്കുകള്‍ ബഹളങ്ങള്‍ എല്ലാമേ..

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .

പറയുന്നു നാളെയുടെ വാഗ്ദാനം ആണെന്ന്...
കാണുന്നു ഇന്നിന്‍റെ സമയം കൊല്ലികള്‍ ആയെന്നു...

ദയവായി എന്നെ ഇനി ആഡല്ലേ കൂട്ടരേ..
നോട്ടിഫി ഒഴിവാക്കാന്‍ നേരമില്ലാത്തതാ...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ഗ്രൂപ്പിലും ഗ്രൂപ്പുകള്‍ ..
ഗ്രൂപ്പില്ലാ എന്നെയും ഗ്രൂപ്പാക്കും ഗ്രൂപ്പുകള്‍ ....

പെറ്റ് പെരുകുന്നു ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ...
സുക്കര്‍ബര്‍ഗ്ഒരുക്കിയ കരാള ഹസ്തങ്ങള്‍ .


Comments

ആചാര്യന്‍ said...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ഗ്രൂപ്പിലും ഗ്രൂപ്പുകള്‍ ..

ഗ്രൂപ്പില്ലാ എന്നെയും ഗ്രൂപ്പാക്കും ഗ്രൂപ്പുകള്‍ ....

ആചാര്യന്‍ said...

എല്‍ കെജി,യു കെജി ഉണ്ടാക്കി ഒരു ഗ്രൂപ്പ്‌...

എല്‍ പി ക്കും യു പിക്കും ഉണ്ടായി മറ്റൊന്ന്...



ഹൈ സ്കൂളും കോളേജും എല്ലാരും ഗ്രൂപ്പായി..

പ്രവാസി ആയപോള്‍ നാട്ടാര്‍ക്കും ഒരു ഗ്രൂപ്പ്...

 ഹമ്പടാ ഇംതീ അങ്ങ്ട്ട് വാരിക്കളഞ്ഞല്ലോ എല്ലാരീം.  നന്നായിട്ടുണ്ട് ട്ടോ. നീയൊരു നിമിഷ കപിയാണല്ലേ ആചാര്യാ ? ആശംസകൾ.

ആചാര്യന്‍ said...

ഇതില്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ പറയും ഞാന്‍ ഗ്രൂപ്പിസം കളിച്ചു എന്ന് അത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല (ഇന്ന് ഒരു സ്ക്രീട്റ്റ് ഗ്രൂപ്പില്‍ ഒരു ഗ്രൂപ്പ് യോഗം ഉണ്ട് എല്ലാരും വരണം രഹസ്യമായി )

ആചാര്യന്‍ said...

കളി  പോലെ പറഞ്ഞെങ്കിലും ഇതില്‍ അല്‍പ്പം കാര്യം ഇല്ലായ്കയില്ല ..
ഒരു ദിവസം ഞാന്‍ ചുരുങ്ങിയത് രണ്ടു ഗ്രൂപുകളില്‍ നിന്നെങ്കിലും തലയൂരും .
അടുത്ത ദിവസം ഫേസ് ബുക്കില്‍ എത്തിയാല്‍ ഒരു മൂന്നെണ്ണത്തില്‍ ആഡ് ചെയ്തിരിക്കും.
ഇത് ഒരു തരം പൊല്ലാപ്പ് തന്നെയാണ് ... ഇത് ഒരു ലേഖന രൂപത്തില്‍ എഴുതാമായിരുന്നു

ആചാര്യന്‍ said...

ഇന്ന് വര്‍ഗ്ഗ വല്‍ക്കറിച്ച്  കൊണ്ടിരിക്കുന്നവരുടെ തന്നെ പരിചേദം ....
ഓഫ്‌ നോട്ട് : തലയില്‍ കയറ്റി വെക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇന്ന് അല്ലെങ്കില്‍ നാളെ ഇത് സംഭവിക്കുമെന്നു 
ഗ്രൂപ്പ് ഉണ്ടാക്കാന്‍ അറിയാത്തത് കൊണ്ട് അല്ല എന്നും അതില്‍  താല്പര്യമില്ലാത്തത് കൊണ്ടാണ് എന്നും ....

ആചാര്യന്‍ said...

ഇപ്പോള്‍ മനസിലായില്ലേ ആചാര്യാ .........എകലവ്യന്മ്മാര്‍ വിരലുമാത്രമല്ല വേറെ പലതും ചെത്തി ഉപ്പിലിട്ടു വരെ തരുന്നവരാണെന്ന്!!

കൊടുത്താല്‍ കൊല്ലത്തും കിട്ടും!!

ആചാര്യന്‍ said...

ഹ ഹ ഹ ..ഈ വിഷയത്തില്‍ കവിത എഴുതാന്‍  പറ്റിയ ആള്‍ തന്നെ !
മ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പുണ്ടാക്കി മലയാള ബ്ലോഗ്ഗേഴ്സിനിടയില്‍ 
ഒരുമയുടെ മ രം തീര്‍ത്ത ആചാര്യന്‍ തന്നെ ഇങ്ങനെ എഴുതണം.

മ യില്‍ വളര്‍ന്നവരും മ യെ വളര്‍ത്തിയവരും എത്ര!
മ യിലൂടെ ബൂലോകം വെട്ടിപ്പിടിച്ചവരും എത്ര.
മ യുടെ വാ പിളര്‍ന്ന് പുറത്ത് പോയി പിന്നേയും മരം നട്ടുപിടിപ്പിച്ചവരും ഒത്തിരി.

മ ഗ്രൂപ്പ് ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.
ഇംതി അതിനു നിമിത്തവും.

ഗ്രൂപ്പുകള്‍ ഇനിയുമുണ്ടാവട്ടെ..
വരണ്ടുണങ്ങിപ്പൊവുമായിരുന്ന പ്രവാസി സഹൃദയരെ ബ്ലോഗ്ഗുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളും
ഒട്ടൊന്നുമല്ല സചേതന ഉണര്‍ത്തി സജീവമാക്കിയത്.
വായനയുടേയും സം‌വാദത്തിന്റേയും സൗഹൃദത്തിന്റേയും പുതിയ ലോകം തുറന്നിട്ടപ്പോള്‍ അതിലേക്കാര്‍ഷിച്ചതും അതിന്റെ മാധുര്യം ഊറ്റിക്കുടിച്ചതും കൂടുതല്‍ പ്രവാസികള്‍ ആണെന്നത് കാണാം..അതിനു കാരണം അമര്‍ത്തിവെക്കപ്പെട്ട അവന്റെ അഭിരുചിയെ അസുലഭമായ ഒരു സാധ്യത
അനായാസം പുറത്തെടുക്കാന്‍ വഴി തുറന്നു എന്നത് തന്നെയാണ്.

ഗ്രൂപ്പുകളും ബ്ലോഗ്ഗുകളുമൊക്കെ ഇനിയും ഉണ്ടാവട്ടെ..
അതിലൂടെ ഇനിയും പലരും ഈ- ലോകത്തിന്റെ മാസ്മരതയിലേക്ക് മിഴിതുറന്നെത്തുന്നുണ്ട്.

അല്‍ഭുത പ്രതിഭകളുടെ കണ്ടെത്തെലിനായി നമുക്ക് കാത്തിരിക്കാം..

ആചാര്യന്‍ said...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ വിശ്വ വിപത്തിന്റെ നാരായ വേരുകള്‍. 

ആചാര്യന്‍ said...

ഗ്രൂപ്പില്ലാതെ  ഞമ്മക്ക് എന്താഘോഷം ..ഹല്ലാ പിന്നെ

ആചാര്യന്‍ said...

അങ്ങിനെ ഗ്രൂപ്പ്‌ കവിതയും ആയി.

ആചാര്യന്‍ said...

ഉള്ളത് പറഞ്ഞു 

ആചാര്യന്‍ said...

ഹ ഹ ഹ 

ആചാര്യന്‍ said...

ദയവായി എന്നെ ഇനി ആഡല്ലേ കൂട്ടരേ..

നോട്ടിഫി ഒഴിവാക്കാന്‍ നേരമില്ലാത്തതാ...



93 ല്‍ എത്തി നില്കുന്നു...  

ആചാര്യന്‍ said...

എനിക്ക് പറയാനുള്ളത് നൌഷാദ് ഭായ് (
അകമ്പാടം) പറഞ്ഞു ..

ആചാര്യന്‍ said...

ഭീഭത്സം... ഭയാനകം.. ഉത്തരാധുനികം.... ആശയസംപുഷ്ടം...

ആചാര്യന്‍ said...

 കാലിക പ്രസക്തം.... സന്ദർഭോചിതം ഈ ആധുനിക കവിത.... ഗ്രൂപ്പിനുള്ളിലും ഗ്രൂപ്പുണ്ടാക്കുന്നവർ മിടുക്കരാണ്.. :)

ആചാര്യന്‍ said...

ഒരു ഗ്രൂപ്പ്‌ മൊയലാളി തന്നെ പറയണം ഇത് കേട്ടോ :)

ആചാര്യന്‍ said...

ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ ഗ്രൂപ്പിലും ഗ്രൂപ്പുകള്‍ ..

ഗ്രൂപ്പില്ലാ എന്നെയും ഗ്രൂപ്പാക്കും ഗ്രൂപ്പുകള്‍ ....

ആചാര്യന്‍ said...

ആകെ മൊത്തം ഗ്രൂപ്പിസം അല്ലേ ഹിഹിഹി

കൊള്ളാം ഭായി

ആചാര്യന്‍ said...

സമയമാം  ഗ്രൂപ്പില്‍ ഞാന്‍ ലിങ്ക് യാത്ര ചെയ്യുന്നു......................

:)

ആചാര്യന്‍ said...

ആചാര്യന്മാര്‍ക്കും ഒരു ഗ്രൂപാകാം.

ആചാര്യന്‍ said...

പാവം ഞാന്‍  പോലും അറിഞ്ഞില്ല കെ ജി  ഗ്രൂപ്പ് ഉണ്ടായത്...
ഈ പറഞ്ഞതിലൊന്നും വാസ്ഥവം ഇല്ലായ്കയില്ലാ ട്ടൊ..
നോട്ടിഫിക്കേഷന്‍  സഹിയ്ക്കാന്‍ വയ്യാതായപ്പൊ  എവിടേലും ഒന്നു പോയി ലൈക്കാനും പറ്റാത്ത അവസ്ഥ...
ആശംസകള്‍ ട്ടൊ...നിയ്ക്ക് ഇഷ്ടായി...!

ആചാര്യന്‍ said...

 ഹ ഹ ഹ..

ഗ്രൂപ്പുകളുടെ മൊതലാളി തന്നെ ഹിതൊക്കെ പറയണം..

ആചാര്യന്‍ said...

ഇവിടെയുള്ള പലരും  സ്വന്തമായി ഗ്രൂപ്പുള്ള മുതലാളിമാരാണ്.
ഒരു മുതലാളി തന്നെ ഇങ്ങനെ പറയുമ്പോള്‍...
ഫേസ്‌ബുക്കിനെക്കുറിച്ച് ഇറങ്ങിയ പോസ്റ്റുകളില്‍ ഇഷ്ടമായ ഒന്ന്.

ആചാര്യന്‍ said...

ഞാൻ ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പിൽ അംഗമാണ്‌ ആചാര്യാ.. :)

ആചാര്യന്‍ said...

ഭരിക്കുന്നവര്‍ മുതല്‍ ഭരണീയര്‍ വരെ ,പ്രവാസി മുതല്‍ നാട്ടുവാസി വരെ ....ഉപ്പു മുതല്‍ കര്‍പ്പൂരം വരെ 
ഗ്രൂപ്പുകളും അനുഗ്രൂപ്പുകലുമല്ലേ ?കൊഴുക്കട്ടെ ,കൊഴുക്കട്ടെ ....ഹാസ്യം ഇഷ്ടമായി .

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക