
എന്താ കഥ? കേരളത്തില്‍ ഹര്‍ത്താല്‍ ആണ് പോലും ,എന്തിനാണ്? ഇന്ധന വില വര്ധിപ്പിച്ചതിനോ? അതോ ജനങ്ങള്‍ മറന്നു തുടങ്ങിയ ഇടതുപക്ഷം കേരളത്തില്‍ ഉണ്ടെന്നു ബോധ്യപ്പെടുത്താനോ?ഇന്ധന വില വര്‍ധിപ്പിച്ചതിനു ആണെങ്ങില്‍ അന്ന് ഈ ഇടതുപക്ഷം കൂടി പിന്തുണ കൊടുത്ത് കേന്ദ്രം ഭരിപ്പിച്ചപ്പോള്‍ എത്ര പ്രാവശ്യം ഇന്ധന വില കൂട്ടി ?അന്നൊന്നും എന്താ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട അനുഭവപ്പെട്ടില്ലേ വില വര്‍ധിപ്പിച്ചതില്‍?ഈ അടുത്ത കാലത്ത് പഞ്ചസാരയുടെയും അരിയുടെയും മുളക് മല്ലി മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്തിനു അധികം പറയുന്നു കല്ലുപ്പിന്റെയും വരെ വില വര്‍ധിച്ചത് കണ്ടില്ലായിരുന്നോ സഘാക്കളെ?എവിടെ ആയിരുന്നു അന്ന് നിങ്ങള്‍ ഇന്നും അതിലോന്നിന്റെയും വില കുറഞ്ഞിട്ടും ഇല്ല,എന്നിട്ടും ഒരു നടപടിയും എടുക്കാന്‍ ഈ കേരളവും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ?
എന്തിനാണ് ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നത്?അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ രാഷ്ട്രീയം പറഞ്ഞു ഞങ്ങളുടെ അടുക്കല്‍ വന്നു മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിന്റെ അപ്പക്കഷണത്തില്‍ പങ്ങാളിയകാന് നിങ്ങളെ സഹായിച്ചതിനോ? നിങ്ങളുടെ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ എഴുതിയപോലെയാണ് എന്ന് ഞങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ തോടങ്ങിയിട്ടുണ്ട് എന്ന് ഓര്‍മയുണ്ടാകണം . ഇടതു വലതു മാറി മാറി ജനങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത് നേതാക്കളെ,ഈ ഹര്‍ത്താലുകള്‍ കൊണ്ട് എന്ത് ഗുണം?നഷ്ട്ടക്കണക്കുകള്‍ മാത്രം അല്ലെ ഉള്ളത്?
കൂലിപ്പണിക്കാരന് മുതല്‍ വന്‍ വ്യവസായികള്‍ക്ക് വരെ ഒരു ദിവസം ഉണ്ടാകുന്ന നഷ്ട്ടം നിങ്ങള്‍ കണക്കു കൂട്ടിയിട്ടുണ്ടോ? എവിടുന്നു നിങ്ങളുടെ കണക്കുകള്‍ എത്ര കട അടപ്പിച്ചു?എത്ര വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു ,എത്ര പേരെ കൊന്നു എന്നൊക്കെ അല്ലെ? അതിനിടയില്‍ ജനങ്ങളെ നിങ്ങള്‍ എവിടെ ഓര്‍മിക്കാന്‍?
പിന്നെ ഇന്നൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഒരു രസത്തിനു വേണ്ടിയാണോ എന്ന് തോന്നും .അത്രയ്ക്ക് എളുപ്പമല്ലേ രണ്ടാള്‍ക്ക് ഫോണ്‍ ചെയ്യണം ,രണ്ടു പത്രത്തിന് മേസ്സജ് അയക്കണം തീര്‍ന്നു . ജനങ്ങള്‍ ഈ രാഷ്ട്രീയക്കാരോട് പറഞ്ഞോ വില ക്കൂട്ടി ഹര്‍ത്താല്‍ ആക്കണം എന്ന്?വില കൂട്ടിക്കുന്നതും നിങ്ങള്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും നിങ്ങള്‍ തന്നെ അല്ലെ?ഇതില്‍ ജനങ്ങള്‍ക്ക് എന്ത് കാര്യം അവര്‍ മിണ്ടാതെ വീട്ടില്‍ ഇരുന്നോളണം എന്നാണോ?...
ഈ പത്രങ്ങളും ദ്രിശ്യ മാധ്യമങ്ങളും ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ക്കുറിച്ച് കമാ എഴുതാതിരുന്നാല്‍ ഒരു പരിധി വരെ നമുക്ക് അത് ഒഴിവാക്കിക്കൂടെ?..
ഇഷ്ട്ടപ്പെട്ടെങ്ങില് ഒരു വോട്ട് ചെയ്തേരെ ...