
എന്താണ് യുക്തിവാദി?സ്വന്തം യുക്തിക്ക് അനുസരിച്ച് വാദിക്കുന്നവന് എന്നാണോ?അതല്ല എല്ലാ മത വിശ്വാസങ്ങളെയും വിശ്വസിക്കാതെ അനുസരിക്കാതെ ,ഈ സമൂഹത്തിന്റെ ഒരു നല്ല കാര്യങ്ങളിലും ഇടപെടാതെ ,മതങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ചെയ്യേണ്ട കര്‍മങ്ങളും ചെയ്യാതിരിക്കാന്‍ വേണ്ടി മടിയന്മാരായ ചിലര്‍ കണ്ടെത്തിയ കുരുട്ടു മാര്‍ഗമോ?
ഇവര്‍ എന്തെ മനസ്സിലാക്കുന്നില്ല ഇവര്‍ എങ്ങിനെ ഈ ലോകത്തില്‍ ജനിച്ചു ,ജീവിക്കുന്നു എന്ന്?ഒരാളും യുക്തി വാദി ആയി ജനിച്ചിട്ടില്ല .ഇവിടെ ജനിക്കപ്പെട്ട യുക്തി വാദികള്‍ എല്ലാം അവരുടെ മുന്‍ തലമുറകള്‍ ദൈവ വിശ്വാസികള്‍ ആയിരുന്നു എന്നത് എന്തെ മനസ്സിലാക്കുന്നില്ല?വെറും ഒരു തുള്ളി വെള്ളം കൊണ്ട് ജനിപ്പിക്കപ്പെട്ട ഈ വെറും മനുഷ്യര്‍ പറയുന്നു .ഈ ലോകം നിയന്ദ്രിക്കുന്ന ദൈവം ഇല്ല എന്ന് ഈ മനുഷ്യ വംശം വെറും കുരങ്ങനില്‍ നിന്നും പരിണാമം ചെയ്തു ഉണ്ടായതാണ് എന്ന് .അങ്ങനെയാണെങ്കില്‍ ഇപ്പോഴും കുരങ്ങന്മാര് ഉണ്ടാകുന്നില്ലേ?പരിണാമം ചെയ്തു ഉണ്ടായതാണെങ്കില്‍ കുരങ്ങന്മാരുടെ വംശം തന്നെ എന്നെ അറ്റ് പോകേണ്ടതല്ലേ?.അതല്ല യുക്തിവാദികള്‍ എന്ന വര്‍ഗ്ഗം മാത്രം ആണോ കുരങ്ങനില്‍ നിന്നും പരിണാമം ചെയ്തത്?
ചിലര്‍ അവര്‍ യുക്തി വാദികള്‍ എന്ന പേരും വെച്ച് കൊണ്ട് ഇസ്ലാം മതത്തെയും മറ്റും താറടിച്ചു കാണിക്കാന്‍ മാത്രം നടക്കുന്നവര്‍ ആണ്.ഇവരുടെ യുക്തി പോലും ഇവര്‍ അല്ല നിയന്ദ്രിക്കുന്നത് എന്ന് മനസ്സിലാക്കണം .ഏതോ അദൃശ്യ ശക്തി നിയന്ദ്രിക്കുന്ന സ്വന്തം ശരീരത്തെ തന്നെ കളവാക്കിക്കൊണ്ട് ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മതങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്ന കുറുക്കന്റെ ഭുദ്ധി ,ഇത് ഇവിടത്തെ സാമാന്യ ജനങ്ങള്‍ മനസ്സിലാക്കി വരുന്നുണ്ട് എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ..
ചോദ്യ പേപ്പര്‍ വിവാദത്തില്‍ പെട്ട അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തില്‍, ചില യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ,അവര്‍ ജനിച്ചു ജീവിച്ച മതങ്ങളോട് കൂറ് പുലര്‍ത്തിക്കൊണ്ട് ഇസ്ലാം മതത്തെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ചൊരിയുകയുണ്ടായി.അവര്‍ മനസ്സിലാക്കുന്നില്ല ഇത്തരം വിമര്‍ശനങ്ങള്‍ അവരുടെ പൂച്ച് പുറത്തു ചാടിക്കും എന്ന് .ആ സംഭവം ഒരിക്കലും ന്യയികരിക്കാവുന്ന ഒന്നല്ല തികച്ചും കാടത്തം എന്നെ പറയേണ്ടൂ.ആ അധ്യാപകന് സര്‍ക്കാര്‍ ശിക്ഷ നല്‍കിയിരുന്നു .അയാള്‍ തന്നെ അതിനു മാപ്പ് പറയുകയും ചെയ്തിരുന്നു .അത് പോലെത്തന്നെ അയാളുടെ കൈപ്പത്തി വെട്ടിയ ഇവര്‍ക്കും തക്കതായ ശിക്ഷ നല്‍കും എന്ന് തന്നെയാണ് വിശ്വാസം.