കന്യാകുമാരിയും കാശ്മീരും കണ്ണ് പൊട്ടന് ഒരുപോലെയാണ് .അയാള്‍ക്ക് കാണുന്നത് എങ്ങും ഇരുട്ട് മാത്രം അല്ലെ അത് പോലെയാണ് പാവം പൊതു ജനത്തിന്റെ കാര്യവും .കേരളം ആയാലും കേന്ദ്രം ആയാലും പാവം ജനങ്ങളുടെ കാര്യം പോക്കാണ്.അവിടെ പെട്രോളിയത്തിന്റെ വില കൂട്ടിയപ്പോള്‍ ഇവിടെ പാലിന്റെ വില കൂട്ടി .ഇവിടെ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ വ്യവസായങ്ങള്‍ കൊണ്ട് വരാനുള്ള തത്രപ്പാടില്‍ പാവം പൊതു ജനത്തിനെ മറന്ന മട്ടാണ്.തിരഞ്ഞെടുപ്പുകളില്‍ വ്യവാസിയകളോട് വാങ്ങുന്ന കോഴ പണത്തിന്റെ പകരമായി അവര്‍ക്ക് മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ നല്‍കുന്ന സൌജന്യങ്ങള്‍ അതിന്റെ ഭാരം എല്ലാം പൊതു ജനത്തിന്റെ തലയില്‍ കെട്ടി വെച്ച് കൈ കഴുക്കുകയാണ് ചെയ്യുന്നത് .ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുന്ന കോടികളുടെ ഒരു അംശം എങ്കിലും പാവം ജനത്തിനു കിട്ടുകയും ഇല്ല .പൊതു ജനത്തിനു കിട്ടുന്നതോ ,ജനങ്ങള്‍ക്ക് പരമാവധി ദ്രോഹിക്കുന്ന സര്‍ക്കാരുകളും കൂടിക്കൊണ്ടിരിക്കുന്ന അവശ്യ വസ്തുക്കളുടെ വില വര്‍ധനവും .ഇതിനെതിരെ ഉചിതമായ നടപടികള്‍ എടുക്കാതെ വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ അവരെ വഴിയില്‍ നടക്കാന്‍ കൂടി അനുവദിക്കാതെ ഇതേ പാര്‍ട്ടികള്‍ ഹര്‍ത്താലുകളും ബന്ദും നടത്തുന്നു.എല്ലാ മുന്നണികളും ഒരേപോലെയാണ് .ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
Subscribe to:
Post Comments (Atom)
Comments
പ്രതികരണം കൊണ്ട് ഒരു കാര്യവുമില്ല.
നാട് ഇനി മുതൽ ഇങ്ങനെയെ ഓടു…….
ഇതിന്റെ പിറകിൽ പിടിച്ച് നമുക്കും ഓടാം;
വീണും കിടന്നും ഞരങ്ങിയും.
പിന്നെ,ചുമ്മാ പ്രതികരിക്കൂ…
ബന്ദും ഹർത്താലും നടത്തി.
പെട്രോളും പാലും ഒരുപോലെ താരതമ്യം ചെയ്യരുത്. പാല് കുടിച്ചില്ലെങ്കിലും ഇവിടെ ആളുകള്‍ ജീവിക്കും. പെട്രോള്‍ വില കൂടിയാല്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വില കൂടുമെന്ന് അറിയില്ലേ. പിന്നെ പെട്രോള്‍ വില കൂടിയതിലും വലുതായി വില നിയന്ത്രണം ഗവേര്‍ന്മേന്റില്‍ നിന്നും എടുത്തു കളഞ്ഞതാണ് മാഷെ കൂടുതല്‍ ഗൌരവം. പിന്നെ ഹര്‍ത്താലും സമരവും ഒക്കെ ഗവണ്മെന്റ് കണക്കില്‍ സൂക്ഷിക്കുന്നുട് . പ്രതിഷേധം ഏതെങ്കിലും തരത്തില്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെ തോന്നിയ പോലെ ആകില്ലേ. പിന്നെ സമരങ്ങളെ എതിര്‍ക്കുന്നവര്‍ സ്വാതന്ത്ര്യ സമര കാലത്ത് ഇല്ലാതിരുന്നത് നമ്മുടെഭാഗ്യം. അന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു മാഷെ. പിന്നീടല്ലേ സ്വാതന്ത്രത്തിന്റെ സുഖം നമ്മള്‍ മനസ്സിലാക്കിയത്. അതോ സായിപ്പു ഭരിക്കുന്നത് തന്നെ ആയിരുന്നു നല്ലത് എന്ന് പറയുമോ. ചില വിഡ്ഢികള്‍ ഇപ്പോളും അങ്ങിനെ പറയുന്നുട്. കാരണം അവര്‍ പറയുന്നത് നമ്മുടെ കുട്ടികള്‍ ഒക്കെ നല്ല വെളുത്ത നിറം ഉള്ളവര്‍ ആയേനെ എന്നാണ്.

Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക