
അവരുടെ ആ കൃതിയില്‍ തന്നെ ഭാരത പൈതൃകത്തെയും മറ്റും താര് അടിച്ചു കാണിച്ചു എന്ന് പറഞ്ഞു കുറെ വിവാദങ്ങള്‍ ഉണ്ടായതാണല്ലോ. അപ്പോള്‍ എന്തിനായിരുന്നു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി അവിടങ്ങളില്‍ ജീവിക്കുന്ന പാവങ്ങളെ കൊന്നൊടുക്കുന്നത്? എന്തിനായിരുന്നു മറ്റു രാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടേത് അല്ലാത്ത കശ്മീരിന് വേണ്ടി അടിയുണ്ടാക്കുന്നത്?എന്തിനാണ് അപ്പോള്‍ നാം ഇടപെട്ടു അവിടത്തെ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നത്?ഈ അരുന്ധതി റോയ് ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയും എടുത്തിട്ടില്ല.അവര്‍ ഇന്ത്യക്കാരി അല്ലെ?ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നത് രാജ്യ ദ്രോഹ കുറ്റം ചുമത്താവുന്ന കേസ് ആയിട്ട് പോലും ഒരു ചെറു വിരല്‍ അനങ്ങിയതായി ഇത് വരെ വിവരം ഇല്ല .അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുത്തില്ലെങ്കില്‍ ഭാരതം ഇത് വരെ കാട്ടി കൂട്ടിയതൊക്കെ വെറുതെ ആവില്ലേ? കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞാല്‍ അവനു തടവറ ഉറപ്പല്ലേ?ഇവിടെ രണ്ട് തരം പൌരന്മാരും രണ്ട് തരം നിയമവും അതാണോ നടക്കുന്നത്?

ഇനി അരുന്ധതി അല്ല ഏതു പുകള്‍പെറ്റ ആള് ആയാലും ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ,ഭാരതത്തെ നെഞ്ചില്‍ ലാളിക്കുന്ന നാം പ്രതികരിക്കണ്ടേ?അരുന്ധതി റോയ് ആയതു കൊണ്ട് അത് തീവ്രവാദം ആകുന്നില്ല എന്നാണോ?മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ? അതല്ല ചല പ്രത്യേഗ മത വിഭാഗങ്ങള്‍ മാത്രം പറഞ്ഞാല്‍ വാളെടുത്താല്‍ മതി എന്നാണോ,ഇവര്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് ,ശത്രു രാജ്യങ്ങളില്‍ നിന്ന് വായ്ക്കരി ഇടാനുള്ള പണം വാങ്ങിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ,എന്തെ ആരും ഒന്നും മിണ്ടാതെ? ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍ സുഹുര്ത്തുക്കളെ?