ജഡ്ജിമാര്‍ മൂന്ന്...ഭാഗം മൂന്ന്‌..

2 comments


അയോധ്യ വിധി വന്നൂ ...എത്ര കാലം കാത്തിരുന്നാണ് ഈ വിധി വന്നത്....ഇനി സുപ്രീം കോടതിയില്‍ കാണാം എന്നാണു ബാബറി ആക്ഷന്‍ കമ്മിറ്റി പറയുന്നത് ...അതേതായാലും നന്നായി ഇനി നമ്മുടെയൊക്കെ കാലം കഴിഞ്ഞേ വേറൊരു വിധി വരൂ ...(ഇനി ഒരു 100 കൊല്ലം കൂടി കഴിഞ്ഞായിരിക്കും അല്ലെ?) അതല്ല ഞാന്‍ ആലോചിക്കുന്നത് മൂന്ന്‌ ജഡ്ജിമാര്‍ മൂന്നായി ഭാഗിക്കാന്‍ പറഞ്ഞു ...അപ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കഷണങ്ങള്‍ ആക്കുമായിരിക്കും ഒരാള്‍ക്ക്‌ ഒന്ന് എന്ന കണക്കില്‍ ..തമ്മില്‍ തെറ്റിച്ചു കഷണങ്ങളാക്കി മുറിക്കാന്‍ ഇവന്മാര്‍ പണ്ടേ ഉഷാറാണ് അല്ലെ?.

സര്‍ക്കാര്‍ ഓഫിസിലെ "ദൈവങ്ങള്‍ "

24 comments


ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യം ആണ് എന്നാണല്ലോ വെപ്പ്...ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങള്‍ക്കും ,മതത്തെ അനുസരിക്കാത്ത യുക്തിവാദം പറയുന്ന ആള്‍ക്കാര്‍ക്കും തങ്ങളുടെ അഭീഷ്ട്ടം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട് എന്നാണു ഇന്ത്യന്‍ ഭരണ ഘടനയും പറയുന്നത് .ഈ ഭരണ ഘടന നടപ്പിലാക്കാന്‍ ചുമതലയുള്ള ആള്‍ക്കാര്‍ തന്നെ അതിനു വിപരീതം പ്രവര്‍ത്തിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ഇപ്പോള്‍ കാണുന്നത്

കാര്യം അവസാനമായി കേരളത്തിലെ തുടര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ അബ്രഹാം ഇപ്പോള്‍ തന്‍റെ ഓഫീസില്‍ ശത്രു സംഹാര പൂജ "രാത്രി പൂജ" ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിടുന്നു..ഇന്ത്യയിലെ മതേതരത്വം കാറ്റില്‍ പരത്തുന്ന പല ഏര്‍പ്പാടുകളും പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോയാല്‍ നമുക്ക് കാണാവുന്നതാണ്.പോലീസ് സ്റ്റഷനില്‍ ആയാലും പോലും അവിടത്തെ ഉദ്യോഗസ്ഥന്മാര്‍ മുസ്ലീം ആയാല്‍ പള്ളിയുടെ പടമോ,ഹിന്ദു ആയാല്‍ ഏതെങ്കിലും അവര്‍ ആരാധിക്കുന്നവരുടെ പടമോ ,ക്രിസ്ത്യാനി ആയാല്‍ ക്രിസ്തുവിന്റെയോ കുരിശിന്റെയോ പടങ്ങള്‍ പൂമാലയും കൂടെ കത്തുന്ന ഒരു വിളക്കും ചാര്‍ത്തി നമ്മെ സ്വാഗതം ചെയ്യുന്നതായി കാണാം.

നമ്മള്‍ ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിയാല്‍ പോലും അതിന്‍റെ അകത്തളങ്ങളില്‍ കുറെ പടങ്ങള്‍ മത ജാതീയ ചിന്ത വളര്‍ത്തുന്ന പടങ്ങള്‍ ചില്ലിട്ടു വെച്ചിരിക്കുന്നത് കാണാം .ഇത് കണ്ടാല്‍ തോന്നുക സര്‍ക്കാര്‍ വാഹനങ്ങളും ,സ്ഥാപനങ്ങളും അവ ഭരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ അന്ധമായ വിശ്വാസങ്ങള്‍ പ്രതി ഫലിപ്പിക്കാനുള്ള ഇടങ്ങള്‍ ആയി മാറിയിട്ടുണ്ട് എന്നാണു .ഈയിടെ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മത ചിന്ഹങ്ങളും ,മറ്റും പാടില്ല എന്ന് .അതിന്‍റെ ഗതി ഇപ്പോള്‍ ഏതെങ്കിലും ചില്ലിട്ട പടത്തിന്റെ പിറകില്‍ വിശ്രമിക്കാനാവും അല്ലെ?

ഇതെല്ലാം നിയന്ദ്രിക്കേണ്ട ,ഇതിനെതിരെ നിയമം കൊണ്ട് വരേണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി പോലും,ചില ജഡ്ജിമാര്‍ അവരുടെ വിധികളില്‍ തന്‍റെ മത ജാതീയ,വര്‍ഗീയ വിശ്വാസങ്ങള്‍ക്ക് അനുകൂലമായി ,തെളിവുകളെ വെറും വിലയില്ലാത്തവയാക്കിക്കൊണ്ട് വിധികള്‍ പോലും പ്രസ്താവിക്കുമ്പോള്‍ ഈ ജനാധിപത്യ രാജ്യത്ത് ഒരു മതേതര കാഴ്ചപ്പാടിന് ആര് മുന്‍കൈ എടുക്കും അല്ലെ?.തുമ്പയിലെയും ,ശ്രീഹരിക്കൊട്ടയിലെയും റോക്കെറ്റ്‌ വിക്ഷേപണ കേന്ദ്രങ്ങളില്‍ പോലും ഏതെങ്കിലും മതത്തില്‍ അധീഷ്ട്ടിതമായ ആചാരങ്ങള്‍ അനുഷ്ട്ടിച്ഛതിനു ശേഷം ആണ് ഈ "മതേതര ഭാരതത്തിന്റെ" അഭിമാനങ്ങളായ റോക്കെറ്റ്‌ ,മറ്റു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത് .ഇങ്ങനെയുള്ള ഈ മതേതര ജനാധിപത്യ ഭാരതത്തില്‍ ,സര്‍ക്കാര്‍ ഓഫീസിലെ "ദൈവങ്ങളെ"കുടിയൊഴിപ്പിക്കാന്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാവുക...

മേനകയുടെ സ്വന്തം പട്ടിക്കുട്ടികള്‍ ....

3 comments
മേനകയും പട്ടിയും തമ്മില്‍ വല്ല പൂര്‍വ ജന്മ ബന്ധം ഉണ്ടോ എന്ന് അറിയില്ല എങ്കിലും ,മേനക ഗാന്ധിക്ക് "പട്ടികളെ" വളരെ സ്നേഹമാണ് ബഹുമാനം ആണ് ,പട്ടികളെ മാത്രം അല്ല ,തിരിച്ചു കടിക്കുന്നതും കടിക്കാത്തതും ആയ എല്ലാ ജീവികളെയും ,ജീവികളോടും വളരെ സ്നേഹം ആണ് എന്നാണു പറയപ്പെടുന്നത്‌ .(എന്തൊക്കെ പ്രകൃതി സ്നേഹം പറഞ്ഞാലും ഡല്‍ഹിയില്‍ ആയതു കൊണ്ട് ചിക്കെന്‍ തന്തൂരിയും ,മട്ടന്‍ കബാബും കൂടി ഇഷ്ട്ടം ആകാതിരിക്കാന്‍ കാരണം കാണുന്നില്ല ).

കാര്യം കേരളത്തി
ന്റെ തലസ്ഥാനം ആയ തിരോന്തരം ,ഇപ്പോള്‍ മേനക
ഗാന്ധിയുടെ അ
രുമകളായ പട്ടികളുടെയും തലസ്ഥാനം ആയി മാറിയിട്ടുണ്ട് എന്നാണു കേള്‍ക്കുന്നത്...പ
ണ്ട് തന്നെ തിരോന്തരത്തു ചെന്നാല്‍ ചില വെള്ളക്കോളര്‍ പട്ടികളെ കൊണ്ട് നടക്കാന്‍ മേലായിരുന്നു .ഇപ്പോള്‍ ഇതാ സാക്ഷാല്‍ നാല്‍ക്കാലി പട്ടികള്‍ തിരോന്തരം കാരുടെ ഉറക്കം കെടുത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുന്നു. ഒന്ന് വീട് വിട്ടു പുറത്തിറങ്ങിയാല്‍ പിറകില്‍ നാലഞ്ച് പട്ടികള്‍ കൂടെ ഉണ്ടാകും എന്നാണു കേള്‍ക്കുന്നത് .കുട്ടികള്‍ നടന്നു പോകുന്ന സ്ഥലങ്ങളിലും മറ്റും ഇപ്പൊ കടിക്കും എന്ന മട്ടിലാണ് പട്ടികളുടെ നടപ്പ് ,രക്ഷിതാക്കള്‍ക്ക് ഒരു സമാധാനവും കൊടുക്കാത്ത പട്ടികള്‍ സമാധാനത്തോടെ ഇരിക്കുകയും ചെയ്യുന്നു . പണ്ടൊക്കെ നാട്ടില്‍ പെറ്റു പെരുകുന്ന പട്ടികള്‍ ഉപദ്രവം ആകുമ്പോള്‍ ,പഞ്ചായത്തും മുനിസിപ്പാലിറ്റിയും എല്ലാം ഒരു പട്ടി പിടുത്തക്കാരനെ ഏര്‍പ്പാടാക്കി അലഞ്ഞു തിരിയുന്ന പട്ടികളെ ദയ വധം ചെയ്യുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു ,ദയ വധം എന്നാല്‍ പട്ടി പിടുത്തക്കാരന്റെ കയ്യില്‍ ഒരു വടി ഉണ്ടാകും അതിന്റെ അറ്റത്തു ഒരു കമ്പി വളയം ഖടിപ്പിച്ച്ചത്, പട്ടിയെ അടുത്ത് വിളിച്ചു ഒരു പിടിയാണ് തീര്‍ന്നു പിന്നെ അതിന്റെ ശല്യം പാവം നാട്ടുകാര്‍ക്ക് ഉണ്ടാകില്ല.ശല്യം സഹിക്കാതെ ആകുമ്പോള്‍ ഗ്രാമങ്ങളില്‍ ഒക്കെ നാട്ടുകാര്‍ തന്നെ ചില ഒറ്റമൂലികള്‍ ഉപയോഗിക്കാറുണ്ട് എന്നാണു കേള്‍ക്കുന്നത് .

അത് പോട്ടെ ഈ മേനക ഗാന്ധിക്ക് എന്താ പട്ടിയെ കൊന്നില്ലെങ്കില്‍ അല്ലെ .ബുല്ലെട്റ്റ് പ്രൂഫ്‌ കാറിലിരുന്നു പട്ടി അല്ല ഇനി ഒരു കുട്ടിക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സുരക്ഷയും ആയി പോകുന്ന അവര്‍ക്ക് പാവം തിരോന്തരം കാരുടെ അവസ്ഥ എങ്ങനെ മനസ്സിലാവാനാണ്?അവര്‍ ഒരു നിയമം കൊണ്ട് വന്നിരുന്നു ഇനി ഒരു പട്ടിയെപ്പോലും നോവിക്കരുത് എന്ന് ,അത് കാരണം ഇപ്പോള്‍ പട്ടി പിടിത്തം നിന്ന് പോയില്ലേ ?ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ പോലും ഒരു മനുഷ്യന്റെ കൈ വെട്ടിയതിനെക്കാള്‍ വലിയ ശിക്ഷയാണ് എഴുതി വെച്ചിരിക്കുന്നത് .അപ്പോള്‍ എന്തായി ? ഇവിടെ പെറ്റു പെരുകി വയസ്സാകുന്ന പട്ടികള്‍ പൊതു ജനത്തെ ഉപദ്രവിക്കും കടിക്കും അതില്‍ ചിലതിനു പേ ആണെങ്കില്‍ അയ്യോ പറയുകയും വേണ്ട ..ഇനിയും എന്തെങ്കിലും അറിഞ്ഞു ചെയ്തില്ലെങ്കില്‍ തിരോന്തരത്തു മാത്രം അല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങള്‍ക്ക്‌ പട്ടി കാരണം പുറത്തിറങ്ങാന്‍ വയ്യാതാവും...

നീലക്കുറിഞ്ഞി പൂത്തപ്പോള്‍ ...

23 comments

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്വരയിലേക്ക് നടത്തിയ ഒരു യാത്രയുടെ ചില നല്ല (?) ചിത്രങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കുന്നു...


പെരുന്നാള്‍ ആശംസകള്‍ ..

13 comments


എന്‍റെ എല്ലാ ബ്ലോഗ്‌ സുഹുര്‍ത്തുക്കള്‍ക്കും സ്നേഹത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു ....

ഫോട്ടോഷോപ്പിന്റെ കളികളേ..!!!!

4 comments


ഒരു സുഹുര്‍ത്ത് അയച്ച ചിത്രം ബ്ലോഗുലകത്തില്‍ പങ്കുവെക്കുന്നു ...