മേനകയും പട്ടിയും തമ്മില്‍ വല്ല പൂര്‍വ ജന്മ ബന്ധം ഉണ്ടോ എന്ന് അറിയില്ല എങ്കിലും ,മേനക ഗാന്ധിക്ക് "പട്ടികളെ" വളരെ സ്നേഹമാണ് ബഹുമാനം ആണ് ,പട്ടികളെ മാത്രം അല്ല ,തിരിച്ചു കടിക്കുന്നതും കടിക്കാത്തതും ആയ എല്ലാ ജീവികളെയും ,ജീവികളോടും വളരെ സ്നേഹം ആണ് എന്നാണു പറയപ്പെടുന്നത് .(എന്തൊക്കെ പ്രകൃതി സ്നേഹം പറഞ്ഞാലും ഡല്‍ഹിയില്‍ ആയതു കൊണ്ട് ചിക്കെന്‍ തന്തൂരിയും ,മട്ടന്‍ കബാബും കൂടി ഇഷ്ട്ടം ആകാതിരിക്കാന്‍ കാരണം കാണുന്നില്ല ).
കാര്യം കേരളത്തി
ന്റെ തലസ്ഥാനം ആയ തിരോന്തരം ,ഇപ്പോള്‍ മേനക
ഗാന്ധിയുടെ അ
രുമകളായ പട്ടികളുടെയും തലസ്ഥാനം ആയി മാറിയിട്ടുണ്ട് എന്നാണു കേള്‍ക്കുന്നത്...പ
ണ്ട് തന്നെ തിരോന്തരത്തു ചെന്നാല്‍ ചില വെള്ളക്കോളര്‍ പട്ടികളെ കൊണ്ട് നടക്കാന്‍ മേലായിരുന്നു .ഇപ്പോള്‍ ഇതാ സാക്ഷാല്‍ നാല്ക്കാലി പട്ടികള്‍ തിരോന്തരം കാരുടെ ഉറക്കം കെടുത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുന്നു. ഒന്ന് വീട് വിട്ടു പുറത്തിറങ്ങിയാല്‍ പിറകില്‍ നാലഞ്ച് പട്ടികള്‍ കൂടെ ഉണ്ടാകും എന്നാണു കേള്‍ക്കുന്നത് .കുട്ടികള്‍ നടന്നു പോകുന്ന സ്ഥലങ്ങളിലും മറ്റും ഇപ്പൊ കടിക്കും എന്ന മട്ടിലാണ് പട്ടികളുടെ നടപ്പ് ,രക്ഷിതാക്കള്‍ക്ക് ഒരു സമാധാനവും കൊടുക്കാത്ത പട്ടികള്‍ സമാധാനത്തോടെ ഇരിക്കുകയും ചെയ്യുന്നു . പണ്ടൊക്കെ നാട്ടില്‍ പെറ്റു പെരുകുന്ന പട്ടികള്‍ ഉപദ്രവം ആകുമ്പോള്‍ ,പഞ്ചായത്തും മുനിസിപ്പാലിറ്റിയും എല്ലാം ഒരു പട്ടി പിടുത്തക്കാരനെ ഏര്‍പ്പാടാക്കി അലഞ്ഞു തിരിയുന്ന പട്ടികളെ ദയ വധം ചെയ്യുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു ,ദയ വധം എന്നാല്‍ പട്ടി പിടുത്തക്കാരന്റെ കയ്യില്‍ ഒരു വടി ഉണ്ടാകും അതിന്റെ അറ്റത്തു ഒരു കമ്പി വളയം ഖടിപ്പിച്ച്ചത്, പട്ടിയെ അടുത്ത് വിളിച്ചു ഒരു പിടിയാണ് തീര്‍ന്നു പിന്നെ അതിന്റെ ശല്യം പാവം നാട്ടുകാര്‍ക്ക് ഉണ്ടാകില്ല.ശല്യം സഹിക്കാതെ ആകുമ്പോള്‍ ഗ്രാമങ്ങളില്‍ ഒക്കെ നാട്ടുകാര്‍ തന്നെ ചില ഒറ്റമൂലികള്‍ ഉപയോഗിക്കാറുണ്ട് എന്നാണു കേള്‍ക്കുന്നത് .
അത് പോട്ടെ ഈ മേനക ഗാന്ധിക്ക് എന്താ പട്ടിയെ കൊന്നില്ലെങ്കില്‍ അല്ലെ .ബുല്ലെട്റ്റ് പ്രൂഫ് കാറിലിരുന്നു പട്ടി അല്ല ഇനി ഒരു കുട്ടിക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സുരക്ഷയും ആയി പോകുന്ന അവര്‍ക്ക് പാവം തിരോന്തരം കാരുടെ അവസ്ഥ എങ്ങനെ മനസ്സിലാവാനാണ്?അവര്‍ ഒരു നിയമം കൊണ്ട് വന്നിരുന്നു ഇനി ഒരു പട്ടിയെപ്പോലും നോവിക്കരുത് എന്ന് ,അത് കാരണം ഇപ്പോള്‍ പട്ടി പിടിത്തം നിന്ന് പോയില്ലേ ?ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ പോലും ഒരു മനുഷ്യന്റെ കൈ വെട്ടിയതിനെക്കാള്‍ വലിയ ശിക്ഷയാണ് എഴുതി വെച്ചിരിക്കുന്നത് .അപ്പോള്‍ എന്തായി ? ഇവിടെ പെറ്റു പെരുകി വയസ്സാകുന്ന പട്ടികള്‍ പൊതു ജനത്തെ ഉപദ്രവിക്കും കടിക്കും അതില്‍ ചിലതിനു പേ ആണെങ്കില്‍ അയ്യോ പറയുകയും വേണ്ട ..ഇനിയും എന്തെങ്കിലും അറിഞ്ഞു ചെയ്തില്ലെങ്കില്‍ തിരോന്തരത്തു മാത്രം അല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങള്‍ക്ക് പട്ടി കാരണം പുറത്തിറങ്ങാന്‍ വയ്യാതാവും...
Comments
പട്ടികള്‍ക്ക് പോലും വിലയുണ്ട്....!
:) menaka ingane oru law passakkiyappol naattil pattikal peruki....
മനുഷ്യന് വിലയില്ല അല്ലെ റാംജി?...
ജിഷാദ്, മൃഗങ്ങളോടുള്ള നിയമം പാലിക്കുന്നു ,മനുഷ്യരുടെതിനു വിലയില്ല എന്തു കഥ അല്ലെ?
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക