ഒരിക്കല്‍ എങ്കിലും വായ തുറക്കൂ...പ്ലീസ്‌ ഒരിക്കല്‍ എങ്കിലും...


            നമ്മുടെ നാടിന്‍റെ പാവപ്പെട്ട പൊതു ജനം , ഒരു ചാണ്‍ വയര്‍ നിറക്കാന്‍ കാശില്ലാതെ ഇരിക്കുമ്പോള്‍ പോലും  ,നിങ്ങളുടെയൊക്കെ പാര്‍ട്ടികള്‍ക്ക് വേണ്ടി ,നിങ്ങളെയൊക്കെ ഈ സ്ഥാനങ്ങളില്‍ ഇരുത്താന്‍ വേണ്ടി ,അഹോരാത്രം പണിയെടുത്ത ,പാവപ്പെട്ട സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ,അവരുടെ ജീവന്നു വേണ്ടി ,സ്വന്തം നാടിന്‍റെ സമ്പത്ത് അണക്കെട്ടിലെ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ വേണ്ടി ,ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കൂ..പ്ലീസ്‌ ഒരിക്കല്‍ എങ്കിലും.


                                 ഇത്  നമ്മുടെ വോട്ടും വാങ്ങി ജയിച്ചു പോകുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാരോടും ഉള്ള പൊതു ജനങ്ങളുടെ ആവശ്യം അല്ല..ജനങ്ങളുടെ ആജ്ഞയാണ്..മുക്കിനു മുക്കിനു അനാവശ്യമായ ഹര്‍ത്താലുകളും ,ബന്തും,ആളുകളെ വഴിയില്‍ നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ..മൈക്കും കെട്ടി ഖോര ഖോരം ശുംഭന്‍മാര്‍ ,എന്നും ,ഞരമ്പ്‌ രോഗികള്‍ എന്നും ,പൊട്ടന്മാര്‍ എന്നും, ,സ്ത്രീ ലമ്പടന്മാര്‍ എന്നും ,പരസ്പരം തെറി വിളിക്കാന്‍ നിങ്ങള്ക്ക് ഒക്കെ ഉച്ചത്തില്‍ പൊങ്ങുന്ന ആ നാക്കുകള്‍ ഒരിക്കല്‍ പോലും എന്ത് കൊണ്ട്  നിങ്ങളെ നിങ്ങള്‍ ആക്കിയ ജനങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍ ഉപയോഗിച്ച് കൂടാ..


                 ഇത് നിങ്ങള്‍ നാഴികക്ക് നാല്പതു വട്ടം തെറി വിളിച്ചും ആജ്നാപിച്ചും ,അടിച്ചും ,തൊഴിച്ചും, വാക്ധോരണി കൊണ്ട് കബളിപ്പിക്കുന്ന ജനങ്ങളുടെ ആജ്നയായി കണ്ടു എങ്കിലും ഇനിയും പ്രധിഷേധിക്കുക,ഇല്ലെങ്കില്‍ ഓര്‍ക്കുക ഇനി നിങ്ങള്ക്ക് ജയ്‌ വിളിക്കാന്‍ ,നിങ്ങള്ക്ക്  പൂമാല ചാര്‍ത്താന്‍ വഴിയില്‍ കാത്തിരുന്ന പലരും ഒരു വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകും എന്ന് ,നിങ്ങളെ മാളിക മുകളില്‍ ഏറ്റിയ ഇതേ ജനത്തിനു ഇനിയുള്ള അവസരത്തില്‍ ഇതേ നിങ്ങളെ മുല്ലപ്പെരിയാറില്‍ കൂടെ ചരിത്രത്തിന്‍റെ ചവറ്റു കോട്ടയിലേക്ക് കൂടി എടുത്തെറിയാന്‍ കഴിയും എന്നത് കൂടി മനസ്സിലാക്കി ഒരിക്കല്‍ എങ്കിലും വായ തുറക്കൂ ...


കാര്‍ട്ടൂണ്‍ അത് വരച്ചവരോട് കടപ്പാട് 

Comments

ആചാര്യന്‍ said...

ശക്തമായും തീവ്രതയോടും കൂടെ പ്രതികരിച്ചു..
നന്നായി ഇംതീ....!
  

ആചാര്യന്‍ said...

കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ.... രാഷ്ട്രീയ നേതാക്കന്മാരെ ...... കാലം നിങ്ങള്ക്ക് മാപ്പ് തരില്ല....

ആചാര്യന്‍ said...

പ്രതികരിക്കുക.

ആചാര്യന്‍ said...

ഇനിയെങ്ങാനം ഡാം പൊട്ടിയാല്‍ എല്ലാത്തിന്റെയും ആസനത്തില്‍ കമ്പി കേറ്റണം...നാറികള്‍...അണ്ണന്മാരായ നേതാക്കളെ കണ്ടു പഠിക്കണം ഇവനൊക്കെ..

ആചാര്യന്‍ said...

കാലികമായ പോസ്റ്റ്‌ ഇമ്തീ.. 
ആശംസകള്‍.. 

ആചാര്യന്‍ said...

നമുക് പ്രത്യാശിക്കാം
ആശംസകള്‍

ആചാര്യന്‍ said...

നല്ല ബുദ്ധിക്കായി പ്രാർത്ഥിക്കാം..
 

ആചാര്യന്‍ said...

പ്രാര്‍ഥിക്കാം...പ്രതികരിക്കാം ...

ആചാര്യന്‍ said...

കേരളത്തില്‍ രാഷ്ട്രീക്കാര്‍ ഇപ്പോഴും ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുകയാണ് എങ്കിലും പി ജെ ജോസഫ് ഈ വിഷയത്തില്‍  കുറച്ചു അത്മാര്തത കാണിക്കുന്നു എന്ന് പറയാതെ വയ്യ എന്തെങ്കിലും വഴി കാണും എന്ന് നമുക്ക് അശി ക്കാം അല്ലെ 

ആചാര്യന്‍ said...

കഴിയാവുന്ന  തരത്തിലെല്ലാം പതികരിക്കുക...

ആചാര്യന്‍ said...

ഒരുപാട് പേരുടെ പ്രാര്‍ഥനയില്‍ മുല്ലപ്പെരിയാറിന് ബലം കിട്ടട്ടെ.

പ്രതിഷേധങ്ങള്‍ എങ്ങുമെത്താതെ പോകുന്നിടത്ത് അങ്ങിനെ ആഗ്രഹിക്കാനേ പറ്റൂ .

നല്ല  പോസ്റ്റ്‌ ആചാര്യന്‍

 

ആചാര്യന്‍ said...

അധികാരികളുടെ ഈ നിസ്സംഗതയെ എന്ത് പേര്‍ ചൊല്ലി വിളിക്കണമെന്നറിയുന്നില്ല

ആചാര്യന്‍ said...

ഇനിയും വായ മൂടി ഇരുന്നാല്‍ പിന്നീട് തുറക്കാന്‍ വായ ഉണ്ടാവില്ല...
ആചാര്യന്‍ ആശംസകള്‍,  നന്നായി പറഞ്ഞു.
 ഇനിയും വരാം...ഇടവേളയില്‍ എനിക്കും മുല്ല പ്പെരിയാരിനെ പോലെ ചോര്‍ച്ച ഉണ്ടാക്കി....

ആചാര്യന്‍ said...

പറയേണ്ടത് പറഞ്ഞു...
നന്നായി!

ആചാര്യന്‍ said...

എന്താ ഞാൻ പറയുക ഇംതീ, വളരെ ചെറിയതും കാര്യങ്ങൾ തുറന്നു പറഞ്ഞതുമായ എഴുത്ത്. പിന്നെ വര നമ്മുടെ നൗഷാദിക്കയല്ലേ ? ആശംസകൾ.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക