അച്ചുവേട്ടാ ..കുഞ്ഞേച്ചി വിളിക്കുന്നു...

102 comments

എടൊ ...
എന്താ സാര്‍ ..
ഇന്ന് എന്തൊക്കെയാണ് പരിപാടികള്‍ ?..
സാര്‍ അത് നമ്മുടെ കണ്ണൂരാന്റെ നാട്ടില്‍ ഒരു ഉത്ഘാടിക്കല്‍ ചടങ്ങും ,പുഷ്പാര്‍ച്ചനയും ഉണ്ട് സാര്‍ .
ഏത്  വഴിയിലൂടെയാണ്‌ നമ്മുടെ പോക്ക്?
വഴി സാര്‍ ഒരിക്കലും മറക്കാത്ത വഴിയാണ് സാര്‍ ,നമ്മുടെ കുഞ്ഞേച്ചിയുടെ വീടിനടുത്ത് കൂടിയാണ്  സാര്‍ പോകേണ്ടത്..
എന്ത് നുമ്മടെ കുഞ്ഞൂന്റെ വീടിനടുത്തോ?
കാലം കുറെ ആയില്ലെടോ അവിടെ കയറിയിട്ട്..ഒന്ന്  കയറിയെക്കാം താന്‍ അവളെ ഒന്ന് വിളിച്ചു പറഞ്ഞോളൂ ട്ടോ ..നുമ്മ വരുന്നുണ്ടെന്ന്..
..............................
പശ്ചാത്തലത്തില്‍ "ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന....പാട്ടിന്റെ ഈണം ,അച്ചുവേട്ടന്‍  ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നു കണ്ണടച്ച്  കിടന്നു ..
..........................................


(അച്ചുവേട്ടന്റെ  മനസ്സില്‍ പഴയ കാര്യങ്ങളൊക്കെ തികട്ടി വന്നു ..പണ്ട് ഒന്നിച്ചു മണ്ണപ്പം ചുട്ടതും,ഒളിച്ചും പാത്തും നടക്കുമ്പോള്‍ കുഞ്ഞിയുടെ കൂടെ അവളുടെ പാവാട തുമ്പില്‍ പിടിച്ചു നടന്നതും,മനസ്സില്‍ ഉണ്ടായ പ്രണയം പറയാന്‍ കഴിയാത്തതും ,അവസാനം നിസ്സാര കാര്യത്തിനു പിണങ്ങിയതും,മറ്റൊരു കണ്ണൂര്‍ക്കാരി വിജയിയെ കല്യാണം കഴിക്കേണ്ടി വന്നതും എല്ലാം )


ട്രിം ട്രിം ..ട്രിം ട്രിം..
മണിയടി കേട്ട്  അച്ചുവേട്ടന്‍  സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു 


ഹലോ ആരാ ?..
അച്ചുവേട്ടാ...
ആരാണ് ..?
അച്ചുവേട്ടാ ഇത് ഞാനാണ് അച്ചുവേട്ടന്റെ കുഞ്ഞി..
കുഞ്ഞിയോ ..കുഞ്ഞി എത്ര ദിവസമായി ഒന്ന് മിണ്ടിയിട്ടു ,,,ഒന്ന് കണ്ടിട്ട് ..എന്നെ കുഞ്ഞി മറന്നു കളഞ്ഞല്ലോ..
ഇല്ല ..അച്ചുവേട്ടാ..അച്ചുവേട്ടനെ ഞാന്‍ മറക്കാനോ..ഒന്നിച്ചു കളിച്ചു രസിച്ച ആ ബാല്യം ഞാന്‍ മറക്കാനോ..?അച്ചുവേട്ടന്‍ വീട്ടില്‍ വരുന്നു എന്ന്  ആരോ പറഞ്ഞറിഞ്ഞു ..ഒരീസം ഈടെ നിന്നിട്ട് പോയാല്‍ മതി ഞാന്‍ വിടില്ല ഇല്ലെങ്കില്‍ എന്തേ?
ഇല്ല കുഞ്ഞു ..ഇപ്പൊ തന്നെ വിജയെട്ടത്തി അറിയാതെയാണ് ഞാന്‍ നിന്റാടെ വരാന്നു നിരീച്ചത്..അവള്‍ എങ്ങാനും അറിഞ്ഞാല്‍ കണ്ണൂരാന്റെ നാട്ടിലേക്കുള്ള പോക്ക് തന്നെ മുടക്കി കളയും ഓലെ നിനക്ക് എന്നെക്കാളും അറിയാല്ലോ എന്തേ?
അല്ല അച്ചുവേട്ടാ ..എന്നാല്‍ ഞാന്‍ ഉച്ചയൂണും വെച്ച് കാത്തിരിക്കും നമ്മക്ക് ആ മീന്‍ പൊരിച്ചതും ചോറും ഒന്നിച്ചു ഉണ്ണാന്‍ ഒരിക്ക കൂടി കൊതിയായി എന്തേ?
അങ്ങനെ എങ്കില്‍ അങ്ങനെ, അപ്പൊ ഞാന്‍ വരാം കേട്ട ..


ട്രിം ..ട്രിം..ട്രിം ..ട്രിം..


ഹലോ ആരാ..
ഞാനാ  വിജയി..
നിങ്ങള്‍ ആടെ പോകും അല്ലെ?


കണ്ണൂരാന്റെ നാട്ടില്‍ പോകും എന്തേ?..


അതല്ല നിങ്ങള്‍ ആ കുഞ്ഞിയെ  ഇനിയും മറന്നില്ല അല്ലെ?..
അവളെ വീട്ടില്‍ ഉണ്ണാന്‍ പോകുന്നു പോലും ..
അവിടന്ന് ഒരിറ്റു വെള്ളം പോലും കുടിച്ച് വന്നാല്‍ ഈ പൊരക്ക്  നിങ്ങളെ കയറ്റുകേല മനുഷ്യാ പറഞ്ഞേക്കാം ..


കുഞ്ഞിക്കു സുഖമില്ലാത്തതല്ലേ ഒന്ന് കണ്ടിട്ട് വെരാന്നു നിരീച്ചപ്പോ...


കണ്ടിട്ട് വന്നോ ..ഒരിറ്റു വെള്ളം കുടിച്ചെക്കരുത്  എന്നെ ഞാന്‍ പറഞ്ഞു കേട്ടാ..


..................................................................
ശേഷം കണ്ണൂരാന്റെ നാട്ടില്‍ കുഞ്ഞിയുടെ വീട്ടില്‍ ചെന്ന അച്ചുവേട്ടനെ  കണ്ട കുഞ്ഞി..
.......................................................................
എന്നാലും എന്നെ നിങ്ങ മറന്നല്ലോ...
ഇല്ല കുഞ്ഞീ തന്നെ  മറക്കാന്‍ എനിക്ക് കഴിയോ?.അതോണ്ടല്ലേ വിജയെട്ടത്തി പോണ്ടാന്നു പറഞ്ഞിട്ടും നിന്നെ കാണാന്‍ നുമ്മ വന്നത്?


ആ വിജയെട്ടത്തിനെ മംഗലം കയിചെപ്പിന്നെ ഓലെ പേടിച്ചിട്ടു  ഒന്ന് വിളിക്കുന്നു പോലും ഇല്ലാലോ?
എന്തെങ്കിലും കഴിക്കാം വരൂ...അകത്തിരിക്കാം 


അല്ല കുഞ്ഞീ ഒരിറ്റു വെള്ളം കുടിക്കരുത് എന്നാണു അവളുടെ കല്‍പ്പന, വേറെ എന്തുണ്ട്  കുടിക്കാന്‍..


അപ്പോള്‍ നമ്മള്‍ കുറച്ചു ഇളനീര്‍ കുടിക്കാം എന്തേ..വെള്ളം അല്ലെ കുടിക്കാന്‍ പറ്റാതുള്ളൂ..നമ്മളോട് അവളുടെ കളി എന്തേ ..


അതല്ല അച്ചുവേട്ടാ ചോറും പൊരിച്ച മീനും..!!


നീ വിഷമിക്കാണ്ടേ ഇരീ എന്റെ  കുഞ്ഞീ..ഒരീസം ഞാന്‍ ആരും അറിയാതെ വരാം..നമ്മക്ക് ഇതെല്ലാം കഴിച്ചു ഒരു പാട്ടും പാടി ഈ കടാപ്പുറത്ത് കൂടെ  നടക്കാം എന്തേ..


.................സ്ലോ മോഷനില്‍ മുണ്ടിന്റെ അറ്റവും പിടിച്ചു ചിരിച്ചും കൊണ്ട്  കാറിലേക്ക് കയറുന്ന അച്ചുവേട്ടനെയും നോക്കി കുഞ്ഞേച്ചി...കണ്ണീര്‍ തുടച്ചു 


ശുഭം ..

പോലീസുകാര്‍ക്കെന്താ ഈ പീഡനത്തില്‍ കാര്യം ?!!!

55 comments

        നമ്മുടെ മാണി സാറിന്റെ ബജറ്റ് പോലെ പോകുകയാണല്ലോ കേരളത്തിലെ പെണ്‍വാണിഭങ്ങളും,പേരുകള്‍ പറയാതെ എല്ലാര്‍ക്കും അറിയാവുന്നത് കൊണ്ട് ഞാന്‍ വരുന്നത്  പറവൂര്‍ ,കോതമംഗലം റൂട്ടിലൂടെയാണ് .എട്ടാം ക്ലാസ്സ് മുതലേ സഹപാഠികള്‍ തൊടാനും ,തലോടാനും തുടങ്ങിയെങ്കിലും ഇത്രയും കാലം കഴിഞ്ഞാണ്  ഈ പെണ്‍കുട്ടിക്ക് മനസ്സിലാകുന്നത് അവള്‍ പീഡിപ്പിക്കപ്പെടുകയാണ്  എന്ന് ,അതും ഗര്‍ഭിണിയും ആയതിനു ശേഷം !!.ആ എന്തരോ എന്തോ ആട്ടെ സ്വന്തം തന്തപ്പടി തന്നെ കുട്ടിയെ ഇങ്ങനെ ആക്കിയാല്‍ മാലോകര്‍ എന്ത് ചെയ്യാന്‍ അല്ലെ?പണത്തിന്റെയും ,സിനിമാനടി ആക്കാം എന്ന മോഹന സുന്ദര? വാഗ്ടാനങ്ങളുടെയും പിന്നിലോടി എട്ടും പൊട്ടും തിരിയാത്ത ?! പ്രായത്തില്‍ എന്തെല്ലാമോ കാട്ടിക്കൂട്ടി അവസാനം ഏതോ ഒരുത്തന്റെ  കുഞ്ഞിനെ വയറ്റിലും ആക്കി ,പണിയെടുക്കാന്‍ കഴിയാത്ത വിധം ആയപ്പോള്‍ ആണ് ഇവറ്റകള്‍ക്ക്  പീഡന കഥകള്‍ എപ്പിസോഡ്  ആക്കി ഇറക്കാം എന്ന് തോന്നിയത് ?ഈ പ്രായത്തില്‍ ഇതൊക്കെ അറിയാമെന്കില്‍ ചുറ്റുവട്ടത്തുള്ള അമ്മച്ചിമാരോട്  ഒരു വാക്ക് പറയാന്‍ ,അല്ലെങ്കില്‍ പഠിപ്പിക്കുന്ന ടീച്ചര്‍മാരോട്  ഒരു വാക്ക് പറയാന്‍  അപ്പോള്‍ തോന്നാത്ത  ബുദ്ധി ഇപ്പോള്‍ തോന്നിയത് എന്തേ? 
            
                                  ആ അത് പോട്ടെ നമ്മള്‍ വന്നത്  ഈ പീഡനങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പിച്ച  ഏമാന്മാരുടെ കൂമ്പിനിട്ട്ടു നാല്  കൊട്ടാനല്ലേ?.പെണ്‍കുട്ടി പാരിജാതം സീരിയലിലെ നായികയെ പോലെ ഓരോ ദിവസം ഓരോ ആളുടെ പേരും പറഞ്ഞു നമ്മളെ വട്ടം കറക്കാന്‍ തോടങ്ങിയിട്ടു നാള് കുറെ ആയി ,ഇനി പ്രസവിച്ചു കഴിഞ്ഞിട്ടും അത് തീരുവോ എന്തോ?.ഈ പറയുന്ന പ്രതികളായ ആളുകളില്‍ ചിലരുടെ പേര് മാത്രം  പോലീസിനു ഓര്‍മ വരുന്നില്ല !!.തന്തപ്പടി മുതല്‍ ,എട്ടാം ക്ലാസ്സില്‍ പീഡനത്തിന്റെ ബാല പാഠങ്ങള്‍ കാണിച്ച കൂട്ടുകാര്‍ മുതല്‍ ,അയല്‍വാസിയിയായ കിളവന്‍ മുതല്‍ ,ആതുര സേവനം വിട്ടു  പീഡന സേവനം ചെയ്യാനിറങ്ങിയ ഡോക്റ്റര്‍ മുതല്‍ പേരെ ,അവരുടെ കൂട്ട് കുടുംബ തന്ത തായി വേരുകള്‍ വരെ പോലീസ് കണ്ടെത്തിയിട്ടും ,വെളുത്ത സുമുഖനായ സുന്തരനായ ഉന്നത പോലീസുകാരന്റെ പേര്  ഈ ഏമാന്മാര്‍ക്ക് മറന്നു പോയി ,അത് പോലെ സുമുഖരും സുന്തരന്മാരും ആണ് ഞങ്ങളെന്നു തെറ്റിദ്ധരിക്കുന്ന കുറെ സിനിമാ പ്രവര്‍ത്തകരുടെയും !!.


               എന്തുവാ സാറന്മാരെ ഇത് ? സ്വന്തം മേലാളന്മാരുടെ പേരും കൂടി അറിയാതെ ആണോ നുമ്മ ഈ പണിക്ക് കാക്കിയും ഇട്ടോണ്ട്  ഇറങ്ങിയെ?അതും കുട്ടി നല്ലൊരു ക്ളൂ തന്നിട്ടും,ഏമാന്റെ പേര്  അണ്ണാക്കിന്നു വരുന്നില്ല അല്ലെ? അതുമല്ല "പോലീസുകാര്‍ക്കെന്താ ഈ പീഡനത്തില്‍ കാര്യം" എന്ന് കരുതി മിണ്ടാതിരുന്നതോ?ഇനി ഇപ്പൊ പെണ്‍കുട്ടി എങ്ങാനും പ്രസവിച്ചു ,കുട്ടി നല്ല സുമുഖനും സുന്തരനും ആയാലുള്ള പുകിലോ? എന്റെ പൊന്നു "സാറന്മാരെ" എത്രയും പെട്ടെന്ന് ആ പേരുകളും കൂടി ഒന്ന് അറിയിക്കണേ,കൂട്ടത്തില്‍ സിനിമക്കാരുടെയും ,സിനിമാക്കാര്‍ എന്ന് പറയുമ്പോള്‍ വല്ല ലൈറ്റ്‌ ബോയിയുടെയും മറ്റും മാത്രം പറഞ്ഞു അങ്ങട്ടു പോയെക്കരുത് ,നല്ല പത്തരമാറ്റു സൂപ്പര്‍ താരങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കൂടി പറഞ്ഞേക്കണം ,ഞങ്ങള്‍ക് ബ്ലോഗര്‍മാര്‍ക്കും ,പത്രക്കാര്‍ക്കും ഒരാഴ്ച കുശാല്‍ ആയല്ലോ ഏതു? അതെന്നെ കേട്ടാ..