ജനസമ്മതന്‍....!!!





(അണിയറയില്‍ നിന്നും ഒരു പെണ്‍കുട്ടി
 അരങ്ങത്തേക്ക്  ...)
   
                      പതിവ് പോലെ ,ഈ വര്‍ഷവും "ദി പോര്‍ട്ടര്‍ " ടി വി യുടെ
"കേഡി ഓഫ്ദി ഇയര്‍ "പരിപാടിയുടെ ഗ്രാന്‍ഡ്‌ ഫിനാലെ ഈ പുത്തരിക്കണ്ടം മൈതാനത്ത് നിങ്ങളെ ഏവരെയും സാക്ഷി നിര്‍ത്തി നടത്തുന്നു ..
നമുക്ക് സ്വാഗതം ചെയ്യാം .

നമ്മുടെ പ്രിയപ്പെട്ട ജഡ്ജസ് ...

"നമ്മളെ ഏവരെയും പാടി ഉറക്കുന്ന,പയിനായിരം ഉറുപ്പിയ കൊടുത്താല്‍ ഏതു കുടല്‍ മാലയും വലിച്ചെടുക്കുന്ന , തന്‍റെകത്തി കൊണ്ട് ഏതു സംഗീത ത്തെയും കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന    പ്രിയപ്പെട്ട ഗുണ്ടാ ഗായകന്‍"

"സുകുമാരന്‍ ഇത്തിക്കണ്ണി "
(നവലോക ഗുണ്ടാ കിരീടമേ....പാട്ടും പാടി, ഒരു കത്തിയും കയ്യില്‍ പിടിച്ചു കൊണ്ട് സുകുമാരന്‍ ഇത്തിക്കണ്ണി പ്രവേശിക്കുന്നു )...

അടുത്തതായി
വര്‍ഷങ്ങളായി ആളുകളെ ഒരു കാക്കയിലൂടെ തൂറിച്ച്  പറ്റിക്കുന്ന സൂപ്പര്‍ ഗുണ്ടാ "എച്ചുസ്മി അച്ചു"
(കയ്യില്‍ ഒരു കാക്കയേയും,ഒരു ടവ്വലും  പിടിച്ചു വളിഞ്ഞ ചിരിയുമായി കടന്നു വരുന്നു എച്ചുസ്മി അച്ചു )

അടുത്തതായി
 "ഒരു ചാള കൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തുന്ന ചാള മേരി"
(കയ്യില്‍ ഒരു ചാളയും ചുഴറ്റി ക്കൊണ്ട് ആര്‍ക്കാടാ ഈ ചാള മേരിയോടു കളിക്കേണ്ടത് ഇറങ്ങി വാടാ...എന്ന ഡയലോഗും)

അടുത്തതായി
 "പ്രേക്ഷകരുടെ (ആത്മഗതം ...മണ്ടന്മാരുടെ)ഏറ്റവും കൂടുതല്‍ എസ്സ്  എം എസ്സുകള്‍ നേടി ഈ ഗ്രാന്‍ഡ്‌ ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട (ആത്മഗതം... ഓ പിന്നെ..നമ്മ ചാനലുകാര്‍ തിരഞ്ഞെടുത്ത )  പ്രിയപ്പെട്ട ,

മത്സരാര്‍ത്ഥികള്‍ ..."
1..പവനായി ..
2..കീരിക്കാടന്‍ ജോസ്..
3..കീലേരി അച്ചു..
4..വെട്ടിച്ചിറ ഡൈമണ്‍ ..

ആദ്യത്തെ മത്സരം ശ്രീമാന്‍ പവനായി....
   
(ഒരു പെട്ടിയും കയ്യില്‍ പിടിച്ചു  വരുന്നു പവനായി ..)
പെട്ടി തുറന്ന്..

"ഇതില്‍ ഇരുതലയുള്ള  മലപ്പുറം കത്തി മുതല്‍ ബൂമറാങ്ങ് വരെ ഉള്ള മാരക ആയുധങ്ങള്‍ ഉണ്ട്  ഞാന്‍ തുടങ്ങുകയാണ്...
ആദ്യത്തെ ആയുധം പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം ..

പ്രേക്ഷകരുടെ ശബ്ദം ..
"മലപ്പുറം കത്തി ..മലപ്പുറം കത്തി"

പവനായി ഇരു തലയുള്ള മലപ്പുറം കത്തി എടുത്തു സ്റ്റേജില്  വെച്ച ലക്ഷ്യ സ്ഥാനത്തേക്ക് എറിയുകയാണ്..പക്ഷെ കത്തി ലക്‌ഷ്യം തെറ്റി സ്റ്റേജിന്‍റെ മൂലയിലേക്ക് പോയി താഴെ കുത്തി നിന്നു....ഇങ്ങനെ ഓരോന്നായി അവസരം ലക്ഷ്യ സ്ഥാനത്തേക്ക് എത്താതെ പോകുന്നു..

ജഡ്ജ് എച്ചുസ്മി അച്ചുവിന്‍റെ ഒരു കമന്റ്  ..
"മിസ്റ്റര്‍ പവനായി..
കാക്കക്ക്  വരെ ലക്‌ഷ്യം തെറ്റാതെ തൂറാന്‍ അറിയാം ..
ഒരു പവനായി ...ശവമാകാന്‍ വന്നിരിക്കുന്നു "

അവസാനം ബൂമറാങ്ങ് എടുത്തു പവനായി ..
"ഇതാ ഈ ആയുധം ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ" ..
എന്നും പറഞ്ഞു ഒരൊറ്റ ഏറു..
അത് കറങ്ങി തിരിച്ചു വന്നു പവനായിയുടെ തലയില്‍ തന്നെ കൊണ്ടു..പവനായി "അയ്യോ "എന്നും പറഞ്ഞു ഒറ്റ വീഴ്ച്ച...

ഇത് കണ്ട ചാള മേരി ..
"എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി..ബൂമറാങ്ങ് ..
ഇപ്പൊ ദാ പവനായി ശവമായി..."

അപ്പോള്‍ സ്റ്റെജിലേക്ക്  വെട്ടിച്ചിറ ഡൈമണ്‍..കടന്നു വന്നു ..

"എനിക്കൊരു പാട്ട് പാടണം,എനിക്കൊരു പാട്ട് പാടണം .."
എന്ന് വിളിച്ചു പറയുന്നു...

ഇത് കേട്ട്
സുകുമാരന്‍ ഇത്തിക്കണ്ണി...
"ഇവിടെ പാടാന്‍ ഞങ്ങളൊക്കെ ഉണ്ട് എന്നും ,വെട്ടിച്ചിറ അറിയുന്ന പണി ചെയ്‌താല്‍ മതി "
എന്നും പറഞ്ഞു തടയാന്‍ പോകുന്നു ...
അവര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു പരസ്പരം അടി കൂടുന്നു ..
താഴെ വീണു കിടക്കുന്ന പവനായിയുടെ മുകളില്‍ തട്ടി വെട്ടിച്ചിറ വെട്ടിയിട്ട പോത്ത് പോലെ നിലം പതിക്കുന്നു...
ആരൊക്കെയോ ചേര്‍ന്ന് രണ്ടു പേരെയും എടുത്തു കൊണ്ട് പോകുന്നു..

പെണ്‍  കുട്ടിയുടെ ശബ്ദം വീണ്ടും ..
"ജട്ജസുമായി അടി കൂടിയ വെട്ടിച്ചിറ ഡൈമണ്‍ ചട്ടമ്പിയെ അയോഗ്യനാക്കിയിരിക്കുന്നു...
അടുത്തതായി..."(മുഴുമിപ്പിക്കുന്നതിനു മുമ്പ്  )

കീരിക്കാടനും ,കീലേരി അച്ചുവും "ഞാന്‍ ആദ്യം ഞാന്‍ ആദ്യം "എന്ന് പറഞ്ഞു സ്റ്റെജിലേക്ക്  ഓടി വരുന്നു ...
രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം നടക്കുന്നു .
അവസാനം ഉരുണ്ടുരുണ്ട്..
കീരിക്കാടന്‍ പവനായി എറിഞ്ഞ ലക്‌ഷ്യം തെറ്റിയ കത്തിയിലേക്ക്  വീഴുന്നു...

ഇത് കണ്ട കീലേരി അച്ചു...

"കീരിക്കാടന്‍ ചത്തേ..കീരിക്കാടന്‍ ചത്തേ..
കീരിക്കാടനെ ഞാന്‍ കൊന്നേ...
എന്നും പറഞ്ഞു കൊണ്ട് തുള്ളിച്ചാടുന്നു..."




അങ്ങനെ ഈ വര്‍ഷത്തെ കേഡി ഓഫ് ദി ഇയര്‍ അവാര്‍ഡ് നമ്മുടെ പ്രിയ നായകന്‍ കീലേരി അച്ചുവിന്.....



ഓഫ്‌ : ഈ കഥയ്ക്കും ,കഥാ പാത്രങ്ങള്‍ക്കും,ജീവിച്ചിരുന്നവരോ ,മരിച്ചു പോയവരോ ,മലയാളം ചാനലുകളോ ,ആയി യാതൊരു ബന്ധവും ഇല്ലാ...
ചില ചാനലുകളിലെ പരിപടികളല്ലേ ഇത് എന്ന് വായനക്കാര്‍ വിചാരിച്ചാല്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ലാ ....
ന്തേ?
അതെന്നെ?!!!!



Comments

Kannur Passenger said...

അടിപൊളി തീം.. കഥാപാത്രങ്ങൾ സുപരിചിതർ ആയതു കൊണ്ട് രംഗം മനസ്സില് കാണാൻ പറ്റി എന്നത് നല്ലൊരു +ve തന്നെ.. ഭാവുകങ്ങൾ.. :)

പട്ടേപ്പാടം റാംജി said...

എങ്ങനെ ആയാലും ഒരു വഴക്കുണ്ടാക്കിയാല്‍ മതി. സമാധാനമായി ഉങ്ങങ്ങാം.

ajith said...

എസ് എം എസ് ചോദിയ്ക്കാത്തതോണ്ട് ഞാന്‍ ഈ റിയാലിറ്റി ഷോ ബഹിഷ്കരിയ്ക്കുന്നു!!!!

SAP said...

നല്ല ആക്ഷേപ ഹാസ്യം. മരിച്ചു മണ്ണടിഞ്ഞു പോയ ചിലരുമായി ഈ കഥയ്ക്ക്‌ നല്ല ചേർച്ചയുണ്ട്. ;)

© Mubi said...

# ഇല്ലേ എസ്.എം. എസ് അയക്കാന്‍?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരം..

തുമ്പി said...

;) :) :)

ബഷീർ said...

ഈ വക സ്റ്റണ്ടുകളൊന്നും കാണാത്തതു കൊണ്ട് ഈ അവാർഡ് ദാനവും കാണുന്നില്ല :) കൊള്ളാം ആ‍ശംസകൾ

Harinath said...

:)

ഫൈസല്‍ ബാബു said...

ആചാര്യന്‍ റോക്ക്സ് :)

sayed m hassan said...

ചാനൽ മാഹാത്മ്യം...കൊള്ളാം...

ഐക്കരപ്പടിയന്‍ said...

എല്ലാവര്ക്കിട്ടും കൊട്ടി അല്ലെ, കലക്കി ആചാര്യാ...

pravaahiny said...

കലക്കി @ PRAVAAHINY

മിനി പി സി said...

കൊള്ളാം ..നര്‍മരസത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചവ കണ്ടെടുത്തിരിക്കുന്നു .

kochumol(കുങ്കുമം) said...

:)

Unknown said...

Ithaaaa. Enik ente kavithakalum kadhakalum Malayalm bloggersil post cheyyan pato.

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക