ഒരു പുതിയ പുലരിക്കായി കാതോര്‍ക്കുന്നൂ,
മനസ്സില്‍ ഒരുപാട് മുറിവുകള്‍ നല്കി ,
ഒരു വര്‍ഷം പിന്നിടുമ്പോഴും ,
പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
മുന്നില്‍ വഴിതീര്‍ക്കുന്നു,
---------------------------------------
പ്രിയപ്പെട്ട എന്റെ ബൂലോഗത്തിലെ,ഈ ബ്ലോഗുലകത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ,ഈ നിങ്ങളുടെ സ്വന്തം "ആചാര്യന്റെയും" ,നമ്മുടെ സ്വന്തം "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെയും"
പുതു വത്സര ആശംസകള്‍


പൂജാരി തുടച്ചു വൃത്തിയാക്കാന്‍ വിളക്കെടുത്തപ്പോള്‍ അതിന്നടിയില് ഒരു പേപ്പര്‍ ഇരിക്കുന്നു. ദേവിക്ക് ഭക്തര്‍ എഴുതിയും തുടങ്ങിയോ എന്ന് മനസ്സില്‍ വിചാരിച്ച് ആ പേപ്പര്‍ നിവര്‍ത്തി നോക്കി .

എത്ര നല്ല ദിവസങ്ങളാണ് കടന്നു പോകുന്നത്....
















അവരുടെ ആ കൃതിയില്‍ തന്നെ ഭാരത പൈതൃകത്തെയും മറ്റും താര് അടിച്ചു കാണിച്ചു എന്ന് പറഞ്ഞു കുറെ വിവാദങ്ങള്‍ ഉണ്ടായതാണല്ലോ. അപ്പോള്‍ എന്തിനായിരുന്നു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി അവിടങ്ങളില്‍ ജീവിക്കുന്ന പാവങ്ങളെ കൊന്നൊടുക്കുന്നത്? എന്തിനായിരുന്നു മറ്റു രാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടേത് അല്ലാത്ത കശ്മീരിന് വേണ്ടി അടിയുണ്ടാക്കുന്നത്?എന്തിനാണ് അപ്പോള്‍ നാം ഇടപെട്ടു അവിടത്തെ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നത്?ഈ അരുന്ധതി റോയ് ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയും എടുത്തിട്ടില്ല.അവര്‍ ഇന്ത്യക്കാരി അല്ലെ?ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നത് രാജ്യ ദ്രോഹ കുറ്റം ചുമത്താവുന്ന കേസ് ആയിട്ട് പോലും ഒരു ചെറു വിരല്‍ അനങ്ങിയതായി ഇത് വരെ വിവരം ഇല്ല .അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുത്തില്ലെങ്കില്‍ ഭാരതം ഇത് വരെ കാട്ടി കൂട്ടിയതൊക്കെ വെറുതെ ആവില്ലേ? കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞാല്‍ അവനു തടവറ ഉറപ്പല്ലേ?ഇവിടെ രണ്ട് തരം പൌരന്മാരും രണ്ട് തരം നിയമവും അതാണോ നടക്കുന്നത്?

ഇനി അരുന്ധതി അല്ല ഏതു പുകള്‍പെറ്റ ആള് ആയാലും ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ,ഭാരതത്തെ നെഞ്ചില്‍ ലാളിക്കുന്ന നാം പ്രതികരിക്കണ്ടേ?അരുന്ധതി റോയ് ആയതു കൊണ്ട് അത് തീവ്രവാദം ആകുന്നില്ല എന്നാണോ?മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ? അതല്ല ചല പ്രത്യേഗ മത വിഭാഗങ്ങള്‍ മാത്രം പറഞ്ഞാല്‍ വാളെടുത്താല്‍ മതി എന്നാണോ,ഇവര്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് ,ശത്രു രാജ്യങ്ങളില്‍ നിന്ന് വായ്ക്കരി ഇടാനുള്ള പണം വാങ്ങിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ,എന്തെ ആരും ഒന്നും മിണ്ടാതെ? ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍ സുഹുര്ത്തുക്കളെ?



മര ണ ത്തി ന് ജീ വ ന്റെ പൊ യ് മു ഖം
വെ ച്ചി രി ക്കു ന്ന വര് ക്കു ള്ള വാ യ് ക്ക രി
രക്ത മു ണ ങ്ങു ന്ന തി ന് മു മ്പ് കു രു തി ത്ത റ യില്‍ വി രി യു ന്ന പൂ വ്.
അമ്മ യു ടെ ആശി സ്സു കള്‍ നേ ടിയ ശി ര സ്സ്
മി ത്ര ത്തി ന്റെ നെ ഞ്ചില്‍ നി ന്നൂ രി യെ ടു ത്ത അമ്പ്
മണ്ണൂ മൂ ടിയ എന്റെ ശരീ ര ത്തി ലൂ ടെ നട ന്ന്
തി രി ഞ്ഞു നി ന്ന് ഒരി ക്ക ലെ നി ക്ക് നീ പറ യു ന്ന കൃ ത ജ്ഞത"


ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നാണല്ലോ..എന്തെല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു .പ്രവാസിക്ക് വോട്ട്,പ്രവാസ ഇന്‍ഷുര്‍ ,പ്രവാസിക്ക് നാട്ടില്‍ ചെന്നാല്‍ വ്യവസായം തുടങ്ങാന്‍ ഏക ജാലകം,ആണ്ടുകള്‍ തോറും കോടികള്‍ ചെലവിട്ടു മുടങ്ങാതെ നടക്കുന്ന പ്രവാസ ഭാരതീയ സമ്മേളനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രവാസിക്ക് നല്‍കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയാണ്.ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്ത്തുക്കള് (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു എന്നല്ലാതെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ചുക്കും വാങ്ങിത്തരാന്‍ ശ്രമിക്കുന്നില്ല ,അവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാവും കൂടുതല്‍ ശെരി അല്ലെ?

ഈ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ പാലിക്കാന്‍ പോകുന്നു (അതോ പാലിച്ചു കഴിഞ്ഞു എന്നോ)എന്ന് പറയുന്ന ഒരു പ്രധാന കാര്യം ,പ്രവാസിക്ക് വോട്ടവകാശം നല്കുന്നു എന്നുള്ളതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം വന്നപ്പോഴേക്കും സര്‍ക്കാര്‍ അനുകൂലമായതും അല്ലാത്തതും ആയ പ്രവാസ ലോകത്ത് ,മുക്കിനു മുക്കിനു മുളച്ചു പൊന്തുന്ന സംഖടനകള്‍ എല്ലാം മുന്നും പിന്നും നോക്കാതെ വലിയ ആര്‍പ്പു വിളികളോടെയും മറ്റും ആഖോഷിച്ചു.എങ്ങിനെയാണ് ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ഭാരതീയ പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരും ചിന്തിച്ചില്ലേ?..
പുറം രാജ്യങ്ങളില്‍ ചെറിയ ശമ്പളത്തിന് പണി എടുക്കുന്ന പ്രവാസികള്‍ ,നമ്മുടെ നാട്ടില്‍ ജനാധിപത്യം നില നിര്‍ത്തിപ്പോരാന്‍ (?)നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്യാന്‍ ,ആയിരങ്ങള്‍ തോര എണ്ണി ടിക്കെറ്റും എടുത്തു നാട്ടില്‍ പോകുക!!അവിടെ നമ്മുടെ ഭാഗ്യത്തിന് (നിര്‍ഭാഗ്യത്തിനോ)വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാം എന്നാണു പറയുന്നത്..റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പ്രവാസിയെ ഒഴിവാക്കുന്ന ഈ കാലത്ത് എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടാകാനാ എന്റെ പ്രവാസീ..അപ്പൊ അത് ഇത്ര നാളും ചെയ്തിരുന്നത് തന്നെ അല്ലെ ?ഇതില്‍ എന്താണ് പുതിയതായി ഉള്ളത്?ഇതിനെയാണ് മുന്നും പിന്നും നോക്കാതെ ആഖോഷിച്ച്ചത് എന്റെ പ്രവാസീ..

ഇനി ഇപ്പൊ ഇതാ വീണ്ടും ഒരു ബില്ലും കൂടി വരുന്നു..NRI DTC BILL ഇത് എന്താണ് എന്നല്ലേ..കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല് ,ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം.നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന് തിരിച്ചു പോകണം ,പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്.(സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു,നേരിട്ട് പറയാറില്ലെങ്കിലും)ഇനി മരിച്ചു ശവമായി നാലാം നാള് നാട്ടില്‍ വന്നാല്‍ മതി എന്ന് ,സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!

വാല് : ഏതു സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും "പ്രവാസിക്ക് യാത്ര എയര്‍ ഇന്ത്യ എക്സ്പ്രെസ്സില്‍ തന്നെ".






പണ്ട് മുതലേ നാട്ടിന് പുറത്തും മറ്റും ഉല്ത്സവങ്ങളിലും മറ്റു കലാ കായിക പരിപാടികളിലും എല്ലാ വിഭാഗത്തിനും ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിനോദം ആണ് "പകിട കളി " "കിലുക്കി കുത്ത്" എന്നീ പേരില്‍ അറിയപ്പെടുന്ന ഒരു തട്ടിപ്പ് പരിപാടി . ഒരു വട്ടപ്പലകയില്‍ കുറെ അക്കങ്ങള്‍ വരി വരിയായി ഇട്ടു വെച്ച പലകയില്‍ കളിക്കുന്ന ആള്കാര് ഒരു നമ്പരില്‍ കറക്കി കുത്തുക ,ഒരാള്‍ പത്തു രൂപ വെച്ചാല്‍ അയാള്‍ക്ക് നൂറ് കിട്ടും എന്നാണു കളിപ്പിക്കുന്ന ആള്ക്കാര് പറയുക.പല്ല് പോയ കിളവന്മാര് മുതല്‍ കുട്ടികള്‍ വരെ ഇതിന്റെ മുമ്പിലാണ് ഇരിപ്പ്.ഇതിന്റെ മറുവശം എന്താണെന്നാല്‍ കളിപ്പിക്കുന്ന ആള്‍ക്കാരുടെ ശിങ്കിടികള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക .ഇത് കാണുന്ന അത്യാഗ്രഹികളായ ആള്ക്കാര് കറക്കി കുത്തുകയും പണം നഷ്ട്ടപ്പെടുകയും ചെയ്യും..ഇത് കമ്പ്യൂട്ടര്‍ യുഗം വരുന്നതിനു മുമ്പത്തെ തട്ടിപ്പ് ഇത് ഇപ്പോഴും നടക്കുന്നുണ്ട് കേട്ടോ..
കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് എല്ലാ പത്ര മാധ്യമങ്ങളിലും പരസ്യങ്ങള്‍ വഴി പ്രചാരം നേടിയ വലിയൊരു തട്ടിപ്പ് പരിപാടിയും നടന്നു .ആട് ,തേക്ക് ,മാഞ്ചിയം ,പരസ്യത്തില്‍ പറഞ്ഞ പോലെ ആണെങ്കില്‍ നാം ഒന്നും അറിയേണ്ട സിമ്പിള്‍ പരിപാടി ,ചിലര്‍ക്ക് ആട് ഫാം തുടങ്ങാനും,തേക്ക് മാഞ്ചിയം തൈകള്‍ നാട്ടു പിടിപ്പിക്കാനും കാശ് കൊടുക്കണം,അവര്‍ അതിനെ ,തീറ്റ കൊടുത്തും ,വെള്ളം നനച്ചും വളര്‍ത്തിക്കോളും ,വലുതാകുന്നതിനു അനുസരിച്ച് നമുക്ക് കാശും കിട്ടും ,നമ്മള് കാശും കൊടുത്ത് വെറുതെ സ്വപ്നം കണ്ടാല്‍ മതി ഒരു പണിയും വേണ്ട!!എന്തൊരു നല്ല ബുദ്ദി അല്ലെ?ഇതില്‍ കുറെ അത്യാഗ്രഹികള്‍ ഉള്ളതെല്ലാം വിറ്റു നിക്ഷേപിച്ചു ,മരങ്ങള്‍ വലുതാകുന്നതും,ആട് പെറ്റു പെരുകുന്നതും നോക്കി നിന്ന്,അവസാനം ആട് പോയിടത്ത് ഒരു പൂട പോലും കാണാന്‍ കിട്ടിയില്ല എന്തു ചെയ്യാന്‍ ?
പിന്നെയും ഈ അടുത്ത കാലത്ത് നാം എല്ലാവരും കേട്ട ഏറ്റവും വലിയയ തട്ടിപ്പ് പരിപാടിയാണ് "ടോട്ടല്‍ ഫോര്‍ യു" ലോകത്തില്‍ ഒരിടത്തും കിട്ടാത്ത പലിശ വാഗ്ദാനം ചെയ്തു തട്ടിപ്പ്, മലയാളിയുടെ അത്യാഗ്രഹത്തിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ഒരു കുട്ടി നാഥിന്റെ ബുദ്ദിയില്‍ ഉദിച്ച കുതന്ത്രം .ബാങ്കിലും മറ്റും ഉണ്ടായിരുന്ന കാശുകള്‍ എടുത്തു "ടോട്ടല്‍ ഫോര്‍ യു"വില്‍ നിക്ഷേപിച്ച പലര്‍ക്കും നേരാം വണ്ണം കിട്ടിക്കൊണ്ടിരുന്നത് മാത്രം അല്ല ഉണ്ടായിരുന്ന കാശും സ്വാഹ.ഈ ശബരി നാഥ് ജാമ്യത്തില്‍ മുങ്ങി വീണ്ടും ഇത് പോലുള്ള തട്ടിപ്പുമായി വന്നിരുന്നു ‘മോളിക്യൂള്‍ എന്ന പേരിട്ട ഇതില്‍ നാല് ലക്ഷം കൊടുത്താല്‍ 12 ലക്ഷം ആക്കി തിരിച്ചു തരും എന്ന് പറഞ്ഞു, വീണ്ടും അത്യാഗ്രഹികള്‍ ഇതില്‍ പണം മുടക്കി എന്നാണു കേള്‍ക്കുന്നത്. ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ശബരിയെ പിടിക്കാനാവാത്തത് പൊലീസിന്റെ കഴിവുകേടും ശബരിയുടെ ഉന്നതങ്ങളിലുള്ള ബന്ധവും കാരണം അല്ലെ എന്ന് സംശയിച്ചാല്‍ ഈ മലയാളികളെ കുറ്റം പറയാന്‍ പറ്റുമോ?
ഇനിയും ഉണ്ട് കുറെ എണ്ണം "ലിസ്" എന്ന പേരില്‍ ലോട്ടറി എടുത്തു കൊടുക്കുന്ന തട്ടിപ്പ് പരിപാടി ,അത് നിരോധിച്ചെങ്കിലും വീണ്ടും പല പേരുകളില്‍ ഇപ്പോഴും നടക്കുന്നു , ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന അധികാരികളും,.ഉള്ളപ്പോള്‍ എങ്ങനെ നാട് നന്നാവാനാണ്? ഈ മലയാളികളുടെ അത്യാഗ്രഹം തീരാത്തിടത്തോളം കാലം ഇത് പോലെ കുറെ തട്ടിപ്പ് പരിപാടികള്‍ വന്നു കൊണ്ടേ ഇരിക്കും .അതില്‍ നിക്ഷേപിച്ചു എല്ലാം നഷ്ട്ടപെടുന്നതിനു മുമ്പേ ആലോചിക്കുക,"വെയ് രാജ വെയ് ,ഒന്ന് വെച്ചാല്‍ രണ്ട് ,പത്ത് വെച്ചാല്‍ നൂറ് വെയ് രാജ വെയ് " ഇത് വെറും തട്ടിപ്പാണ് എന്ന് ഓര്‍മിക്കുക ,അത്യാഗ്രഹം ആപത്താണ് എന്ന്....



പര്‍ദ്ദ വിവാദ നായികയായ കാസര്‍കോട് വിദ്യാനഗറിലെ റിയാന. ആര്. ഖാസിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്സെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് ടൗണ്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ഉഡുപ്പി ദേവന് പോറ്റി ധന്യന്തരി മെഡിക്കല്‍ കോളേജ് ജനറല്‍ മാനേജര്‍ സി രാഹുല്‍ റാമിന്റെ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
റിയാന നടത്തുന്ന റിയ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന 2010 ജൂണ്‍ 15ന് മുമ്പ് 40 കുട്ടികളെ പഠനത്തിനെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നതിനാണ് റിയാനയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഒരു കുട്ടിക്ക് 35,000 രൂപ കണക്കാക്കി കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ച് കോളേജ് അധികൃതര്‍ എസ്.ബി.ഐ ബാങ്കിന്റെ 1,14000 രൂപയ്ക്കുള്ള ഡി.ഡി റിയാനയ്ക്ക് നല്‍കിയിരുന്നു.
രേഖകളില്ലാതെ കുറേ പണം വേറെയും റിയാന വാങ്ങിയിട്ടുണ്ടെന്ന് നഴ്സിംഗ് കോളേജ് ജനറല്‍ മാനേജരുടെ പരാതിയില്‍ പറയുന്നു. ഇഷ്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പര്‍ദ്ദ ധരിക്കാന്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് റിയാന നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍ റിയാനയ്ക്ക് പോലീസ് സംരക്ഷനം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന റിയാനയ്ക്ക് പിന്തുണയുമായി ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതോടേ വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് റിയാനയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ഏതായാലും വാളെടുത്തവന്‍ വാളാലേ എന്ന ചൊല്ല് അന്വര്‍ഥമാക്കി .എന്നാലും ഇത്ര പെട്ടെന്ന് തന്നെ ഇങ്ങനെ വരും എന്ന് റിയാന സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല .കോഴിക്കോട് പിടിയിലായ ആല്‍ബം നിര്‍മാതാവും സംവിധായകനുമായും റിഹനക്ക് ബന്ധം ഉണ്ട് എന്ന് പരാതി ഉണ്ടായെങ്കിലും താല്പര കക്ഷികള്‍ അത് ഒതുക്കി തീര്‍ത്തു എന്നാണു കേള്‍ക്കുന്നത്.

