
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യം ആണ് എന്നാണല്ലോ വെപ്പ്...ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങള്‍ക്കും ,മതത്തെ അനുസരിക്കാത്ത യുക്തിവാദം പറയുന്ന ആള്‍ക്കാര്‍ക്കും തങ്ങളുടെ അഭീഷ്ട്ടം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട് എന്നാണു ഇന്ത്യന്‍ ഭരണ ഘടനയും പറയുന്നത് .ഈ ഭരണ ഘടന നടപ്പിലാക്കാന്‍ ചുമതലയുള്ള ആള്ക്കാര് തന്നെ അതിനു വിപരീതം പ്രവര്‍ത്തിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ഇപ്പോള്‍ കാണുന്നത്
കാര്യം അവസാനമായി കേരളത്തിലെ തുടര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ അബ്രഹാം ഇപ്പോള്‍ തന്റെ ഓഫീസില്‍ ശത്രു സംഹാര പൂജ "രാത്രി പൂജ" ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിടുന്നു..ഇന്ത്യയിലെ മതേതരത്വം കാറ്റില്‍ പരത്തുന്ന പല ഏര്‍പ്പാടുകളും പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോയാല്‍ നമുക്ക് കാണാവുന്നതാണ്.പോലീസ് സ്റ്റഷനില്‍ ആയാലും പോലും അവിടത്തെ ഉദ്യോഗസ്ഥന്മാര് മുസ്ലീം ആയാല്‍ പള്ളിയുടെ പടമോ,ഹിന്ദു ആയാല്‍ ഏതെങ്കിലും അവര്‍ ആരാധിക്കുന്നവരുടെ പടമോ ,ക്രിസ്ത്യാനി ആയാല്‍ ക്രിസ്തുവിന്റെയോ കുരിശിന്റെയോ പടങ്ങള്‍ പൂമാലയും കൂടെ കത്തുന്ന ഒരു വിളക്കും ചാര്‍ത്തി നമ്മെ സ്വാഗതം ചെയ്യുന്നതായി കാണാം.
നമ്മള് ഒരു കെ എസ് ആര് ടി സി ബസ്സില്‍ കയറിയാല്‍ പോലും അതിന്റെ അകത്തളങ്ങളില്‍ കുറെ പടങ്ങള്‍ മത ജാതീയ ചിന്ത വളര്‍ത്തുന്ന പടങ്ങള്‍ ചില്ലിട്ടു വെച്ചിരിക്കുന്നത് കാണാം .ഇത് കണ്ടാല്‍ തോന്നുക സര്‍ക്കാര്‍ വാഹനങ്ങളും ,സ്ഥാപനങ്ങളും അവ ഭരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ അന്ധമായ വിശ്വാസങ്ങള്‍ പ്രതി ഫലിപ്പിക്കാനുള്ള ഇടങ്ങള്‍ ആയി മാറിയിട്ടുണ്ട് എന്നാണു .ഈയിടെ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മത ചിന്ഹങ്ങളും ,മറ്റും പാടില്ല എന്ന് .അതിന്റെ ഗതി ഇപ്പോള്‍ ഏതെങ്കിലും ചില്ലിട്ട പടത്തിന്റെ പിറകില്‍ വിശ്രമിക്കാനാവും അല്ലെ?
ഇതെല്ലാം നിയന്ദ്രിക്കേണ്ട ,ഇതിനെതിരെ നിയമം കൊണ്ട് വരേണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി പോലും,ചില ജഡ്ജിമാര്‍ അവരുടെ വിധികളില്‍ തന്റെ മത ജാതീയ,വര്‍ഗീയ വിശ്വാസങ്ങള്‍ക്ക് അനുകൂലമായി ,തെളിവുകളെ വെറും വിലയില്ലാത്തവയാക്കിക്കൊണ്ട് വിധികള്‍ പോലും പ്രസ്താവിക്കുമ്പോള്‍ ഈ ജനാധിപത്യ രാജ്യത്ത് ഒരു മതേതര കാഴ്ചപ്പാടിന് ആര് മുന്‍കൈ എടുക്കും അല്ലെ?.തുമ്പയിലെയും ,ശ്രീഹരിക്കൊട്ടയിലെയും റോക്കെറ്റ് വിക്ഷേപണ കേന്ദ്രങ്ങളില്‍ പോലും ഏതെങ്കിലും മതത്തില്‍ അധീഷ്ട്ടിതമായ ആചാരങ്ങള്‍ അനുഷ്ട്ടിച്ഛതിനു ശേഷം ആണ് ഈ "മതേതര ഭാരതത്തിന്റെ" അഭിമാനങ്ങളായ റോക്കെറ്റ് ,മറ്റു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത് .ഇങ്ങനെയുള്ള ഈ മതേതര ജനാധിപത്യ ഭാരതത്തില്‍ ,സര്‍ക്കാര്‍ ഓഫീസിലെ "ദൈവങ്ങളെ"കുടിയൊഴിപ്പിക്കാന്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാവുക...