ഹിന്ദുക്കള്‍ പുതുക്കി നിര്‍മിച്ച പള്ളി ..!!!!!

അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.

ഏതായാലും വളരെ നല്ല വാര്‍ത്തകളാണ് സമാധാനം കാംക്ഷിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ മതേതര സമൂഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .ഇനിയും ഇങ്ങനെ തന്നെ തുടര്‍ന്ന് പോകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം അതിനു വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കാം..

Comments

Anonymous said...

thats nice news..

TPShukooR said...

ഇങ്ങനെ തന്നെ വേണം. അല്ലാതെ വെറുതെ കൊന്നോടുക്കിയിട്ട് ആര്‍ക്കെന്തു നേടാന്‍? രാഷ്ട്രീയക്കാര്‍ക്കല്ലാതെ!

ആചാര്യന്‍ said...

നന്ദി @ സത
നന്ദി @ ശുക്കൂര്‍ അതേ കൊന്നും കൊടുത്തും എത്രനാള്‍ അല്ലെ?...ഇതൊന്നും നാട്ടുകാര്‍ക്ക് അല്ല കള്ള രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു .

Unknown said...

നല്ല വാര്‍ത്ത..എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍....

Mohamed Rafeeque parackoden said...

നല്ല വാര്‍ത്ത !!!!!!!!!!!! എല്ലാവരും ഇങ്ങനെ പരസ്പരം ചിന്തിച്ചും സഹകരിച്ചും പ്രവൃത്തിച്ചിരുന്നെങ്കില്‍ നാട് ഇനിയും നന്നായേനെ

Faisal Mohammed said...

നല്ല വാർത്ത, പങ്കു വെച്ചതിനു നന്ദി

Anonymous said...

വളരെ നല്ലൊരു വാര്‍ത്തയാണിത്, അത്യന്തം ശുഭകരം. മനുഷ്യന്‍ അവന്റെ സഹജീവികളെ കാണുന്നുണ്ടെന്നുള്ളതിന്റെ മഹത്തായ തെളിവ്. ഈ രാജ്യത്തു മതേതരത്വം തീര്‍ത്തും നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതിന്റെ തെളിവ്. പരസ്പര സ്നേഹവും ബഹുമാനവും ഏറ്റവും ഉന്നതം തന്നെയെന്ന് അവര്‍ നമുക്കു മാതൃകയായി കാണിച്ചുതരുന്നു.....

ആചാര്യന്‍ said...

നന്ദി കൊട്ടോട്ടിക്കാര , ഇത് ഇപ്പോഴും ഇങ്ങനെതന്നെ നില നില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കാം അല്ലെ?...

ആചാര്യന്‍ said...

നന്ദി കൊട്ടോട്ടിക്കാര , ഇത് ഇപ്പോഴും ഇങ്ങനെതന്നെ നില നില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കാം അല്ലെ?...

ആചാര്യന്‍ said...

നല്ല വാര്‍ത്ത !!!!!!!!!!!! എല്ലാവരും ഇങ്ങനെ പരസ്പരം ചിന്തിച്ചും സഹകരിച്ചും പ്രവൃത്തിച്ചിരുന്നെങ്കില്‍ നാട് ഇനിയും നന്നായേനെ

ആചാര്യന്‍ said...

വളരെ നല്ലൊരു വാര്‍ത്തയാണിത്, അത്യന്തം ശുഭകരം. മനുഷ്യന്‍ അവന്റെ സഹജീവികളെ കാണുന്നുണ്ടെന്നുള്ളതിന്റെ മഹത്തായ തെളിവ്. ഈ രാജ്യത്തു മതേതരത്വം തീര്‍ത്തും നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതിന്റെ തെളിവ്. പരസ്പര സ്നേഹവും ബഹുമാനവും ഏറ്റവും ഉന്നതം തന്നെയെന്ന് അവര്‍ നമുക്കു മാതൃകയായി കാണിച്ചുതരുന്നു.....

ആചാര്യന്‍ said...

thats nice news..

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക