സാക്ഷരതയില്‍ ഇന്ത്യയില്‍ ഒന്നാമത് ആണ് ഈ കേരളം എന്നാണു ഈ മലയാളികളുടെ വെയ്പ്പ് ,എഴുത്തിലും വായനയിലും ഈ മലയാളികള്‍ മുന്നിട്ടു നില്ക്കുന്നു എങ്കില്‍ അതിനേക്കാള്‍ ഏറെ ,ഒരുപക്ഷെ ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒന്നാമത് ആക്കാവുന്ന ഒരു കാര്യം ഉണ്ട് ഈ മലയാളികള്‍ക്ക് ഏതാണ് എന്നല്ലേ അത്യാഗ്രഹം ...
പണ്ട് മുതലേ നാട്ടിന് പുറത്തും മറ്റും ഉല്ത്സവങ്ങളിലും മറ്റു കലാ കായിക പരിപാടികളിലും എല്ലാ വിഭാഗത്തിനും ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിനോദം ആണ് "പകിട കളി " "കിലുക്കി കുത്ത്" എന്നീ പേരില്‍ അറിയപ്പെടുന്ന ഒരു തട്ടിപ്പ് പരിപാടി . ഒരു വട്ടപ്പലകയില്‍ കുറെ അക്കങ്ങള്‍ വരി വരിയായി ഇട്ടു വെച്ച പലകയില്‍ കളിക്കുന്ന ആള്കാര് ഒരു നമ്പരില്‍ കറക്കി കുത്തുക ,ഒരാള്‍ പത്തു രൂപ വെച്ചാല്‍ അയാള്‍ക്ക് നൂറ് കിട്ടും എന്നാണു കളിപ്പിക്കുന്ന ആള്ക്കാര് പറയുക.പല്ല് പോയ കിളവന്മാര് മുതല്‍ കുട്ടികള്‍ വരെ ഇതിന്റെ മുമ്പിലാണ് ഇരിപ്പ്.ഇതിന്റെ മറുവശം എന്താണെന്നാല്‍ കളിപ്പിക്കുന്ന ആള്‍ക്കാരുടെ ശിങ്കിടികള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക .ഇത് കാണുന്ന അത്യാഗ്രഹികളായ ആള്ക്കാര് കറക്കി കുത്തുകയും പണം നഷ്ട്ടപ്പെടുകയും ചെയ്യും..ഇത് കമ്പ്യൂട്ടര്‍ യുഗം വരുന്നതിനു മുമ്പത്തെ തട്ടിപ്പ് ഇത് ഇപ്പോഴും നടക്കുന്നുണ്ട് കേട്ടോ..
കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് എല്ലാ പത്ര മാധ്യമങ്ങളിലും പരസ്യങ്ങള്‍ വഴി പ്രചാരം നേടിയ വലിയൊരു തട്ടിപ്പ് പരിപാടിയും നടന്നു .ആട് ,തേക്ക് ,മാഞ്ചിയം ,പരസ്യത്തില്‍ പറഞ്ഞ പോലെ ആണെങ്കില്‍ നാം ഒന്നും അറിയേണ്ട സിമ്പിള്‍ പരിപാടി ,ചിലര്‍ക്ക് ആട് ഫാം തുടങ്ങാനും,തേക്ക് മാഞ്ചിയം തൈകള്‍ നാട്ടു പിടിപ്പിക്കാനും കാശ് കൊടുക്കണം,അവര്‍ അതിനെ ,തീറ്റ കൊടുത്തും ,വെള്ളം നനച്ചും വളര്‍ത്തിക്കോളും ,വലുതാകുന്നതിനു അനുസരിച്ച് നമുക്ക് കാശും കിട്ടും ,നമ്മള് കാശും കൊടുത്ത് വെറുതെ സ്വപ്നം കണ്ടാല്‍ മതി ഒരു പണിയും വേണ്ട!!എന്തൊരു നല്ല ബുദ്ദി അല്ലെ?ഇതില്‍ കുറെ അത്യാഗ്രഹികള്‍ ഉള്ളതെല്ലാം വിറ്റു നിക്ഷേപിച്ചു ,മരങ്ങള്‍ വലുതാകുന്നതും,ആട് പെറ്റു പെരുകുന്നതും നോക്കി നിന്ന്,അവസാനം ആട് പോയിടത്ത് ഒരു പൂട പോലും കാണാന്‍ കിട്ടിയില്ല എന്തു ചെയ്യാന്‍ ?
പിന്നെയും ഈ അടുത്ത കാലത്ത് നാം എല്ലാവരും കേട്ട ഏറ്റവും വലിയയ തട്ടിപ്പ് പരിപാടിയാണ് "ടോട്ടല്‍ ഫോര്‍ യു" ലോകത്തില്‍ ഒരിടത്തും കിട്ടാത്ത പലിശ വാഗ്ദാനം ചെയ്തു തട്ടിപ്പ്, മലയാളിയുടെ അത്യാഗ്രഹത്തിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ഒരു കുട്ടി നാഥിന്റെ ബുദ്ദിയില്‍ ഉദിച്ച കുതന്ത്രം .ബാങ്കിലും മറ്റും ഉണ്ടായിരുന്ന കാശുകള്‍ എടുത്തു "ടോട്ടല്‍ ഫോര്‍ യു"വില്‍ നിക്ഷേപിച്ച പലര്‍ക്കും നേരാം വണ്ണം കിട്ടിക്കൊണ്ടിരുന്നത് മാത്രം അല്ല ഉണ്ടായിരുന്ന കാശും സ്വാഹ.ഈ ശബരി നാഥ് ജാമ്യത്തില്‍ മുങ്ങി വീണ്ടും ഇത് പോലുള്ള തട്ടിപ്പുമായി വന്നിരുന്നു ‘മോളിക്യൂള്‍ എന്ന പേരിട്ട ഇതില്‍ നാല് ലക്ഷം കൊടുത്താല്‍ 12 ലക്ഷം ആക്കി തിരിച്ചു തരും എന്ന് പറഞ്ഞു, വീണ്ടും അത്യാഗ്രഹികള്‍ ഇതില്‍ പണം മുടക്കി എന്നാണു കേള്‍ക്കുന്നത്. ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ശബരിയെ പിടിക്കാനാവാത്തത് പൊലീസിന്റെ കഴിവുകേടും ശബരിയുടെ ഉന്നതങ്ങളിലുള്ള ബന്ധവും കാരണം അല്ലെ എന്ന് സംശയിച്ചാല്‍ ഈ മലയാളികളെ കുറ്റം പറയാന്‍ പറ്റുമോ?
ഇനിയും ഉണ്ട് കുറെ എണ്ണം "ലിസ്" എന്ന പേരില്‍ ലോട്ടറി എടുത്തു കൊടുക്കുന്ന തട്ടിപ്പ് പരിപാടി ,അത് നിരോധിച്ചെങ്കിലും വീണ്ടും പല പേരുകളില്‍ ഇപ്പോഴും നടക്കുന്നു , ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന അധികാരികളും,.ഉള്ളപ്പോള്‍ എങ്ങനെ നാട് നന്നാവാനാണ്? ഈ മലയാളികളുടെ അത്യാഗ്രഹം തീരാത്തിടത്തോളം കാലം ഇത് പോലെ കുറെ തട്ടിപ്പ് പരിപാടികള്‍ വന്നു കൊണ്ടേ ഇരിക്കും .അതില്‍ നിക്ഷേപിച്ചു എല്ലാം നഷ്ട്ടപെടുന്നതിനു മുമ്പേ ആലോചിക്കുക,"വെയ് രാജ വെയ് ,ഒന്ന് വെച്ചാല്‍ രണ്ട് ,പത്ത് വെച്ചാല്‍ നൂറ് വെയ് രാജ വെയ് " ഇത് വെറും തട്ടിപ്പാണ് എന്ന് ഓര്‍മിക്കുക ,അത്യാഗ്രഹം ആപത്താണ് എന്ന്....
Subscribe to:
Post Comments (Atom)
Comments
അത്യാഗ്രഹം ആപത്ത്.
ആചാര്യാ കാര്യമായത് വിട്ടുപോയില്ലേ തമിഴ് നാട്ടിലെ ശിവകാശിയിലെ പ്രസ്സിലടിച്ചു കേരളത്തില്‍ കൊണ്ട് വന്നു വിറ്റ്
കോടികള്‍ സമ്പാദിക്കുന്ന ഭൂട്ടാന് ലോട്ടറിയടക്കമുള്ള വന്‍ തട്ടിപ്പുകളുടെ കാര്യം കൂടി എഴുതാമായിരുന്നു
മനുഷ്യന്റെ അത്യാഗ്രഹം ഒരു കാലത്തും ഒടുങ്ങാനുള്ളതല്ല. എത്ര പറ്റിക്കപ്പെടുന്നത് കണ്ടാലും സമാനമായ തട്ടിപ്പുകളില്‍ പിന്നെയും പോയി ചാടും. നാം. ഇനി വല്ലതും കിട്ടിയാലോ? പണക്കാരനാവാലോ... ഈ വിഷയത്തില്‍ എന്റെ ഒരു പോസ്റ്റും ഉണ്ട്.
പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം
ആര്ത്തിപ്പണ്ടാറങ്ങള്..നാടുനീളെ വാഴുമ്പോള്‍ ഇത്തരം തട്ടിപ്പ് വീരന്മാര് അരങ്ങു വാണില്ലെങ്കിലെ അത്ഭുതമുള്ളു..
തരികിട തട്ടിപ്പു പരിപാടികളില്‍ ഡോക്ടറേറ്റ് എടുത്തവനാ മലയാളി!
അവനാ ഗുണം കാലാ കാലങ്ങളിലായി കാണിച്ചു വരുന്നു...
" ഹായ് ചേട്ടാ.. എന്റെ കൂത്താട്ടുകുളത്തെ ബാങ്ക് അക്കൗണ്ടില്‍ 5,000,0000,00 രൂഫാ എന്റെ കാറ്റുപോയ അപ്പാപ്പന് ഇട്ടിട്ടുണ്ട്..സുന്ദരിയും സുശീലയും ഏകാന്തത അനുഭവിക്കുന്ന പാവം കോടീശ്വരിയുമായ ഞാന്‍ വേണേല്‍ ചുമ്മാ അതിന്റെ പാതി നിങ്ങക്ക് തരാം..
നിങ്ങള്‍ ഈ മെയില്‍ കിട്ടിയാലുടന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ്........"
....................................................................................
* ചേട്ടായീടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടാ ഈ രഹസ്യം ഞാന്‍ പറയുന്നത്..
മറ്റാരോടും ഇക്കാര്യം പറയാനൊന്നും നിക്കണ്ട.. ഒക്കെ അസൂയക്കാരാന്നേ!"
ഇനിയിപ്പം എന്നാണു ഇങ്ങനൊരു മലയാളമെയില് നമ്മുടെ ഇന്ബോക്സിനെ ധന്യമാക്കുക?!
കാത്തിരിക്കൂ...!!
ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
@ റാംജി ആപത്തു തന്നെ എപ്പോഴാണ് മനസിലാക്കുക...
@അവര്ണന്...നോക്കാം ..തീര്‍ച്ചയായും..
@ അന്വേഷി വിറ്റു പോയതല്ല കുറെ എഴുതി നിങ്ങളെയൊക്കെ ബോറടിപ്പിക്കരുത് എന്ന് വിചാരിച്ചിട്ടാണ്..
@ ശുക്കൂര്‍ ...അതാണ് മനസ്സിലാക്കാത്തത്... ആ ശബരിയുടെ വായില്‍ വീണ്ടും ചെന്ന് ചാടിയിരിക്കുന്നു ചില ആര്‍ത്തി പണ്ടാരങ്ങള്..എപ്പോഴാണ് വിവരം വെക്കുക..
@ സിദ്ധിക് തൊഴിയൂര്‍ ..ഇവരുടെ വലയില്‍ വീഴാന്‍ നിന്ന് കൊടുത്തിട്ടല്ലേ അല്ലെ?..
@ നൌഷാദ്...അത് കലക്കി ..നിങ്ങള്‍ ഒരു ഐടിയ കൊടുത്തു ഇനി ഇത് വായിക്കുന്നവരില്‍ ആരെങ്കിലും കുബുദ്ദികള്‍ ഉണ്ടെങ്കില്‍ അയ്യോ നമ്മുടെ ഇന്ബോക്സുകള് ധന്യരായി ..
നല്ല പോസ്റ്റ്..
മലയാളികള്‍ പൊതുവേ ഭാഗ്യാന്വേഷികളാണ്... ഈ സ്വഭാവം മുതലെടുത്ത് കൊണ്ടാണ് അധ്വാനിച്ച് ജീവിക്കുന്നവരെ പോലും ഇവര്‍ വലയില്‍ വീഴ്ത്തുന്നത്.. പിന്നെ ഇന്നത്തെ യുവതലമുറ (ന്യൂന പക്ഷമെങ്കിലും) വളരെ പെട്ടെന്ന് തന്നെ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെ പാട്ടിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് മേലനങ്ങേണ്ട ആവശ്യം പോലുമില്ല.. പിന്നെങ്ങനെ ഇവര്‍ തഴച്ചു വളരാതിരിക്കും? ഇതിനെതിരെ ബ്ലോഗിലുടെ എങ്കിലും പ്രതികരിക്കുന്ന ആചാര്യന് അഭിനന്ദനങ്ങള്‍ ...
എല്ലാര്ക്കും "അതിമോഹമാണ്" മോനെ ദിനേശാ..
@ അഭി നന്ദി
@ കുട്ടുറുവന് ...നന്ദി ..അതേ ചുരുക്കം എന്നല്ല നല്ലൊരു വിഭാഗവും പെട്ടെന്ന് കാശ് കയ്യില്‍ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് അല്ലെ?..
@ബിജുക്കുട്ടന് നന്ദി ...ആട് തേക്ക് മാഞ്ചിയം ...നോട്ടിരട്ടിപ്പ് ,കുബെര്‍ കുഞ്ചി ..ഇതിലൂടെയെല്ലാം പെട്ടെന്ന് പണക്കാരന് ആകാം എന്നുള്ള ആ മോഹം അതല്ലേ...അതിമോഹമാണ് മോനെ..
വെയ് രാജ വെയ്.
കൊള്ളാം. നന്നായിട്ടുണ്ട്. അന്വേഷി പറഞ്ഞപോലെ പൂട്ടാനെ പറ്റിയും ചേര്‍ക്കാമായിരുന്നു.
ആ വഴി വന്നതിനു വളരെ വളരെ നന്ദി. ഇനിയും വരുമല്ലോ. പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
ഹാപ്പി ബാച്ചിലേര്‍സ്
ഇപ്പോഴും t v യിൽ ജോതിഷ് എന്ന പരസ്യം കാണാറില്ലോ? അതുംഒരു തട്ടിപ്പല്ലേ?
നന്ദി ഹാപ്പി ബാച്ചിലേര്‍സ് ..ഹൈന...ഇവിടെ വന്നതിനും അഭിപ്രായത്തിനും,,എല്ലാം തട്ടിപ്പ് തന്നെ..തിരുവനന്തപുരത്തു പോയാല്‍ അറിയാം തട്ടിപ്പ് വീരന്മാരുടെ ബഹു നില മാളികകള്‍ ആണ് എങ്ങും ആര് നോക്കാന്‍ ..എല്ലാര്ക്കും പണം തന്നെ മുഖ്യം...
--
കണ്ടാലും, കൊണ്ടാലും പഠിക്കാത്തവരായിരിക്കുന്നു നമ്മള് മലയാളികള്‍, എന്താ ചെയ്യുക! അടുത്ത കാലത്തെ ഇന്റെര്‍നെറ്റ് സമ്മാന തട്ടിപ്പുകളും ഇതിന്റെ മറ്റൊരു വകഭേദമാണല്ലോ!
കണ്ടാലും, കൊണ്ടാലും പഠിക്കാത്തവരായിരിക്കുന്നു നമ്മള് മലയാളികള്‍, എന്താ ചെയ്യുക! അടുത്ത കാലത്തെ ഇന്റെര്‍നെറ്റ് സമ്മാന തട്ടിപ്പുകളും ഇതിന്റെ മറ്റൊരു വകഭേദമാണല്ലോ!
നല്ല പോസ്റ്റ്..
തരികിട തട്ടിപ്പു പരിപാടികളില്‍ ഡോക്ടറേറ്റ് എടുത്തവനാ മലയാളി!
അവനാ ഗുണം കാലാ കാലങ്ങളിലായി കാണിച്ചു വരുന്നു...
" ഹായ് ചേട്ടാ.. എന്റെ കൂത്താട്ടുകുളത്തെ ബാങ്ക് അക്കൗണ്ടില്‍ 5,000,0000,00 രൂഫാ എന്റെ കാറ്റുപോയ അപ്പാപ്പന് ഇട്ടിട്ടുണ്ട്..സുന്ദരിയും സുശീലയും ഏകാന്തത അനുഭവിക്കുന്ന പാവം കോടീശ്വരിയുമായ ഞാന്‍ വേണേല്‍ ചുമ്മാ അതിന്റെ പാതി നിങ്ങക്ക് തരാം..
നിങ്ങള്‍ ഈ മെയില്‍ കിട്ടിയാലുടന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ്........"
....................................................................................
* ചേട്ടായീടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടാ ഈ രഹസ്യം ഞാന്‍ പറയുന്നത്..
മറ്റാരോടും ഇക്കാര്യം പറയാനൊന്നും നിക്കണ്ട.. ഒക്കെ അസൂയക്കാരാന്നേ!"
ഇനിയിപ്പം എന്നാണു ഇങ്ങനൊരു മലയാളമെയില് നമ്മുടെ ഇന്ബോക്സിനെ ധന്യമാക്കുക?!
കാത്തിരിക്കൂ...!!
ആചാര്യാ കാര്യമായത് വിട്ടുപോയില്ലേ തമിഴ് നാട്ടിലെ ശിവകാശിയിലെ പ്രസ്സിലടിച്ചു കേരളത്തില്‍ കൊണ്ട് വന്നു വിറ്റ്
കോടികള്‍ സമ്പാദിക്കുന്ന ഭൂട്ടാന് ലോട്ടറിയടക്കമുള്ള വന്‍ തട്ടിപ്പുകളുടെ കാര്യം കൂടി എഴുതാമായിരുന്നു
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക